Thursday, May 7, 2009

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?
പോലീസ്‌ സ്‌റ്റേഷനില്‍ വ്യക്തികളുടെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നതിനായിമാത്രം ഒരു printed form നിലവിലുണ്ട്‌.അതിന്റെ രണ്ടാം കോളത്തില്‍ രക്ഷിതാവിന്റെ പേരാണ് എഴുതേണ്ടത്.(സ്വന്തമായി ഉപജീവനം നടത്തി പലര്‍ക്കും താങ്ങും തണലുമായി നില്‌ക്കുന്നവര്‍ക്കും ഒരു രക്ഷിതാവിന്റെ പേരു വേണം എന്നത്‌ വെറും ദുശ്ശാഠ്യംമാത്രമാണെന്ന്‌ പറയാതിരിക്കാനാവില്ല.)
ആരാണ്‌ ഗാര്‍ഡിയന്‍ ? ഒരു വ്യക്തിയേയോ,വസ്‌തുവിനേയോ,സ്ഥലത്തിനേയോ സംരക്ഷിക്കുവാനോ കൈകാര്യംചെയ്യുവാനോ നിയമപരമായി ചുമതലപ്പെട്ട ആള്‍.
ഒരു ദിവസം എനിക്കു കിട്ടിയ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഫോമില്‍ അപേക്ഷകന്റെ (കോടതി എന്തു വിധിച്ചിട്ടും കാര്യമില്ല ഇപ്പോഴും 'അപേക്ഷകന്‍ ' തുടരുന്നു) രക്ഷാകര്‍ത്താവിന്റെ പേര്‌ എന്ന കോളത്തില്‍ ഞാന്‍ അയാളുടെ ഭാര്യയുടെ പേരെഴുതി.വെരിഫിക്കേഷനു ശേഷം ഞാന്‍ ഫോം സ്‌റ്റേഷനില്‍ ഹാജരാക്കി.സ്‌റ്റേഷനിലെ പുരുഷാധിപത്യക്കോമരങ്ങള്‍ കലിതുള്ളിയിളകി.
"അതെങ്ങനെയാണ്‌ ഭാര്യ ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവാകുന്നത്‌ ? "
"ഭാര്യക്ക്‌ ഭര്‍ത്താവിനെ സംരക്ഷിക്കാനാകുമോ ?"
"ഇതെവിടുത്തെ ന്യായം?"
"കേട്ടുകേള്‍വിപോലുമില്ലല്ലോ.... ?"
"ചിരിക്കാന്‍ വകയുണ്ട്‌"
ഇത്തരത്തില്‍ നേരിട്ടും അല്ലാതേയും വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങളും പരിഹാസങ്ങളും തുടര്‍ന്നുകൊണ്ടിരിക്കെ സ്റ്റേഷന്‍ റൈട്ടര്‍ എന്നെ വിചാരണക്കായി വിളിപ്പിച്ചു.ഞാന്‍ പൂരിപ്പിച്ചുകൊടുത്ത ഫോം കൈയ്യിലെടുത്ത്‌ എല്ലാവരുടേയും ഇടയില്‍ വെച്ചുകൊണ്ട്‌ അയാള്‍ ഗൗരവത്തോടെ ചോദിച്ചു.
" എന്താ......... ഇയാള്‍ക്ക്‌ അച്ഛനില്ലേ...............?"
"സാര്‍ അതിലെന്താണ്‌ തെറ്റ്‌ ? അയാളുടെ അച്ഛനുമമ്മയും രോഗികളാണ്‌.അച്ഛന്‌ പരസഹായമില്ലാതെ നടക്കാന്‍പോലുമാവില്ല.അയാള്‍ക്ക്‌ ഏതു വിധത്തിലും എന്തെങ്കിലും ഒരു സഹായം ചെയ്യാനകുക അയാളുടെ ഭാര്യക്കുമാത്രമാണ്‌.ഇനി അയാള്‍ പുറത്തു പോയാലും അയാളുടെ അച്ഛനേയും അമ്മയേയും അവരുടെ രണ്ടു മക്കളേയും തരക്കേടില്ലാത്ത രണ്ടു നില വീടും അഞ്ചേക്കറോളം വരുന്ന ഭൂമിയുമെല്ലാം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടി വരിക അവര്‍മാത്രമായിരിക്കും.അതുകൊണ്ടുതന്നെ ആ കോളത്തില്‍ അവരുടെ പേര്‌ തന്നെയാണ്‌ ചേര്‍ക്കേണ്ടത്‌." എല്ലാവരോടുമായി ഞാന്‍ എന്റെ വാദവും നിരത്തി.
പ്രത്യേകിച്ചെനിക്കൊരു മറുപടിയും തരാതെ അയാള്‍ (റൈട്ടര്‍) എന്റെ മുന്നില്‍വെച്ചുതന്നെ ആ കോളം വെട്ടി അപേക്ഷകന്റെ അച്ഛന്റെ പേര്‌ എഴുതി വിജയഭാവത്തില്‍ എന്നെ നോക്കി ഒരു താക്കീതെന്നോണം പറഞ്ഞു
"ഇനി മേലില്‍ ഇത്തരത്തില്‍ എഴുതുകയാണെങ്കില്‍ നിങ്ങളെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഡ്യൂട്ടിയില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടി വരും "
ഞാന്‍ ഒന്നും മിണ്ടിയില്ല.അങ്ങനെ എഴുതിയില്ലെങ്കില്‍ ആ ഡ്യൂട്ടിയില്‍ നിന്നുകൂടി ഞാന്‍ മാറ്റി നിര്‍ത്തപ്പെടും എന്നല്ലാതെ പ്രത്യേകിച്ചൊരുഗുണവും അതുകൊണ്ടുണ്ടാകാനില്ലെന്ന്‌ കൃത്യമായി ബോധ്യമുള്ളതുകൊണ്ട്‌ അല്‌പം കഴിഞ്ഞ്‌ ഞാന്‍ വളരെ ശാന്തമായിതന്നെ പറഞ്ഞു
" ഇല്ല സാര്‍ ഇനി മേലില്‍ ഞാന്‍ ആവര്‍ത്തിക്കുകയില്ല."
തന്റെ ആധിപത്യത്തിനേല്‍ക്കുന്ന നേരിയ വിള്ളല്‍ പോലും സഹിക്കാന്‍ അവനാകുന്നില്ലെന്നുമാത്രമല്ല ആ നീര്‍ക്കുമിള പൊട്ടാതിരിക്കാന്‍ ഏറിയ പങ്കപ്പാടിലുമാണവന്‍

5 comments:

ജിജ സുബ്രഹ്മണ്യൻ said...

വിനയയോട് പരിപൂർണ്ണമായി തന്നെ യോജിക്കുന്നു.പല സ്ഥലങ്ങളിലും കള്ളു കുടിച്ച് കുടുംബം നോക്കാതെ നടക്കുന്ന ഭർത്താക്കന്മാരില്ലേ.അവരുടേ വീട്ടിലെ അടുപ്പു പുകയണമെങ്കിൽ,അവന്റെ മക്കൾക്ക് നല്ല ആഹാരവും വസ്ത്രവും ലഭിക്കണമെങ്കിൽ ഈ ഭാര്യമാർ എത്രയോ വീടുകളിൽ ചെന്ന് വീട്ടു ജോലി ചെയ്ത് പൈസ ഉണ്ടാക്കിയാണ്.ഇത്തരം കേസുകളിൽ രക്ഷാകർത്താവ്,അല്ലെങ്കിൽ കുടുംബ നാഥ ഭാര്യ തന്നെ അല്ലേ.സംരക്ഷിക്കാൻ കഴിയാത്തവൻ രക്ഷാകർത്താവ് ആകരുത്.രക്ഷിക്കുന്നവനാകണം രക്ഷ കർത്താവ്.

അനില്‍@ബ്ലോഗ് // anil said...

ശരിയാണ്.
വിനയയുടെ സംഭാവന ഉണ്ടല്ലോ ഈ വിഷയത്തില്‍ അല്ലെ?

VINAYA N.A said...

അപേക്ഷാഫോറങ്ങള്‍ തുല്ല്യ ലിംഗ പദവി നിലനിര്‍ത്തി മാത്രമേ അച്ചടിക്കാന്‍ പാടുള്ളൂ എന്ന വിധി വാങ്ങിയ എനിക്ക് അത് നടപ്പിലാക്കുന്നതിനായി ഒന്നും ചെയ്യാനകുന്നില്ലല്ലോ എന്ന വിഷമമാണ്

ഗുപ്തന്‍ said...

I am regular reader of this blog and I find myself in agreement with most of the things you write. Even with this issue I have my sympathies. But I want to indicate that the issue is more complicated.

Guardianship in customary understanding is defined mainly by two elements. One is lineage [birth] and the other is right to property. A person is seen as the ward of someone else only when s/he has a claim --either by birth or by sustainable agreement – that can make the latter socially and/or legally and/or economically accountable for her/his own action.

While there is nothing wrong in holding a wife accountable socially/legally/ economically for the actions of the husband, accepting such idea into any form of legal format will only worsen the already difficult situation of women in our society. Much work is needed to be done before doing that. :)

Sorry about English. Cant write malayalam.

Anonymous said...

There is divorse case here in US that was a big controversy, becuase wife was the main earner. Usually in divorse case the income earned while married has to be equally divided. This is done without any problem for years, since husband was the main earner. Now the women judge ruled againt dividing the income since wife was the main earner. Now it is slated for appeal in the higher court.