Tuesday, February 2, 2010

തിരിച്ചടി

തിരിച്ചടി
പോലീസ്‌ സ്‌റ്റേഷനില്‍ വെച്ച്‌ ഞാനുമായി നടന്ന ഒരു തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനായ റെജി എന്ന പോലീസുകാരന്‍ തര്‍ക്കം ഇങ്ങനെ അവസാനിപ്പിച്ചു
"നീയൊന്നും ആണിനെ കണ്ടിട്ടില്ല, ആണെന്താണെന്നറിഞ്ഞിരുന്നെങ്കില്‍ നീ ഇങ്ങനെയൊന്നുമാകില്ല"
ഇങ്ങനെ പറഞ്ഞയാള്‍ പുച്ഛഭാവത്തില്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങവേ ഞാന്‍ പറഞ്ഞു
"റെജീ............. ഒരു മിനിട്ട്‌.. തന്റെ ഭാര്യയെ ഇന്നൊന്ന്‌ എന്റെ വീട്ടിലേക്കയക്കാമോ ? മറ്റൊന്നിനുമല്ല എന്റെ ഭര്‍ത്താവ്‌ ആണാണെന്ന്‌ നിന്നെയൊന്ന്‌ മനസ്സിലാക്കിക്കാനാ.........." ഞാന്‍ തിരിച്ചടിച്ചു.

13 comments:

anoopkothanalloor said...

അതുകൊള്ളാം വിനയ ചേച്ചി

ബാബുരാജ് said...

അതു പോലൊരു പന്നനോട് മറുപടിക്ക് നില്‍ക്കേണ്ടിയിരുന്നില്ല വിനയേ!
ഫോട്ടോ ബോറാണ്, മാറ്റിക്കള! :)

mini//മിനി said...

എനിക്കൊരു സംശയം ‘ഈ ആണ്, ഒരു ആണാണെന്ന് പെണ്ണ് സമ്മതിച്ച് കൊടുക്കണമോ?

ഉപാസന || Upasana said...

Good reply..
:-)

chithrakaran:ചിത്രകാരന്‍ said...

ഉരുളക്കുപ്പേരി എന്ന നിലക്ക് വിനയയുടെ നര്‍മ്മ കഥ/അനുഭവം വളരെ മികച്ചതും ഉശിരന്‍ പ്രകടനവുമാണ്.

പൌരുഷം കുറഞ്ഞ സ്ത്രീ ലംബടന്മാര്‍ക്ക് സ്ത്രീയെ ഭോഗിക്കാനും,കുട്ടികളെയുണ്ടാക്കാനും ശേഷിയുണ്ടാകാം. പക്ഷേ, ആണത്തമുണ്ടാകണമെന്നില്ല.പ്രസവിക്കാന്‍ ശേഷിയുള്ള ഒരു സ്ത്രീക്ക് സ്ത്രൈണത കുറഞ്ഞ് പകരം പൌരുഷ സ്വഭാവം കൂടുതലായും ഉണ്ടായേക്കാം.

ആണത്വവും, പെണ്ണത്വവും സ്ത്രീയിലും പുരുഷനിലും
പലപല അനുപാതത്തിലല്ലേ കാണപ്പെടുന്നത് ?
ആണു ചിലപ്പോള്‍ പെണ്ണിന്റെ സ്വഭാവവും,പെണ്ണ് ആണിന്റെ സ്വഭാവവും കാണിക്കുന്നതും സാധാരണം !
രണ്ടായാലും മനുഷ്യര്‍ തന്നെ. വ്യക്തിത്വത്തിന്റെ പ്രത്യേകതകളായി ചിത്രകാരന്‍ അവയെ നോക്കിക്കാണുന്നു.

ആശംസകള്‍ !!!

നന്ദന said...

എന്തായാലും മറുപടി കലക്കി!!പക്ഷെ അവനങ്ങാൻ ഭാര്യയെ കൂടെ വിട്ടാൽ എന്തായിരിക്കും അവസ്ഥ!! ആണാണെന്ന് പാടുപെട്ട് തെളിയിച്ചു കൊടുക്കെണ്ടെ?? അതൊരു ബുദ്ധിമുട്ടല്ലേ?

VINAYA N.A said...

ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല നന്ദന.അവരുടെ മിടുക്കില്‍ തെല്ലു സംശയവുമെനിക്കില്ല.എന്താ വെല്ലുവിളി ഏറ്റെടുക്കുന്നോ ...?

Unknown said...

"റെജീ............. ഒരു മിനിട്ട്‌.. തന്റെ ഭാര്യയെ ഇന്നൊന്ന്‌ എന്റെവീട്ടിലേക്കയക്കാമോ ?
മറ്റൊന്നിനുമല്ല എന്റെ ഭര്‍ത്താവ്‌ ആണാണെന്ന്‌ നിന്നെയൊന്ന്‌മനസ്സിലാക്കിക്കാനാ.........."ഞാന്‍ തിരിച്ചടിച്ചു. "

മാഡം , ഇതോടുകൂടി തര്‍ക്കം അവിടെ അവസാനിച്ചോ?എന്നിട്ട് റെജി എന്ന പോലീസുകാരന്‍ എന്ത് മറുപടി പറഞ്ഞു ?
ഒരു ജിജ്ഞാസ ! അയാള്‍ ആണായിരുന്നോ എന്നറിയാനാ.!
:-)
ഷാജി ഖത്തര്‍.

VINAYA N.A said...

അയാള്‍ ആണാണോ എന്നതല്ലല്ലോ പ്രശ്‌നം. അവസാനം സ്റ്റേഷനിന്‍ ബഹളം വെച്ചു എന്ന പേരില്‍ എനിക്കെതിരെ പുരുഷകേസരികള്‍ എല്ലാം ചേര്‍ന്ന്‌ അച്ചടക്ക നടപടിയെടുത്തു.

Unknown said...

മാഡം അത് വല്ലാത്ത കഷ്ട്ടായി പോയി. ഞാന്‍ അയാള്‍ ആണത്തത്തോടെ എന്തെങ്കിലും മറുപടി പറഞ്ഞോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാണ് .
നിങ്ങള്‍ സഹപ്രവര്ത്തകര്‍ക്കിടയിലെ ഒരു തമാശ രീതിയിലുള്ള ഒരു തര്‍ക്കം എന്നേ ഞാന്‍ കരുതിയുള്ളൂ . വേദനിപ്പിച്ചെങ്കില്‍ സോറി.
ഷാജി ഖത്തര്‍.

Unknown said...

ആ ഉരളക്കുപ്പേരി മറുപടി എനിക്കിഷ്ട്ടപട്ടു

Manoraj said...

ആ തിരിച്ചടി നന്നായി വിനയ..

ഡി .പ്രദീപ് കുമാർ said...

പൊലീസിനുള്ളിൽ ഇപ്പോൾ ജനാധിപത്യമുണ്ടെന്ന് മനസിലായത് വിനയയുടെ കുറിപ്പുകൾ വായിച്ചപ്പോഴാണു.