Tuesday, April 16, 2013
ആണും പെണ്ണും ഒന്നിച്ചു കുളിച്ചാല്‍
തൃശ്ശൂര്‍ പോലീസ് അക്കാദമിയുടെ അധീനതയില്‍ വിശാലമായ ഒരു നീന്തല്‍ കുളമുണ്ട്. ഈയിടെ അവിടെ നീന്തല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിന് നിശ്ചിത ഫീസ് അടച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാനും നീന്തുന്നതിനായി പോയി.ഭര്‍ത്താവുള്‍പ്പെടെയുള്ള പുരുഷന്മാരോടൊപ്പം നീന്തുന്നതിനുതകുന്ന മാന്യമായ വസ്ത്രം ധരിച്ചാണ് ഞാന്‍ നീന്തിയത്.എങ്കിലും ഞാന്‍ നീന്തല്‍ കുളത്തില്‍ നിന്നും മേലുദ്യോഗസ്ഥരാല്‍ ആട്ടിയോടിക്കപ്പെട്ടു.(എന്നോടൊപ്പം സ്ത്രീ വര്‍ഗ്ഗം തന്നെ)
സ്തീകള്‍ക്കായി അനുവദിച്ച സമയങ്ങളില്‍ പുരുഷന്മാര് നീന്തുവാന്‍ പാടില്ല എന്നതുമാത്രമാണ് അപേക്ഷാ ഫോമിലെ നിബന്ധന.ആണുങ്ങള്‍ക്കു മാത്രമായി ഒരു സമയം അപേക്ഷാ ഫോമിലെവിടേയും രേഖപ്പെടുത്തിയിരുന്നില്ല.
മാന്യമായ ഇത്തരം നിബന്ധനകള്‍ സൗകര്യപൂര്‍വ്വം പുരുഷന് തന്റെ അധികാരം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്തതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ് ഇത്തരം വേര്‍തിരിക്കല്‍)
അപേക്ഷാ ഫോമിലെ നിബന്ധനകളില്‍ സ്ത്രീയെ മാറ്റി നിര്‍ത്തിയതായി പറയുന്നില്ലെങ്കിലും നിബന്ധന അധികാരികളോട് ചോദിച്ച് മനസിലാക്കിയപ്പോള്‍ പുരുഷന്മാര്ക്ക് രാവിലെ ആറര മണിമുതല്‍ രാവിലെ എട്ടു മണി വരേയും സ്ത്രീകള്‍ക്ക് രാവിലെ പത്തര മണി മുതല്‍ പതിനൊന്നര മണി വരേയുമാണ് സമയം ക്ലിപ്തപ്പെടുത്തിയത.(എന്തായാലും എല്ലാ ദിവസവും ലീവെടുത്ത് നീന്താനൊക്കില്ല എന്ന കാരണത്താല്‍ പെണ് പോലീസുകാരും പൊരി വെയിലില്‍ വെള്ളത്തിലിറങ്ങി അസുഖം വരുത്താല്‍ മറ്റു സ്ത്രീകളും തയ്യാറാകാത്തതിനാല്‍ ആണ് പരിശീലകരുടെ എണ്ണം 100 ല്‍ കൂടുമ്പോള്‍ സ്ത്രീ പരിശീലകരുടെ എണ്ണം പതിനഞ്ചില്‍ കുറവുമാത്രം.(എന്ത് സൗകര്യ, കൊടുത്തിട്ടും കാര്യമില്ല സ്ത്രീകള്‍ മുന്നോട്ടു വരില്ല എന്ന് നാളെ ഘോരഘോരം സംസാരിക്കണമെങ്കില്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുക തന്നെ വേണമല്ലോ.)
എന്താണ് ആണും പെണ്ണും ഒന്നിച്ച് നീന്തിയാല്‍ എന്ന എന്റെ ചോദ്യത്തിന് ആണ് മേലുദ്യോഗസ്ഥരില്‍ നിന്നും ആണ് സംഘടനാ ഭാരവാഹികളില്‍ നിന്നും ആണ് സുഹൃത്തുക്കളില്‍ നിന്നും പെണ് സുഹൃത്തുക്കള്ല് നിന്നും ലഭിച്ച ഉത്തരങ്ങള്‍ ഇപ്രകാരമാണ്.
1 അറിയാതെങ്ങാന്‍ സ്ത്രീകളെ ഒന്നു തൊട്ടുപോയാല്‍ നാളെ അത് പരാതിയാകും ആവശ്യമില്ലാതെ അക്കാദമിക്ക് ചീത്തപ്പേരുണ്ടാകും.
2 രണ്ടു വയസ്സുള്ള കുട്ടി വരെ പീഢിപ്പിക്കപ്പെടുന്ന കാലമാണ്.സൂക്ഷിക്കുക തന്നെ വേണം
3 ഭര്‍ത്താവിന്റെ നഗ്നത അന്യസ്ത്രീകള്‍ കാണുന്നതും ഭാര്യയുടെ നഗ്നത അന്യ പുരുഷന്കാണുന്നതും 99.99 % ഭാര്യാഭര്ത്താക്കന്മാരും ഇഷ്ടപ്പെടു0ന്നില്ല.(സര്‍വ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ എന്തോ)
4 ആണുങ്ങള്‍ക്ക സ്ത്രീ നഗ്നത കണ്ടാല്‍ സ്ഖലനം സംഭവിച്ചുപോകും(കുളം വൃത്തികേടാകും)
നിയമവും സാഹചര്യങ്ങളും പുരുഷന് ജന്മം കൊണ്ടും സ്ത്രീക്കത് കോടതിയിലും സാധ്യമാകുന്ന സാമൂഹികാവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. വരും തലമുറയെ എങ്കിലും ഈ ആട്ടിപ്പായിക്കലില് നിന്നും മുക്തരാക്കണം.
Subscribe to:
Post Comments (Atom)
2 comments:
നോ കമന്റ്സ്
നാലാമത്തെ കാരണമാണ് ചുമ്മാ ക്ലാസിക് :)
Post a Comment