Tuesday, June 11, 2013

മേഡം ഇന്നു തന്നെ പോണോ ................ ഏറെക്കാലമായി എന്നെ ക്ഷണിക്കുകയായിരുന്ന ആരാധകര്‍ക്കരികിലെത്തിയതായിരുന്നു.അവര്‍ ആറു പേരാണ് ഉണ്ടായിരുന്നത്.അഞ്ചു മണിമുതല്‍ ആറരമണിവരെ കുത്തിയൊഴുകുന്ന പാറക്കെട്ടിനു കീഴെയിരുന്നുള്ള കുളിയും കുളത്തിലെ നീന്തലും എല്ലാം ആവോളം ആസ്വദിച്ചു.എട്ടു മണിയോടെ അവരുടെ സല്‍ക്കാരവും കഴിഞ്ഞ് വിശാലമായ പുല്‍ മൈതാനത്തില്‍ വട്ടത്തില്‍ കസേരയിട്ട് പാട്ടും സംഭാഷണവും ചര്‍ച്ചകളുമായി ഇരിക്കുകയായിരുന്നു.പെട്ടന്ന് എന്റെ വലതുകാലിനൊരു മസിലു പിടിത്തം.് അയ്യോ എന്ന ശബ്ദത്തോടെ രണ്ടു കൈകൊണ്ടും മുട്ടിനു കീഴെ അമര്‍ത്തിപ്പിടിച്ചു. ഉടനെ നേരെ മുന്നിലിരുന്ന സുഹൃത്ത് ഞാനുഴിഞ്ഞു തരാം എന്നു പറഞ്ഞുകൊണ്ട് എന്റെ കാലു തിരുമ്മി മസിലിന്റെ പിടച്ചില്‍ നിര്‍ത്തി.ഒട്ടാശ്വാസമായപ്പോള്‍ കണ്ണുതുറന്ന് മുന്നോട്ടു നോക്കിയപ്പോള്‍ സംസാരത്തിനിടയിലും ആര്‍ത്തിയോടെ എന്നെ നോക്കുന്ന കണ്ണുകളെയാണ് എനിക്ക് കാണാനായത്.എന്താ നിങ്ങള്‍ക്കുവേണോ ഇതാ ഈ കാലു നിങ്ങളെടുത്തോ എന്റെ ഇടതുകാല്‍ തെല്ലു മുന്നോട്ടുവെച്ച് അതു തിരുമ്മുന്നതിനു ഒരാള്‍ക്ക് ഞാന്‍ സമ്മതം കൊടുത്തു.ശേഷിക്കുന്ന മുന്നു പേരില്‍ രണ്ടു പേര്‍ക്ക് രണ്ടു കൈകളും ഒരാള്‍ക്ക് തലയും മസാജുചെയ്യാന്‍ കൊടുത്തു.ഇതിനിടയിലും ഞങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.കില്ലപ്പട്ടികള്‍ക്ക് എല്ലിന്‍കഷണം കിട്ടിയപോലെ എല്ലാവരും ബഹു സന്തോഷത്തോടെ എന്റെ കൈയ്യും കാലും തലയും മസാജുചെയ്തു.രാത്രി ഒന്‍പതു മണിയോടെ ഞാന്‍ പോകാനിറങ്ങി.കാറിലേക്കു കയറുമ്പോള്‍ മസാജിംഗില്‍ പങ്കു പറ്റാന്‍ അവസരം കിട്ടാതിരുന്ന സുഹൃത്ത് ഏറെ നിരാശയോടെ ചോദിച്ചു. മാഡം ഇന്നു തന്നെ പോണോ...........................

2 comments:

ajith said...

തക്കസമയത്ത് കിട്ടിയ സഹായം നന്നായി അല്ലേ?

mohan pee cee said...

..ആ സുഹൃത്തുക്കള്‍ ആരെങ്കിലും ഈ കുറിപ്പ് വായിച്ചുവോ? നിങ്ങള്‍ എങ്ങനെ വിലയിരുത്തപ്പെട്ടു എന്ന് മനസ്സിലായില്ലേ? ഇത് പെണ്ണ് വേറെ.