Friday, April 9, 2010

പര്‍ദ്ദകള്‍ വാടകക്ക്‌

പര്‍ദ്ദകള്‍ വാടകക്ക്‌

സുഹൃത്തിനോടൊപ്പം മുംബെ കാണാനായി പോയതായിരുന്നു.തിരക്കേറിയ വാശി റയില്‍വേസ്‌റ്റേഷനിലെ കാഴ്‌ചകള്‍ കണ്ടുകൊണ്ട്‌ ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. രണ്ടു സ്‌ത്രീകള്‍ വളരെ സാവധാനം ഞങ്ങള്‍ക്കരികിലായി ഇരുന്നു.അവരുടെ രണ്ടു പേരുടെ കൈയ്യിലും ഓരോ സ്യൂട്ട്‌കേയ്‌സ്‌ ഉണ്ടായിരുന്നു.കാഴ്‌ചയില്‍ അമ്മയും മകളുമാണെന്ന്‌ തോന്നുന്ന അവര്‍ സാരിയും ചുരിതാറുമാണ്‌ ധരിച്ചിരുന്നത്‌ . അവരേറെ ആഹ്ലാദഭരിതരായിരുന്നു.ശബ്ദം കൂട്ടിയും കുറച്ചും സംസാരിച്ചും ഇടക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ടുമാണ്‌ അവര്‍ ഞങ്ങളുടെ അടുത്തെത്തിയത്‌.വന്നയുടനെ അവര്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടു തന്നെ സ്യൂട്ട്‌കെയ്‌സിന്റെ സിബ്ബ്‌ തുറന്ന്‌ അതില്‍ വെച്ചിരുന്ന പര്‍ദ്ദയെടുത്തു.ശേഷം യാതൊരു വിധ സങ്കോചവും കൂടാതെ കണ്ണൊഴികെ ബാക്കി ഭാഗങ്ങള്‍ മറച്ചു. പിന്നീടവര്‍ മറ്റു രണ്ടു വ്യക്തികളായി അവിടെ നിന്നും നടന്നു നീങ്ങി.ഈ കാഴ്‌ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ അത്ഭുതം ഞാന്‍ സുഹൃത്തിനെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായി പറഞ്ഞു " മാഡം ഇതൊക്കെ ഇവിടെ പതിവാ.................... അവര്‍ വല്ല ബന്ധുവീട്ടിലും പോകുകയായിരിക്കും.അവരുടെ കണ്ണില്‍ പൊടിയിടാനാ.............. ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക്‌ കിട്ടുന്ന അനവധി കടകളിവിടുണ്ട്‌.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും" അവര്‍ നിസ്സാരമട്ടില്‍ പറഞ്ഞു.

13 comments:

mini//മിനി said...

ഇതിൽ എന്താണ് പുതുമ. സ്ക്കൂൾ കുട്ടികൾ പർദ്ദയിട്ട് വീട്ടിൽ നിന്ന് പുറപ്പെടും. ബസ്സിൽ നിന്നിറങ്ങി സ്ക്കൂളിലെത്തിയാൽ ബാത്ത്‌റൂമിൽ പോയി യൂനിഫോമിൽ ആവും. തിരിച്ചുപോകുമ്പോൾ അപ്പടിയാവും.കോളേജ് ക്ലാസ്സിൽ സാരിയിൽ ഇരുന്നവൾ ബസ്സിൽ പർദ്ദക്കുള്ളിലായത് എത്രയോ കണ്ടിട്ടുണ്ട്. കുട്ടികൾ പറയുന്നത് 100% സുരക്ഷിതം എന്നാണ്.

Anonymous said...

mini teacher, kutikalekondu parayikkunnathennu parayu.

Anonymous said...

ethilenttha ethra parayaan.ottumikkavarum cheyyunathokke thanne ,aadyamaayaano vinaya ithu
kaanunne?

Anonymous said...

ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക്‌ കിട്ടുന്ന അനവധി കടകളിവിടുണ്ട്‌.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും"??????????????

നന്ദന said...

സ്വന്തം ശരീരം വാടകയ്ക്ക് കൊടുക്കുന്ന നാട്ടിൽ പർദ്ദ വാടകയ്ക്ക് കൊടുക്കുന്നത് അത്ഭുതമാണോ വിനയ. ഇതൊക്കെ ആളെകാണിക്കാൻ ചെയ്യുന്നതല്ലാതെ!!!

ea jabbar said...

(:

poor-me/പാവം-ഞാന്‍ said...

വന്നു വായിച്ചു ....നന്ദി.

മുജീബ് കെ.പട്ടേല്‍ said...

തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കും കയറാം. ഒരു നിബന്ധന മാത്രം. അവിടെന്നു വിതരണം ചെയ്യുന്ന കാവിമുണ്ട് ഉടുക്കണം.

Joker said...

ഇത് ഭയങ്കര കഥയാണ്, ഞാന്‍ ഞെട്ടിപ്പോയി.ആ സ്ത്രീകളുടെ സന്തോഷം കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. !!!!.

ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക്‌ കിട്ടുന്ന അനവധി കടകളിവിടുണ്ട്‌.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും"??????????????
==============================

അപ്പോള്‍ ഒരു പര്‍ദ്ദയുടെ വില ഉദാ: 80 രൂപ

വാടകക്ക് കൊടുക്കുന്നത് :: 160 രൂപക്ക്

തിരിച്ചു കൊടുക്കുമ്പോള്‍ കടക്കാരന്‍ :80 രൂപ കൊടുക്കും. കടക്കാരന് നഷ്ടമില്ല. എട്റ്റുക്കുന്ന മുസ്ലിം സ്ത്രീക്ക് നഷ്ടം 80. ഒരു മാസം നാല് വിരുന്നോ കല്യാണമോ ഉണ്ടെങ്കില്‍ ആ പാവങ്ങള്‍ക്ക് നഷ്ടം. 320 രൂപ.

ധന നഷ്ടം , മാനഹാനി....പര്‍ദ്ദ കണ്ടു പിടിച്ചവനെ കൊല്ലണം.

mazhamekhangal said...

aasamsakal11111

തൊടുപുഴ മു.അയിലവേദി said...

Joker said...
ധന നഷ്ടം , മാനഹാനി....പര്‍ദ്ദ കണ്ടു പിടിച്ചവനെ കൊല്ലണം.


ഞങ്ങടെ വികാരം ഇപ്പപ്പൊട്ടുവേ
ജ്വാക്കറ് പ്രസ്താവന പിന്‍ വലിക്കുക!

സന്തോഷ്‌ പല്ലശ്ശന said...

ഇവിടെ ഇങ്ങിനേയും ചില ബിസ്സിനസ്സ്‌ ഉണ്ടൊ ഇവിടെ ഇത്രകാലം ജീവിച്ചിട്ട്‌ അതറിയില്ലായിരുന്നു. ഒരു പക്ഷെ പര്‍ദ്ദേടെ ആവശ്യം വരാതിരുന്നോണ്ടാവും.... പിന്നെ ഒരു സംശയം അവര്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടൊ .....

സലാഹ് said...

വേറിട്ട പര്ദ്ദവായന