അച്ഛന്റെ പ്രായമുള്ള ആള്
ഞാന്‍ വൈത്തിരി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാലം.ഒരു ദിവസം സഹപ്രവര്‍ത്തകയായ മേരി ഒട്ടൊരു അധികാരത്തോടെ തന്നെ എന്നോടായി പറഞ്ഞു
"വിനയേ നമ്മുടെ മുറി ഇനിമുതല്‍ ടേണായി നമ്മള്‍ തന്നെ അടിക്കണം അടുത്ത പ്രാവശ്യം അടിച്ചു വാരേണ്ടത് നീയാണ്"
വൈത്തിരി പോലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ നാലു വനിതാപോലീസുകാരാണുള്ളത്.ഞങ്ങള്‍ക്ക് ഒരു മുറിയുമുണ്ട്.വനിതാപോലീസുകാര്‍ വസ്‌ത്രം മാറുന്നതും രാത്രി നില്‌ക്കേണ്ടി വന്നാല്‍ താമസിക്കുന്നതും ആ മുറിയിലാണ്
എന്തിന് ? ഇവിടെ ശ്രീധരേട്ടനില്ലേ ? ശ്രീധരേട്ടന്‍ സ്‌റ്റേഷനിലെ സ്വീപ്പറാണ്
നമ്മള് പെണ്ണുങ്ങള് നിക്കുന്ന മുറി അയാളെക്കൊണ്ട് അടിപ്പിക്കണോ ഒന്നുല്ലേലും നമ്മുടെ അച്ഛന്റെ പ്രായമില്ലേ....... മേരി വാചാലയായി
എന്തായാലും ഞാന്‍ അടിച്ചുവാരാന്‍ ഉദ്ദേശിക്കുന്നേയില്ല.സ്വീപ്പറെക്കൊണ്ട് അയാളുടെ പണിയെടുപ്പിക്കാന്‍ മടിക്കുന്നവര്‍ തന്നെ അതങ്ങ് ചെയ്‌താല്‍ മതി ഞാന്‍ മറുപടി പറഞ്ഞു"
എന്നാല്‍ മുറിയിലൊന്നും വലിച്ചിടാനും പാടില്ല മേരി എന്നെ താക്കീത് ചെയ്‌തു."
"അതും നടക്കില്ല ഞാനിത്ര കാലം എങ്ങനെ ഉപയോഗിച്ചോ അതുപോലെ മേലിലും തുടരും"മേരി മുഖം വീര്‍പ്പിച്ചു. പോലീസുകാര്‍ പല അഭിപ്രായങ്ങളും പറഞ്ഞു.അതില്‍ പറയത്തക്ക അഭിപ്രായം സ്റ്റഷന്‍ റൈട്ടര്‍ പറഞ്ഞതായിരുന്നു" ആ വയസ്സനെക്കൊണ്ട് അതും ചെയ്യിക്കണോ....?"നമ്മളുപയോഗിക്കുന്ന സ്‌റ്റേഷനല്ലേ......നമ്മുക്കോരോരുത്തര്‍ക്കും ടേണായിട്ടങ്ങ് അടിച്ചു വാരിയാല്‍ പോരേ..... പിന്നെ ശ്രീധരേട്ടന്റെ ആവശ്യവുമില്ലല്ലോ....ഞാന്‍ പൊതുവായി പറഞ്ഞു മറ്റു പല സ്റ്റേഷനുകളിലും സ്‌ത്രീകളും സീപ്പര്‍മാരായുണ്ട് വയസ്സത്തിയല്ലേ വാല്യക്കാരിയല്ലേ എന്നൊന്നും പറഞ്ഞ് ഒരു പോലീസുകാരനും അവരുടെ മുറി അടിച്ചു വാരുന്നതില്‍ നിന്നോ കക്കൂസു കഴുകിക്കുന്നതില്‍ നിന്നോ അവര വിലക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല.പുരുഷന് സ്‌ത്രീയേടു തോന്നാത്ത മര്യാദ എന്തിനാണ് സ്‌ത്രീക്ക് പുരുഷനോട്
17 comments:
മുറി സ്വന്തമായി അടിച്ചുവാരി വൃത്തിയാക്കുന്നതില്‍ തെറ്റില്ല; പക്ഷെ, അത് സ്വീപ്പറൊരു പ്രായമുള്ള പുരുഷനായതിനാലാവേണ്ടതില്ലെന്നു മാത്രം. അങ്ങിനെയൊരു തസ്തികയില്‍ ജോലി നോക്കുന്നയാളാണെങ്കില്‍, അതു ചെയ്യുക തന്നെ വേണം. അത് സ്ത്രീകള്‍ താമസിക്കുന്ന മുറിയായാലും, പുരുഷന്മാര്‍ താമസിക്കുന്ന മുറിയായാലും.
--
"പുരുഷന് സ്‌ത്രീയേടു തോന്നാത്ത മര്യാദ എന്തിനാണ് സ്‌ത്രീക്ക് പുരുഷനോട്"
ഈ വരികളോട് വിയോജിക്കുന്നു, വിനയ.
ഇത്തരം ഒരു വിവേചനം ആവശ്യമില്ല. പുരുഷനായാലും സ്ത്രീ ആയാലും അവനവനു ഡെസിഗ്നേറ്റ് ചെയ്യുന്ന ജോലിചെയ്യണം.
എന്റെ ഓഫ്ഫീസില്‍ 62 വയസ്സ് ആയ ഒരു പുരുഷനാണ് സ്വീപ്പര്‍.
ഒരു ടൌട്ട്
ലേടി പോലീസുകാരുടെ ഇടയിൽ
പ്രതിയെന്നു സംശയിക്കുന്നവനെ പെരുമാറുന്നതിലും
ഈ വിത്ത്യാസം കാണുമോ?
വളരെ സമാനമായൊരു സംഭവം മുൻപൊരിയ്ക്കൽ ഞാൻ ജോലിചെയ്തിരുന്നയിടത്തുമുണ്ടായി.
ഒരു ദേശസാൽകൃത ബാങ്കിലെ ‘സ്വീപ്പർ’തസ്തികയിൽ സന്തോഷപൂർവ്വം ഒപ്പിട്ട് കൊടുത്ത് കേറിയ ഒരു പയ്യൻ,ബാത്ത്റുമുകൾ കഴുകാൻ അകത്തേയ്ക്ക് കയറുകപോലുമില്ലായിരുന്നു.ആർക്കും അതിനൊരു കുറ്റവും തോന്നിയതുമില്ല ‘ആണൊരുത്തനല്ലേ,
അവനെങ്ങിനെയാണതൊക്കെ ചെയ്യുക’എന്നായിരുന്നു സ്ത്രീകളടക്കം മിയ്ക്കവരുടെയും ന്യായീകരണം.
ആണായിപ്പിറന്നാൽ ജോലിചെയ്യാതെ ശമ്പളം വാങ്ങാമെന്ന് എവിടെയാൺ നിയമുള്ളത്?
ഭൂമിപുത്രി എന്നെ പിന്നെം പിടിച്ചു വലിച്ചു.
ആണായിപ്പിറന്നാല്‍ ജോലിചെയ്യണ്ടാ എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്?
ആണുങ്ങള്‍ ജോലിചെയ്യുന്നില്ലെങ്കില്‍ അവരെ കോണ്ട് ചെയ്യിക്കണം. ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കൊടുക്കാതെ.
വിനയ (നമ്മൂടെ പോലീസിലുള്ള വിനയതന്നെ അല്ലെ?)തന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ സ്ത്രീ സമത്വത്തിനായ് ഒരു പാട് ഫൈറ്റു ചെയ്യുന്ന ആളാണെന്നാണ് എന്റെ ധാരണ. അതു പുരുഷ വിദ്വേഷം അല്ല, മറിച്ച് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള തന്റേടം ആയാണ് ഞാന്‍ മനസ്സിലാക്കിയത്.
രണ്ടുപേരും കൂടി എന്നെ ഇടിക്കല്ല്.
അത് ഞാൻ അവിടെ ചോദിച്ചത് ഇവിടെ എഴുതീന്നേയുള്ളു അനിലേ.
വിനയ നമ്മൾ വിചാരിയ്ക്കുന്ന ആളാണെങ്കിൽച്ചിലപ്പോൾ ഇടികിട്ടീന്നിരിയ്കും.
അങ്ങിനെയാണെങ്കിൽ വിനയയെ ബ്ലോഗിലൂടെ പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം.
ആ ചൊല്ലുകളൊക്കെ ‘സ്ത്രീ’എന്നയിടത്ത് ‘പുരുഷൻ’എന്നാക്കി മാറ്റിയെഴുതിയതാണോ?
എങ്കിൽ അതിന്റെ പ്രസക്തി മനസ്സിലാക്കാം.
അതല്ലെങ്കിൽ,സ്ത്രീയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം,പുരുഷവിദ്വേഷമായി പലരും തെറ്റിദ്ധരിയ്ക്കുന്നത് പോലെ,വിനയയുടെ എഴുത്തും ഒരു മുന്വിധിയോടെ കാണാൻ അതൊരു കാരണമായേക്കും
അത് കലക്കി..,ഒരു പാലമിട്ടാല്‍ അങ്ങട്ടും ഇങ്ങട്ടും പോണ്ടേ..?
ഇതു നമ്മള്‍ കരുതുന്ന വിനയ തന്നെ ആണോ? എഴുതിയത് നന്നായിട്ടുണ്ട്. ഇതു പോലെ പലതും ചോദിയ്ക്കാന്‍ ധൈര്യം കാട്ടിയതിനു ജോലി പോവുകയോ മറ്റോ ചെയ്തില്ലേ?
ശമ്പളം വാങ്ങിക്കുന്നവര്‍ ആണായാലും പെണ്ണായാലും ജോലി ചെയ്യണം.!
എല്ലാ ജോലിക്കും അതിന്റേതായി അന്തസ്സുണ്ട്.
(ഇത് പറഞ്ഞ് തേഞ്ഞ പ്രയോഗമാണെന്നറിയാം. പക്ഷെ ഞാനിത് കണ്ട് അനുഭവിച്ചിട്ടുള്ളവനുമാണ്. സായിപ്പിന്റെ നാട്ടിലാണെന്ന് മാത്രം. നമ്മള്‍ സായിപ്പിന്റെ കാള്‍സറായിയും, സോറിയും, താങ്ക് യൂം മാത്രമേ ജീവിതത്തിലേക്കെടുത്തിട്ടുള്ളൂ. അതിന്റെ കുഴപ്പമാണിതൊക്കെ.)
അപ്പോള്‍പ്പിന്നെ സ്വീപ്പര്‍ ആണായാലും പെണ്ണായാലും അയാളുടെ ജോലി ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.
വിനയയെ ബ്ലോഗില്‍ കാണാന്‍ പറ്റിയതില്‍ സന്തോഷം.
സര്‍ക്കാരാഫീസിനെ സംബന്ധിച്ച് ഒരോരുത്തരും അവരവരില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വ്വഹിച്ചേ മതിയാവൂ...കൃത്യ നിര്‍വ്വഹണത്തില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വേര്‍തിരിവ് ഇല്ല - ഇത് നിയമം..
പക്ഷെ ചില ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാനുഷിക പരിഗണന എന്നത് ലിഖിതമല്ലെങ്കിലും പരോക്ഷമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്...
അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനയുടെ പേരില്‍ ചില വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവുന്നത് കൊണ്ട് നഷ്ടമൊന്നും സംഭവിക്കില്ല, മറിച്ച് ആ പ്രവര്‍ത്തി ശ്ലാഘിക്കപ്പെടുകയേ ഉള്ളൂ...
ഇനി അങ്ങനെയൊരു സമരസപ്പെടലിനു തയ്യാറാവാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിക്കും ചില പ്രത്യേക സാഹചര്യങ്ങളില്‍ ലഭിച്ചേക്കാവുന്ന പരിഗണനകള്‍ നിഷേധിക്കപ്പെടും...
"പുരുഷന് സ്‌ത്രീയേടു തോന്നാത്ത മര്യാദ എന്തിനാണ് സ്‌ത്രീക്ക് പുരുഷനോട്"
തീര്‍ത്തും ശരിയായ കാര്യം.
സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യാൻ സമ്മതമായിട്ടാണല്ലോ അയാൾ ആ ജോലി സ്വീകരിച്ച്തു.ആ തസ്തികയിൽ ശമ്പളം വാങ്ങാമെങ്കിൽ എന്തു കൊണ്ട് ജോലി ചെയ്തു കൂടാ.ജോലിക്കാര്യത്തിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം കാണിക്കരുത്.വീട്ടിൽ നമ്മുടെ ജോലി നമ്മൾ ചെയ്യുന്നതിൽ തെറ്റില്ല.പക്ഷേ ഓഫീസിൽ ആ ജോലി ചെയ്യാൻ നിയുക്തനായ ഒരാൾ ഉള്ളപ്പോൾ നമ്മൾ അതു ചെയ്യേണ്ട കാര്യം ഇല്ല
പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ? ഇപ്പോള്‍ ധാരാളം സമയം കാണുമല്ലോ? ഇത്രയധികം ആധികാരികമായി ആണുങ്ങളെ കുറ്റം പറഞ്ഞിട്ട് ഇതാ ഇപ്പോള്‍ മാഫിയക്കാരുടെ പാര്‍ടിയില്‍ പങ്കെടുത്തതിനു സസ്പെന്‍ഷന്‍.. shame on you!!!!!!
കുറച്ച് നല്ല അഭിപ്രായമൊക്കെ ഉണ്ടായിരുന്നു വിനയയോട്. ആണുങ്ങളെ കുറ്റം പറയുന്നതൊക്കെ ഓരോരുത്തരുടെ സ്വഭാവത്തിന്റെ പ്രത്യേകത എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.
കള്ള് കുടിച്ച് പ്രശ്നം ഉണ്ടാക്കിയതിനാണ് സസ്പെന്‍ഷന്‍ എന്നും കേട്ടല്ലോ ? എതാണ് ശരി. ഏഷ്യാനെറ്റില്‍ ആണ് കണ്ടത്. ശരിക്ക് കാണാന്‍ പറ്റിയില്ല. മുറിയിലേക്ക് കടന്നുവന്നപ്പോഴേക്കും വാര്‍ത്ത തീര്‍ന്നു.
ഒരു സ്ത്രീയായിട്ടും, കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്നതൊക്കെ എന്തു തെളിയിക്കാനാണ് ? താങ്കള്‍ക്ക് ആണുങ്ങളോട് പുച്ഛമോ പരിഹാസമോ ആയതുകൊണ്ടല്ല ഇങ്ങനൊക്കെ കാണിക്കുന്നതും എഴുതുന്നതും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മറിച്ച് ഒരു ആണായി ജനിക്കാന്‍ പറ്റാഞ്ഞതിലുള്ള അമര്‍ഷമാണിതൊക്കെ എന്ന് വേണം കണക്കാക്കാന്‍. സാരമില്ല, അടുത്ത ജന്മം ഒരു ആണായി ജനിക്കാന്‍ പ്രാര്‍ത്ഥിക്ക്. സസ്പെന്‍ഷനില്‍ ഒരു പാട് സമയം കിട്ടുമല്ലോ പ്രാര്‍ത്ഥിക്കാന്‍. ഈ ജന്മത്തില്‍ തല്‍ക്കാലം ഇതുപോലെ മുടിയൊക്കെ ബോയ് കട്ട് നടത്തി ഷര്‍ട്ടും പാന്റും സ്ഥിരവേഷമാക്കി നടന്ന് ആ വിഷമം അങ്ങ് മറക്കാന്‍ ശ്രമിക്ക്.
പാഴ് ജന്മമായിപ്പോയല്ലോ പെണ്‍ പോലീസേ...
കഷ്ടം.
ആണല്ല....പെണ്ണല്ല... അടിപൊളി വേഷം....
വിനയയെ ബ്ലൊഗില്‍കണ്ടതില്‍ സന്തോഷം .
കൂട്ടത്തില്‍ പാട്ടും ,വെള്ളത്തില്‍ പൂട്ടുമായി ഒഴുകിനടക്കുന്നവര്‍ക്കറിയില്ല വ്യക്തിത്ത്വത്തിന്റെ പ്രശ്നം .മാറിനടക്കാനുള്ള ആചങ്കൂറ്റം ..നമിക്കുന്നു.
സമൂഹത്തില്‍ ആരെങ്ങ്നെയൊക്കെ നടക്കണമെന്ന് അലിഖിത നിയമമുണ്ട്(?)കടുത്ത ജാതിവ്യവസ്ഥയില്‍ പുരുഷനും ,സ്ടീയും അനുഭവിച്ചെങ്കില്‍
ഇന്നു സ്ത്രിമാത്രമാണ്.അതിനു നാട്ടുനടപ്പെന്ന ഓമനപേരും .
ചരക്കുകളായി വളര്‍ത്തി ,ചരക്കുകളായി ജീവിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.
ജനാധിപത്യം മൂത്തുപഴുത്തപ്പോഴും ,ഈരാഷ്ട്രീയത്തെ തള്ളാനണ്-സര്‍വകക്ഷി ശ്രമങ്ങള്‍.ചൊദ്യം ചെയ്യാനുള്ളതന്റേടം ,,അതിനേ..തകര്‍ക്കെരുത്.
ക്കൂടുതല്‍ എഴുതണം .
Post a Comment