Saturday, April 26, 2014

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും.

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും. ഞാന്‍ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.സഹപ്രവര്‍ത്തകനായ ദാമുസാറും നടന്ന്‌ എന്നോടൊപ്പമെത്തി. ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും....? സാര്‍ അത്ഭുതത്തോടെ എന്നോടു ചോദിച്ചു. സാറിന്റെ വീട്ടില്‍ ആരുണ്ടാക്കും....................? ഞാനും അത്ഭുതം പ്രകടിപ്പിച്ചു. അല്ല അത്‌.............. അദ്ദേഹം ചിരിച്ചു. (കാലത്ത്‌ സ്ഥിരം കേള്‍ക്കുന്ന പതിവു ചോദ്യങ്ങളിലൊന്നാണിത്‌) ഇണ ചേരാനും ഇര തേടാനും പ്രകൃതിയിലെ ഒരു ജീവിയേയും പഠിപ്പിക്കേണ്ടതില്ല സാര്‍.അതിനു പ്രാപ്‌തി ഇല്ലാത്തവക്കൊന്നും ഭൂമിയില്‍ ജീവിക്കാനും അര്‍ഹതയില്ല.ഞാന്‍ നിര്‍വ്വികാരമായ്‌ പറഞ്ഞു പിന്നീടദ്ദേഹം കൂടുതലൊന്നും അതിനെപ്പറ്റി ചോദിച്ചില്ല.ഇലക്ഷനോടടുത്ത സമയത്തായതുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയെക്കുറിച്ചും കേരളത്തില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും.എക്‌സര്‍സൈസ്‌ ചെയ്യാത്തതിന്റെ കാരണത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചും തുടങ്ങി പല വിഷയങ്ങളും സംസാരിച്ചുകൊണ്ട്‌ ഞങ്ങള്‍ നടന്നു.ഏറെ സ്‌നേഹത്തോടെ ഏറെ സന്തോഷത്തോടെതന്നെ.

5 comments:

Cv Thankappan said...

കണ്ടറിഞ്ഞും,കൊണ്ടറിഞ്ഞും പെരുമാറുമ്പോള്‍ സൌഹാര്‍ദ്ദത്തിന്
മങ്ങലേല്‍ക്കില്ല......
ആശംസകള്‍ വിനയ മേഡം

Echmukutty said...

അതു ഉഷാര്‍... വിനയ...

ചോറ് ആരു വെയ്ക്കും? ഉടുപ്പ് ആരു അലക്കും? വീട് ആരു അടിച്ചു വാരും?

VINAYA N.A said...

thank u thankappetta.............,thank u echmukutty

VINAYA N.A said...

thank u thankappetta.............,thank u echmukutty

VINAYA N.A said...

thank u thankappetta.............,thank u echmukutty