Saturday, April 24, 2010

വര നിയമം

വര നിയമം
എന്റെ വിവാഹം കഴിഞ്ഞ്‌ അഞ്ചാം നാള്‍ രാത്രിയില്‍ അമ്മയും നാത്തൂനും ദാസേട്ടനും കൂടി കാര്യമായ ചര്‍ച്ചയിലാണ്‌.തറവാട്ടിലെ ആണുങ്ങള്‍ എങ്ങനെയായിരിക്കണം എന്നതാണ്‌ വിഷയം.
"രാജനെ കണ്ടില്ലേ................. ഓന്‍ വരച്ച വരേമ്മല്‌ നിര്‍ത്തും ഓള....(അവളെ),കൃഷ്‌ണന്റെ കാര്യെന്താ മോശാ.... നെലക്ക്‌ നിന്നില്ലേല്‌ ഓള്‌ വിവരറിയും.ഇവിടുത്തെ പെങ്കുട്ടികള്‌ ഭര്‍ത്താക്കന്മാര്‌ വരച്ച വരേന്റെ അപ്പറം കടക്കൂല................. "
ഏതോ സത്‌ക്കാരം കഴിഞ്ഞ്‌ ക്ഷീണിച്ചെത്തി കുളി കഴിഞ്ഞ്‌ കിടക്കാന്‍ തുടങ്ങവേയാണ്‌ ചര്‍ച്ച.ക്ഷീണം കാരണം ഞാന്‍ ആരേയും തന്നെ കാര്യമായി ഗൗനിക്കാതെ കിടന്നു.എന്റെ കട്ടിലിന്റെ കാല്‍ ഭാഗം അറ്റത്തയി്‌ട്ടാണ്‌ ദാസേട്ടന്‍ഇരുന്നിരുന്നത്‌.അമ്മയും നാത്തൂനും തൊട്ടടുത്ത മുറിയിലെ കട്ടിലിന്റെ അറ്റത്തും.കാഴ്‌ചയിലും പെരുമാറ്റത്തിലും അല്‌പം തന്റേടിയായ എനിക്കുള്ള മുന്നറിയിപ്പാണത്‌ എന്നു മനസ്സിലാക്കാന്‍ പ്രത്യേകിച്ച്‌ ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.പുതക്കാനായി കാല്‍ ഭാഗത്ത്‌ മടക്കിയിട്ടിരുന്ന കമ്പിളി എടുക്കാനെന്നവണ്ണം എഴുന്നേറ്റ്‌ ആ കമ്പിളി നിവര്‍ത്തികൊണ്ട്‌ തെല്ലുച്ചത്തില്‍ തന്നെ പറഞ്ഞു
"അമ്മേ വര നിയമം ഒന്നും ഇനിയും മാറ്റണ്ട ഒരു ചെറിയ വ്യത്യാസം മാത്രം ഞാന്‍ നില്‌ക്കുന്നിടത്തൊക്കെവന്ന്‌ ദാസേട്ടന്‍ വരക്കണം " കമ്പിളിയുടെ മടക്കുകള്‍ നിവര്‍ത്തി സുഖമായി പുതച്ച്‌ ഞാന്‍ കിടന്നു. ചര്‍ച്ചയുടെ ഒഴുക്ക്‌ പെട്ടന്ന്‌ മുറിഞ്ഞു.കല്ല്യാണച്ചിലവും , വരാത്ത ആളുകളുടെ പേരുകളും അങ്ങിനെ പലതും പറഞ്ഞ്‌ രണ്ടു മിനിട്ടുകൊണ്ട്‌ ആ സംഭാഷണം അവസാനിപ്പിച്ച്‌ എല്ലാവരും കിടന്നു.

9 comments:

mini//മിനി said...

അങ്ങനെയുള്ള വര പുരുഷ്ന്മാർക്കും കൂടി ആവാം എന്ന് പറയാമായിരുന്നു.

ea jabbar said...

വരകളില്ലാത്ത ഒരു കാലം വരും വിനയാ !

മാണിക്യം said...

പവം ദാസ്
വര വരച്ചു വരച്ചു ഒരു ലെവൽ ആയിക്കാണും :)

അരുണ്‍ / Arun said...

:-)

കൂമന്‍സ് | koomans said...

ഹ ഹ അത് കലക്കി :-)

നന്ദന said...

വിനയയേ പോലെ വരക്കാൻ എത്ര സ്ത്രീകൽക്ക് കഴിയും.

കാക്കര - kaakkara said...

"അമ്മേ വര നിയമം ഒന്നും ഇനിയും മാറ്റണ്ട ഒരു ചെറിയ വ്യത്യാസം മാത്രം ഞാന്‍ നില്‌ക്കുന്നിടത്തൊക്കെവന്ന്‌ ദാസേട്ടന്‍ വരക്കണം "

സന്തുഷ്ടകുടുംബജീവിതത്തിന്‌ ഈ വരയാണ്‌ നല്ലത്‌... smile please!

( O M R ) said...

പ്രിയ വിനയ,
journalism workനിടയ്ക്കു ഞങ്ങളെ ഞെട്ടിച്ചിരുന്നു താങ്കളുടെ ഓരോ പ്രവൃത്തികളും.
അന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതുപോലെ ഒരുപാട് പേര്‍ നമുക്കിടയില്‍ വേണമെന്ന്. പിന്നെ ഞാന്‍ പ്രവാസിയായി. താങ്കളുടെ ഒരു വിവരവും അറിയാതെയായി. ഇന്ന് ഞാന്‍ ഇവിടെ, ഈ ബ്ലോഗിലെത്തി.
സുഖവും നന്മയും നേരുന്നു. സമയം കിട്ടിയാല്‍ എന്റെ വരികളിലെക്കും വരുമോ?

lekshmi. lachu said...

hahahaha...kalkkii