Monday, December 20, 2010

മദാലസക്കുളി

തൃശൂരിലെ ' കേരളീയം ' മാഗസിന്റെ സംഘാടകര്‍ സംഘടിപ്പിച്ച കുടജാദ്രി യാത്ര.10 സ്‌ത്രീകളും 10 പുരുഷന്മാരുമായിരുന്നു യാത്രയിലുണ്ടായിരുന്നത്‌.മൂന്നു ദിവസത്തെ യാത്ര എന്നെപ്പോലെ തന്നെ സംഘത്തിലെ ഓരോ അംഗങ്ങള്‍ക്കും ആവോളം മാനസീകോല്ലാസം പ്രദാനം ചെയ്‌തു എന്ന്‌ വിലയിരുത്തലില്‍ നിന്നും ബോധ്യമായി. യാത്രയില്‍ എനിക്കനുഭവപ്പെട്ട പ്രത്യേകത ആദ്യദിവസം വളരെ സ്വതന്ത്രമായി സൗഹൃദത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സൗപര്‍ണ്ണിക നദിക്കടുത്തെത്തിയപ്പോള്‍ രണ്ടു വിഭാഗമായി വേര്‍തിരിഞ്ഞു.സ്‌ത്രീകള്‍ പുരുഷന്മാര്‍ കുളിക്കുന്നത്‌ നോക്കി നിന്ന്‌ കൈ കാലുകള്‍ കഴുകുന്നു.ഞാന്‍ വസ്‌ത്രം മാറി ഒരു മുണ്ടെടുത്ത്‌ മുലക്കച്ചകെട്ടി പുരുഷന്മാര്‍ക്കൊപ്പം പുഴയിലിറങ്ങി നീന്താന്‍ തുടങ്ങി തെളിഞ്ഞവെള്ള മായതുകൊണ്ട്‌ മുണ്ട്‌ പാടെ നീങ്ങുന്നതുകൊണ്ട്‌ ഞാന്‍ കരക്കു കയറി സ്‌പോട്‌സ്‌ ഡ്രെസ്സെടുത്ത്‌ ധരിച്ചു. അപ്പോഴേക്കും മുലക്കച്ചകെട്ടിയും ചുരിദാര്‍ ധരിച്ചും പെണ്ണുങ്ങളും പെണ്‍കുട്ടികളും പുഴയിലിറങ്ങി.ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ കുളിച്ചു.അതുപോലൊരുപുഴ ഒത്തു കിട്ടിയത്‌ മൂന്നാമത്തെ ദിവസമായിരുന്നു.ആണുങ്ങളില്‍ ചിലര്‍ ഷഡ്ഡി മാത്രം ധരിച്ചും കൂടുതല്‍ പേരും ഷഡ്ഡിക്കുമുകളില്‍ തോര്‍ത്തുമുണ്ട്‌ ധരിച്ചും കുളിച്ചു.ഷഡ്ഡി മാത്രം ധരിച്ച ആണുങ്ങള്‍ വളരെ സ്വതന്ത്രരായി മലര്‍ന്നും കമിഴ്‌ന്നും നീന്തിക്കളിച്ചപ്പോള്‍, ഷഡ്ഡിക്കു മുകളില്‍ തോര്‍ത്തു ധരിച്ചവര്‍ മലര്‍ന്നു നീന്തുമ്പോള്‍ മുണ്ടു മാറാതിരിക്കാന്‍ തന്ത്രപ്പെടുന്നത്‌്‌ ഞാന്‍ ശ്രദ്ധിച്ചു.ചുരിദാര്‍ ധരിച്ചും മുലക്കച്ച കെട്ടിയും നീന്തി കുളിക്കുന്ന സ്‌ത്രീകളും പെണ്‍കുട്ടികളുംസ്വന്തം ശരീരത്തില്‍ സോപ്പു തേക്കാന്‍ പെടുന്ന പെടാപ്പാടുകണ്ട്‌ എനിക്കു ചിരിവന്നു.കുറച്ചു നേരം രംഗം വീക്ഷിച്ച ഞാന്‍ ഒരു ഷോട്‌സും ബോഡിയും മാത്രം ധരിച്ച്‌ പുഴയിലേക്ക്‌ ചാടുകയും മലര്‍ന്നും കമിഴ്‌ന്നും നീന്തുകയും ചെയ്‌തതിനുശേഷം പാറപ്പുറത്തു കയറി നിന്ന്‌ ശരീരം മുഴുവന്‍ സോപ്പുതേച്ച്‌ പതപ്പിച്ചു.അതിനിടയില്‍ എല്ലാവരോടുമായി കൂട്ടത്തിലൊരു ചെറുപ്പക്കാരന്‍ നീന്തുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു " നോക്ക്‌ വിനയചേച്ചിയുടെ മദാലസക്കുളി കണ്ടോ " ഞാന്‍ എന്റെ ദേഹത്തെ സോപ്പു പുരട്ടല്‍ തുടര്‍ന്നുകൊണ്ടു തന്നെ പറഞ്ഞു
"പിന്നേ.............. നിങ്ങള്‍ക്കു കിട്ടുന്ന ചെറിയ സന്തോഷത്തെ ഇല്ലാതാക്കാന്‍ ഞാനെന്റെ വലിയ സന്തോഷം വേണ്ടന്നുവെക്കൂലാ...ട്ടോ..."
എല്ലാവരും ചിരിച്ചു പിന്നേയും കുറേ സമയം ഞങ്ങള്‍ വെള്ളത്തില്‍ കളിച്ചു.സ്‌ത്രീകളും പുരുഷന്മാരും പരസ്‌പരം ശരീരം കണ്ടു പോയാല്‍ പ്രത്യേകിച്ചൊരപകടവും സംഭവിക്കാനില്ലെന്നെനിക്കന്നു മനസിലായി.അടുത്തയാത്രയില്‍ ഞങ്ങളെല്ലാവരും മദാലസക്കുളികുളിക്കും എന്നു പറഞ്ഞുകൊണ്ട്‌ ഒരു സ്‌ത്രീ എനിക്കു പിന്‍തുണ പ്രഖ്യാപിച്ചു.മറ്റു സ്‌ത്രീകള്‍ അതു ശരിവെക്കുകയും ചെയ്‌തു.

17 comments:

Anonymous said...

poodeee avidunnu, ninte dialoge
,,ethra ahankaram padilla police anennu vicharichu ketto

Anonymous said...

aduthayathrakku njanum unde

poor-me/പാവം-ഞാന്‍ said...

Wish you a happy BATH day ,Vinayaji!!!

മുകിൽ said...

ആരോ കുളിച്ചെന്നു കേട്ടപ്പോഴേക്കും ആന ഇടഞ്ഞോ?

Rajeeve Chelanat said...

ഇത്തരം ഒറ്റപ്പെട്ട പോരാട്ടങ്ങള്‍ ഇനിയും തുടരുക. നഷ്ടപ്പെട്ട ഇടങ്ങള്‍ തിരിച്ചുപിടിക്കുവാന്‍ ഫെമിനിസത്തെ കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട് എന്ന ഓര്‍മ്മയും ഇതോടോപ്പം വേണം. അല്ലാത്തപക്ഷം, ഇന്ന് കാണുന്ന യാഥാസ്ഥിതിക 'സ്ത്രീ' വാദത്തിലേക്കുതന്നെ ഇത്തരം പോരാട്ടങ്ങളും ചെന്നെത്തും.
അഭിവാദ്യങ്ങളോടെ

shaji.k said...

:)-

VINAYA N.A said...

നഷ്ടപ്പെട്ട ഇടങ്ങള്‍...... അതെന്തെല്ലാമാണെന്നുകൂടി നിശ്ചയമില്ല രാജീവ്‌.അറിവില്ലായ്‌മയെപ്പറ്റിയുള്ള അറിവുകൂടിയില്ലാത്ത നിസ്സഹായാവസ്ഥ അതാണു സത്യം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ ധൈര്യം എന്നും ഒപ്പമുണ്ടാകട്ടെ

ആശംസകള്‍ !

നനവ് said...

പ്രകൃതിയുടെ വരദാനമാണ് ശുദ്ധജലത്തിൽ കളിച്ചും കുളിച്ചും ഉല്ലസിക്കാനവസരം കിട്ടൽ..ഇത്തരം അവസരങ്ങളിൽ ശരീരമെന്ന ഭാരത്തെ അൽ‌പ്പനേരത്തേക്കെങ്കിലും മാറ്റിവച്ച് ഉല്ലസിക്കാത്തവർ ജീവിതം നഷ്ടപ്പെടുത്തുന്നവരാണ്..വിനയയ്ക്ക് അഭിനന്ദനങ്ങൾ..

ചാർ‌വാകൻ‌ said...

കുറെകാലം മുമ്പ് റോസ്മേരി ഈ വിഷയത്തിലൊരു കവിതയെഴുതിയിരുന്നു.
(ഇങ്ങനെയൊരു കുളി സിനിമയിലേ കാണാൻ കഴിഞ്ഞിട്ടുള്ളൂ)

Echmukutty said...

ശരീരം പോലുമില്ലാത്ത ശരീരത്തിന്റെ തടവുകാർ!നല്ല കുറിപ്പായിരുന്നു.

കുറെ പോസ്റ്റ് വായിയ്ക്കാതെ വിട്ടിരുന്നു. ഇപ്പോൾ വായിച്ചു മുഴുമിച്ചു.

മനു said...

എന്തെ പോന്നു വിനയ ചേച്ചി പെണ്ണുങ്ങള്‍ ശരിരം കാണിക്കാത്തത് ആണുങ്ങള്‍ സംമാതികാത്തത് കൊണ്ടെന്നും അല്ല . പെണ്ണുങ്ങള്‍ക്ക്‌ നാണം ആയതു കൊണ്ടാണ് (അത് പോലെ തന്നെ ആണുങ്ങള്‍ക്കും ). ഒരു വെക്തിക്കും എത്രത്തോളം ശരിരം കാണിക്കാം എന്നതിന് അവരവരുടേതായ മാനദണ്ഡം കാണും . കൂട്ടത്തില്‍ ആണുങ്ങള്‍ തന്നെ കുറേപേര്‍ തോര്‍ത്ത്‌ മുണ്ട് മാറാതിരിക്കാന്‍ ശ്രമിക്കുനുടായിരുന്നു എന്ന് ചേച്ചി തന്നെ പറഞ്ഞുവല്ലോ . അപ്പോള്‍ ആണുങ്ങള്‍ എത്രത്തോളം ശരിരം കാനികുന്നോ അത്രത്തോളം ശരിരം പെണ്ണുങ്ങളും കാണിച്ചാല്‍ ആണും പെണ്ണും തുല്യര്‍ ആകില്ല . ചേച്ചിയും ആണുങ്ങളും ചെയ്തത് അതേപോലെ ചെയ്തില്ല . ആണുങ്ങള്‍ ജട്ടി മാത്രം ഇട്ടു. ചേച്ചി ബ്രായും ഷോര്‍ട്ടും ഇട്ടു . എന്ന് വച്ചാല്‍ ചേച്ചിക്ക് അത് വരെ കാണിക്കാന്‍ നാണം ഒന്നും ഇല്ല . ഇത് തന്നെ ആണ് കുളത്തില്‍ കുളിക്കാന്‍ വരുന്ന ഞങ്ങളുടെ നാട്ടിലെ സ്ത്രികളും ചെയ്യുനത് . അവര്‍ക്ക് കാണിക്കാന്‍ മടി ഇല്ലാത്തതോക്കെയും അവര്‍ കാണിക്കും . മടി ഉള്ളത് മുടി വയ്ക്കും . രണ്ടു പേരുടെയും മാനടന്ദങ്ങള്‍ വെത്യസ്തം ആകാം എന്ന് മാത്രം . അത് കൊണ്ട് തന്നെ ഇതില്‍ കൊട്ടിഗോഷിക്കാന്‍ മാത്രം ഒന്നും ഇല്ല ചേച്ചി .

എന്ന് സ്വന്തം മനു :)

മനു said...

ഈ ബ്ലോഗുമായി ബന്തം ഒന്നും ഇല്ലാത്ത ഒരു കാര്യം കൂടെ പറയട്ടെ ചേച്ചി . ചേച്ചി പെണ്‍കുട്ടികളുടെ ദൈര്യം ഇല്ലായ്മ ചോദ്യം ചെയ്ത പല പ്രസ്താവനകളും കാണാന്‍ ഇടയായി. യദാര്‍ത്ഥത്തില്‍ ഈ ദൈര്യം ഇല്ലായ്മ പെണ്‍കുട്ടികളില്‍ മാത്രം ഉള്ളതാണോ , ശക്തന്‍ മാരുടെ മുന്നില്‍ അശക്തന്‍ പലപ്പോയും ബയപെട്ടു നില്‍കേണ്ടി വരും . അത് പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ഒരുപോലെ ആണ് . അപ്പോള്‍ പിന്നെ വിനായ ചേച്ചി ഇത്തരം അവസ്ഥകളില്‍ പെടുന്ന പെണ്‍കുട്ടികളെ മാത്രം എടുത്തു പറയുന്നത് എന്ത് കൊണ്ടാണ് (പെണ്‍കുട്ടികള്‍ ആണുങ്ങളുടെ മുന്നില്‍ ബയപെടുമ്പോള്‍ ) ? ആണിനും പെണ്ണിനും ഒരേ അവകാശങ്ങള്‍ വേണം എന്ന് വാദിക്കുന്ന ചേച്ചി പലപ്പോയും ആണുങ്ങളോട് ഒരു തരാം ദൈഷ്യം വച്ച് പുലര്തുനതുപോലെ തോനുന്നു . ആണുങ്ങളും പെണ്ണുങ്ങള്‍ക്കും ഒരു പോലെ ബാതികുന്ന കാര്യങ്ങളില്‍ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി മാത്രം വാദികുന്നത് കൊണ്ടാണ് ഇങ്ങനെ തോനുന്നത് .
എന്ന് സ്വന്തം മനു . :)

Unknown said...

സൌപര്‍ണ്ണികയിലും വേണോ സോപ്പു തേച്ചു കുളി?

VINAYA N.A said...

ബൈജൂ ആ കുളി സൗപര്‍ണ്ണികയിലായിരുന്നില്ല.ഉടുപ്പിയിലുള്ള ഒരു പുഴയില്‍വെച്ചായിരുന്നു.

rashee said...

namichu....

Irshad said...

ആണിനും പെണ്ണിനും നാണം അത്യാവശ്യമാണ്. ധൈര്യവും അത്യാവശ്യമാണ്. നാണമുള്ളവന്‍ ധൈര്യം കാട്ടിയാല്‍ ആ പ്രവര്‍ത്തിയില്‍ ശരി കൂടുതലായിരിക്കും.നാണമില്ലാത്തവരുടെ പ്രവര്‍ത്തി തെറ്റിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.