Monday, June 21, 2010

ആ റിംഗ്‌ടോണൊന്ന്‌ മാറ്റാന്‍ പറയോ..................

ആ റിംഗ്‌ടോണൊന്ന്‌ മാറ്റാന്‍ പറയോ..................
.വൈകിട്ട്‌ പച്ചക്കറി വാങ്ങി ബൈക്കില്‍ വെച്ച്‌ പോകാനൊരുങ്ങുമ്പോഴാണ്‌ ജമാലും ഭാര്യയും എതിരെ വരുന്നത്‌.ജമാല്‍ ഓട്ടോ ഡ്രൈവറാണ്‌. എന്റെടുത്തത്തിയ ഉടനെ ജമാല്‍ ഭാര്യയെ എനിക്കു പരിചയപ്പെടുത്തി.ഞങ്ങള്‍ ലോഹ്യം പറയുന്നതിനിടയില്‍ ഒരു കാര്‍ അല്‌പം മുന്നിലായി നിര്‍ത്തി ഡ്രൈവര്‍ ജമാലിനെ പേരുചൊല്ലി വിളിച്ചു. ജമാല്‍ പോയ ഉടനെ തന്നെ ഞാന്‍ മുമ്പൊരിക്കല്‍ പോലും കാണാത്ത ജമാലിന്റെ ഭാര്യ ഏറെ പരിചയമുള്ളതു പോലെ സ്വകാര്യമായി എന്നോടു പറഞ്ഞു "നോക്കി ഓലോട്‌ ഇങ്ങളാ റിംഗ്‌ടോണ്‍ ഒന്ന്‌ മാറ്റാന്‍ പറയണേ" എനിക്ക്‌ കാര്യം മനസ്സിലായില്ല.അപ്പോഴേക്കും ജമാല്‍ അടുത്തെത്തിയിരുന്നു.ഞാന്‍ അന്യേഷിക്കുന്ന കേസിലെ പ്രതിയുടെ വീട്‌ ജമാലിന്റെ വീടിനടുത്താണെന്നത്‌ ഞാനപ്പോള്‍ ഓര്‍ത്തു.അയാളെപ്പറ്റി കുറച്ചു കാര്യങ്ങളറിയണംഎന്നു കള്ളം പറഞ്ഞ്‌ ഞാന്‍ ജമാലിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി.രാത്രി ാെന്‍പതു മണിയോടെ ഞന്‍ ജമാലിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്‌തു.അപ്പോള്‍ മാത്രമാണ്‌ പെണ്‍കുട്ടിയുടെ പരിഭവത്തിന്റെ കാര്യം എനിക്ക്‌ പിടികിട്ടിയത്‌. "ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്‌.
എന്നാലും അവളിന്നെന്നുടെ സുന്ദരിയല്ലേ.................".

12 comments:

മാണിക്യം said...


"♫ ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ .
എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ........♫"


പാട്ട് കേള്‍ക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ you tube തിരഞ്ഞ് പാട്ട് കിട്ടി
നല്ല പാട്ട് :)
പിന്നെ എന്താ ആ കുട്ടിക്ക് ?
http://www.youtube.com/watch?v=z1jUD4IHDVo

Anonymous said...

ഹ ഹ അത് ശരി ...പാവം ജമാലിന്റെ ഭാര്യ ...:P

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

രിങ്ങ് ടോൺ അല്ല, ഡയലർ ടോൺ :)

പാവം ജമാലിക്കയുടെ നേർ‌പാതി

Anonymous said...

ഹടതകര്ഷിച്ചു

Anonymous said...

♫എന്നാലും അവളിന്നെന്നുടെ സുന്ദരിയാണേ ♫

ക്വാട്ട് ചെയ്യുന്നു !!

|santhosh|സന്തോഷ്| said...

അങ്ങിനെ വേണം ജമാലിനു!! അല്ലപിന്നെ, കോമണ്‍സെന്‍സും മ്യൂസിക് സെന്‍സുമില്ലാത്ത പെണ്ണൂങ്ങളെ താലികെട്ടുമ്പോള്‍ ഓര്‍ക്കണമായിരുന്നു, ഒരു പരിചയവുമില്ലാത്തവരോട് ഇമ്മാതിരി വിഡ്ഢിത്തം പറയുമെന്ന്!!

മണി said...

പ്രശ്നം, പാട്ടോ, ഭാര്യയുടെ ആസ്വാദന ക്ഷമതയോ മ്യൂസിക് സെൻസോ ഒന്നുമല്ല. പ്രശ്നക്കാരൻ ജമാൽ തന്നെയാണ്. അങ്ങേരെന്തിനാ ഭാര്യയുടെ നമ്പർ മബൈൽ ഫോണിൽ തെളിയുന്ന ഉടനെ തന്നെ ഫോണെടുക്കുന്നത്?. റിങ് കേട്ടമാത്രയിൽ ഫോൺ അറ്റൻഡ് ചെയ്യുന്നത് കൊണ്ട് വിളിക്കുന്ന ആൾക്ക്
“ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്‌-‌“ എന്ന് മാത്രല്ലേ കേൾക്കാൻ കഴിയുക. എപ്പോൾ വിളിച്ചാലും ചന്തം കുറവാണെന്നു കേട്ടാൽ ഏതു പെണ്ണിനും സഹിക്കാൻ കഴിയില്ല.
ഭാര്യ വിളിക്കുന്ന ഉടനെ ഫോൺ അറ്റൻഡ് ചെയ്യാതിരുന്നാ‍ൽ, ആ പാട്ടിന്റെ അടുത്ത വരി കൂടി കേട്ട് (....അവളിന്നെന്നുടെ സുന്ദരിയല്ലേ........) ജമാലിന്റെ ഭാര്യയുടെ വിഷമം കുറയും ( തീരെ കുറയില്ല എങ്കിലും!!)

shajiqatar said...

മാണിക്യം വഴി പാട്ട്കേട്ടു,ആദ്യത്തെ വരി അരോചകം തന്നെയാണ്.ആ കുട്ടിയെ കുറ്റം പറയാന്‍ കഴിയില്ല.എന്നാലും ഭര്‍ത്താവിനെ പറ്റി മറ്റൊരാളോട് ഇതിനെ കുറിച്ച് പരാതിപറയാ എന്നൊക്കെ പറഞ്ഞാല്‍..

VINAYA N.A said...

സന്തോഷ്‌,
സാമാന്യപുദ്ധിയില്ലാത്തത്‌ ആ കുട്ടിക്കോ ജമാലിനോ ?
എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി

വേനല്‍ മഴ said...

നന്നായി ട്ടോ...

നട്ടപിരാന്തന്‍ said...

Vinaya....how funny you are!!!!!


So simple and cute post

മുകിൽ said...

ആ പാവത്തിനു ആ ആദ്യവരി സഹിക്കൂല, മനുഷ്യരേ. അതോണ്ടാണ്.
രസമായിരിക്കുന്നു. ജീവിതത്തിലെ കൈപ്പുകൾക്കിടയ്ക്കു ഇങ്ങനെ ചില രസമുള്ള കണ്ണിമാങ്ങകൾ, അല്ലേ വിനയ?