Saturday, July 3, 2010

സൗഹൃദം

സൗഹൃദം
എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ലഎന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്‌

2 comments:

മൈലാഞ്ചി said...

വിനയാ മാഡം... ഞാന്‍ താങ്കളെ ഫോളൊ ചെയ്യുന്ന ആളായതുകൊണ്ട് പോസ്റ്റുകള്‍ ഒക്കെ വായിക്കാറുണ്ട്.. കമന്റ് ചിലപ്പോള്‍ മാത്രമേ പതിവുള്ളൂ.. ഇതിനു മറുപടി എഴുതാതെ വയ്യ.. കാരണം ഇതേ വരികള്‍ ഞാനെന്റെ രണ്ടു സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട് എന്നതിനാല്‍ തന്നെ...

മുതലെടുപ്പിന്റെ ഏറ്റവും ‘മനോഹര’മായ മുഖമാണ് പലപ്പോഴും ഇത്തരം വരികളില്‍.. ‘നമ്മള്‍ നല്ല സുഹൃത്തുക്കളല്ലേ,നമുക്കു തമ്മില്‍ മറയെന്തിനാ, നിനക്കെന്നോട് എന്തും പറയാലോ.’‘ എന്നു തുടങ്ങി ‘എനിക്ക് നിന്നോടും എന്തും പറയാലോ’ എന്നാവുമ്പോള്‍ ആ ‘എന്തും’ എന്നത് ‘’എന്തും‘’ തന്നെ ആവുന്നു...
അങ്ങനെ എന്തും പറയാവുന്ന ഒന്നല്ല സൌഹൃദം എന്നത് എല്ലാവരും അറിയേണ്ടതു തന്നെ..

മറ്റൊന്ന്, എന്തും പറയാം എന്ന് പറഞ്ഞ് എല്ലാം പറഞ്ഞേ തീരൂ എന്ന പൊസ്സസ്സീവ്നെസ്സിലേക്ക് എത്തുന്ന സൌഹൃദങ്ങള്‍... ഒന്നും മറച്ചുവക്കാന്‍ പാടില്ലെന്ന വാശി.. എന്തും പറയാം എന്നത് എന്തെങ്കിലുമൊക്കെ പറയാതെയുമിരിക്കാം എന്നും കൂടിയാണ്..

നന്ദി വിനയാ മാഡം

ജയിംസ് സണ്ണി പാറ്റൂർ said...

സൌഹൃദകടലതിലുമുണ്ടായിടും
സ്വാര്‍ത്ഥത തന്നുടെ വേലിയേറ്റങ്ങള്‍