Monday, April 21, 2014
ഇതൊക്കത്തന്ന്യാ മ്മള സന്തോഷം
വിഷുവിന് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു.വിശേഷമായി ഒരുക്കിയ കണിയിലേക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.പതിവു കണിസാധനങ്ങളില്‍ കൂടുതലായി കണിയടക്ക,ഉണ്ണിയപ്പം,അവുലോസുണ്ട,അച്ചപ്പം,കുഴലപ്പം തുടങ്ങി പേരറിയാത്ത മറ്റുഹാരങ്ങളും ഉണ്ടായിരുന്നു.
അല്ലാ കണിയില്‍ ഇത്തരം പലഹാരങ്ങളൊന്നും പതിവില്ലല്ലോ............ ഞാന്‍ എന്റെ സംശയം ഗൃഹനായികക്കു മുന്നില്‍ അവതരിപ്പിച്ചു.
ഏട്ടനിതൊക്കെ വലിയ ഇഷ്ടാ... അവര്‍ അഭിമാനത്തോടെ തലയുയര്‍ത്തിക്കൊണ്ടു പറഞ്ഞു.അവര്‍ക്ക് 14 ഉം 16 ഉം വയസ്സുള്ള രണ്ടാണ്മക്കളാണ്."എല്ലാരുകൂടി ശരിക്കും മിനക്കെട്ടു അല്ലേ.......?ഞാന്‍ വീണ്ടും എന്റെ സന്ദേഹം അറിയിച്ചു.
ഉ-ഏയ് അച്ഛനും മക്കളും തിരിഞ്ഞുനോക്കീട്ടില്ല.അവര്‍ക്കു വീണ്ടും അഭിമാനം.
ചോ-എന്തിനാ ആവശ്യമില്ലാതെ നിങ്ങളിത്രേം കഷ്ടപ്പെട്ടത്.ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള് പറയാതെ ആരും മനസ്സിലാക്കില്ല.
ഉ- ബുദ്ധിമുട്ടുതന്നെയാണ്.നമ്മളിതൊന്നും ആരേം അരിയിക്കാറില്ലല്ലോ.ശരിക്കും മടുത്തുപോകും.
ചോ- പിന്നെന്തിനാണിങ്ങനെ കഷ്ടപ്പെട്ടത്?
ഉ- മക്കളും ഭര്‍ത്താവും സന്തോഷിക്കാന്‍
ചോ- അപ്പോ നിങ്ങക്ക് സന്തോഷിക്കണ്ടേ.........?
പെട്ടന്നവരുടെ മുഖം മങ്ങി. ഇതൊക്കത്തന്യാമ്മളെ സന്തോഷംന്നല്ലേ.... പറയാറ്. ഒരു നെടുവീര്‍പ്പോടെ എനിക്കുത്തരം നല്കി ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഊണു വിളമ്പാന്‍ അവര്‍ ഇല നിരത്തി.
Subscribe to:
Post Comments (Atom)
4 comments:
മറ്റുള്ളോര്‍ക്ക് വേണ്ടി ബുദ്ധിമുട്ടി അവരിലുണ്ടാകുന്ന ആനന്ദം കാണുമ്പോള്‍
നമ്മിലുണരുന്ന സന്തോഷം ഒന്നുവേറെത്തന്നെയാണ് മാഡം.
നന്നായി എഴുതി.
ചോദ്യങ്ങളും,ഉത്തരങ്ങളും വിട്ടുവിട്ട് എഴുതിയാല്‍ രചനയ്ക്ക് ഭംഗിയേറും.
ആശംസകള്‍
അതെ...മറ്റുള്ളവരുടെ സന്തോഷം നമ്മുടെ മനസ്സ് നിറയ്ക്കും..rr
പക്ഷേ അവരുടെമുഖത്തും ശബ്ദത്തിലും ആ സന്തോഷം ഉണ്ടായിരുന്നില്ല.അവരില്‍ നിന്നൊരു നെടുവീര്പ്പുയരുന്നതും ഞാന്‍ കേട്ടു.(നിര്‍ദ്ദേശത്തിനു നന്ദി തങ്കപ്പേട്ടാ.ഇതിന്റെ സാങ്കേതികതയില്‍ നേറെ പിന്നില്‍ തന്നെയാണ്.തീര്‍ച്ചയായും പഠിക്കാന്‍ ശ്രമിക്കാം)
പക്ഷേ അവരുടെമുഖത്തും ശബ്ദത്തിലും ആ സന്തോഷം ഉണ്ടായിരുന്നില്ല.അവരില്‍ നിന്നൊരു നെടുവീര്പ്പുയരുന്നതും ഞാന്‍ കേട്ടു.(നിര്‍ദ്ദേശത്തിനു നന്ദി തങ്കപ്പേട്ടാ.ഇതിന്റെ സാങ്കേതികതയില്‍ നേറെ പിന്നില്‍ തന്നെയാണ്.തീര്‍ച്ചയായും പഠിക്കാന്‍ ശ്രമിക്കാം)
Post a Comment