Thursday, March 5, 2009

വിനയേ പുറകില്‍ കേറിക്കോ..... , അയ്യേ ഇതെന്തു കോലാ .....?

വിനയേ പുറകില്‍ കേറിക്കോ..... , അയ്യേ ഇതെന്തു കോലാ .....?

കേരളാ പോലീസിന്റെ സംഘനാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി ഇടപെട്ടിരുന്ന കാലം. ഇലക്ഷനോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ നേരത്തെ നിര്‍ത്തി പിറ്റേന്ന്‌ തന്നെ ഇറക്കേണ്ട ഒരു നോട്ടീസ്‌ ഡ്രാഫ്‌റ്റ്‌ ചെയ്യേണ്ടതിനായി ഞാനും സഹപ്രവര്‍ത്തകനായ ഒരു പോലീസുകാരനും കൂടി അയാളുടെ വീട്ടിലേക്ക്‌ പോകാനിറങ്ങി.അയാള്‍ കാര്‍ സ്‌റ്റാര്‍ട്ടാക്കുമ്പോള്‍ പ്രചരണതന്ത്രത്തെപ്പറ്റിയെന്തോ പറഞ്ഞ്‌ ഞാന്‍ സ്വാഭാവികമായി കാറിന്റെ മുന്‍പിലത്തെ വാതില്‍ തുറന്ന്‌ കയറാന്‍ നോക്കവേ അയാള്‍ പിന്‍ വശത്തെ വാതില്‍ തുറന്നു തന്നുകൊണ്ട്‌ "വേണ്ട വിനയേ പുറകില്‍ കേറിക്കോ വൈഫ്‌ കണ്ടാല്‍ പിന്നെ അതു മതി " എന്നു പറഞ്ഞു. അതൊരു തമാശയായി കണ്ട്‌ ഞാന്‍ ആ വിഷയം വിട്ട്‌ ഞങ്ങള്‍ വീണ്ടും സ്റ്റേഷനുകളിലെ കാലുവാരികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു.അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി.കാറില്‍ നിന്നിറങ്ങിയ ഉടനെ തന്നെ മുന്‍വശത്തു നിന്നിരുന്ന ഭാര്യയോടായി " ഇതാണ്‌ വിനയ നീ അറിയില്ലേ....?' എന്നു ചോദിച്ചുകൊണ്ട്‌ അയാള്‍ എന്നെ പരിചയപ്പെടുത്തി."ആ അറിയാതെ..... അയ്യേ ഇതെന്തു കോലാ......." എന്നു പറഞ്ഞ്‌ എന്നെ പരിഹസിച്ച്‌ എന്റെ കൈക്ക്‌ പിടിച്ച്‌ " വാ കയറി വാ... " എന്നു പറഞ്ഞ്‌ എന്നെ അകത്തേക്ക്‌ ക്ഷണിച്ചു.ഞങ്ങള്‍ അകത്തു കയറി ഡയനിംഗ്‌ ഹാളിലിരുന്നു.ഞങ്ങള്‍ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കു ശേഷം ഞങ്ങളുടെ ജോലി തുടര്‍ന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ നോട്ടീസിന്റെ ഡ്രാഫ്‌റ്റ്‌ തയ്യാറായി ഞങ്ങള്‍ പേനയും പേപ്പറും ഒതുക്കിവെച്ച്‌ യാത്ര പറയാന്‍ തയ്യാറായി ."എനിക്കൊന്ന്‌ ടോയ്‌ലെറ്റില്‍ പോകണം എവിടെയാണ്‌ ടോയ്‌ലറ്റ്‌......?" ഞാന്‍ അടത്തു നിന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാര്യയോടായി ചോദിച്ചു."വാ..... വിനയേ " അവര്‍ എന്നേയും കൂട്ടി വീടിനു പുറകുവശത്തേക്ക്‌ കൊണ്ടുപോയി ."വനയേ എനിക്കെന്തിഷ്ടാന്നോ ഈ പാന്റെും ഷേര്‍ട്ടും" അവര്‍ എന്റെ ഷര്‍ട്ടിന്റെ കൈയ്യില്‍ പിടിച്ച്‌ എന്നെ ആപാദജചൂഡം നിരീക്ഷിച്ചുകൊണ്ട്‌ ഒരു നെടു വീര്‍പ്പോടെ പറഞ്ഞു.അല്‌പം മുമ്പ്‌ ഭര്‍ത്താവിന്റെ മമ്പില്‍ ഇതെന്തു കോലാ.. എന്നു പറഞ്ഞ അവരുടെ യഥാര്‍ത്ഥ മനസ്ഥിതി പുറത്തു വന്നതു കേട്ട്‌ ഞാന്‍ ഉള്ളാലെ ചിരിച്ചു.തിരിച്ചു വരുമ്പോളും ഞാന്‍ അയാളുടെ ഭാര്യയെ ബോധിപ്പിക്കാനായി കാറിന്റെ പുറകില്‍ തന്നെ കയറി അയാളേടൊപ്പം യാത്ര തിരിച്ചു.

5 comments:

ശ്രീ said...

ആദ്യം സമ്മതിച്ചു തരാന്‍ അവര്‍ക്കൊരു മടി അല്ലേ?
:)

അനില്‍@ബ്ലോഗ് // anil said...

വിനയ,
നമ്മുടെ നാട്ടില്‍ ഡ്രെസ്സ് കോഡ് നിലവിലുണ്ടെന്ന കാര്യം ഞാന്‍ ഓര്‍മിപ്പിക്കേണ്ടല്ലോ. സമൂഹത്തിനെ അടച്ച് കുറ്റം പറയേണ്ടെങ്കിലും സമൂഹത്തിന്റെ നാവുകള്‍ എന്നവകാശപ്പെടുന്ന ചിലരെങ്കിലും എന്തു വിചാരിക്കും എന്ന് കരുതിയാണ് വസ്ത്രധാരണത്തില്‍ വിപ്ലവത്തിന് ആരും ഒരുങ്ങാത്തതെന്ന് തോന്നുന്നു.
പാന്റ്സിനും ഷര്‍ട്ടിനും വനിതാ പോലീസുകാര്‍ എന്നു താങ്കളോട് കടപ്പെട്ടിരിക്കും.
പിന്നെ മുന്‍ സീറ്റ് .....
കാറിന്റെ മുന്‍സീറ്റ് , ബൈക്കിന്റെ പിന്‍ സീറ്റ് എന്നിവ “വാമ ഭാഗം” എന്ന ആള്‍ക്ക് വേണ്ടി റിസര്‍വ്ഡ് ആണിപ്പോഴും. ഓഫീസിലെ ഒരു കൊച്ച് പിന്‍സീറ്റില്‍ ഇരുന്നാല്‍ തന്നെ നാട്ടുകാര്‍ എന്തോക്കെയാ പറയുക, പിന്നല്ലെ മുന്‍സീറ്റ്!
:)

മാണിക്യം said...

എന്‍ സി സി പരേഡ് കഴിഞ്ഞ്
യൂണിഫൊമില്‍ വീട്ടിലേക്ക് ഞങ്ങള്‍ പോകുമായിരുന്നു.
ആ വേഷത്തില്‍ നടക്കുമ്പോള്‍ അന്ന് വലിയ സന്തോഷമായിരുന്നു ..
ഇന്നും അത് വിവേചിക്കാന്‍ അറിയില്ല.

അയ്യേ ഇതെന്തു കോലാ .....?
കിട്ടാമുന്തിരി പുളിക്കും!!

Shijith said...

Vinaya,

If I am driving my car, and any person (women or man) is alone traveling with me ( It used to happen for me), I always force them to sit in the front seat, because i do not like to be the driver of another person in my car :). And similarly if my wife is travelling with my friends, i always tell he make sure you sit in the front-seat, because i feel otherwise it is just insulting that person ...

It is a serious thing about dress code, normally my wife used to tell me. She started wearing all her favorite dress only after marriage. Before that even her parents dont care, others will make noise.

After marriage in that way girls are more free i believe, at least in my and related peoples life.

I admit there are cases girls loose their freedom after marriage. So I believe this is the best thing one husband can do for her wife ... give her freedom ....