Thursday, July 31, 2014

പരിഹാരം

പരിഹാരം 

എന്തുകൊണ്ടാണ്‌ എല്ലാ മേഖലയിലും സംവരണത്തിനുവേണ്ടി ഇപ്പോഴും സ്‌ത്രീകള്‍ക്ക്‌ കേഴേണ്ടി വരുന്നത്‌? എന്താണതിനു പരിഹാരം ? (ക്ലാസിലെ ചോദ്യങ്ങള്‍)

ഉത്തരം:- സമയോചിതമായുള്ള തീരുമാനങ്ങള്‍ ഉരുത്തിരിയുന്ന അവസരങ്ങളിലൊന്നും തന്നെ സ്‌ത്രീ സാന്നിധ്യം ഇല്ലാതിരിക്കുന്നതാണ്‌ അത്തരം കൂട്ടങ്ങളില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടാതെ പോകുന്നത്‌.അതുകൊണ്ടു തന്നെ എല്ലായിടങ്ങളിലും മേഖലകളിലും മനപ്പൂര്‍വ്വം സ്‌ത്രീ സാന്നിധ്യം സാധ്യമാക്കുക എന്നതാണ്‌ നാം ആദ്യമായി നടപ്പിലാക്കേണ്ടത്‌.
എന്തെല്ലാം കാര്യങ്ങളാണ്‌ സമയോചിതമായി ഒരു ഗ്രാമം ചര്‍ച്ച ചെയ്യുന്നത്‌ എന്നകാര്യം അവള്‍ക്കജ്ഞാതമായിരിക്കും.സ്വന്തം നാടും നാട്ടുകാരും ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അന്യമാണ്‌.അപൂര്‍വ്വം സ്‌ത്രീകള്‍ ഇതു തിരിച്ചറിയുകയും സ്വയം മുന്നോട്ടു വരികയും ചെയ്യാറുണ്ട്‌.അതുകൊണ്ടു മാത്രമാണ്‌ നാമമാത്രമായ സ്‌ത്രീപങ്കാളിത്തമെങ്കിലും ചില മേഖലകളില്‍ സാധ്യമാകുന്നത്‌.

വൈകിട്ട്‌ ആറു മണി മുതല്‍ 9 മണി വരെയാണ്‌ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതു താത്‌പര്യ പ്രവര്‍ത്തനങ്ങളും ചിന്തകളും പരസ്‌പരം പങ്കു വെക്കുന്നത്‌ .ഈ സമയം സ്‌ത്രീകള്‍ പൂര്‍ണ്ണമായും വീടിനകത്തോ വീട്ടിലേക്കുള്ള നെട്ടോട്ടത്തിലോ ആയിരിക്കും.ക്ലബ്ബ്‌,പൗരസമിതികള്‍,വായനശാല,രാഷ്ട്രീയ പാര്‍ട്ടികള്‍,തീവ്രവാദം, തുടങ്ങി എല്ലാറ്റിന്റെയും ജനനവും വളര്‍ച്ചയും നടക്കുന്ന സമയമതാണ്‌.പ്രാദേശികമായ ഒരു ക്ലബ്ബില്‍ പോലും പ്രാതിനിത്യമില്ലാത്തവര്‍ അവിടം മുതല്‍ തുടങ്ങുന്നു സംവരണത്തിനു വേണ്ടിയുള്ള കേഴല്‍. മുക്കിലും മൂലയിലും പെണ്ണുങ്ങളെ കാണുന്ന കാലം സ്‌ത്രീ സംവരണത്തിനു വേണ്ടി നമ്മുക്ക്‌ കേഴേണ്ടി വരില്ല

2 comments:

ajith said...

സംവരണം എപ്പോഴും വിപരീതഫലമേ സൃഷ്ടിക്കുകയുള്ളു എന്നാനെന്റെ അഭിപ്രായം

Cv Thankappan said...

ഗ്രാമസഭകളിലും മറ്റു പൊതുരംഗങ്ങളിലും
എത്തിചേരുമെങ്കിലും സ്വയമേവ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖതയുള്ളവരാണ് മിക്കവരും.........
ആശംസകള്‍