Tuesday, July 1, 2014

പതിവുശൈലി.

 പതിവുശൈലി.
ഓഫീസിലെത്തിയപ്പോള്‍ രണ്ടു സുഹൃത്തുക്ക
ള്‍  സൗഹൃദ സംഭാഷണത്തില്‍ ഏര്‍ ്‌പ്പെട്ടിരിക്കുന്നതാണു കണ്ടത്‌.സംഭാഷണമധ്യേ ഒരാള്‍ മറ്റേയാളോട്‌ 
."പറയാനുള്ള കാര്യങ്ങള്‍ നേരിട്ടു പറയണം.അല്ലാതെ ചുമ്മാ പെണ്ണുങ്ങളെപ്പോലെ അവിടേം ഇവിടേം പോയി പറയരുത്‌."

അതെന്താ നിങ്ങള്‍ ആണുങ്ങളിങ്ങനെ അവിടേം ഇവിടേം പോയി പറയാത്തവരാണോ ? അവരുടെ സംഭാഷണത്തില്‍ ഞാനിടപെട്ടു.

സര്‍, ഇതു ഞങ്ങളുടെ സ്വകാര്യ സംഭാഷണമാണ്‌.ആവശ്യമില്ലാതെ ഇതിലിടപെടേണ്ട കാര്യം നിങ്ങള്‍ക്കില്ല.സംസാരിച്ചുകൊണ്ടിരുന്ന ആള്‍ സീരി.സായി.

-സ്വകാര്യ സംഭാഷണങ്ങള്‍ സ്വകാര്യമായിത്തന്നെ പറയണം.പെണ്ണുങ്ങളെപ്പോലെ എന്നൊക്കെ പറയുമ്പോള്‍ സൂക്ഷിച്ചു.പറയണം

-എന്തിന്‌ ഞങ്ങളുടെ വീട്ടിലും പെണ്ണുങ്ങളുണ്ട്‌. അയാള്‍ തന്റെ ഭാഗം ഒന്നുകൂടി ന്യായീകരിച്ചു.
-അപ്പോള്‍ അതുപോലെത്തന്നെ തെളിച്ചു പറയണം എന്റെ വീട്ടിലെ പെണ്ണിനെപ്പോലെ എന്നോ, പെണ്ണുങ്ങളെപ്പോലെ എന്നോ.........
സംഭാഷണം സീരിയസാകുന്നു എന്നുകണ്ടപ്പോള്‍ രണ്ടാമന്‍ ഇടപെട്ടു.

"പോട്ടെ സാറെ അതൊരു പതിവു ശൈലിയല്ലേ........? അങ്ങനെ ഓര്‍ത്തിട്ടൊന്നുമല്ല. എന്നു പറഞ്ഞയാള്‍ എന്റെ കൈയ്യില്‍പിടിച്ച്‌ സൗഹൃദത്തോടെ പുറത്തിറങ്ങി.

പതിവു ശൈലികള്‍ പലതും മാറ്റണം സുഹൃത്തേ..... ലോകത്തിലുള്ള സകല പെണ്ണുങ്ങളേയും കുറ്റം പറയാന്‍ നിങ്ങള്‍ക്കവകാശമില്ല.സൗഹൃദത്തിന്‌ പരിക്കേല്‌പിക്കാതെ അയാളോട്‌ മറുപടി പറഞ്ഞ്‌ ഞാന്‍ എന്റെ ലക്ഷ്യം ലാക്കാക്കി മുന്നോട്ടു നടന്നു.

6 comments:

ajith said...

മാറ്റുവിന്‍ പതിവുകളെ!

Cv Thankappan said...

പാടിപ്പതിഞ്ഞ ശൈലികള്‍ മറ്റാന്‍ നല്ലൊരു ശ്രമം തന്നെ നടത്തണം...
ആശംസകള്‍

Echmukutty said...

ഈ ശൈലി ഒക്കെ മാറിയാല്‍ മിണ്ടാന്‍ വാക്കും ശൈലിയും പഴഞ്ചൊല്ലും ഇല്ലാതെ കഷ്ടപ്പെട്ടു പോവൂലേ ന്‍റെ വിനയേ.. മാറ്റണം ഇതൊക്കെ എന്നു പറയുമ്പോള്‍ ആള്‍ക്കാരുടെ മുഖം കോപം കൊണ്ട് ചുവക്കുന്നത് കാണാം..

നന്നായി.. അഭിനന്ദനങ്ങള്‍.

Anonymous said...

Purushanmare generalize cheyth ningal post cheythittille?. Purushanmare kaliyakkunna prayogangal ulla "Puthuchollukal" vayichunokk. Readers verum pottanmaranenn vicharikkaruth.

Anonymous said...

WHAT IS THIS????

"ചില പുതുചൊല്ലുകള്‍"

1 ആണിന്റെ വാക്കും പട്ടീന്റെ കൊരേം കണക്കാ

2 ആണിന്റെ സുഖം പോലെ

3 ആണിന്റെ സുഖം ഒരു നിമിഷത്തേക്ക്‌

4 മുരിങ്ങേന്റെ ഒറപ്പും ആണിന്റെ വിശ്വാസോം കണക്കാ

5 ആണിന്റെ വിശ്വാസം പോലെ

6 പല്ലി ഉത്തരം താങ്ങുന്നതുപോലെയാണ്‌ ഭാര്യയുടെ ഗര്‍ഭത്തില്‍ അഭിമാനിക്കുന്നത്‌

7 പെണ്ണു താവഴി സത്യവും ആണുതാവഴി വിശ്വാസവുമാണ്‌

8 ആണിന്റെ സദാചാരം വെറും പൊള്ള

9 വീട്ടിനുള്ളിലെ പൂച്ചയെ സ്‌നേഹിച്ചാലും പുരുഷനെ സ്‌നേഹിക്കരുത്‌

10 കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെയാണ്‌ സ്‌ത്രീധനം കൊടുത്ത്‌ ഭര്‍ത്താവിനെ വാങ്ങുന്നത്‌

11 തന്തയുടെ നഷ്ടം നികത്താവുന്നതാണ്‌ തള്ളയുടെ നഷ്ടം നികത്താനാവാത്തതും

12 കുട്ടികള്‍ക്ക്‌ മിഠായിപോലെയാണ്‌ പുരുഷന്‌ കസേര

13 പുരുഷന്റെ ആധികാരികത ഉള്ളിക്കാമ്പുപോലെ

14 ആണിന്റെ മിടുക്ക്‌ ആണിയോളം

15 ആണിനെ വിശ്വസിക്കുന്നത്‌്‌ പാമ്പിനെ വിശ്വസിക്കും പോലെയാണ്‌

16 നായയും ആണും കാവലിനു പറ്റും

17 പുത്തന്‍ മാപ്പിള പൂതിക്ക്‌്‌്‌ പിന്നെ മാപ്പിള നക്കിത്തിന്നും

18 ആണും ചക്കും ആട്ടുതോറും നന്നാകും

19 വയസായ ആണും പല്ലുപോയ സിംഹോം കണക്കാ

20 സ്‌ത്രീ പ്രകൃതിയെ നിലനിര്‍ത്താന്‍ പഠിപ്പിക്കുമ്പോള്‍ പുരുഷന്‍ അതു നശിപ്പിക്കാന്‍ പഠിപ്പിക്കുന്നു.

21 ആണിനെ മാനിച്ചാല്‍ ആട്ടും തുപ്പും

22 ഒരുമ്പെട്ട ആണും പേ പിടിച്ച നായേം കണക്കാ

23 നാലാണു കൂടിയാല്‍ നാടാകെ നാറും

24 ആണിന്റെ ശത്രു ആണ്‌

25 ഒറ്റക്കു താമസിക്കുന്ന ആണിനെ ഒറ്റയാനോളം പേടിക്കണം

26 നായേന്റെ വാലും ആണിന്റെ മര്യാദേം

27 പുള്ളിപ്പുലിക്ക്‌‌ പുള്ളി പോലെയാണ്‌ ആണിന്‌ വങ്കത്തം

28 ആണ്‍കോന്തി കഴുതക്ക്‌്‌ സമം

29 ആണിന്റെ സ്‌നേഹം പ്രകടനം മാത്രം

30ആണടുക്കുന്നത്‌ കാര്യസാധ്യത്തിനു മാത്രം

31 ആണും ഉപ്പും കുറച്ചു മതി

32 ആണു നിനച്ചാല്‍ നരകോം സ്വര്‍ഗ്ഗം

Purushanmare generalise cheyyunnath kuzhappamille.

Anonymous said...

"ലോകത്തിലുള്ള സകല പെണ്ണുങ്ങളേയും കുറ്റം പറയാന്‍ നിങ്ങള്‍ക്കവകാശമില്ല"
Lokathulla Sakala Aanungaleyum kuttam parayan ningalkk avakashamundo????