തോന്ന്യാക്ഷരങ്ങള്‍: അഴീക്കോട് മാഷെന്താ ഇങ്ങനെ പറഞ്ഞത് ?
കള്ളനും കൊള്ളക്കാരനും,തെമ്മാടിയും ,വ്യഭിചാരിയും തന്നെയാണ് പുരുഷവര്‍ഗ്ഗത്തിന്റെ ഇമേജുസൂക്ഷിപ്പുകാര്.അക്രമകാരിയായ പുരുഷനെ അക്രമിക്കാന്‍ മറ്റൊരു പുരുഷനെ അവള് ഉപയോഗിക്കുന്നു.പുരുഷന് അക്രമകാരിയല്ലായിരുന്നെങ്കില് അവള്‍ക്കു സ്വന്തമായി ഒരു പുരുഷനേ ആവശ്യമില്ല.വംശം നിലനില്ക്കാന് വാര്‍ഡൊന്നിന് ഓരോരോ പുരുഷന്മാര് ധാരാളം. (നൂറു സ്ത്രീകളൂം ഒരു പുരുഷനും മാത്രമാണെങ്കിലും പ്രജനനം ഒരു വിഷയമേയല്ല.എന്നാല്‍ നേരെ തിരിച്ചായാലോ ? പ്രക്രുതിയുടെ നിലനില്‍പ്പേ സ്ത്രീയെ ആശ്രയിച്ചാണ്. പൈത്രുകം എന്ന ഈ ചീട്ടുകൊട്ടാരത്തിന്റെ നിലനില്‍പ്പൂ തന്നെ അവളുടെ നാവിന് തുന്പില് നിന്നും ഉതിര്‍ന്നു വീഴുന്നു വീഴുന്ന അക്ഷരങ്ങളിലാണ്.കലക്റ്ററേക്കാള് അധികാരം ഗണ്‍ മാനോ ?
4 comments:
വിനയെ,
അഴീക്കോട് മാഷ് കല്യാണം കഴിച്ചിട്ടില്ലാന്ന് അറിയില്ലെ....:):):)
ഹ ഹഹഹഹ............ ചാഞ്ഞു കിടക്കുന്ന മരമല്ലേ..............
വിവാഹം പോലും കഴിച്ചിട്ടില്ലാത്ത അഴീക്കോട് മാഷില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് തെറ്റാണ്. പുരുഷനും സ്ത്രീക്കും ഇടയില്‍ നല്ല സുഹൃദബന്ധങ്ങള്‍ വളര്‍ന്നാല്‍ മാത്രമേ "മറ്റേ കക്ഷി" അന്യഗ്രഹജീവിയല്ല എന്ന് മനസിലാക്കാന്‍ സാധിക്കയുള്ളൂ...
ഒന്നാം ക്ലാസ് മുതല്ക്കേ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ ഇരുത്തി പഠിപ്പിക്കുന്ന സമൂഹത്തില്‍ ലിംഗപരമായ വിവേചനങ്ങള്‍ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ( അതും പോരാഞ്ഞ് ഗേള്‍സ് ഓണ്‍ലി, ബോയ്സ് ഓണ്‍ലി വേറെയും!)
നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കപ്പെടാതെ, ഭാര്യാബര്തൃബന്ധങ്ങളില് പോലും സ്ത്രീ വെറും രണ്ടാം തരം പൗരനാവുമ്പോള്‍ എങ്ങിനെ സ്ഥിതിസമത്വം ഉണ്ടാവും?
ഇവിടെയാണെങ്കില്‍ ശ്രീരാമസേനക്കാരെപ്പോലുള്ളവര് സമൂഹത്തില്‍ കൂടുതല്‍ സ്ത്രീപുരുഷ വിവേചനങ്ങള്‍ സൃഷ്ടിക്കുകയാണ്. കൂടുതല്‍ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്താന്‍ തോന്നുന്നില്ല :(
:)
Post a Comment