Wednesday, February 17, 2010

പ്രതികാരം

പ്രതികാരം

തുടര്‍ച്ചയായി തന്റെ വീട്ടിലെ മഴവെള്ള സംഭരണി ആരോ തുറന്നു വിടുന്നു എന്ന പരാതിയുമായി ഇടക്കിടെ ഒരു വൃദ്ധന്‍ സ്റ്റേഷനില്‍ വരാറുണ്ടായിരുന്നു. അപ്രകാരം ചെയ്യുന്നത്‌ അടുത്ത വീട്ടിലുള്ള ഒരു സ്‌ത്രീയാണെന്നും താനതു കണ്ടു പിടിച്ചെന്നും സാറ്‌ അവരെ വിളിച്ചൊന്ന്‌ ചോദിക്കണമെന്നും അയാള്‍ സ്റ്റേഷനില്‍ വന്നു പറഞ്ഞപ്പോള്‍ .ഇരു കൂട്ടരേയും അന്നു നാലു മണിക്കു തന്നെ സ്‌റ്റേഷനിലെത്തിക്കാന്‍ ഒരു പോലീയുകാരനെ ചുമതലപ്പെടുത്തി.കൃത്യ സമയത്തു തന്നെ സ്റ്റേഷനിലെത്തിയ അവരോട്‌ എസ്‌.ഐ കാര്യം തിരക്കി, ജല സംഭരണി തുറന്നു വിട്ടത്‌ താന്‍ തന്നെ ആണെന്നവര്‍ സമ്മതിച്ചു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.`സാറേ എനിക്ക്‌ കെട്ട്യോനില്ല. ഞാന്‍ കൂലിപ്പണിക്ക്‌ പോയാണ്‌ കുട്ടികളെ പോറ്റുന്നത്‌.എനിക്ക്‌ കടയുടെ മുന്നിലൂടെ തന്നെ വേണം പണിക്കു പോകാന്‍. വൈകിട്ട്‌ സാധനങ്ങള്‍ വാങ്ങാനും കടയില്‍ വരണം.ഞാനെപ്പൊ അതിലൂടെ പോകുമ്പളും ഇയാള്‍ അനാവശ്യം പറയും കൊറേ പ്രാവശ്യം എന്നെ അനാവശ്യം പറയരുതെന്ന്‌ ഇയാളോട്‌ ഞാന്‍ പറഞ്ഞിട്ടുമുണ്ട്‌ .ഇയാള്‌ നിര്‍ത്തണ്ടേ.... സഹിക്കാന്‍ പറ്റാഞ്ഞിട്ടാ സാറേ... ഇനി എന്നെ അനാവശ്യം പറയരുതെന്ന്‌ സാറ്‌ ഇയാളോട്‌ പറയണം... പരാതി രമ്യമായി പരിഹരിച്ചു.എന്തായാലും പിന്നീടയാള്‍ പരാതിയുമായി സ്‌റ്റേഷനില്‍ വന്നിട്ടില്ല.

2 comments:

mini//മിനി said...

അപ്പോൾ വാദി പ്രതിയായി.

മാണിക്യം said...

ഹും! സംഭരണി ആദ്യം തുറന്നത് അപ്പോള്‍ വൃദ്ധന്‍ തന്നെ ! ബെസ്റ്റ്!