Monday, June 30, 2014

എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?

 എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?


29-06-2014 തിയ്യതി തൃശ്ശൂര്‍ മുല്ലശ്ശേരി താണവീഥി സ്‌ക്കൂളില്‍ വെച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിടുകയായിരുന്നു. രണ്ടിടങ്ങളിലായി ഏകദേശം 200 -ഓളം സ്‌ത്രീകളുണ്ടായിരുന്നു.രാവിലെ പത്തു മണി മുതല്‍ വൈകിട്ട്‌ അഞ്ചു മണിവരെ അവരോടൊപ്പം ചിലവിടേണ്ടി വന്നു.രണ്ടിടങ്ങളിലുമുള്ള 100% സ്‌ത്രീകളുടേയും ആഗ്രഹം എന്നെപ്പോലെ ജീവിക്കണമെന്നാണെന്നും ,എങ്ങിനെയാണിങ്ങനെ ജീവിക്കാനൊക്കുന്നത?്‌.ഞങ്ങള്‍ക്കും നിങ്ങളെപ്പോലെ ആകാന്‍ കഴിയുമോ ? എന്നുമായിരുന്നു അവര്‍ ഒറ്റക്കും കൂട്ടായും സദസ്സില്‍ വെച്ചും എന്നോട്‌ ചോദിച്ചത്‌.ഞാന്‍ അവരോടിപ്രകാരം സംസാരിച്ചു.
കഴിയും നിങ്ങളോരോരുത്തരും ഓരോ നിമിഷവും നിങ്ങളോട്‌ നീതി പുലര്‍ത്തിയാല്‍ മാത്രം മതി.എന്നെപ്പോലാകാന്‍ പ്രത്യേകിച്ചൊരു പ്രയാസവുമില്ല.നീണ്ട 12 വര്‍ഷക്കാലമായി നിരാഹാരം തുടരുന്ന ഈറോംഷര്‍മ്മിളയാകാനോ സ്വന്തം ശരീര സൗന്ദര്യം ഇല്ലാതാക്കിയ ദയാഭായ്‌ ആകാനോ നമ്മുക്ക്‌ പ്രയാസം തന്നെയാണ്‌.അവരെല്ലാം സ്വന്തം ജീവിതത്തിലെ പല സുഖങ്ങളും,സ്വകാര്യതകളും, ത്യജിച്ചവരാണ്‌.അവരെപ്പോലൊക്കെയാകാന്‍ പ്രയാസം തന്നെയാണ്‌.അങ്ങനെയാകാന്‍ നാം ആഗ്രഹിച്ചിട്ടും കാര്യമില്ല.ഒരിക്കലും ഒരു സമൂഹത്തിനും അനുകരിക്കാനാകാത്ത മഹനീയ ത്യാഗങ്ങള്‍ തന്നെയാണവ.
എന്നാല്‍ ഞാനോ................?ജീവിതത്തില്‍ സ്വകാര്യജീവിതവും,ഔദ്യോഗിക ജീവിതവും,കുടുംബജീവിതവും,സൗഹൃദജീവിതവും ,സമൂഹജീവിതവും തുടങ്ങി ജീവിതമേഖലയിലെ ഒന്നുപോലും മാറ്റിവെക്കാതെ ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന കുടിലത,പരദൂഷണം,സത്യസന്ധത,സത്യസന്ധതയില്ലായ്‌മ,സ്‌നേഹം,ദേഷ്യം,വെറുപ്പ്‌,തുടങ്ങിയ സകല വിചാര വികാരങ്ങളും അതേ അളവില്‍ പ്രകടിപ്പിച്ച്‌ ജീവിക്കുന്നവള്‍.എന്നെപ്പോലാകാന്‍ എന്താണു പ്രയാസം.

4 comments:

ajith said...

നന്മയെപ്പോലായാല്‍ മതി

Cv Thankappan said...

തീര്‍ച്ചയായും വിത്യസ്ത തലങ്ങളില്‍ കഴിവും,പ്രാപ്തിയും,തന്‍റേടവും അവരില്‍ ധാരളമുണ്ടായിരിക്കും.അവരുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കാന്‍ സന്നദ്ധയുള്ളവരുണ്ടാകണം.എനിക്കത് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.ഏതാണ്ട്‌ പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് എസ്എന്‍ഡിപിയുടെ കീഴില്‍ തൃശ്ശൂരില്‍ ഇരുപതു പേരടങ്ങുന്ന മുന്നൂറില്‍പ്പരം സംഘങ്ങള്‍ വനിതാസംഘങ്ങള്‍ രൂപീകരിച്ചു.ഞാനായിരുന്നു കണ്‍വീനര്‍.സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടന്നു.വീടുവിട്ടുപുറത്തിറങ്ങിയിട്ടില്ലാത്ത പലരും തന്‍റേടത്തോടെ ബാങ്കുകളിലും,സര്‍ക്കാര്‍ ഓഫീസുകളിലും പോയി സംസാരിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ളവരായി.വേദികളിലും,മൈക്കിനുമുന്നിലും സങ്കോചമില്ലാതെ സംസാരിക്കാന്‍ കഴിവുള്ളവരായി.സര്‍ഗ്ഗവാസനകളെ വെളിച്ചത്തുകൊണ്ടുവരാനും സംഘങ്ങള്‍ക്ക് കഴിഞ്ഞു.ഇന്ന് ആ രംഗത്ത് ഞാനില്ലെങ്കിലും ഞാനോര്‍ത്തുപോകുകയാണ്....
എല്ലാവരിലും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ കഴിവുകളുണ്ട്.അത് വളരാനും,വളര്‍ത്താനുമുള്ള ഘടകങ്ങളാണ്‌ വേണ്ടത്.വിനയ മേഡം ഇത്തരം കാര്യങ്ങളില്‍ വളരെയധികം ഉത്സാഹിക്കുകയും,ശ്രമിക്കുകയും ചെയ്യുന്ന ഊര്‍ജ്ജസ്വലയായ വ്യക്തിയാണെന്ന് എനിക്കറിയാം..
എല്ലാവിധ ആശംസകളും നേരുന്നു
ആശംസകള്‍

VINAYA N.A said...

thanq thankappetta................. thanq ajith

VINAYA N.A said...

thanq thankappetta................. thanq ajith