Sunday, February 7, 2010

ഓതറൈസേഷന്‍ എന്ന കടലാസുപുലി

ഓതറൈസേഷന്‍ എന്ന കടലാസുപുലി

ഡിപ്പാര്‍്‌ട്ടുമെന്റെ ജീപ്പ്‌ ഓടിക്കുക എന്ന മോഹം ഏറെക്കാലമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടെങ്കിലും പല പല കാരണങ്ങള്‍ കണ്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റെിലെ ആണ്‍കോയ്‌മ അതു മുടക്കികൊണ്ടേയിരുന്നു.തിരുവനന്തപുരത്ത്‌ ജോലി നോക്കുമ്പോള്‍ അന്നും ഞാന്‍ എന്റെ മോഹം കമ്മീഷണര്‍ക്കെഴുതി.പെണ്ണുങ്ങള്‍ക്കൊന്നും വണ്ടി കൊടുക്കില്ലെന്ന വാക്കാലുള്ള ഉത്തരം പോരെന്നും അത്‌ രേഖാപരമായി വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കു കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു......... വനിതാ സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍ നിലവിലുള്ളതുകൊണ്ട്‌ ഡ്രൈവറെ ആവശ്യമില്ല......... ഈ മറുപടിയില്‍ യാതൊരു നിയമ നടപടികള്‍ക്കും സാധ്യതയില്ലാത്തതിനാല്‍ ഞാന്‍ എന്റെ മോഹം അവിടെ അവസാനിപ്പിച്ചു.1992-ല്‍ LMV ലൈസന്‍സുള്ള എനിക്ക്‌ ഒരിക്കല്‍ പോലും പോലീസ്‌ ജീപ്പ്‌ ഓടിക്കുന്നതിന്‌ അവസരം ലഭിച്ചിട്ടില്ല.എങ്കിലും കഴിഞ്ഞരണ്ടു മാസം മുമ്പുവരെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ്‌ വല്ലപ്പോഴും തിരിച്ചു നിര്‍ത്തുകയും ,കഴുകുകയും ചെയ്യാറുണ്ടായിരുന്നു. വണ്ടിയുടെ കണ്ടീഷന്‍ നോക്കാനായി ഒന്നു രണ്ടു പ്രാവശ്യം സ്റ്റേഷനു പുറത്തേക്കും കൊണ്ടു പോയിട്ടുണ്ട്‌.ഡ്രൈവിംഗ്‌ അറിയുന്ന പോലീസുകാര്‍ പലരും പുറത്തേക്കെടുത്തപ്പോള്‍ ആരും ശ്രദ്ധിക്കുകകൂടി ചെയ്യാതിരുന്ന ഈ നിസ്സാര പ്രശ്‌നം എന്റെ സ്റ്റേഷനിലെ പലരുടേയും മനസമാധാനം തന്നെ കെടുത്തി.നിങ്ങള്‍ക്ക്‌ ലൈസന്‍സുണ്ടോ എന്നചോദ്യത്തിന്‌ ലൈസന്‍സുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റെ്‌ വാഹനം ഓടിക്കുന്നതിനുള്ള ഓതറൈസേഷന്‍ ഉണ്ടോ എന്നതായി അടുത്ത ചോദ്യം. സ്വന്തമായി കാര്‍ ഡ്രൈവ്‌ ചെയ്‌ത്‌ സ്‌റ്റേഷനില്‍ വരുന്ന എനിക്ക്‌ ഓതറൈസേഷന്‍ എന്ന കടമ്പയിലൂടെയല്ലാതെ ഡിപ്പാര്‍ട്ടുമെന്റെ്‌ ജീപ്പ്‌ ഓടിക്കുക എന്ന മോഹം നടക്കില്ലെന്നു ബോധ്യമായപ്പോള്‍ ഞാന്‍ ഓതറൈസേഷനു വേണ്ടി അപേക്ഷിച്ചു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ 10 ദിവസത്തിനുള്ളില്‍ എനിക്ക്‌ ഓതറൈസേഷന്‍ ലഭിച്ചു.എനിക്ക്‌ അഭിമാനം തോന്നി.പക്ഷേ എനിക്ക്‌ ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ എന്നെക്കൊണ്ട്‌ ആ വണ്ടിയുടെ സ്‌റ്റിയറിംഗ്‌ തൊടീക്കാതിരിക്കാന്‍ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ തന്നെ നിര്‍ദ്ദേശം കൊടുത്തതായി പോലീസുകാര്‍ പറഞ്ഞറിഞ്ഞും നേരിട്ടും എനിക്ക്‌ ബോധ്യമായി.സാധാരണ പുറത്തു പോയി വന്ന ജീപ്പ്‌ സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ ഇറങ്ങിപ്പോവുകയായിരുന്നു അതുവരെയുള്ള പതിവ്‌.മിക്കവാറും ഞാനായിരിക്കും അതു തിരിച്ചിടുക .എനിക്ക്‌ ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ ജീപ്പോടിക്കുന്നവര്‍ തന്നെ കൃത്യമായി അത്‌ തിരിച്ചിടും.സബ്ബ്‌ ഇന്‍സ്‌പെക്ടറുടെ കാരുണ്യമില്ലാതെ ഡിപ്പാര്‍ട്ട്‌മെന്റെ ജീപ്പ്‌ ഓടിക്കാന്‍ കഴിയില്ലല്ലോ.ഓതറൈസേഷന്‍ എന്ന കടലാസു പുലി എന്റെ ഫയലില്‍ ഭദ്രം........

12 comments:

Anonymous said...

ഏറ്റവും ശക്തമായ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സ്ഥാപനമാണ് പൊലീസ് സ്റ്റേഷന്‍. അവി‌‌ടെ നിരന്തരം ഫൈറ്റ് ചെയ്ത് 'സ്ത്രീയും മനുഷ്യനാണെന്നും പൌരനാ'ണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരാളെ 'പുരുഷകേസരികള്‍' എങ്ങനെ സഹിക്കും?Congrats Vinaya. I wholeheartedly support your struggle.

vasanthalathika said...

ഒരു സംശയം. ഇങ്ങനെ എന്തിലും സമരം നടത്തി എങ്ങനെ ജോലിചെയ്യുന്നു?

നന്ദന said...

ധീരമായി പോരാടുക, ഞങ്ങളുണ്ട് കൂടെ പക്ഷെ ജോലി പോകാതെ നോക്കണം കഞ്ഞികുടി മുട്ടരുതല്ലോ!!

Anonymous said...

ഹ ഹ ഹ..
അങ്ങനെ അവര്‍ മാഡത്തിനെ തോല്‍പ്പിച്ചു കളഞ്ഞു അല്ലെ..!:)





*******************

ഈ നന്ദന എവിടുന്ന് വരുന്നു?

പൊട്ടും പൊളിയും കമന്റില്‍ പലയിടത്തും പറയുന്ന ഈ ആള്‍
പെണ്‍വേഷം കെട്ടി നടക്കുന്ന ആണാണെന്ന് ഇതു വരെ തിരിച്ചറിഞ്ഞില്ലെ.?

അനില്‍@ബ്ലോഗ് // anil said...

സാരമില്ലെന്നെ, എസ്.ഐ ആകുമ്പോള്‍ ഓടിക്കാം.

എളുപ്പം നടക്കുന്ന ഒരു പണി ഒരു ജീപ്പ് വാങ്ങുക എന്നതാണ്. എന്നിട്ട് എല്ലാ ദിവസവും അതില്‍ ഓഫീസില്‍ ചെല്ലുക.
:)

VINAYA N.A said...

അനീ ജീപ്പ്‌ വാങ്ങി ഓടിക്കുകയൊന്നും വേണ്ട.ആ ജീപ്പ്‌ ഞാന്‍ ഓടിക്കുക തന്നെ ചെയ്യും.എക്കാലത്തും എനിക്കയിത്തം കല്‍പ്പിക്കാന്‍ ഇവരുടെയൊന്നും വീട്ടിലെ ജീപ്പല്ലല്ലോ....

Anonymous said...

നന്ദന
പെണ്ണ് തന്നെയാ

നന്ദന said...

Anonymous ധീരമായ മുന്നേറ്റം/വിവാദം താങ്കളെ പോലെ രണ്ടും കെട്ടത് എന്ന് പറഞ്ഞില്ലല്ലോ സമാധാനം (ഇവിടെ വന്നാൽ എന്തെങ്കിലും ഇദ്ദേഹത്തിന്/ഇവൽക്ക് കാണണമെങ്കിൽ കാണിച്ചു തരാം പക്ഷെ കണ്ടത് ആരോടും പറയരുത്) അത് കാണുമ്പോൽ തീർച്ചയായും മനസ്സിലാകും രണ്ടാമത്തെ Anonymous താങ്കളുടെ കയ്യിൽ പഴയ ഫൊട്ടോ ഉണ്ടെങ്കിൽ ആദ്യത്തെ Anonymous കാണിച്ച് കൊടുക്കണം ട്ടോ!!

Anonymous said...

പാവാട പൊക്കൽ പണി ഈ പോലീസ്കാരിയുടെ അടുത്തുനിന്ന് തന്നെ വേണോ? ഈ പോലീസുകാരിയെ കണ്ടാൽ ഒരു പെണ്ണാണെന്ന് തോന്നുമോ? പിന്നെ ഇവളുടെ അണ്ടി നക്കികൽ

Unknown said...

എല്ലാ പിന്തുണയും .വണ്ടി ഓടിച്ചാൽ ഞങ്ങളെയും അറിയിക്കണേ.

Anonymous said...

engane sahikkunnu koode joli cheyyunnavar ?

VINAYA N.A said...

njan athe... jeep pala pravashyam odichu.eppol aythame ella. pazhe post thanne.si onnum aayittilla