പാവാട നിരോധിക്കേണ്ട വസ്ത്രം തന്നെ.
ലണ്ടനിലെന്നല്ല ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളെ ഉടുപ്പ്,മിഡി,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന മാതാപിതാക്കളെ ് ബോധവല്‍ക്കരിക്കേണ്ടത് ഏറെ ആവശ്യം തന്നെയാണ്. പെണ്‍കുട്ടിയിലെ കഴിവുകള്‍ ജനിക്കും മുമ്പേ മരണപ്പെടാനുതകന്നതാണ് മേല്‍ പറഞ്ഞ വസ്ത്രങ്ങള്‍.
പെണ്‍കുട്ടികളുടെ ചിന്താധാരയെ വസ്ത്രത്തില്‍ കുരുക്കിയിടുന്നതില്‍ പെണ്‍വസ്ത്രങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്.
1 ഉം 2 ഉം ചിത്രങ്ങള്‍ പരിശോധിക്കുക പെണ്‍കുട്ടി സ്ലൈഡറിന്റെ ഒരു വശം മാത്രം ഉപയോഗിക്കുമ്പോള്‍ ആണ്‍കുട്ടി സ്ലൈഡറിന്റെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കുന്നു.പെണ്‍കുട്ടി കാല് വിടര്ത്തിയിരുന്നാല് അവളുടെ ഷഡ്ഡി കാണും എന്ന ചിന്ത അവളെ സ്വതന്ത്രയായ് ഉതിര്‍ന്നൊഴുകി ആനന്ദിക്കുന്നതില്‍ നിന്നും അവളെ പിന്തിരിപ്പിക്കുന്നു.
കളിയായാലും കാര്യമായാലും അതേ അളവില്‍ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനനുസൃതമായാണ് ആണ് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.അത്തരത്തിലുള്ള എല്ലാ സാധ്യതകളേയും പരിമിതപ്പെടുത്തി ശരീരചിന്തക്കകത്ത് അവളെ തളച്ചിടും വിധമാണ് പെണ്‍വസ്ത്രങ്ങളുടെ രൂപകല്പന.സ്ലൈഡറിലേക്ക് ആവേശത്തോടെ കയറുന്ന പെണ്‍കുട്ടിയിലെ ആവേശം ഇരിക്കാന്‍ തുടങ്ങുന്ന നിമിഷം കെട്ടടങ്ങുന്നത് പലപ്പോഴും വേദനയോടെ ഞാന്‍ നിരീക്ഷിക്കാറുണ്ട്.
ചിത്രം 3 ല്‍ കുട്ടികള്‍ നിലത്ത് പടിഞ്ഞിരുന്ന് കളിക്കുകയാണ്.ഒരിക്കലും ഇത്തരം കളികളിലേക്ക് സ്വാഭാവികമായി ഒരു പെണ്‍കുട്ടി ചേരുകയില്ല.അത് ആണ്‍കുട്ടികള്‍ അവളെ കൂട്ടാത്തതുകൊണ്ടല്ല അവര്‍ക്കിടയില്‍ അവരിരിക്കത്തക്കവണ്ണം പടിഞ്ഞിരിക്കാന്‍ അവളുടെ വസ്ത്രം അവളെ അനുവദിക്കില്ല.ഇത്തരം കളി നോക്കി നില്ക്കുന്നതിനുപോലും അവള് ഭയപ്പെടുന്നു.ഏതെങ്കിലും കുസൃതിപ്പയ്യന്‍ തന്റെ ഉടുപ്പെങ്ങാന്‍ പൊക്കിയാലോ.....?(ചിത്രം 4)
അവള് എന്ത് കളിക്കണം, എന്ത് തൊഴില്‍ ചെയ്യണം,എങ്ങനെയുള്ള കാര്യങ്ങള്‍ ആഗ്രഹിക്കണം,ഏതു തരം ടൂ വീലര്‍ ഓടിക്കണം എല്ലാം തീരുമാനിക്കുന്നത് അവളുടെ വസ്ത്രമാണ്.
ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ചലനസ്വാതന്ത്ര്യം അനുവദിക്കും വിധം ഒരുപോലെയുള്ള വസ്ത്രം നല്കി അവളെ ചലനസ്വാതന്ത്യത്തിന്റെ വലിയ സാധ്യതകളിലേക്ക് അവളെ തുറന്നുവിടാം.കുട്ടികള്‍ കുട്ടികളായ് വളരട്ടെ .അവര്‍ ആണോ പെണ്ണോ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്തിന്?അത് അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ....
വസ്ത്രത്തുമ്പില്‍ സ്പര്‍ശിക്കാതെ അഞ്ചു മിനിട്ടുപോലും ഒരു സ്ത്രീക്ക് സഞ്ചരിക്കുക സാധ്യമല്ലെന്നിരിക്കേ വരും തലമുറയെയെങ്കിലും ഈ വസ്ത്രത്തടങ്കലില് നിന്നും മോചിപ്പിക്കാന്‍ ഈ പാവാട നിയന്ത്രണം ഹേതുവായെങ്കില്‍.................
ലണ്ടനിലെന്നല്ല ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളെ ഉടുപ്പ്,മിഡി,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന മാതാപിതാക്കളെ ് ബോധവല്‍ക്കരിക്കേണ്ടത് ഏറെ ആവശ്യം തന്നെയാണ്.
ലണ്ടനിലെന്നല്ല ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളെ ഉടുപ്പ്,മിഡി,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന മാതാപിതാക്കളെ ് ബോധവല്‍ക്കരിക്കേണ്ടത് ഏറെ ആവശ്യം തന്നെയാണ്.
2 comments:

Post a Comment