Thursday, July 25, 2013


കരുതിയിരിക്കുക നിങ്ങള്‍ക്കൊരു മാറിടം വരാനുണ്ട്
ഇക്കഴിഞ്ഞ വേനലില്‍ കോവളം ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുകയായിരുന്നു.അധ്യാപകരോടൊപ്പം വന്ന ഒരു കൂട്ടം കുട്ടികള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ നടന്നു നീങ്ങി. എല്ലാവരും പത്തു വയസ്സില്‍ കുറഞ്ഞ പ്രായമുള്ളവര്‍.ആണ്‍കുട്ടികള്‍ ട്രൗസറും ഷര്‍ട്ടും ധരിച്ചപ്പോള്‍ തിരിച്ചറിയിക്കല്‍ ചുമതലയുള്ള പെണ്‍കുട്ടികള്‍ മിഡിയും ഷര്‍ട്ടും പടച്ചട്ടയെ ഓര്‍മ്മപ്പെടുത്തുന്ന മേല്‍വസ്ത്രവും ധരിച്ചിരിക്കുന്നു. മാറിടം വളര്‍ച്ചയേതുമെത്താത്ത ഈ കൊച്ചു പെണ്‍കുട്ടികള്‍ക്ക് എന്തിനാണീ ' പടച്ചട്ട ' . ഭാവിയില്‍ നിനക്കൊരു മാറിടം വരാനുണ്ട്. Be careful ............. വരും തലമുറയോട് ചെയ്ത തിരുത്താനാകാത്ത അപരാധമായിരുന്നു മാറുമറക്കല്‍ സമരം എന്നു തോന്നിപ്പോയി. വേണ്ടത്ര പീഡനം സഹിച്ച് രണ്ടു വശത്തേക്ക് മുടികെട്ടി ബണ്ണും സ്ലൈഡും അതാതിടത്ത് വെക്കാത്തതിന് മുതിര്‍ന്നവരോട് പഴികേട്ട് മുടിയുടേയും തുണിയുടേയും മുടിഞ്ഞ ലോകത്തിലേക്ക് അവരും പ്രയാണമാരംഭിച്ചു.

4 comments:

ajith said...

വികലദൃഷ്ടി

Manu Varkey said...

Catch them young. Divide them young.

Manu Varkey said...
This comment has been removed by the author.
Echmukutty said...

അതെ. വേര്‍ തിരിക്കണം തൊട്ടിലീന്നേ.. പത്തു വയസ്സൊക്കെ കൂടുതലായിപ്പോയി വിനയ..