ഒരാണെങ്കിലും വേണ്ടേന്നേ....... ?
2004 - 2005 വര്‍ഷത്തില്‍ വയനാട് ജില്ലയിലെ കോളിയാടി മാര്‍ ബസേലിയഴ്‌സ് യു.പി സ്‌ക്കൂളിലെ PTA പ്രസിഡണ്ട് ആയിരുന്നു ഞാന്‍.ആ വര്‍ഷത്തെ സാഹിത്യസമാജം ക്ലബ്ബ് , സ്‌ക്കൂള്‍ ലൈബ്രറി എന്നിവയുടെ ഉത്‌ഘാടനം നടക്കുന്ന വേദി. PTA പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ ചടങ്ങിന് അധ്യക്ഷ്യം വഹിക്കുന്നു.വേദിയുടെ മുന്‍നിരയില്‍ എനിക്കിരുവശത്തുമായി സ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ് താരാ സിസ്റ്ററും , മദര്‍ PTA പ്രസിഡണ്ടും ,പഞ്ചായത്തു മെമ്പറും (ഷൈലജ) തുടങ്ങി അഞ്ചോളം പേര്‍ ഏതാണ്ടത്ര തന്നെ അംഗങ്ങള്‍ പിന്‍ നിരയിലും.വേദിയിലുള്ള ഓരോ വ്യക്തികളുടേയും പ്രസംഗങ്ങള്‍ക്കൊടുവില്‍ കുട്ടികളുടെ നാടന്‍ പാട്ടും പ്രസംഗങ്ങളും , കവിതകളും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു.ചുറുചുറുക്കോടെ ആ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും പെണ്‍കുട്ടികളായിരുന്നു.
ഞാന്‍ ഏറെ കൗതുകത്തോടെ അതാസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ സിസ്‌റ്റര്‍ എന്നോടായി ഏറെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു(വേദിയലുള്ള മറ്റുള്ളവര്‍ക്കുകൂടി കേള്‍ക്കാന്‍ പാകത്തിന്) "ഇവിടിങ്ങനാന്നേ................. എല്ലാത്തിനും പെണ്‍കുട്ടികളാ മുന്നില്‍.ഇപ്രാവശ്യം സാഹിത്യ സമാജം സെക്രട്ടറിയും,സ്‌ക്കൂള്‍ ലീഡറും പെണ്‍കുട്ടികളാണ്. PTA പ്രസിഡണ്ടും പെണ്ണു തന്നെ. (സിസ്റ്റര്‍ എന്നെ നോക്കി ചിരിച്ചു,പിന്നീട് ഏറെ ഗൗരവത്തോടെ പറഞ്ഞു) അതുകൊണ്ട് ഞങ്ങള്‍ കഴിഞ്ഞ ആഴ്‌ച ഒരു ആണ്‍കുട്ടിയെ ക്യാപ്‌റ്റനായങ്ങ് തിരഞ്ഞെടുത്തു.ഒരാണെങ്കിലും വേണ്ടേന്നേ.......... " സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തി.
" സിസ്റ്റര്‍..... ഇത്രയും കാലം (സ്‌ക്കൂള്‍ സുവനീര്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷമായിട്ട്) PTA പ്രസിഡണ്ടുമാരും, സ്‌ക്കൂള്‍ ലീഡര്‍മാരും,സാഹിത്യ സമാജം സെക്രട്ടറിമാരും എല്ലാം തന്നെ പുരുഷന്മാരും ആണ്‍കുട്ടികളും ഒക്കെത്തന്നെയായിരുന്നു.അന്നൊന്നുംതന്നെ ഒരു പെണ്‍കുട്ടിയെ ക്യാപ്‌റ്റനാക്കണമെന്ന് ആര്‍ക്കും തോന്നിയില്ലല്ലോ.അതിനെപ്പറ്റി സിസ്റ്റര്‍ക്കെന്താ പറയാുള്ളത്. ? " എനിക്കെന്റെ ദേഷ്യം അടക്കാനായില്ല.
"ഓ.......... ഞാനീ വര്‍ഷം അങ്ങ് വന്നിട്ടല്ലേയുള്ളൂ " സിസ്‌റ്റര്‍ ഒഴിഞ്ഞുമാറി.
"ഈ മനോഭാവം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഉണ്ടായാല്‍ മതി." ഞാന്‍ പറഞ്ഞു നിര്‍ത്തി.നാട്ടില്‍ നടക്കുന്ന 90 ശതമാനത്തിലധികം ചടങ്ങുകളിലും ഒരു സ്‌ത്രീപോലും ഉണ്ടാകാറില്ല എന്നത് വെറും സ്വാഭാവികം മാത്രം.ഇന്നുവരെ ഒരു ചടങ്ങും ഒരു സ്‌ത്രീയെങ്കിലും വേണ്ടേ എന്നു പറഞ്ഞ് ഒരു പുരുഷനും വേദനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നു മാത്രമല്ല പറഞ്ഞു കേട്ടിട്ടുപോലുമില്ല.പുരുഷനോടുള്ള സ്‌ത്രീയുടെ ഈ നാണം കെട്ട വിധേയത്വം ഒരു തീരാ ശാപമായി നിലനില്‌ക്കുന്നു എന്നത് ഏറെ വേദനാജനകം തന്നെ.
4 comments:
ഛേ.. അങ്ങിനെ പറയല്ലെ.
ഒരു പെണ്ണെങ്കിലും വേണ്ടെ ന്ന് ചോദിക്കുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടാവുന്നു.
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി........
സ്ത്രീകളോട് മാത്രം ഇടപഴകുന്ന സിസ്റ്ററുടെ വീക്ക്നസ്സ് ആയി കണ്ടാല്‍ പോരേ? :-)
പെണ്‍കുട്ടികള്‍ മുന്നോട്ടു വരുന്നതു നല്ല കാര്യം തന്നെ. :)
അനില്‍ മാഷുടെയും ചാണക്യന്‍ മാഷുടെയും കമന്റുകള്‍ സത്യത്തില്‍ ചിരിപ്പിച്ചു. (ചാണക്യന്‍ മാഷുടെ ആ മാസ്റ്റര്‍ പീസ് ചിരി മാത്രം മതിയല്ലോ)
Post a Comment