കാരണം
എന്റെ ബ്ലോഗില്‍ ഇഷ്ടമുള്ള അഭിപ്രയങ്ങള്‍ മാത്രമേ പബ്ലിഷ് ചെയ്യുന്നുള്ളൂ എന്നുള്ള ആക്ഷേപം ല്തുടര്ചയായി വന്നുകൊണ്ടിരിക്കുന്നു.ദയവുചെയ്ദ് വായനക്കാര്‍ ക്ഷമിക്കുക.അതിനുള്ള എന്റെ കാരണം ഞാന്‍ വിവരിക്കാം
എനിക്കിഷ്ട്മുള്ളത് /എനിക്കിഷ്ടമല്ലാത്തത് എന്നൊന്നില്ല.പകരം സ്ത്രീകളുടെ ആത്മവിശ്വാസം വളര്‍ത്തുന്നത് ,സ്ത്രീകളുടെ ആത്മവിസ്വസം തകര്‍ക്കുന്നത് എന്നിങനെ രണ്ടായി ഞാന്‍ അഭിപ്രായങളെ വിഭജിചിട്ടുണ്ട് എന്നതാണ് വാസ്തവം.
തീവ്രവാദികളോടേറ്റുമുട്ടുന്നതിനായി യുദ്ധക്കളത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ജവന്മാര്‍ക്കു മുന്നില്‍ ഏറ്റുമുട്ടലില്‍ വീരമ്രുത്തിയടഞവരുടേയോ ,പരാജയപെട്ടവരുടേയോ കാര്യങ്ങള്‍ സ്നേഹമുള്ളൊരു ഓഫീസര്‍ അവതരിപ്പിക്കുകയില്ല
ഈ തത്വം മാത്രമാണ് ഞാന്‍ പിന്തുടരുന്നത് .ക്ഷമിക്കുമല്ലോ
13 comments:
ഹഹഹ വിനയാ. സ്ത്രീകളുടെ മനൊധൈര്യം കെടുത്തുന്ന അഭിപ്രായങ്ങള്‍ വിനയ പബ്ലിഷ് ചെയ്യാതിരുന്നാല്‍ അതു കൊണ്ട് ഈ സമൂഹത്തില്‍ അങ്ങനെ ഉള്ള അഭിപ്രായങ്ങള്‍ ഇല്ലാതാവുമോ? 'യൂ ആര് ഗ്രേറ്റ്' എന്ന് പറയുന്നവരെ മാത്രം കേട്ടത് കൊണ്ട് മാത്രം നമ്മള് ഗ്രേറ്റ് ആവില്ലല്ലൊ.
ഇതിപ്പൊ അഭിപ്രായങ്ങള്‍ എഴുതുന്ന ആള്‍ക്ക് അതിനെതിരായി മറ്റുള്ളവര്‍ പറയുന്നതെന്തെന്ന് അറിഞ്ഞാല്‍ മാത്രമല്ലെ ശരി തെറ്റ് തിരിച്ചറിയാന്‍ ആകൂ. സ്ത്രികള്‍ പറയുന്നതെല്ലാം , പ്രവര്തിക്കുന്നതെല്ലാം ശരി ആണെന്ന് വിനയയും കരുതുന്നുണ്ടാവില്ലല്ലൊ.
ബ്ലൊഗില്‍ അനൊണിമസ് ഒപ്ഷന്‍ എടുത്ത് കളയുകയും അനാവശ്യമെന്ന് തോന്നുന്ന കമന്റുകള്‍ പിന്നിട് ഡെലിറ്റ് ചെയ്യുകയും ചെയ്താല്‍ മതിയാകില്ലേ?
അതെല്ലാം താങ്കളുടെ ഇഷ്ടം. :) ഇനി മുതല്‍ ഇഷ്ടമുണ്ടെങ്കില്‍ വായിച്ച്,ഞാനും ഒന്നും മറുപടി പറയാതെ പോയാല്‍ മതിയല്ലോ :)
അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത്........? എന്ന പോസ്റ്റില്‍ മറ്റുള്ളവരുടെ അഭിപ്രായം എന്തെന്നറിയാന്‍ ഞാന്‍ അഗ്രഹിചിരുന്നു. പക്ഷെ മോഡറേറ്റഡ് ബ്ലൊഗില്‍ (മമ്മൂട്ടിയുടെ ബ്ലൊഗ് വലിയ ഉദാഹരണം.) എതിരഭിപ്രായത്തിനു വില ഇല്ലെന്നത് മലയാളം ബ്ലൊഗില്‍ ഉള്ളവര്‍ അറിയുന്നുണ്ട്.അതിനാല്‍ അഭിപ്രായം പറയാന്‍ അധികമാരും താല്പര്യം കാണിക്കുന്നില്ല.
വിനയ,
കമന്റ് മോഡറേഷനു പറഞ്ഞ കാരണത്തിനോട് യോജിക്കുന്നില്ല. ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യം സാധ്യമാകണമെങ്കില്‍ എതിര്‍വാദങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപ്പോള്‍ ഇത് ഏകപക്ഷീയം ആയിപ്പോകും.
വിനയ,
പുരുഷനും സ്ത്രീയും വാര്ഫ്രണ്ടിലെ രണ്ട് സൈന്യങ്ങളാണെന്ന ധാരണ ആദ്യമായി മാറ്റുക.
കണ്ണടച്ചാല്‍ ഇരുട്ടാവില്ലെന്നും സ്വന്തം കാഴചകള്‍ മാത്രമേ മറയുകയുള്ളൂ എന്നും മനസ്സിലാക്കുക.
മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗ്ഗിനുള്ള പ്രധാന വ്യത്യാസം തന്നെ ഈ ഇന്ററാക്ഷനാണ്. ഒരേ വിഷയത്തിന്റെ തന്നെ വിവിധ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും , ബ്ലോഗ്ഗുടമക്ക് ബോദ്ധ്യപ്പെട്ടില്ലെങ്കില്‍ പോലും വായനക്കാര്‍ക്ക് ബോദ്ധ്യപ്പെടാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് ഇവിടത്തെ ഗുണം.
വാര്ഫ്രണ്ടല്ലാത്ത ഈ പോസ്റ്റിലെങ്കിലും മോഡറേഷന് ഒഴിവാക്കിയിരുന്നെങ്കില്‍ അല്പം കൂടി വിശ്വാസ്യത വന്നേനെ.
Hi Vinaya, you compare yourself to a warrior who goes to warfront, which is simply stupid. Its not a war b/w male/female, its everybody's world, where all have equal shares. As all we know, our society is a male dominated one, and it may take sometime to change. And for sure, it can't go to the extend which Vinaya dream.
So keep all the comments (other than verbal offences) open to all. If U r considering the opinions which favours you/your stance, that means u know, that u r perfectly wrong.
Anyway, all the very best. at least u r showing some light in the darkness..
Ubuntan
വിനയ
ന്യായീകരണം അസ്സലായിരിയ്കുന്നു.കേരളത്തിലിന്നു കാണുന്ന എല്ലാ ആക്ടിവിസ്റ്റികളിലും കാണുന്ന അതേ സ്വഭാവം (വിനയെ അങ്ങനെ വിളിയ്കാമോ എന്നറിയില്ല) ഒരു തരം അസഷിണുത. അനിലിന്റെ അഭിപ്രായം തന്നെയാണെനിയ്കും. ഇത്രയൊക്കെ അനുഭവജ്ഞാനമുള്ളതല്ലേ ഒന്നു കൂടി സ്വയം ചോദിച്ചു നോക്കൂ.
സ്നേഹപൂര്‍വ്വം
നചികേത്
നന്ദി വിനയ. അഭിപ്രായങ്ങള്‍ അതിന്റെ അര്‍ഥതില്‍ തന്നെ ഉള്‍ക്കൊണ്ടതിന് ,കമന്റ് മോഡറേഷന് ഒഴിവാക്കിയതിനു :)
ബ്ലോഗ്ഗ് ഹെഡറിലെ ഫോട്ടോ കൊള്ളാം.
ഒന്നുകൂടി റീ സൈസ് ചെയ്യണം.
:)
ആദ്യം അനോണിമസ് ഓപ്ഷന് അടക്കം ഉള്ള കമന്റ് ബോക്സായിരുന്നു ഇതില്‍. ഒരു പോസ്റ്റില്‍ അനോണിമസ് കമന്റ് വന്നതൊടെ ആണ് ഇതില്‍ മോഡറേഷന് ഏര്‍പ്പെടുത്തിയതെന്ന് എനിക്കറിയാം. പിന്നെന്തിന് ഇത്തരം ഒരു ന്യായീകരണം?
ചില വിഷയങ്ങള്‍ എഴുതുമ്പോള്‍ മോഡറേഷനും മറ്റും വേണ്ടീ വന്നേക്കാം... അതില്‍ കുഴപ്പം ഇല്ല...
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും....
പക്ഷെ നല്ല ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുക... ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ടെന്നേ....
അഭിവാദ്യങ്ങള്‍!
എല്ലാവരും പറഞ്ഞതിനോട് യോജിയ്ക്കുന്നു.
ഒരു ഓഫ്ഫ് ടോപ്പിക്ക് ചര്‍ച്ച ചെയ്യണം എന്ന് ഒരു ആഗ്രഹം. അതിനാല്‍ ഇവിടെ കമന്റാം എന്നു വച്ചു, വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം.
വിനയ സ്വന്തം ഐഡന്റ്റിറ്റിയില് ബ്ലോഗ്ഗ് ചെയ്തതിനോട് എനിക്ക് എന്തോ ഒരു വിയൊജിപ്പ് തോന്നുന്നു. മറ്റൊന്നുമല്ല, ഐഡന്റിറ്റി എപ്പോഴും ഒരു പരിധിയാണ്. ഒരു മുന്‍ വിധിയോടെ വായനക്കാരന് നമ്മളെ സമീപിക്കാന്‍ അത് ഇടയാക്കും എന്ന് ഞാന്‍ കരുതുന്നു. മാത്രവുമല്ല മാധ്യമങ്ങളില്‍ മറ്റും വരാറുള്ള “വിനയയെ” കുറിച്ച് ബ്ലോഗ്ഗിലെഴുതാനുള്ള എന്റെ സ്വാതന്ത്ര്യം അത് അപഹരിക്കുകയും ചെയ്തതായി ഒരു തോന്നല്‍. ചില ബ്ലോഗ്ഗുകളില്‍ ചില വാര്‍ത്തകള്‍ ചര്‍ച്ച വന്നത് കണ്ടിരുന്നോ? .
:)
ഓഫ്ഫ് ടൊപ്പിക്കിനു ക്ഷമ.
ഇല്ല അനീ ഏതൊക്കെ ബ്ലൊഗുകളിലാണെന്നു അറിയിക്കാമോ
1. ഗുപ്തന് "അടുത്ത ഇര" , ഇവിടെ
2. സുനില്‍ കോടതി "കാക്കിക്കുള്ളില്‍ വിശുദ്ധരില്ല."
മുകളില്‍കൊടുത്ത വിനയയുടെ പടം കുറച്ചുകൂടി ഒന്നു മെച്ചപ്പെടുത്തണമെന്ന് ഒരഭിപ്രായം (യുദ്ധമുന്നണിയില്‍ നിന്നാല്ലാതെ) ചിത്രകാരന് രേഖപ്പെടുത്തട്ടെ !!!
വിനയയുടെ മാര്‍ച്ച് 25 ലെ പോസ്റ്റ് ഇന്നാണല്ലോ(29.5.09) ചിന്തയില്‍ കാണുന്നത്.
അഗ്രഗേറ്ററുകള് ഇപ്പഴെ ശ്രദ്ധിച്ചുള്ളു എന്നാകും.ചിത്രകാരനും ഇപ്പോഴാണു കാണുന്നത്.
ക്ഷേമാശംസകള്‍.
Post a Comment