Saturday, August 10, 2013
സാന്നിദ്ധ്യം പോലും സമരമാണ്
പൊതു ഇടങ്ങള്‍ ആണിന്റേതാണെന്ന ധാര്‍ഷ്ട്യം ജാതി മത സ്ഥാന മാന ഭേദമന്യേ ഏതൊരു പുരുഷനേയും നിശബ്ദമായി ഊറ്റംകൊള്ളിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ പൊതുഇടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുവരവിനെ അവന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും.ഇതിനെ മറികടക്കാന്‍ അവള്‍ക്ക് ചില നിയമ പരിരക്ഷ തന്നെ വേണ്ടിവരും.നീതി പുരുഷന് ജന്മംകൊണ്ടും സ്ത്രീക്കത് കോടതിയിലും എന്നത് ഒരു സ്വാഭാവിക തത്വമായി പോലീസ് ഡിപ്പാര്‍ട്ടുമെന്റെിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും ധരിച്ചുവരുന്നു എന്നത് എന്റെ അനുഭവം.(ജീവിതകാലം മുഴുവന്‍ gender sensitisation training കൊടുത്താലും ഒരു പ്രയോജനവുമില്ലെന്ന് ഇത്തരക്കാര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.)
100 മീറ്ററോളം വിസ്താരമുള്ള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അവിചാരിതമായി ഒരിക്കല്‍ പോയതായിരുന്നു.മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥ വേര്‍തിരിവില്ലാതെ ആണുങ്ങളെല്ലാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഇടമായി ഇന്‍ഡോര്‍ സ്‌റ്റേഡിയം എനിക്കനുഭവപ്പെട്ടു.പോലീസുകാരന്റെ ചടുലതക്കും മിടുക്കിനും മുന്നില്‍ എസ്.പിയും ,എസ്.പിയുടെ ചടുലതക്കും മിടുക്കിനും മുന്നില്‍ പോലീസുകാരനും മുട്ടുകുത്തുന്നത് കളിക്കളത്തിലെ തന്ത്രത്തിന്റേയും ചടുലതയുടേയും മാനത്തില്‍ മാത്രം.ഇവിടെ മനപ്പൂര്‍വ്വം തോറ്റുകൊടുക്കലില്ല.ആഹ്ലാദവും പരിഭവങ്ങളും തന്ത്രങ്ങളും അവര്‍ പരസ്പരം പങ്കുവെക്കുന്നു, അവര്‍ പരസ്പരം ആവശ്യക്കാരാകുന്നു.
ഈ ഇടങ്ങളിലേക്കൊന്നും ഒരിക്കല്‍പോലും എത്തിനോക്കാത്ത സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ അവര്‍ക്കുമാത്രമല്ല വരും തലമുറകള്‍ക്കുപോലും വിലക്കുകള്‍ തീര്‍ക്കുകയാണെന്ന് എങ്ങനെ അവരെ ബോധ്യപ്പെടുത്തും..............?
ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയ ഞാന്‍ സ്‌റ്റേഡിയത്തിന്റെ മനോഹാരിതയും കളിയുടെയും കളിക്കാരുടെ ഹരവും ആസ്വദിക്കുകയും ആ വലിയ സ്‌റ്റേഡിയത്തിനൊരറ്റത്തു നിന്ന് സൂര്യനമസ്‌ക്കാരം ചെയ്യുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂര്‍ ഞാനവിടെ ചെലവിട്ടു.
പുറത്തിറങ്ങുമ്പോള്‍ അവരില്‍ പടരുന്ന അസ്വസ്ഥത ഞാന്‍ കണ്ടറിഞ്ഞു.അവിടെ ഉയര്‍ന്ന ചോദ്യങ്ങളും മറുചോദ്യങ്ങളും ഞാനന്നു തന്നെ അറിഞ്ഞു.
അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു.
1 എന്തിനാണവര്‍ ഈ സമയത്ത് വന്നത്?
2 മറ്റു സ്ത്രീകള്‍ ആരും വരുന്നില്ലല്ലോ..........?
3 സ്ത്രീകള്‍ക്കുവേണമെങ്കില്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിച്ചാല്‍ പോരെ?
മറുചോദ്യങ്ങള്‍
1 ഇത്രയും വലിയ സ്‌റ്റേഡിയമല്ലേ.........? അതിലൊരറ്റത്ത് അവര്‍ എക്‌സര്‍സൈസ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്?
2 അവരാമൂലക്കെവിടെങ്കിലും നിന്ന് എന്തെങ്കിലും ചെയ്തിട്ടു പോട്ടെ.
3 നമ്മുക്കൊരു ശല്ല്യവുമില്ലല്ലോ?
ഞാന്‍ വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞ് മനസ്സിലാക്കി .പിറ്റേ ദിവസം ഞാന്‍ പോയില്ല.ആവേശത്തോടെ പോലീസുകാര്‍ എന്നെ വിളിച്ചു.സാറ് വരണം.പിറ്റേന്ന് ഞാന്‍ മകളേയും കൂട്ടി കോര്‍ട്ടിലെത്തി ഒരു മണിക്കൂറോളം കളിച്ചു.കെയര്‍ ടേക്കര്‍ ചുമതലയിലുള്ള പോലീസുകാരന്‍ കോര്‍ട്ടില്‍ പ്രവേശിക്കുന്നതിനുള്ള പൊതു നിബന്ധനകള്‍ അറിയിച്ചു.(റജിസ്‌റററില്‍ പേരും സമയവും രേഖപ്പെടുത്തണം. പുറമെ ധരിച്ച ഷൂ സ്റ്റേഡിയത്തിനകത്ത് ധരിക്കരുത്)
ആദ്യമെല്ലാം കുറച്ച് പ്രയാസമായിരിക്കും ഞങ്ങളും ഇവിടെവന്നതിനു ശേഷം പഠിച്ചെടുത്തതാ.......
എല്ലാവരും തുറന്നമനസ്സാലെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഇടങ്ങള്‍ ഉണ്ടാകുന്നതല്ല നാം ഉണ്ടാക്കിയെടുക്കുന്നതാണ്.സാന്നിധ്യം പോലും സമരമാക്കി മാറ്റാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.നമ്മുക്ക് നിഷേധിക്കുന്ന ഇടം ഏവര്‍ക്കും നിഷേധിക്കാനായെങ്കിലും നാം അഹോരാത്രം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
സ്ത്രീത്വത്തെ അപമാനിച്ചാൽ പൊലീസ് കേസ്സ്, പുരുഷത്വത്തെ അപമാനിച്ചാലോ???. കണ്ണുകെട്ടി വെച്ച് കോടതീൽ ഒരു കൈയ്യിൽ ത്രാസും പിടിച്ച് നിൽക്കുന്നത് ഒരു സ്ത്രീയുടെ പ്രതിമയാണ് അത് സ്ത്രീപുരുഷ സമത്വത്തിന് വിരുദ്ധമായതിനാൽ ഒഴിവാക്കണമെന്ന് പറഞ്ഞ് ഏതെങ്കിലും പുരുഷൻ പരാതി കൊടുക്കുന്നുണ്ടോ??. പിന്നെ അപേക്ഷാ ഫോമിൽ പെൺലിംഗത്തെ പരാമർശിക്കുന്നില്ല എന്ന് പറഞ്ഞാണോ ഒച്ചപ്പാട് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നത് പോലും ഒരുതരം സാഡിസത്തിന്റെ ലക്ഷണമാണ്. ഈ പോസ്റ്റിങ്ങിൽ പറഞ്ഞ കാര്യത്തിൽ നിങ്ങടെ ഭാഗത്തായിരിക്കും ന്യായം, പക്ഷേ പുരുഷന്മാർ പോകുന്ന എല്ലായിടത്തും സ്ത്രീകളും പോകണം എന്നാലേ സ്ത്രീ പുരുഷ സമത്വമുണ്ടാകൂ എന്നത് വെറും ഒരു മുടന്തൻ ന്യായമാണ്. ട്രെയിനിൽ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ പുരുഷന്മാരെ കയറ്റുമോ, വിമൻസ് ഹോസ്റ്റലിൽ പുരുഷന്മാരെ കയറ്റുമോ????,ഷാരൂഖ് ഖാൻ ഷർട്ടൂരി ''മുഖ്യധാരാ ചലച്ചിത്രത്തിൽ'' അഭിനയിക്കുന്നു , ഏതെങ്കിലും നായികയും അങ്ങനെ തന്നെ അഭിനയിക്കേണ്ടേ?? സമത്വം,സമത്വം!!, അവിടെ പിന്നെയും ഒരു പ്രശ്നം ഉദിക്കുന്നുണ്ട്. പെണ്ണ് മേൽവസ്ത്രമില്ലാതെ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അങ്ങനെയെങ്കിൽ ആണുങ്ങൾ ഷർട്ട് ഇടാതെ അഭിനയിച്ചാലും A സർട്ടിഫിക്കറ്റ് തന്നെ കൊടുക്കണം, സമത്വം, അതാകണം നമ്മുടെ പോളിസി!!!. എന്തിനാണ് മാഡം സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുസ്ഥലങ്ങളിൽ പ്രത്യേകം കക്കൂസ് , ഒരുമിച്ച് തൂറിയാലല്ലേ സമത്വം വരൂ?????. ചുമടെടുത്തും അടികൊണ്ടും തളർന്ന കോവർകഴുതേടെ അമറല്പോലേണ്ണ് ബഡ്ഡി, ഇത്തരം ജല്പനങ്ങള്. സ്ത്രീകൾക്ക് ആവശ്യം വേണ്ട ബഹുമാനമൊക്കെ ഒരുമാതിരിപ്പെട്ട എല്ലാ പുരുഷന്മാരും കൊടുക്കുന്നുണ്ട് ബഹൻ. അമിതമായി ഫെമിനിസം കാണിച്ച്, അത് ഒരുതരം പുരുഷവിരുദ്ധതയിലേക്ക് പോയാ സീൻ മാറും. ഒടുവിൽ എല്ലാ പുരുഷന്മാരും ഒറ്റക്കെട്ടായാ പിന്നെ ഫെമിനിസം പോയിട്ട്, പെണ്ണുങ്ങ പോലും റോഡിലെറങ്ങാന് പറ്റാത്ത സ്ഥിതിവെരും പെങ്ങളേ,സ്വന്തം പരിമിതികളെ മനസ്സിലാക്കാനും, അത് അംഗീകരിക്കാനും കഴിയണം, അവിടെയാണ് ഒരു സമൂഹത്തിന്റെ യഥാർത്ഥ വളർച്ച ആരംഭിക്കുന്നത്. പിന്നെ സീൻ അധികം മാറ്റാത്തതാ നല്ലത് എന്നേ എനിക്ക് പറയാനൊള്ളൂ,കാരണം പിച്ചർ അഭീബീ ബാക്കി ഹേ ബായ്!!!!
Post a Comment