Monday, March 23, 2009

ഈ വംശം മുടിയട്ടെ

ഈ വംശം മുടിയട്ടെ
ഇന്നു രാവിലത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ ' സ്‌ത്രീയും പുരുഷനും തുല്യരായാല്‍ വംശം മുടിയും ' എന്ന തലക്കെട്ടോടെ വന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസ്‌താവന വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിപ്പോയ വികാരമാണിത്‌.
" തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നു കരുതി സ്‌ത്രീ പുരുഷനൊപ്പം എത്തുന്നില്ല.സ്‌ത്രീയുടെ ദൗര്‍ബല്യം തന്നെയാണ്‌ അവളുടെ ശക്തി.അവള്‍ നന്മയുടെ ഉറവിടമാണ്‌.മാതൃത്വം എന്ന അനുഗ്രഹീത വരം ലഭിച്ചവരാണ്‌ സ്‌ത്രീകള്‍.മനുഷ്യന്‍ ക്രൂരനും ഹൃദയശൂന്യനുമായ കാലത്ത്‌ അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത്‌ കുട്ടികളാണ്‌............ " എന്നു പോകുന്നു (ഇവിടേയും മനുഷ്യന്‍ എന്നാല്‍ പുരുഷന്‍ തന്നെയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ അടിവരയിടുന്നുണ്ട്‌. ക്രൂരന്‍, ഹൃദയ ശൂന്യന്‍ തുടങ്ങിയ പ്രയോഗങ്ങളിലൂടെ.)
സുകുമാര്‍ അഴീക്കോട്‌ വാഴ്‌ത്തുന്ന മാതൃത്വത്തിന്റെ നിയമപരമായ അവസ്ഥ എന്താണ്‌.? കുട്ടിയുടെ സ്വാഭാവിക രക്ഷാകര്‍ത്താവ്‌ എന്ന സ്ഥാനം പോലും അവള്‍ക്കില്ല. Father is the natuaral guadian of an infant എന്നാണ്‌ Family law പറയുന്നത്‌.അവള്‍ വെറും അപ്പി കോരുന്നവളും തീറ്റി കൊടുക്കുന്നവളും സൂക്ഷിപ്പുകാരിയും മാത്രമാണ്‌.ദത്തവകാശനിയമത്തിലും സ്‌ത്രീയുടെ സമ്മതം വേണമെന്നു മാത്രമേ പറയുന്നുള്ളൂ.Banking law, LIC law, സ്വത്തവകാശ നിയമം എന്നിവയിലെല്ലാം തന്നെ സ്‌ത്രീയെ രണ്ടാം കിടക്കാരിയായിതന്നെയാണ്‌ ഈ വംശം ഇങ്ങനെതന്നെ നിലനിര്‍ത്താന്‍ ഈ നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ സുകുമാര്‍ അഴീക്കോട്‌ സാറിന്റെ പൂര്‍വ്വീകരും ചെയ്‌തുവെച്ചിരിക്കുന്നത്‌. പിന്നെ സാറിന്റെ ഈ പ്രസ്‌താവനയില്‍ പ്രത്യേകിച്ചെന്തു പുതുമയാണുള്ളതെന്നാണ്‌ മനസ്സിലാകാത്തത്‌.സ്‌ത്രീയുടെ നട്ടെല്ലില്ലായ്‌മയില്‍ നിലനിന്നു പോകുന്നതാണീ വംശമെങ്കില്‍ അതു മുടിയുക തന്നെ വേണം .അല്ലെങ്കില്‍ മുടിക്കണം.

35 comments:

പ്രിയ said...

വാര്‍ത്ത ഇവിടെ

ആ തലക്കെട്ട് വായിച്ചിട്ട് താഴെ കൊടുത്തിരുന്ന ഫോട്ടോ കണ്ടപ്പോള്‍ ആ സ്ത്രീ എന്തോ ഭിക്ഷ വാങ്ങുന്ന ഒരു ദൈന്യത അനുഭവപ്പെട്ടു

എങ്ങനെ പറയാന്‍ ആകുന്നു ഇന്നും ഇവര്‍ക്കിതൊക്കെ? ഇവരെ ഒക്കെ ആണല്ലൊ നാടിന്റെ സംസ്ക്കാരികനായകര്‍ എന്നു വാഴ്തുന്നത്.

സ്ത്രികളുടെ ദൗര്‍ബല്യം ആണൊ മാതൃത്വം?പെണ്‍കുഞ്ഞുള്ള അച്ഛന്മാര്‍ കരുതുമോ ഇതുപോലെ?

അനില്‍@ബ്ലോഗ് // anil said...

അതു ചെറിയൊരു കണ്ണടയുടെ പ്രശ്നമാണെന്നു തോന്നുന്നു.
പ്രത്യേകിച്ച് പ്രിയയുടെ കമന്റു കൂടി കാണുമ്പോള്‍. എന്തെങ്കിലും തെറ്റായ കാര്യം സുകുമാര്‍ അഴിക്കോട് പറഞ്ഞു എന്ന് വിശദമാക്കാമോ?
മറ്റു കാര്യങ്ങള്‍ വിനയ പറഞ്ഞതിനോട് യോജിക്കുന്നു.
പക്ഷെ അതും ഇതും തമ്മിലെങ്ങിനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് മാത്രം മനസ്സിലവുന്നില്ല.
പ്രിയ, ആ ചിത്രത്തില്‍ ഈ പറയുന്ന ദൈന്യത കാണാനാവുന്നുണ്ടോ? ആരെങ്കിലും കൂടെ ഒന്ന് അഭിപ്രായം പറഞ്ഞെങ്കില്‍ !
:)

പ്രിയ said...

സ്ത്രി എന്തര്‍ഥത്തില്‍ ആണ് പുരുഷനോടൊപ്പം എത്താത്തത്? എന്താണ് സ്ത്രീയുടെ ദൗര്‍ബല്യം? നീ എന്തിനാണെതിര്‍ത്ത് പറയുന്നതെന്നും നിന്റെ കരച്ചില്‍ ആണെനിക്കിഷ്ടപ്പെടാത്തതെന്നും ഒരേ നാവ് കൊണ്ട് പറയുന്നവര്‍. 'നീ തന്നെ/ നീ മാത്രം എല്ലാം ക്ഷമിക്കൂ' എന്ന മഹനീയത. അല്ലെ?

അനില്‍ ഭായ്,ആ മഹനീയം എന്നതിനു 'സഹിക്കൂ ക്ഷമിക്കൂ' എന്ന് അര്‍ഥം മാത്രമല്ലേ ഉള്ളൂ. അമ്മമാര്‍ അതാണല്ലൊ.അതങ്ങനെ മാത്രം തന്നെ നിലനില്‍ക്കുകയാണൊ അതൊ പുരുഷന്‍ ആ ക്രൂരതയും ഹൃദയശൂന്യതയും ഒഴിവാക്കുകയാണൊ വേണ്ടത്?

(ഇനി കണ്ണടയുടെ പ്രശ്നമായിരിക്കുമൊ? പക്ഷെ പലപ്പോഴും കണ്ട പല കാഴ്ചകളും കൊണ്ട് ആ കണ്ണട ഊരാനാവാത്ത വിധത്തില്‍ ഉറച്ച് പോയി. വ്യക്തിപരമായിരിക്കാം :)

ushakumari said...

ഉഷാര്‍...! ആശംസകളോടെ...

അനില്‍@ബ്ലോഗ് // anil said...

വിനയക്കും പ്രിയക്കും ഒരു കൂട്ട്.
സിജി, ഇവിടെ

മാണിക്യം said...

വിനയ
പോസ്റ്റും വാര്‍ത്തയും വായിച്ചു.
ഏറ്റവും കൂടുതല്‍ ദ്വേഷ്യം കാണിക്കുന്ന പുരുഷന്‍ ഉള്ളില്‍ ഭയമുള്ള അല്ലങ്കില്‍ മനസ്സില്‍ സുരക്ഷയില്ലാത്ത ആളാവും.കൂടെയുള്ളവരെ മനസ്സിലാക്കിയാല്‍ പിന്നെ ഒരു ശത്രു മനോഭാവത്തിന്റെ ആവശ്യമില്ല.

സ്ത്രീയും പുരുഷനും എന്നും ഒരേനാണയത്തിന്റെ രണ്ടു പുറങ്ങളാണ്. ഒരാള്‍ക്ക് മറ്റൊരാളെ തള്ളികളഞ്ഞ് നിലനില്‍പ്പില്ല.രാത്രിയും പകലും ചേരുമ്പോള്‍ മാത്രമാണ് ഒരു ദിവസം പൂര്‍ത്തിയാവുന്നത്, പകലിന്റെയും രാത്രിയുടെയും ധര്‍മ്മം വിത്യസ്തമാണ് പക്ഷെ പരസ്പരം ഒന്നായേ പൂര്‍ണമാവു.ഏതു രീതിയില്‍ നോക്കിയാലും ആണിനും പെണ്ണിനും അവരവരുടെതായാ ദൌര്‍ബല്യങ്ങല്‍ ഉണ്ട്,സമ്മതിച്ചാലും ഇല്ലങ്കിലും.
ദൈവം പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചത് ഇണയായി തുണയായി പോകാന്‍ തന്നെയാണ്. ഒരാളുടെ പോരായ്മകള്‍ ഇണയാല്‍ നികത്തുവാന്‍.
പ്രീയ
സ്ത്രികളുടെ ദൗര്‍ബല്യം ആണൊ മാതൃത്വം?അല്ല
പുരുഷന്റെ ദൗര്‍ബല്യം ആണ് മാതൃത്വം? എന്ന് പറയാം ...
പാവം ‘സുകുമാര്‍ അഴീക്കോട്’!!

VINAYA N.A said...

അനില്‍ ഭായ്
സ്വന്തം ദേഹത്തു കടിക്കുന്ന കൊതുകിനെ അടിച്ചു കൊല്ലുന്നത് സ്വാഭാവികം.

Inji Pennu said...

അഴീക്കോടിനു വിവരമുണ്ട്. കുലം മുടിയും മുടിയും കാരണം പിന്നെ അടിച്ചു തുടക്കാനും വീട്ടുജോലിക്കും ആളെക്കിട്ടാണ്ടായാല്‍ സത്യായിട്ടും കുലമുടിയും. കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വീട്ടു ജോലിക്ക് ആളെകിട്ടാത്തതാണെന്ന് കേട്ടിട്ടില്ലേ? അതോണ്ട് ആളുകള്‍ പിള്ളേരു വരെ ഒന്നോ അല്ലെങ്കില്‍ വേണ്ടാ എന്നാക്കി. അപ്പൊ കുലം മുടിയാണ്ട് പിന്നെ.

Inji Pennu said...

ഇമ്മാതിരിയുള്ള പ്രസംഗങ്ങളൊക്കെ വംശ/വര്‍ഗ്ഗ വിവേചനത്തില്‍ പെടുത്താന്‍ നിയമത്തിനു വകുപ്പില്ലേ?

VINAYA N.A said...

article 15 indian constitution പ്രകാരം ഇതു ശിക്ഷാര്‍ഹം തന്നെയാണ്.2002 ല്‍ ‘പോലീസിനെ ആണത്ത മുള്ളവരാക്കും ‘എന്ന ഡി.ജി.പി യുടെ പ്രസ്താവനക്കെതിരെ ഞാന്‍ ഫയല്‍ ചെയ്ത കേസ് ഇപ്പോഴും നിലവിലുണ്ട്
ആരെങ്കിലും ഒന്ന് കേസ്സുകൊദുത്തിരുന്നെങ്കില്‍.......

Manoj മനോജ് said...

സ്ത്രീകള്‍ക്ക് തുല്ല്യ പ്രാധാന്യം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യൂറോപ്പിലും, അമേരിക്കയിലും ഉള്ള കുടുംബങ്ങളുടെ കെട്ടുറപ്പ് ഒന്ന് കാണുവാന്‍ ശ്രമിച്ച് നോക്കൂ :)

പിന്നെ സ്ത്രീകള്‍ക്ക് ഈ പറഞ്ഞ രണ്ട് സ്ഥലങ്ങളിലും എല്ലാ മേഖലയിലും തുല്ല്യ അവകാശമില്ല എന്ന് അവിടെ നിന്നും പുറത്തിറങ്ങുന്ന പഠനങ്ങള്‍ നോക്കിയാല്‍ മതി. എന്നാല്‍ ഈ സ്ഥലങ്ങള്‍ ചൂണ്ടികാട്ടിയാണ് ഇന്ത്യയിലെ “സോ കോള്‍ഡ്” സ്ത്രീ വിമോചനവാദികള്‍ വിലപിക്കുന്നത്.

സ്ത്രീകള്‍ക്കുള്ള ശക്തി സ്ത്രീകള്‍ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. അതിനുള്ള അവസരം “സോ കോള്‍ഡ്” പുരുഷ കേസരികള്‍ നല്‍കില്ല എന്നതാണ് എന്നുമുള്ള പ്രശ്നം. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ഇത് തന്നെയാണ് സ്ഥിതി. സ്ത്രീ ശാക്തീകരണം ആദ്യം തുടങ്ങിയ യൂറോപ്പില്‍ ഇപ്പോഴും സ്ത്രീകള്‍ രണ്ടാം കിടക്കാരായി തന്നെ കിടക്കുന്നു.

വിവാഹം കഴിക്കുവാനുള്ള, കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ജോലി ചെയ്യുന്ന സ്ഥലത്ത്, ജോലിക്ക് കിട്ടുന്ന കൂലിയുടെ കര്യത്തില്‍, ജോലിക്കുള്ള അവസരത്തിന്റെ കാര്യത്തില്‍, പഠനത്തിനുള്ള അവസരത്തിന്റെ കാര്യത്തില്‍ ഇവയിലെല്ലാം നോക്കിയാല്‍ ഈ പറയുന്ന സ്ത്രീ സമത്വം കാണുവാന്‍ യൂറോപ്പിലും, അമേരിക്കയിലും കഴിയില്ല. എന്നാല്‍ വിവാഹം/കുടുംബ ജീവിതം ഇവയില്‍ കിട്ടിയ സ്വാതന്ത്ര്യത്തില്‍ നിന്ന് ഈ സ്ഥലങ്ങളിലെ കുടുംബ ഭദ്രതയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതും നോക്കുക.

Inji Pennu said...

മനോജ് എന്താണപ്പോള്‍ പറഞ്ഞു വരുന്നത്? കുടുംബ ഭദ്രത പോകുവാന്‍ കാരണം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൂടിപ്പോയതു കാരണമെന്നാണോ? അതോ പുരുഷനു മാത്രം സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങളില്‍ അതായത് സൌദി അറേബ്യ എന്നു വെക്കുക, അവിടെ കുടുംബങ്ങള്‍ എല്ലാം ഭദ്രമാണെന്ന് അല്ലേ? കൊള്ളാമല്ലോ? അങ്ങിനെ തകരുന്ന ഭദ്രതകള്‍ തകരട്ടെ മനോജേ. അങ്ങിനെയല്ലേ നമ്മള്‍ക്ക് വെക്കാന്‍ സാധിക്കൂ. കാരണം പ്രധാനം കുടുംബഭദ്രതയേക്കാള്‍ സ്ത്രീ ഒരു മനുഷ്യനാണെന്നുള്ള അംഗീകാരമാണല്ലോ. സ്ത്രീയെ അങ്ങിനെ അംഗീകരിച്ചാല്‍ കുടുംബഭദ്രത യൂറോപ്പിലായാലും അമേരിക്കയിലായാലും തകരില്ല. അങ്ങിനെ അംഗീകരിക്കാത്ത കുടുംബങ്ങളിലാണ് ഈ പ്രശ്നം ലോകത്തെവിടെയും. പിന്നെ ഇന്ത്യയില്‍ ഭയങ്കര ഭദ്രതതയാണ്, അടിമകള്‍ക്ക്
ഭദ്രത എന്താണെന്ന് അറിയില്ലല്ലോ.

എത്രയൊക്കെ നിയമങ്ങള്‍ ആരൊക്കെ പടച്ചു വിട്ടാലും ചിന്താഗതി മാറില്ലല്ലോ. അങ്ങിനെ ചിന്താഗതി മാറാത്ത ഒരുപാടു ആണുങ്ങളുണ്ട്. അതായിരിക്കും അമേരിക്കയിലെ 40% ഡിവോര്‍സ് റേറ്റ്. അപ്പോള്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടിക്കോട്ടെ, പകരം ആണുങ്ങള്‍ക്ക് മുന്‍‌കൈ എടുത്ത് സ്ത്രീയെ തുല്യയായി കാണാന്‍ ശ്രമിക്കാം. കാരണം അവിടെയാണല്ലോ പ്രശ്നങ്ങളുടെ തുടക്കം. എന്തേ?

അനില്‍@ബ്ലോഗ് // anil said...

Inji Pennu,
അതൊക്കെ പോകട്ടെ, ക്ഷമീര്.
നമുക്ക് കാര്യപ്പെട്ട കാര്യത്തിലേക്കു കടക്കാം.
ഇഞ്ചി കേസുകൊടുക്കാന്‍ തയ്യാറാണോ?

Inji Pennu said...

അനില്‍
അങ്ങിനെ കേസു കൊടുക്കണമെങ്കില്‍ എനിക്കതിനല്ലേ നേരം കാണുകയുള്ളൂ. മാത്രമല്ല എനിക്ക് അതിനു നേരം കിട്ടുമെന്നു തോന്നുന്നില്ല. ഒന്ന് നാട്ടില്‍ പോവുന്നത് തന്നെ രണ്ട് കൊല്ലം കൂടുമ്പോഴാണ്, കേസ് നാട്ടില്‍ തന്നെ ഫയല്‍ ചെയ്യണ്ടേ?

അനിലിന്റെ ചോദ്യത്തിന്റെ സദുദ്ദേശ ധ്വനി നല്ലവണ്ണം മനസ്സിലായി കേട്ടോ. അനില്‍ കേസു കൊടുക്കാന്‍ തയ്യാറാണോ?

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചീ,
തെറ്റിദ്ധരിച്ചില്ലല്ലോ? ഉവ്വോ?
ഞാന്‍ സദ്ദുദ്ദേശത്തോടെ തന്നെ പറഞ്ഞത്.
നിങ്ങള്‍ ബൂലോകത്തെ കേസിന്റെ ആളാണെന്നാ കേട്ടിരിക്കുന്നത്.:)
ബൂലോകത്ത് വെലുവിളികള്‍ക്ക് ക്ഷാമമില്ല, പക്ഷെ അത് പുറം ലോകത്തേക്ക് ഇറക്കാന്‍ ആള്ളുണ്ടാവില്ല.
വിനയ നേടിയിട്ടുള്ള മിക്കവാറും എല്ലാ നേട്ടങ്ങളും കോടതിയിലൂടെയാണ്. താത്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്കും സഹായിക്കാം. അത്രയേ ഉള്ളൂ.

Inji Pennu said...

അനിലെ അനിലിന്റെ ഉദ്ദേശം ശരിയായി തന്നെയാണ് ധരിച്ചിരിക്കുന്നത്. സ്മൈലി ഇടണമെന്നില്ല. ബൂലോകത്ത് ചുറ്റിക്കറങ്ങുമ്പോള്‍ അങ്ങിനെ പലതും കേട്ടന്നിരിക്കും. അത് എടുത്ത് എന്റെ അടുക്കല്‍ പ്രയോഗിക്കണ്ട.

കേസു കൊടുക്കുന്നത് മാത്രമല്ലല്ലോ. ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നതും ഒരു നല്ല കാര്യമല്ലേ അനിലേ? അത് വെല്ലുവിളി ആവുന്നതെങ്ങിനെ? ലോകത്തെ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ മുഴുവന്‍ കേസുകൊണ്ടല്ലല്ലോ ജീവിക്കുന്നത്?

വിനയ എന്തു ചെയ്തു എന്ന് എനിക്ക് വിനയെക്കുറിച്ച് വായിച്ചറിയാം. അതുകൊണ്ട് അവരോട് നല്ല ബഹുമാനവുമുണ്ട്. അനില്‍ പ്രത്യേകം പറഞ്ഞു തരണമെന്നില്ല. എന്തായാലും പറഞ്ഞതല്ലേ, ഇന്ന ഒരു നന്ദി.

അനില്‍@ബ്ലോഗ് // anil said...

അതാണ് !!!

ഈ അഭിപ്രായ കോലാഹലങ്ങള്‍ ആര്‍ക്കു വേണം ഇഞ്ചീ? വെറുതേ ഗീര്‍വ്വാണ പ്രസംഗങ്ങള്‍ നടത്തുക എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ഗുണം അതിലുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല.
ക്രിയേറ്റീവായി ചെയ്യാന്‍ പറ്റുന്നത് ചെയ്യുക എന്നതാണ് എന്റെ പോളിസി. ബൂലോകത്തും അതു തുടരുന്നു എന്ന് മാത്രം.

നന്ദി വരവ് വച്ചിരിക്കുന്നു

Inji Pennu said...

അനിലേ ഇത് ബ്ലോഗാണ്. ഇതില്‍ ഒരു പോസ്റ്റുണ്ട്. അതില്‍ ഒരു കമന്റ് ബോക്സുമുണ്ട്. ഇതെല്ലാം അഭിപ്രായങ്ങളുടെ വേദിയാണ്. സുകുമാര്‍ അഴിക്കോട് നടത്തിയതു ഒരു വേദിയില്‍ വേച്ചൊരു അഭിപ്രായമാണ്. ഇതെല്ലാം ഗീര്‍വ്വാണമാണെങ്കില്‍ അനിലിനു ബ്ലോഗിന്റെ പ്രസക്തിയെക്കുറിച്ചോ അല്ലെങ്കില്‍ ഒരഭിപ്രായ രൂപീകരണത്തെക്കുറിച്ചോ അറിവില്ലാത്തതിന്റെ പ്രശ്നങ്ങളാണ്. അത് സാരമില്ല. എല്ലാവര്‍ക്കും എപ്പോഴും എല്ലാമറിയണമെന്നില്ല.

അനിലിന്റെ പോളിസി അങ്ങിനെയാണെങ്കില്‍ അനിലിനു കേസ് കൊടുക്കാവുന്നതേയുള്ളൂവല്ലോ? ഇത്രയും സമയം ഇവിടെ മെനക്കെടണമെന്നില്ലല്ലോ? അപ്പോള്‍ ഇങ്ങിനെ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത് ശരിയാണോ എന്ന് ചോദിക്കുന്നതും അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അഭിപ്രായ രൂപീകരണം എന്ന് പറയും. അതൊക്കെ തന്നെയാണ് ബ്ലോഗിങ്ങ്. എന്നാല്‍ ഇല്ലീഗലായി എന്തെങ്കിലും എനിക്ക് തോന്നിയാല്‍ അത് ബ്ലോഗായാലും ജീവിതമായാലും എന്തെങ്കിലും ലീഗലായി ചെയ്യാന്‍ പറ്റുമോ എന്ന് ശ്രമിക്കുക എങ്കിലും ചെയ്യും. മിക്കവരും അങ്ങിനെയൊക്കെ തന്നെയാണ്.

അനിലിന്റെ പ്രശ്നം ഇപ്പോള്‍ ഞാന്‍ കേസു കൊടുക്കുന്നില്ല എന്നതുമാത്രമായി ഈ പോസ്റ്റില്‍ ചുരുങ്ങിപ്പോയത് കാണുവാന്‍ നല്ല രസമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

അയ്യോ, ഞമ്മളൊരു പാവം, ഇതിനെക്കുറിച്ചൊന്നും വലിയ പിടിയില്ലപ്പാ. വിട്ടേരെ.

കേസെന്ന വാക്കു കേള്‍ക്കുമ്പോഴേക്കും എന്തിനീ ആവേശം?
ഏതായാലും ഇനി ഓഫ്ഫടിച്ച് കൂട്ടുന്നില്ല.
വീണ്ടും കാണാം.

Inji Pennu said...

അത് നന്നായി. അനിലിന്റെ അസ്ഥാനത്തുള്ള ആവേശം കണ്ടപ്പോള്‍ ഇനി ഇവിടെ സമയം വെറുതെ ചിലവഴിക്കണമല്ലോ എന്ന് ആലോചിച്ച് വിഷമിക്കുകയായിരുന്നു.

പിന്നെ തീര്‍ച്ചയായും കാണാം.

Anonymous said...

കേസ് കൊടുക്കണമെങ്കിൽ വിനയ തന്നെ കൊടുക്കണം.ഈ വീരസ്യം പറയുന്നവർക്കൊന്നും അതിനുള്ള എല്ലുറപ്പില്ല. ബ്ലോഗ്ഗിൽ വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ തട്ടി വിടൂന്നവരുടെ വിടുവായത്തം കൊണ്ട് ഒരു ചുക്കും നേടാനാവില്ല എന്ന് ഇതിനു മുൻപ് ബൂലൊഗത്ത് വന്ന പല പ്രശ്നങ്ങളിലും നിന്നും മനസ്സിലായതാണ
ല്ലൊ.ഡയലോഗടിച്ച് ആളാകാൻ ആർക്ക്കും പറ്റൂം
(അമേരിക്കയിൽ ഇരുന്ന് ഇന്ത്യയെ കുറ്റം പറയാനും)

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചിപ്പെണ്ണ്,
അസ്ഥാനത്തെ ആവേശം എന്ന് മാത്രം പറയല്ലെ.

ബൂലോകത്തിനു പുറത്തേക്ക് നീളുന്ന ഒരു ആക്റ്റിവിസ്റ്റ് ഗ്രൂപ്പ്, കേസുകള്‍ക്കും മറ്റൂമായി, ഉണ്ടാക്കണം എന്ന ആശയം ഞാന്‍ മുന്നേ എന്റെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചതാണ്. അതുമാത്രമല്ല വേറെ ഒന്നു രണ്ട് അശയങ്ങള്‍ പലരുമായി നേരിട്ടും ചര്‍ച്ച ചെയ്തിട്ടൂണ്ട്. ആരെങ്കിലും കേസുകൊടുത്തെങ്കില്‍ എന്ന് വിനയ തമാശക്കായി പറഞ്ഞ ഒരു വാചകത്തിന്റെ പുറത്ത് എടുത്തിട്ട ഈ കാര്യം വഴിതെറ്റിപ്പോവുകയായിരുന്നു.
ആശംസകള്‍

Anonymous said...

ഈ ചർച്ചയിൽ താൽപര്യമുണ്ട്‌ ഗതി ശ്രദ്ധിക്കുകയാണ്.വ്യക്തമായ ഒരു സ്പെയ്സ്‌ കാണുന്നില്ല കാത്തിരിക്കുന്നു.

VINAYA N.A said...

പ്രിയപ്പെട്ട അനീ
കേസുകൊടുക്കുന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞത് ഒരിക്കലും തമാശയായിട്ടല്ല.സ്വന്തം മുഖത്ത് ആരെങ്കിലും കാര്‍ക്കിച്ചു തുപ്പിയാല്‍ അതെങ്ങനെ തമാശയാകും ?

Inji Pennu said...

അനിലേ
തീര്‍ച്ചയായും ബ്ലോഗിലെ പ്രശ്നങ്ങളെക്കുറിച്ചും അതിന്റെ നിയമപ്രശ്നങ്ങളെപ്പറ്റിയും എന്റെ ബ്ലോഗിലും ഒരുപാട് പോസ്റ്റുകളുണ്ട്. പോലീസില്‍ റിപ്പോര്‍ട്ടുകളുണ്ട്. നിയമപരമായി നീങ്ങിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം ചെയ്യേണ്ടതുപോലെ ചെയ്യാറുമുണ്ട്. പക്ഷെ ഇങ്ങിനെ പറയുന്നതിനെതിരെ നിയമത്തിനു വകുപ്പില്ലേ എന്ന് ചോദിച്ചത് അതിനെക്കുറിച്ച് ഗൌരവമായി അറിയാനും കൂടിയാണ്. നാളെ ഒരു പ്രശ്നത്തിനു വിനയ തന്ന ഈ വിവരം സഹായകമാവുമല്ലോ? അതു തന്നെ ഞാനും ഉദ്ദേശിച്ചുള്ളൂ.

അസ്ഥാനത്തുള്ള ആവേശം എന്റെ ആ ചോദ്യത്തില്‍ അനില്‍ കാണിച്ചതിനെപറ്റി സൂചിപ്പിച്ചതാണ്. അതായത് കേസ് കൊടുത്തില്ലെങ്കില്‍ അഭിപ്രായം പറയരുത് മട്ടിലുള്ളത്. അതുകൊണ്ടാണ് അങ്ങിനെ പ്രതികരിച്ചതും. അത് ശരിയാണെന്ന് തോന്നുന്നില്ല. അങ്ങിനെയെങ്കില്‍ കേസ് കൊടുക്കാന്‍ മറ്റോ വകുപ്പില്ലാത്തവരൊക്കെ മിണ്ടാതെ ഇരിക്കേണ്ടി വരില്ലേ? അത് മാത്രമേ ഞാനും ഉദ്ദേശിച്ചുള്ളൂ.

ചായപ്പൊടി ചാക്കോ said...

ഡേയ് അനിലേ,

ഇഞ്ചിപ്പെണ്ണെന്ന് കേള്‍ക്കുമ്പോ എന്തിനാടേ ഒരു സുക്കേട്. അവനവന്റെ അമ്മേം പെങ്ങളും ഒഴികെ ബാക്കിയുള്ളവരൊന്നും പെണ്ണുങ്ങളല്ലേ. നിനക്കെന്താടേ ഇത്ര പൊളപ്പ്. ഏത് ബ്ലൊഗീ നോക്കിയാലും കാണല്ലോ നിന്റെ ക്രിയേറ്റിവിസം. എന്തേലും ഒന്നു ചെയ്യടേ അല്ലാതെ എന്തോന്നിത് നീ ഇഞ്ചിയെ ഒരു മാതിരി ആക്കി ആളാവാന്‍ നോക്കാതെ.

സ്റ്റാന്‍ഡ് വിട്ട് പോടേ.

അനില്‍@ബ്ലോഗ് // anil said...

hi hi hi..

പ്രിയ said...

ഷൌട്ട്, ഇഞ്ചിക്കൊരു അനൊണിമസ് സപ്പോർട്ട് കൊടുക്കണോ? അനിൽ ഭായ് ചോദിച്ചതിനു ഇഞ്ചി വ്യക്തമായി മറുപടി കൊടുത്തല്ലോ, ഇല്ലേ? :)

Anonymous said...

തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നു കരുതി സ്‌ത്രീ പുരുഷനൊപ്പം എത്തുന്നില്ല.

അതു ശരിയല്ലേ... സമൂഹം മൊത്തത്തില്‍ മാറാതെയുള്ളവയൊക്കെ ഒറ്റപ്പെട്ട തുരുത്തുകളായി കാലഹരണപ്പെടും. അതുകൊണ്ട് അഴീക്കോടതു പറഞ്ഞതു 'ഇതു പോരാ മക്കളേ' എന്നുദ്ദേശിച്ചായിരിക്കും..പാവം മാഷിനെ വെറുതേ വിടൂന്നേ.

സ്‌ത്രീയുടെ ദൗര്‍ബല്യം തന്നെയാണ്‌ അവളുടെ ശക്തി.

ഇതു ചുമ്മാ കാച്ചിയതല്ലേ ! തോല്‍‌വിയാണെഥാര്‍ത്ഥ വിജയം എന്നൊക്കെ പറയുന്നതു കേട്ടിട്ടില്ലേ ? അല്ലെങ്കില്‍ത്തന്നെ എന്താ പറയാന്‍ പാടില്ലാത്തത് ? പത്താം ക്ലാസില്‍ തോറ്റാല്‍ പക്ഷെ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടുമോ എന്നു മാത്രം ചോദിക്കരുത്. അപ്പൊള്‍ അതാണു ദൗര്‍ബല്യവും ശക്തിയും തമ്മിലുള്ള കണക്ഷന്‍ ! മനസ്സിലായോ !

അവള്‍ നന്മയുടെ ഉറവിടമാണ്‌.

ഇതു ചുമ്മാ കാച്ചിയതല്ലേ !
തോല്‍‌വിയാണെഥാര്‍ത്ഥ വിജയം എന്നൊക്കെ പറയുന്നതു കേട്ടിട്ടില്ലേ ? അല്ലെങ്കില്‍ത്തന്നെ എന്താ പറയാന്‍ പാടില്ലാത്തത് ? പത്താം ക്ലാസില്‍ തോറ്റാല്‍ പക്ഷെ പ്രീ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടുമോ എന്നു മാത്രം ചോദിക്കരുത്. അപ്പൊള്‍ അതാണു ദൗര്‍ബല്യവും ശക്തിയും തമ്മിലുള്ള കണക്ഷന്‍ ! മനസ്സിലായോ !

മാതൃത്വം എന്ന അനുഗ്രഹീത വരം ലഭിച്ചവരാണ്‌ സ്‌ത്രീകള്‍.

മുന്‍പേ പറഞ്ഞ ഡയലോഗ് .. അപ്പോ ഇതു ഞമ്മടെ വരദാനമാ കേട്ടാ, അതായത് ദൈവാനുഗ്രഹം, അദ്ദേഹം വേറെ പലതും അനുഗ്രഹിച്ചു പറഞ്ഞുവച്ചിട്ടുണ്ടല്ലിം ..അതു പോലെ..

പിന്നെ കുലം മുടിഞ്ഞു പോകും.. അതുപിന്നെ രണ്ടുപേരും തുല്യരായാല്‍ ഞമ്മളാരുടെമേക്കിട്ടു അധികാരം കാണിക്കും ? അപ്പൊപ്പിന്നെ ഡൈവോര്‍സല്ലാതെ വഴിയുണ്ടോ ?
നമുക്ക് നമ്മുടെ കുലമല്ലേ വലുത്, നമ്മുടെ ഈ സിസ്റ്റമല്ലേ വലുത്.. നമ്മുടെയീ സംസ്കാരമല്ലേ വലുത്..നിങ്ങള്‍ക്കീ നന്മയും മാതൃത്വവുമൊന്നും പോരേ ? സംസ്കാരത്തിന്റെ താക്കോല്‍ ഇന്നാ പിടി..
പിന്നെ അധികം വിളഞ്ഞാല്‍..... ഈ മാതൃത്വത്തിന്റെ പള്ളയോടു സംസാരിക്കുന്നത് നാവുകോണ്ടായിരിക്കില്ല ശൂലം കൊണ്ടായിരിക്കും .. ജസ്റ്റ് റിമെമ്പര്‍ ദാറ്റ്

Anonymous said...

pandaaram copy paste kulamaakki...

അവള്‍ നന്മയുടെ ഉറവിടമാണ്‌.

അഴീക്കോടിതു സീരിയസ്സായി പറഞ്ഞതല്ലേ, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലേ, സ്ത്രീ അമ്മയല്ലേ (ആ ഡയലോഗ് വരാന്‍ പോന്നതേയുള്ളൂ), നന്മയല്ലേ..അഴീക്കോടിനെയെങ്ങിനെ കുറ്റം പറയും മോശപ്പെട്ട കാര്യം വല്ലതും പറഞ്ഞോ ? അല്ല നിങ്ങള്‍ സ്ത്രീകളെ ഇത്രയ്ക്കാരാധിക്കുന്ന ഞങ്ങള്‍ പുരുഷന്മാര്‍ പറയുന്നതു കേട്ടു ജീവിച്ചുകൂടേ നിങ്ങള്‍ക്ക്, ഞങ്ങള്‍ ചത്തുകഴിഞ്ഞാല്‍ ചിതയില്‍ ചാടി ഞങ്ങള്‍ ഔദാര്യമായിത്തന്ന നന്മയുടെ കടം വീട്ടണമെന്നത് വെറും സാ​‍മാന്യ മര്യാദമാത്രമല്ലേ ?

Calvin H said...

/ സ്ത്രീകള്‍ക്ക് തുല്ല്യ പ്രാധാന്യം കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യൂറോപ്പിലും, അമേരിക്കയിലും ഉള്ള കുടുംബങ്ങളുടെ കെട്ടുറപ്പ് ഒന്ന് കാണുവാന്‍ ശ്രമിച്ച് നോക്കൂ :) /

കുടുംബങ്ങള്‍ക്ക് കെട്ടുറപ്പ് ഒക്കെ അവിടെയും ഉണ്ട്. ഒരുമിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടെന്ന് തോന്നിയാല്‍ പിരിയും. പക്ഷേ അതിനു ശേഷവും അവര്‍ സുഹൃത്തുക്കളായിരിക്കും.

നമ്മുടെ നാട്ടിലോ? ആണ് എന്ത് തോന്ന്യാസം കാട്ടിയാലും "ഭൂമീദേവിയോളം" ക്ഷമ കാണിച്ച് പെണ്ണ് നിന്നോണം. ഡിവോഴ്സ് ചെയ്ത ശേഷം വേറെ ഒരു നല്ല കുടുംബജീവിതം ഇപ്പോഴും നമ്മൂടെ നാട്ടില്‍ ലഭിക്കുമോ?

വിദേശങ്ങളില്‍ ഡൈവോഴ്സ് കഴിഞ്ഞാലും അവര്‍ വേറെ കെട്ടി സുഖമായി ജീവിക്കും,

ഡൈവോഴ്സ് ചെയ്യാന്‍ ആണേല്‍ അതേ റീസണ്‍സ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നമ്മുടെ നാട്ടിലും ഉണ്ട്. ഒരു സ്ത്രീക്ക് ഡൈവോഴ്സ് എന്നത് ചിന്തിക്കാന്‍ കൂടെ പറ്റാത്തത് ആയത് കൊണ്ട് എല്ലാം സഹിച്ച് ജീവിക്കുന്നു. വളര്‍ന്നു വരുന്ന മക്കളുടെ മനസില്‍ ഒരിക്കലും മായാത്ത പാടുകള്‍ അവശേഷിപ്പിക്കുന്ന് കുറേ വഴക്കുകളിലൂടെ മുന്നോട്ട് പോവുന്ന ദാമ്പത്യത്തേക്കാള്‍ ഭേദം ചില അവസരങ്ങളില്‍ ഡിവോഴ്സ് തന്നെ.

Manoj മനോജ് said...

ഇഞ്ചീ കാര്യം പറയുമ്പോള്‍ തമാശ പറയരുത് :)ഗള്‍ഫിന്റെ കാര്യം എടുത്തിട്ടതോടെ ഇഞ്ചിയുടെ ലോക പരിചയത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല.

കുടുംബ ഭദ്രത എന്നത് ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, നാളത്തെ തലമുറയെ കൂടി അതില്‍ കാണണം. സ്ത്രീകള്‍ മാത്രമാണ് അതിന് കാരണമെന്ന് ഞാന്‍ പറയില്ല രണ്ട് കൂട്ടര്‍ക്കും അതില്‍ തുല്ല്യ പങ്കാണുള്ളത്. അത് മറന്നിട്ടുള്ളത് തന്നെയാണ് “വെസ്റ്റേണ്‍ സ്റ്റൈല്‍” അവിടെ പ്രായപൂര്‍ത്തിയായാല്‍ പിന്നെ അവരവരുടെ സ്വതന്ത്ര്യമാണ്. പഠനമുള്‍പ്പെടെ, സ്വന്തം കയ്യിലെ കാശ് മുടക്കി പിന്നെ പഠിച്ചു കൊള്ളണം. ഇന്ത്യയില്‍ അതാണോ സ്ഥിതി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പ്രസവിക്കുന്നതിന്റെ എണ്ണം “വെസ്റ്റില്‍” കൂടി വരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. എന്ത് കൊണ്ട്?

എന്റെ കാഴ്ചപ്പാടീല്‍ വെസ്റ്റില്‍ വെറൂം ലൈംഗിക സമത്വം മാത്രമേയുള്ളൂ. അവിടെ ജെന്‍ഡര്‍ ഡിസ്ക്രിമിനേഷന്‍ ഇപ്പോഴും ഉണ്ട്. ജോലി സ്ഥലത്തായാലും, രാത്രി കാലങ്ങളില്‍ വഴിയിലൂടെ നടക്കുന്നതിലായാലും അത് ദൃശ്യമാണ്. ഇന്ത്യയില്‍ ഇരിക്കുമ്പോള്‍ ഇവിടങ്ങളില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാണില്ല. മാധ്യമങ്ങള്‍ പൊതുവേദിയില്‍ നടക്കുന്ന സമത്വം മാത്രമേ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ. ഇന്ത്യയില്‍ പൊതുവേദിയിലും സ്ത്രീകള്‍ക്ക് സമത്വമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

വെസ്റ്റിനെ നോക്കി ഞങ്ങള്‍ക്ക് സെക്സില്‍ തുല്ല്യരാകണമെന്ന് മുറവിളിയല്ല വേണ്ടത്. നേരെ മറിച്ച് എല്ലാ മേഖലയിലും സമത്വം പൊരുതി നേടുക. അത് എളുപ്പമുള്ള കാര്യമല്ല. ഉദാഹരണത്തിന് വിനയ നേടിയെടുത്ത നേട്ടങ്ങളില്‍ ‍എത്രയെണ്ണം മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്തു?

സ്ത്രീകള്‍ക്ക് നേടിയെടുക്കുവാന്‍ പല അവസരങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഈ വരുന്ന ഇലക്ഷനില്‍ 30% സ്ത്രീസംവരണത്തിന് അനുകൂലിക്കുന്നവര്‍ക്കേ ഞങ്ങള്‍ വോട്ട് ചെയ്യൂ എന്ന നിലപാട് എടുത്ത് നോക്കൂ.

സംവരണം വേണം അല്ലാതെ പുരുഷ സമൂഹം സ്ത്രീകള്‍ക്ക് സീറ്റുകള്‍ ഒഴിഞ്ഞ് തരില്ല. പഞ്ചായത്തുകളിലെ സ്ഥിതി കണ്ടില്ലേ. ഗതികെട്ട് അവര്‍ സ്ത്രീകള്‍ക്ക് നേതൃനിരയിലേയ്ക്ക് വരുവാന്‍ “അനുമതി” നല്‍കുന്നു. കഴിവുള്ള പഞ്ചായത്ത് പ്രസിഡന്റ്മാര്‍ നന്നായി ഭരിക്കുന്നില്ലേ? ചിലര്‍ ഇപ്പോഴും കളിപ്പാവകളാണ് എന്നത് നേര് എങ്കിലും സ്ത്രീ സംവരണമില്ലായിരുന്നുവെങ്കില്‍ വിരലിലെണ്ണാവുന്ന ആ നല്ല പ്രസിഡന്റ്മാരെ നമുക്ക് ലഭിക്കുമായിരുന്നോ?

അതു കൊണ്ടാണ് ഞാന്‍ പറഞ്ഞത് സ്ത്രീ സമത്വം വാദിക്കുമ്പോഴും കുടുംബ ഭദ്രത പണയം വെയ്ക്കരുത് എന്ന്. അത് രണ്ട് കൂട്ടരുടെയും കടമയാണെന്നത് പുരുഷനെ കൊണ്ട് സമ്മതിപ്പിക്കണം അവിടെ നിന്നുമാണ് സ്ത്രീകള്‍ വിജയിച്ചു തുടങ്ങുക.

വിനയയുടെ ബ്ലോഗായത് കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. കാരണം സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ഒറ്റയ്ക്ക് പൊരുതുന്നു എന്നത് തന്നെ. ഇത് പോലെ ശക്തമായ നീക്കങ്ങള്‍ നടക്കുമ്പോള്‍ പുരുഷ വര്‍ഗ്ഗത്തില്‍ നിന്ന് ഭൂരിപക്ഷ പിന്തുണ സ്ത്രീ സമൂഹത്തിന് കിട്ടും അത് ഉറപ്പാണ്.

Inji Pennu said...

ഞാന്‍ സൌദിയില്‍ പോയിട്ടില്ല മനോജേ. പക്ഷെ അവിടെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും കുറവ് സ്വാതന്ത്ര്യം അതായത് ഒന്നു വണ്ടി ഓടിക്കാന്‍ പോയിട്ട് ഒറ്റയ്ക്ക് ഇറങ്ങി നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലായെന്നു വായിച്ചും പോയ കൂട്ടുകാരികളും പറഞ്ഞതു (അരാം‌കോയില്‍ അല്ലാതെ). പക്ഷെ അവിടെ മനോജ് പറഞ്ഞ ഈ ഭദ്രത എന്ന സാധനം ഉണ്ട്. അതുകൊണ്ടാണ് സൌദിയെ എടുത്തിട്ടത്. വേറെ ഏതെങ്കിലു രാജ്യമുണ്ടോ അങ്ങിനെ?

അമേരിക്കയില്‍ പഠിക്കുകയും ജോലി ചെയ്യുകയും ജീവിക്കുകയും, ഒറ്റയ്ക്കു യാത്ര ചെയ്യുകയും ഒറ്റയ്ക്ക് ജീവിക്കുകയും അതേ സമയം ഇന്ത്യയിലും പഠിക്കുകയും ജോലി ചെയ്ത് ഒറ്റയ്ക്ക് ജീവിക്കുകയും ഒക്കെ ചെയ്ത എന്റെ സാക്ഷ്യം മനോജ് കരുതുനതില്‍ നേരെ മറിച്ചാണ് (വല്യ പാടാണാല്ലോ ഭഗവാനേ, ലൈഫ് എക്സീപിരിയന്‍സ് ഇല്ലെങ്കില്‍ ഇവിടെ ഒന്നും എടുക്കില്ലേ പോലും? )

അമേരിക്കയില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതു 30% സാലറി സ്ത്രീകള്‍ക്ക് കുറവാണെന്നാണ് (ഇത് വൈറ്റ് സ്ത്രീകള്‍ക്കാണ്, ഏഷ്യക്കാരില്‍ ഈ വിവേചനം അധികമില്ല), ഒരു രണ്ട് കൊല്ലം മുന്‍പു വരെ ഒരു ഗോള്‍ഫ് ക്ലബ് സ്ത്രീകള്‍ക്ക് തുറന്നു കൊടുക്കില്ലായിരുന്നു. അമേരിക്കയില്‍ ഒരു സ്ത്രീ ഒരു പ്രസിഡന്റാവുന്നതോ ഒരു ന്യൂസ് ടിവി ആങ്കറാവുന്നതോ പോലും വളരെയധികം സ്കൂട്ടനൈസ് ചെയ്യപ്പെടും, ഇവിടെ 20% ഡൊമെസ്റ്റിക്ക് വയലന്‍സ് രെജിസ്റ്റര്‍ ചെയ്യപ്പെടുന്നു... ഒരു ലോകവും യൂട്ടോപ്പിയ അല്ല.

പക്ഷെ അതേ സമയം ഇന്ത്യയില്‍ എനിക്ക് മറ്റേണിറ്റി ലീവ് ചിലപ്പോള്‍ ഒരു കൊല്ലം വരെ കിട്ടും. ജോലി ചെയ്ത് രാത്രിയായാല്‍ കൊണ്ടു വിടാന്‍ എന്റെ ബോസ് വരെ വരും, ഒന്നു താമസിച്ചു എത്തിയാല്‍ ആങ്ങള മുതല്‍ അയലത്തെ വൃദ്ധ ദമ്പതികള്‍ വരെ ലൈറ്റ് ഓഫ് ആക്കാതെ കാത്തിരിക്കും. എന്തെങ്കിലും പറ്റിയാല്‍ ഞാന്‍ ആദ്യം എന്റെ അപ്പനെ വിളിക്കും, പോലീസിനെ അല്ല. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ ജീവിതത്തില്‍ കയറാതെ ഇരിക്കുവാന്‍ എങ്ങിനെയെങ്കിലും ഒരു കൈനറ്റിക്ക് വാങ്ങണമെന്ന് തീരുമാനിക്കും. കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ നിന്നു കിട്ടിയ മൊളസ്റ്റേഷന്‍ കേരളത്തില്‍ കൂടുതല്‍ കാലം മറ്റു പല സ്ഥലത്തു ജീവിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അതിന്റെ അര്‍ത്ഥം ഇവിടെ പരിപാവനമാണെന്നല്ല, ഇവിടെ ഡേറ്റ് റേപ്പും സെക്സും ഒക്കെ ആവശ്യത്തില്‍ അധികമുണ്ട്. നാട്ടില്‍ പെണ്‍കുട്ടികളെ കൂടുതല്‍ കരുതുലുണ്ട്..
ഡൊമെസ്റ്റിക്ക് വയലന്‍സ് എന്ന് പറയുന്നതു ഒ, കുടിച്ചിട്ട് അതിയാന്‍ എന്റെ മുതുകിനിട്ട് ഒന്നു ഇടിക്കും എന്നതാണ്. അതായത് എന്തൊക്കെ ആണു സ്വാതന്ത്ര്യമെന്നു പോലും മനസ്സിലാക്കണമെങ്കില്‍ ഇന്ത്യ വിടേണ്ടി വരും.

ഒരു മനുഷ്യനായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എവിടെയാണ് ഹനിക്കപ്പെടുന്നതു എന്ന് തീര്‍ച്ചയായും ഒരു താരതമ്യത്തിനു മുതിര്‍ന്നാല്‍ അത് ഇന്ത്യയിലാണെന്ന് എന്റെ അനുഭവം വെച്ച് ഉറപ്പിച്ച് പറയുവാന്‍ കഴിയും. (ഇവിടെ അനുഭവം മാത്രമേ എടുക്കുള്ളൂ കരുതിയിട്ടാണ് ഇതൊക്കെ ഇവിടെ വിളമ്പിയത്. മാഫ് കീജിയെ)

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഫാക്റ്ററികളില്‍ ആണുങ്ങള്‍ കുറവായപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് ചെരുന്നതോട് കൂടിയാണ് സ്ത്രീകള്‍ പാന്റു ഇടാന്‍ തുടങ്ങിയതും സാമ്പത്തിക കാര്യങ്ങള്‍ സ്വയം നിശ്ചയിക്കാന്‍ തുടങ്ങിയതും ഇണയെ തനിക്കിഷ്ടമുള്ളതുപോലെ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതും.. ഡിവോര്‍സ് റേറ്റും കൂടിയത് ഇതേ സമയത്താണ്. (അതുകൊണ്ടാണ് എല്ലാവരും ഈ ഭദ്രത എന്ന് വിളിച്ചു കൂവുന്നതും). സ്ത്രീയുടെ ഈ മാറ്റം പുരുഷനു പെട്ടെന്നു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതിന്റെ പരിണിതഫലമാണ്. (Who is wearing pants in your family? എന്ന് ഇപ്പോഴും പുരുഷന്മാര്‍ അന്യോന്യം കളിയാക്കി ചോദിക്കുന്നതും എന്തിനു ഹില്ലരി ക്ലിന്റണെ ഈ നൂറ്റാണ്ടിലും കളിയാക്കുന്നതും ഈ മനോഭാവം കൊണ്ടാണ്). തീര്‍ച്ചയായും സ്ത്രീകള്‍ എടുത്ത/എടുക്കുന്ന ചില തീരുമാനങ്ങള്‍ വളരെ വഷളായിപ്പോയിട്ടുണ്ട്. എല്ലായിടത്തും അങ്ങിനെ തന്നെ. സ്ത്രീ‍കള്‍ മദ്യപിക്കുന്നതോ സിഗററ്റ് വലിക്കുന്നതോ അല്ലെങ്കില്‍ ലൈംഗിക സ്വാതന്ത്ര്യമോ ‍ആണു സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരമകോടി എന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല (അങ്ങിനെ വെസ്റ്റിനെ ബ്ലൈന്റായിട്ട് ഫോളോ ചെയ്യുന്നതിനു ഞാന്‍ എപ്പോഴും എതിര്‍ത്തിട്ടുമുണ്ട്), പക്ഷെ എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. please save us the sermon. മക്കളും കുടുംബവും ഒക്കെ അത്യാവശ്യം വേണ്ടതു തന്നെയാണ്. അതില്ലാതെ ഉള്ള ഫെമിനിസത്തിലൊന്നും ഞാന്‍ അധികം വിശ്വസിക്കുന്നുമില്ല. പക്ഷെ മനോജു അഴിക്കോട് പറയുന്നതില്‍ തെറ്റു കാണാതെ വരുകയും അതില്‍ എവിടെയൊക്കയോ ഒരു ശരി കണ്ട് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അവിടെ എന്തോ പ്രശ്നമുണ്ട്.

കാരണം മനോജ് എടുത്തിട്ടത് ഈ ഭദ്രത എന്ന വാക്കാണ്. ഇന്ത്യയിലെ ‘ഭദ്രത’ കണ്ട് അവിടെയല്ലാം തികഞ്ഞതാണെന്ന് വിശ്വസിക്കുന്നതു ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നല്ലോ അതുകൊണ്ട് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എല്ലാമുണ്ട് എന്ന് കരുതുന്നതുപോലെയാണ്. ഭദ്രതയില്‍ ഒരു കാര്യവുമില്ല. ആദ്യം വേണ്ടതു ഒപ്പമുള്ള അംഗീകാരമാണ്. അഴീക്കോട് ഈ പറഞ്ഞതിനെപറ്റി മാദ്ധ്യമങ്ങളില്‍ ഒരു കോലാഹലവും ഉണ്ടായില്ല, ഒരു എഡിറ്റോറിയലും കണ്ടില്ല, ആകെ കണ്ടതു ബ്ലോഗിലാണ്. അത്രയും ഡീപ്പായി അത് സത്യമാണെന്ന് സമൂഹത്തില്‍ ഒരു വിശ്വാസമുള്ളതുകൊണ്ടാണെന്ന് മനസ്സിലായി. ഇത് വല്ലോ ജാതികളെപറ്റിയോ രാഷ്ട്രീയ പാര്‍ട്ടിയെപറ്റി ആയിരുന്നെങ്കിലോ? അതുകൊണ്ട് അഴീക്കോട് പറഞ്ഞ ഈ ഭദ്രത/അമ്മ ടയ്പ്കാസ്റ്റിങ്ങ് ചോദ്യം ചെയ്യപ്പെടേണ്ടി ഇരിക്കുന്നു. ഈ ഭദ്രത/ മക്കള്‍ എന്നീ വാക്കുകളിലാണ് സ്ത്രീകളെ തളച്ചിടുവാന്‍ എപ്പോഴും ശ്രമിക്കാറുള്ളതും.

സ്ത്രീകള്‍ ഫൈറ്റ് ചെയ്യണമെന്നു പറയുന്ന അതേ ശ്വാസത്തില്‍ ആണുങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി ഫൈറ്റ് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞെങ്കില്‍ എന്ന് എപ്പോഴും ആശിക്കാറുണ്ട്. അല്ലാതെ നിങ്ങള്‍ ഞങ്ങള്‍ പറഞ്ഞപോലെയൊക്കെ ഫൈറ്റ് ചെയ്താല്‍ പുരുഷന്മാരും നിങ്ങളുടെ കൂടെ നിക്കും എന്നുള്ളതൊക്കെ എന്തോ എനിക്ക് ദഹിക്കാറില്ല.

NITHYAN said...

ആദ്യമായി ആളുകള്‍ സുകുമാര്‍ അഴീക്കോടിനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. ആണിന്‌ (പെണ്ണിനും - നോ ജന്‍ഡര്‍ ഡിസ്‌ക്രി) പറഞ്ഞവാക്കിനാണ്‌ വില. വാക്കിന്റെ വില അളന്ന്‌ പറ്റിയൊരിടം ആളുകള്‍ക്ക്‌ വീതിക്കുകയാണെങ്കില്‍ സംസ്‌കാരത്തിന്റെ പുറമ്പോക്കിലായിരിക്കും മൂപ്പരുടെ സ്ഥാനം. നാഴികയ്‌ക്ക്‌ നാല്‌പതുവട്ടം ആവറേജായും അത്യാവശ്യമാണെങ്കില്‍ അത്രതന്നെ വീണ്ടും മാറ്റാനും മാറ്റിയതു വിഴുങ്ങാനുമൊക്കെ മെയ്‌ വഴക്കമുള്ള നാവാണ്‌.

രണ്ടാമതായി, പലരുടെയും കണ്ണില്‍ മെറ്റേര്‍ണിറ്റി ലീവും മെഡിക്കല്‍ റീംമ്പേഴ്‌സ്‌മെന്റും ചൈല്‍ഡ്‌ കെയര്‍ അലവന്‍സുമൊക്കെയുള്ള തൊലിപ്പുറം വെളുത്ത ഇന്ത്യയിലെ കൊച്ചമ്മമാരുമാത്രമാണ്‌ പെണ്ണ്‌. രണ്ടുവടി ക്രോസാക്കി കെട്ടി ദ്രവിച്ച വിരിയില്‍ പാറമട പൊട്ടിത്തെറിക്കുന്ന സംഗീതം ആസ്വദിച്ച്‌ നിലവിളിക്കുന്ന കുഞ്ഞിന്‍െ വായയില്‍ മുലതിരുകി സ്വാന്ത്വനിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന വിയര്‍ത്തൊലിക്കുന്ന അഴകിയാണ്‌ ഇന്ത്യന്‍ വനിതയുടെ യഥാര്‍ത്ഥ പ്രതീകം. ഒരു ശതമാനം വരാത്ത ഒരു വിഭാഗത്തെ ഒരു ജനതയുടെ പ്രതീകമായി എടുത്തുകാട്ടുന്നതാണ്‌ എറ്റവും വലിയ വഞ്ചന. കണ്ണാടി സ്വന്തം മുഖത്തോടുപിടിക്കുക.

പിന്നെ, ഇന്ദിരാഗാന്ധി. നെഹറുവിന്റെ നിഴലില്‍, ഗാന്ധി എന്ന കള്ളപ്പേരിന്റെ കൂട്ടും. ഇതുരണ്ടും മാറ്റിവച്ചിരുന്നെങ്കില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയല്ല അംശം അധികാരികൂടിയാവുമായിരുന്നില്ലെന്നുതോന്നുന്നു. കൂടാതെ, അവരുടെ മാതൃത്വം സഞ്‌ജയ്‌ ഗാന്ധിയെന്ന പുത്രനോടുള്ള അമിതവാത്സല്യത്തിലൂടെ ഇന്ത്യയ്‌ക്ക്‌ വിനാശകരമായി ഭവിക്കുകയുമാണുണ്ടായത്‌ എന്നതും ചരിത്രം. പിന്നെ, അവര്‍ പ്രധാനമന്ത്രിയായതുകൊണ്ട്‌ വിശേഷിച്ച്‌ ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക്‌ എന്തെങ്കിലും നേട്ടമുണ്ടായി എന്നതും അറിവില്ല.

yousufpa said...

സ്ത്രീയും പുരുഷനും സ്വയം തിരിച്ചറിഞ്ഞ് ജീവിക്കട്ടെ. രണ്ടും കെട്ട് ജീവിക്കുമ്പോഴാണ് അവിടെ പ്രശ്നങ്ങള്‍ ഉത്ഭവിക്കുന്നത്.ആരും ആരുടേയും അടിമയല്ല എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ചുര്രുക്കം.