Wednesday, December 16, 2009

മറുപടി

മറുപടി

ഈയിടെ ദൂരദര്‍ശനില്‍ വന്ന കൂട്ടുകാരി എന്ന തത്സമയ പരിപാടിയിക്കിടെ ഞാന്‍ നല്‌കിയ മറുപടിയില്‍ ക്ഷുഭിതനായി ഒരു പുരുഷന്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.അയാശുടെ ക്ഷോഭത്തിനാധാരമായ വിഷയം ഞാന്‍ വിശദീകരിക്കാം. എന്റെ മകള്‍ക്ക്‌ 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്‌.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. എന്റെ സ്ഥാനത്ത്‌ നിങ്ങളായിരുന്നെങ്കില്‍ എന്തു മറുപടി കൊടുക്കും എന്നതു കൂടി എഴുതണേ.....

"അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില്‌ ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട്‌ കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക്‌ ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച്‌ കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട്‌ അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്‌?

ഉത്തരം :- മോളേ ഈ ലോകത്ത്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ നമ്മുടെ ജീവന്‍ തന്നെയാണ്‌.അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ്‌ അനുസരിക്കണം എന്നിട്ട്‌ വീട്ടില്‍ വന്ന അമ്മയോട്‌ പറയണം.ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല.പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.

"അല്ലമ്മേ അങ്ങനൊക്കായാല്‌ പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?"ഉത്തരം :- ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും.അത്‌ കഴിച്ചാല്‍ അതൊക്കെയങ്ങ്‌ പോകും. ടെറ്റോളിട്ട്‌ അമ്മ നന്നായി മോളെയങ്ങ്‌ കുളിപ്പിക്കും.ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ഈ മറുപടി ഒത്തിരിപ്പേരെ അസ്വസ്ഥരാക്കി. പക്ഷേ എന്റെ മറുചോദ്യത്തിന്‌ സംതൃപ്‌തമായ ഒരു മറു പടി തരാന്‍ അവര്‍ക്കായില്ല. ആ മറുപടി നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.

57 comments:

Unknown said...

Thats it. വിനയയുടെ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നു.

Anonymous said...

u r correct Vinaya. There is no other go at present.

ഉപാസന || Upasana said...

nissahaayatha namme enthum cheyyumennu thOnnunnu
:-(
Upasana

Anonymous said...

കയ്യില്‍ ഒരു കത്തി കരുതു, കാളിയെപ്പോലെ.
ആത്മരക്ഷക്കതുമതി.

mini//മിനി said...

മറുപടി വളരെ നന്നായി. സ്വന്തം ജീവന് ബാക്കി വെച്ചട്ടാണു മറ്റുകാര്യങ്ങള്. കാര്യങ്ങള് അമ്മയുടെ മിടുക്ക് പോലിരിക്കും. എന്നാലീ സംഭവം നാട്ടുകാരറിയുമ്പോള് കുറ്റം കുട്ടിക്ക് മാത്രമായിരിക്കും. അത് ശ്രദ്ധിക്കണം.

അനില്‍@ബ്ലോഗ് // anil said...

അതു തന്നെ.
പ്രത്യേകിച്ച് തേയ്മാനം ഒന്നും വരാനില്ലല്ലോ.

പാര്‍ത്ഥന്‍ said...

കത്തിയല്ല, ഉറുമിയാണ് നല്ലത്.

കാമപൂർത്തീകരണത്തിനുശേഷം കൊന്നുകളയില്ല എന്ന് എന്താ ഉറപ്പ്. (ചവക്കാട് കേസ് ഉദാഹരണം.)

അനിലേ, അത്രക്ക് വേണോ ?

അനില്‍@ബ്ലോഗ് // anil said...

വേണം, പാര്‍ത്ഥന്‍ മാഷെ.
ജീവിക്കുക എന്നതു മാത്രമാണ് മനുഷ്യന്‍ എന്ന ജീവിയുടെ അടിസ്ഥാന പ്രശ്നമെങ്കില്‍ എല്ലാറ്റിനും വഴങ്ങാവുന്നതേ ഉള്ളൂ.

VINAYA N.A said...

Anil manasilayilla............

അനില്‍@ബ്ലോഗ് // anil said...

വിനയ,
ഇതില്‍ മനസ്സിലാക്കാനെന്താണുള്ളത്?
ജീവനോടെ ഇരിക്കുക എന്നുള്ളത് മാത്രമാണോ ഒരു മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യം?

കൊല്ലാതെ വിടാം എന്ന് വാഗ്ദാനം ചെയ്താല്‍ എന്തു വേണമെങ്കിലും സമ്മതിച്ചോളൂ എന്നാണോ മക്കളോട് നമുക്ക് നല്‍കാവുന്ന ഉപദേശം?

VINAYA N.A said...

athe anee enikkathe upadesikkanayulloo.angine upadesichathil eppozhum sharimathrame enikku kananum okkunnulloo.

ഏ.ആര്‍. നജീം said...

അനില്‍ പറഞ്ഞത് പോലെയല്ല സാഹചര്യമാണ് ഇവിടെ പ്രധാനം. അങ്ങിനെയെങ്കില്‍ വിനയ പറഞ്ഞത് തന്നെയല്ലെ കുറെകൂടി പ്രാക്ടിക്കല്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...

Calvin H said...

എന്താ അനിലേ സംശയം... അനിൽ ഒരു അയ്യായിരം രൂപയുമായി പോവുമ്പോൾ ഒരാൾ വന്നു തോക്കു ചൂണ്ടിയാൽ അനിലെന്താ ചെയ്യുക? പണം കൊടുത്താലും അയാൾ കൊന്നേക്കുമെന്ന് വെച്ച് കൊടുക്കാതിരിക്കുമോ?

കന്യകാത്വം ഇന്ത്യയിൽ പൂർണമായും ശരീരവുമായി ബന്ധപ്പെട്ടതാണ് മനസുമായല്ല. ഒരു പുരുഷനെ മനസുകൊണ്ട് കാമിക്കുന്ന സ്ത്രീ ശരീരം കൊണ്ട് അപ്രകാരം ചെയ്യാത്തിടത്തോളം കന്യകയാണ്. എന്നാൽ ഒരു റേപ് വിക്ടിമോ പെൺ‌വാണിഭക്കേസിലെ ഇരയോ കന്യകയല്ലാ‍തെയാ‍വുന്നു.

ഒന്നു ഡെറ്റോൾ ഇട്ട് കുളിച്ചാൽ പോവുന്നേ അഴുക്കേ ഇത്തരം സാമൂഹ്യദ്രോഹികൾ ഉണ്ടാക്കുന്നുള്ളു എന്ന് സമൂഹം അംഗീകരിക്കുക തന്നെ വേണം. കൂട്ടത്തിൽ സമൂഹ്യദ്രോഹികൾ ശിക്ഷിക്കപ്പെടാൻ വേണ്ടത് ചെയ്യുകയും വേണം.

രാജേശ്വരി said...

നിസ്സഹായതയില്‍ കീഴടങ്ങുന്നവരെ തെറ്റ് പറയുന്നില്ല...പക്ഷെ, കാര്യം നടത്തിക്കഴിഞ്ഞ് ഇത്തരക്കാര്‍ കുഞ്ഞുങ്ങളെ ജീവനോടെ വിടും എന്നതിന്‌ വല്ല ഉറപ്പും ഉണ്ടോ..അല്ലെങ്കില്‍ തന്നെ എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക് കുട്ടികളുടെ സമ്മതം ആവശ്യം ഉണ്ടോ?
അപകടം പറ്റിയതിനു ശേഷം വീട്ടില്‍ വരുന്ന കുട്ടിയെ, സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന ആ മനോഭാവത്തിനോട് പൂര്‍ണമായും യോജിക്കുന്നു.
ഇത്തരം പേപ്പട്ടികളുടെ കടിയേല്‍ക്കുന്നവര്‍ക്ക്, മനസ്സിന്റെയും ശരീരത്തിന്റെയും മുറിവുണങ്ങാന്‍ ഉള്ള മരുന്നും, പരിചരണവും ആണ് ആവശ്യം..കുറ്റപ്പെടുത്തലുകളും, ജീവിതമേ തുലഞ്ഞു എന്നുള്ള പഴികളും അല്ല...

നിസ്സഹായന്‍ said...

അതേ കാല്‍വിന്റെ പക്വമായ മാനവികമായ പുരുഷമേധാവിത്വപരമല്ലാത്ത അഭിപ്രായത്തിനപ്പുറം ഒന്നും പറയാനില്ല. അദ്ദേഹത്തിനു അഭിനന്ദനങ്ങള്‍ ! അനില്‍ ഇത്രയും പിന്തിരിപ്പനാണെന്നു വിചാരിച്ചില്ല.

അനില്‍@ബ്ലോഗ് // anil said...

അനില്‍ അല്പം പിന്തിരിപ്പനാണ് സുഹൃത്തേ.
ഒരു പ്രതിരോധം പോലുമില്ലാതെ വഴങ്ങുന്നതും പൊരുതിത്തോല്‍ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
കാല്വിന്‍ പറഞ്ഞപോലെ അയ്യായിരം രൂപയേ കയ്യിലുള്ളൂ എങ്കില്‍ ഞാന്‍ കൊടുത്തേച്ച് പോരും, എന്നാലത് അഞ്ച് കോടിയായായാല്‍ ഫൈറ്റ് ചെയ്യുക തന്നെ ചെയ്യും. ഇവിടേയും അത്രയുമേ ഞാന്‍ പറഞ്ഞുള്ളൂ, അയ്യായിരം കണക്കാക്കുന്നവര്‍ക്ക് പ്രതിരോധിക്കാതിരിക്കാം, അഞ്ചു കോടി മതിക്കുന്നവര്‍ക്ക് എതിര്‍ക്കാം.

Seema Menon said...

പന്ത്റണ്ടു വയസ്സുള്ള ഒരു കുട്ടിയോട് ഒരു മുതിറ്ന്ന മനുഷ്യനെ ചെറുത്തു തോല്പ്പിക്കാന്‍ പറയുന്നതില്‍ എന്തു ലോജിക്? ഇത്തരം ഒരു സാഹചര്യത്തില്‍ പെട്ടാല്‍ എന്റെ മോളോടും ഞാന്‍ അതേ പറയൂ. മക്കളുടെ ജീവനേക്കാളും വില മറ്റൊന്നിനുമില്ല - ഒരമ്മയെ സമ്ബന്ധിച്ചിടത്തോളം .

കാപ്പിലാന്‍ said...

അഞ്ചു കോടിയില്‍ കൂടുതല്‍ വില മകള്‍ക്കിട്ടു . അയ്യായിരം രൂപയില്‍ താഴെ മാത്രം വില കല്പിക്കുന്ന കന്യകാത്വം .അപ്പോള്‍ വിനയയുടെ മറുപടിയാണ് ഉചിതം . കേരളമെന്നല്ല , ലോകമാകെ മാറിയിരിക്കുന്നു .ചെറുത്ത് തോല്പിക്കാവുന്നതിലും അധികം ശത്രുക്കലാകുമ്പോള്‍ , സ്വയം കീഴടങ്ങുക . അതേ നടക്കൂ . മകളുടെ ( മക്കളുടെ ) ജീവനെങ്കിലും ബാക്കി ഉണ്ടാകുമെങ്കില്‍ .

ഇത് മക്കളുടെ കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ കാര്യത്തിലും പ്രായോഗികമാണ് .

കാപ്പിലാന്‍ said...

!

Calvin H said...

അനിൽ പറഞ്ഞതിനോട് വാദത്തിനുവേണ്ടി യോജിച്ചു എന്നിരിക്കട്ടെ.
ഏതെങ്കിലും ഒരുത്തൻ ബലമായി കൈവെച്ചാൽ നശിച്ചുപോവുന്ന ജീവിതമാണ് പെണ്ണിന്റേത് എന്ന പൊതുബോധം വളർത്തിയാൽ (ഇപ്പോൾ ഉള്ളത് തന്നെ) എന്തു സംഭവിക്കും? ആക്രമണത്തിനിരയാവുന്ന പെൺകുട്ടി കളങ്കിതയായെന്ന കുറ്റബോധത്തിൽ പോയി ആത്മഹത്യ ചെയ്യണോ? ആരെങ്കിലും ബലം പ്രയോഗിച്ചാലും നഷ്ടപ്പെടുന്ന എന്തോ ഒന്നാണ് പെണ്ണിന്റെ ശരീരം എന്ന് പഠിപ്പിക്കുന്ന വീട്ടിലേക്ക് അപകടം സംഭവിച്ച ശേഷം അവൾ തിരിച്ചു വരുമോ? മാതാപിതാക്കളോട് അത് തുറന്ന് പറയാൻ തോന്നുമോ? ആത്മഹത്യ ചെയ്യാതെ ഇരുന്നാൽ തന്നെ മനഃസമാധാനത്തോടെ എന്നെങ്കിലും ആ കുട്ടിക്ക് ജീവിക്കാൻ കഴിയുമോ?

ചെയ്യാൻ കഴിയുന്നത് പെൺകുട്ടികളെ ചെറുപ്പത്തിലേ മാർഷ്യൽ ആർട്സ് ഒക്കെ പഠിപ്പിക്കുക എന്നാണ്. അത്യാവശ്യഘട്ടങ്ങളിൽ ഉപകരിക്കും. അല്ലാതെ നിന്റെ ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ നിന്റെ ജീവിതം തീർന്നു, അതിലും ഭേദം മരിക്കുന്നതാണ് എന്ന രിതിയിൽ വളർത്തിയാൽ യാതൊരു പ്രയോജനവുമുണ്ടാവാൻ പോവുന്നില്ല

ജൂഡാസ് said...

കഷ്ടം! അനിലേ, റേപ്പില്‍ നഷ്ടമാകുന്ന കന്യകാത്വവും ബോയ് ഫ്രെണ്ടിനു സമ്മനിക്കുന്ന കന്യകാത്വമായി വില വ്യത്യാസം വല്ലതും ഉണ്ടോ ആവോ? ഉഭയസമ്മതപ്രകാരം നഷ്ടപ്പെടുന്ന കന്യകാത്വത്തിനും ഈ വില തന്നെ അനില്‍ ഇടുമോ?

5 കോടിക്കായി പോരാടുന്നതൊക്കെ പറയാന്‍ നമ്മള്‍ ഒരു ഗുസ്തിക്കാരന്റെയോ/കാരിയുടെയോ കാര്യമല്ലല്ലോ പറയുന്നത്. ഒരു കൊച്ചു കുട്ടിയുടെ കാര്യമല്ലേ?

അനില്‍ പഴയ കാന്തികപ്രഭവം സ്റ്റാന്ഡേര്‍ഡിലേക്ക് തിരിച്ച് പോകാന്‍ നോക്കുകയാണോ?

കാപ്പിലാന്‍ പറഞ്ഞതിലും അല്‍പ്പം കൂട്ടി 50 കോടിയും 5 പൈസയുമാക്കി ഞാന്‍ ആ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിട്ടു.

ശ്രീവല്ലഭന്‍. said...

ജീവന്‍ തന്നെയാണ് വലുതെന്നു വിശ്വസിക്കുന്നു. അതിനാല്‍ വിനയ പറഞ്ഞത് തന്നെയാണ് പ്രായോഗികം.

http://www.childwelfare.gov/pubs/factsheets/signs.cfm
Recognizing Child Abuse

The following signs may signal the presence of child abuse or neglect.

The Child:
Shows sudden changes in behavior or school performance;
Has not received help for physical or medical problems brought to the parents' attention;
Has learning problems (or difficulty concentrating) that cannot be attributed to specific physical or psychological causes;
Is always watchful, as though preparing for something bad to happen;
Lacks adult supervision;
Is overly compliant, passive, or withdrawn;
Comes to school or other activities early, stays late, and does not want to go home.

The Parent:
Shows little concern for the child
Denies the existence of—or blames the child for—the child's problems in school or at home
Asks teachers or other caregivers to use harsh physical discipline if the child misbehaves
Sees the child as entirely bad, worthless, or burdensome
Demands a level of physical or academic performance the child cannot achieve
Looks primarily to the child for care, attention, and satisfaction of emotional needs

The Parent and Child:

Rarely touch or look at each other
Consider their relationship entirely negative
State that they do not like each other.

അനില്‍@ബ്ലോഗ് // anil said...

കാല്വിന്‍,
ഇതൊരു സമീപനത്തിന്റെ പ്രശ്നമാണ്.
വിര്‍ജിനിറ്റി പോയി എന്നൊന്നും പറയുന്നതില്‍ ഒരു മണ്ണാങ്കട്ടയുമില്ല എന്ന് കരുതുന്നവനാണ് ഞാന്‍, സെക്സ് അത്ര പാപമാണെന്നും കരുതുന്നില്ല. ഇവിടെ ഭീഷണിവന്നാല്‍ വഴങ്ങിക്കോ മകളെ എന്ന നിസ്സാരവല്‍ക്കരണമാണ് ഞാനെതിര്‍ക്കുന്നത്.

ഈ പോസ്റ്റിലെ പന്ത്രണ്ട് വയസ്സൊ, മകളെക്കുറിച്ചുള്ള പരാമര്‍ശമോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കമന്റുമല്ല എന്റ്റേത്. പൊതുവായി ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ അത്ര നിസ്സാരമായി അനുവദിക്കാവുന്ന ഒന്നല്ല സെക്സ് എന്നൊരു ചിന്ത പുതിയ തലമുറയില്‍ വളര്‍ത്തിക്കൊണ്ട് വന്നില്ലെങ്കില്‍ നന്നല്ലെന്നൊരു തോന്നല്‍ മാത്രം. വിനയ എന്നത് ഒരു ഒരു വ്യക്തി അല്ലെന്നും ഓര്‍ക്കുക.
നന്ദി.

Viswaprabha said...

“കന്യകാത്വം ഇന്ത്യയിൽ പൂർണമായും ശരീരവുമായി ബന്ധപ്പെട്ടതാണ് മനസുമായല്ല. ഒരു പുരുഷനെ മനസുകൊണ്ട് കാമിക്കുന്ന സ്ത്രീ ശരീരം കൊണ്ട് അപ്രകാരം ചെയ്യാത്തിടത്തോളം കന്യകയാണ്. എന്നാൽ ഒരു റേപ് വിക്ടിമോ പെൺ‌വാണിഭക്കേസിലെ ഇരയോ കന്യകയല്ലാ‍തെയാ‍വുന്നു.

ഒന്നു ഡെറ്റോൾ ഇട്ട് കുളിച്ചാൽ പോവുന്നേ അഴുക്കേ ഇത്തരം സാമൂഹ്യദ്രോഹികൾ ഉണ്ടാക്കുന്നുള്ളു എന്ന് സമൂഹം അംഗീകരിക്കുക തന്നെ വേണം. കൂട്ടത്തിൽ സമൂഹ്യദ്രോഹികൾ ശിക്ഷിക്കപ്പെടാൻ വേണ്ടത് ചെയ്യുകയും വേണം.”


കാൽ‌വിൻ എഴുതിയ ഈ വരികൾ കേരളത്തിലെ / ഇന്ത്യയിലെ സമൂഹമനസ്സാക്ഷിസൂക്ഷിപ്പുകാർ ചില്ലിട്ടുവെച്ച് ദിവസവും പൂവിട്ടുപൂജിക്കണം!

അഭിനന്ദനങ്ങൾ, അനിയാ!

തദ്സമയപ്രക്ഷേപണനാടകങ്ങളിൽ ഉരുളക്കുപ്പേരിപോലെ ഇങ്ങനെ മറുപടി പറയാൻ,
സ്വന്തം മക്കളോട്, അവർക്കു് ഏറ്റവും വിലപ്പെട്ടത് ജീവനും പിന്നെ സ്വന്തം മനസ്സാക്ഷിയും അതിനുശേഷം മാത്രം വല്ലവരും തരുന്ന ചാരിത്ര്യസർട്ടിഫിക്കറ്റുകളും ആണെന്നു പറഞ്ഞുകൊടുക്കാൻ, ഒന്നല്ല, ഒരായിരം വിനയമാർ നമുക്കുണ്ടായിരുന്നെങ്കിൽ കേരളത്തിലെ സ്ത്രീകളും (അതുവഴി അടുത്ത തലമുറയും മൊത്തം സമൂഹവും) എന്നേ രക്ഷപ്പെട്ടേനെ!

Echmukutty said...

മുപ്പത് വർഷം മുൻപ് ഈ സംഭവം ചിത്രീകരിയ്ക്കുന്ന ഒരു ചെറുകഥ തമിഴ് ഭാഷയിൽ വായിച്ചതോർക്കുന്നു. ജയാകാന്തൻ എഴുതിയതാണ് എന്നാണ് ഓർമ്മ. അവിടെ അമ്മ ഡെറ്റോളിനു പകരം ചീവയ്ക്കാ പൊടിയാണുപയോഗിക്കുന്നത്.
വിനയയുടെ കൂട്ടുകാരി പ്രോഗ്രാം കണ്ടിരുന്നു.
കാൽവിന്റെയും വിശ്വപ്രഭുവിന്റെയും അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കുന്നു.

Rare Rose said...
This comment has been removed by the author.
Rare Rose said...

ഈ മറുപടിയിലൂടെ അതിനു പിറകിലെ അമ്മമനസ്സിനെ മനസിലാക്കാനാവുന്നുണ്ടു.

ഇതല്ലാതെ പിന്നെ എന്തു മാര്‍ഗ്ഗമാണു മറ്റുള്ളവര്‍ക്കു നിര്‍ദേശ്ശിക്കാനാവുക.. അത്തരമൊരു സന്ദര്‍ഭത്തില്‍ നിന്റെ ജീവിതം തന്നെ ഇതോടെ തീര്‍ന്നു പോയല്ലോ മോളേയെന്നും,ഇതിലും ഭേദം മരണമായിരുന്നുമെന്നുമൊക്കെ പറഞ്ഞു ആ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ത്ത്,സ്വയം നിന്ദയുണ്ടാക്കും വിധം കണ്ണീരൊഴുക്കുകയാണോ ഓരോയമ്മയും വേണ്ടത്..


കാല്‍വിന്‍ പറഞ്ഞത് പോലെ ഒന്നു ഡെറ്റോളിട്ടു കുളിച്ചാല്‍ പോകുന്ന അഴുക്കേ ഈ നരാധമന്മാര്‍ ഉണ്ടാക്കുന്നുള്ളൂ എന്ന കാര്യം ഈ മറുപടിയിലൂടെ കുട്ടികളും സമൂഹവും മനസ്സിലാക്കട്ടെ.

Unknown said...

വിനിയ യുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

നിസ്സഹായന്‍ said...

അനില്‍,

കീഴടക്കുന്നവന്‍ ശക്തനും ഇര അശക്തയും ആകുമ്പോള്‍ വേറെ വേദാന്തങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല. ജീവന്‍ രക്ഷിക്കുന്നത് തന്നെ പരമ പ്രാധാനം.
പിന്നീട് അക്രമിയോട് പ്രതികാരം ചെയ്യുക എന്നുള്ളതാണ് ആത്മാഭിമാനം വീണ്ടെടുക്കല്‍

പ്രിയ said...

"അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ ... "

ഈ പറഞ്ഞത് ശരിയാണ്. പക്ഷെ രക്ഷപെടാന്‍ ഒരു വഴിയുമില്ലെന്ന് കുഞ്ഞിനെപ്പോഴാണ് ബോധ്യപ്പെടുക. ശ്രമിച്ചുനോക്കുമ്പോള്‍ മാത്രം അല്ലേ. ആ ശ്രമം ഏത് അളവ് വരെ എന്നതാണ് കുഞ്ഞിനറിയേണ്ടത്. മറിച്ചൊരു ഉപദേശം ഒരു പന്ത്രണ്ട് വയസുകാരിയുടെ മാനസികനിലയില്‍ ഉണ്ടാക്കുന്ന മാറ്റം എന്തെന്ന് ചിന്തിക്കാതിരിക്കാനാകുമോ വിനയ? പ്രതിരോധിക്കാതെ കീഴടങ്ങുക എന്ന ഒരു ചിന്താഗതി അറിയാതെ നാം പകര്‍ന്നു നല്‍കുകയായിരിക്കില്ലേ .ഇങ്ങനെ വരുന്ന ഒരു സാഹചര്യത്തില്‍ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം/ആവശ്യകത കുട്ടിക്കില്ലാതെയായിപോകില്ലേ?

കുഞ്ഞിന്റെ ജീവന്‍ തന്നെയാണ് വലുത്, ചാരിത്ര്യം എന്നതൊന്നും അല്ല. പക്ഷെ അതു കുട്ടിയെ മനസ്സിലാക്കികൊടുക്കേണ്ടത് ഇങ്ങനെയാണെന്ന് എനിക്കും തോന്നുന്നില്ല.

Cibu C J (സിബു) said...

വിനയയോട് യോജിക്കുന്നു. ഒരു ആയുധം കയ്യിലുള്ള കവർച്ചക്കാരനോട് നമ്മൾ എങ്ങനെ പെരുമാറുന്നതാണ്‌ ഏറ്റവും ടാക്റ്റിക്കലായത്‌ അതു തന്നെയാണ്‌ ഇവിടേയും വേണ്ടത്. ഇതും ഒരു കവർച്ചയാണല്ലോ. പണം മോഷ്ടിക്കാൻ ആയുദ്ധവുമായി എത്തുന്നവന്‌ ചോദിക്കുന്നത്‌ കൊടുക്കുക എന്നതാണ്‌ പൊതുവെ കേട്ടിട്ടുള്ള ഉപദേശം.

Manoraj said...

priyayute abhipryamanu enikku kututhal uchithamayi thonniyath.. karanam cheruththunilkanulla prerana ketuthikalayunnathalle vinayayute uththram ennu thonni.. molu aa maman chodikkunathenthinum sammathichekku...ennittu ammayotu paranjal matram mathi ..oru katta detol soapil amma molute karakal muzhuvan kazhukikalayam ennu parayumbol, vinaya, thangalute uddesa suddhiye chodyam cheyyathe thanne parayatte.. 12 vayassukariyute manasiil oru katta detol soapinte vilaye aval athinu kanukayullu.. oru pakshe, boy firendinotum avalkk athupole thanne thonnikkutaykayillallo?

ഷൈജൻ കാക്കര said...

സാഹചര്യത്തിനൊത്ത്‌ തീരുമാനം എടുക്കുക, അതാണ്‌ ശരി.

എന്റെ ജീവനേക്കാൾ വളരെ തഴെയാണ്‌ എന്റെ കുമാരനത്വം, ഒരു പക്ഷെ ഒരു വിലയും ഇല്ല! ഇതിൽ കൂടുതൽ വില ഒരു കന്യകാത്വത്തിനും ഇല്ല.

നിർബന്ദ്ധമായി അമ്മയോട്‌ പറഞ്ഞിരിക്കണം എന്നത്‌ അമ്മയോടും അച്ചനോടും പറഞ്ഞിരിക്കണം എന്നതല്ലേ ശരി?

നന്ദന said...

മറുപടി ശരിയാണോ ? വളരെ കൂടുതല്‍പേര്‍ അനുകൂളിച്ചുകണ്ടൂ
എന്താണ് നമ്മുടെ സമൂഹത്തിനു പറ്റിയത്?
ഇങ്ങനെ പറഞ്ഞുകൊടുത്താല്‍ ചോദിക്കുന്നതിനു മുന്പേ കുട്ടികള്‍ വഴങ്ങിയാല്‍
നമ്മുടെ സമൂഹം എവിടെ എത്തും?
അവള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും അയാള്‍ ചെയ്യേണ്ടത് ചെയ്യും
പിന്നെ സമ്മതിക്കണം എന്നൊരു രീതി ഉണ്ടാക്കണോ ? ഇത് എല്ലാകുട്ടികളും പ്രാവര്‍ത്തികമാക്കിയാല്‍ സ്കൂളിന്‍റെ സ്ഥിതി എന്താവും
ഇന്നത്തെ ആണ്‍കുട്ടികള്‍ ഇതൊന്നും കേള്‍ക്കേണ്ട വിനയ
ഇങ്ങനെയൊന്നും കുട്ടികളെ പഠിപ്പിക്കല്ലേ ?
സമൂഹത്തില്‍ പുതിയ കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍
മുന്നും പിന്നും നോക്കണേ?
സമൂഹത്തില്‍ ഇതിനൊന്നും വിലയില്ല എന്നുവരുമ്പോള്‍ നമ്മുടെ സമൂഹം നശിച്ചുപോകും
ആണുങ്ങളുടെ അഭിപ്രായങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍
അവരുടെ ഉള്ളിലിരുപ്പ് എന്താണാവോ ? (ഒരു തമാശ )

VINAYA N.A said...

കാക്കര..... അതു തന്നെയാണ്‌ ശരി.അവിടെ അമ്മയോട്‌ എന്നതില്‍ തീര്‍ച്ചയായും അച്ഛനെക്കൂടി ഉദ്ദേശിക്കുന്നുണ്ട്‌.ഞാന്‍ പറഞ്ഞ ഉത്തരത്തിലെ ശരിതെറ്റുകളെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടേയില്ല.പക്ഷേ ഭീതിപിടിച്ച മുഖഭാവത്തോടെ സംസാരിച്ച അവളുടെ മുഖം പ്രസന്നമാക്കാന്‍ എന്റെ ഉത്തരത്തിനു കഴിഞ്ഞു എന്നതു സത്യം.അവളിന്ന്‌ +1 നു പഠിക്കുന്നു.നാം വെറുതെ ആവശ്യമില്ലാതെ ആശങ്കപ്പെടുകയാണ്‌.അവസരത്തിനൊത്ത്‌ ഉയരുകതന്നെവേണം.

ടോട്ടോചാന്‍ said...

വിനയയുടെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കുന്നു. കാല്‍വിന്‍ പറഞ്ഞതാണ് അതിന്റെ ശരി...

പ്രതിരോധം ഇല്ലാതാവുന്നു എന്ന് വിനയ പറഞ്ഞതിന് അര്‍ത്ഥമില്ല. പ്രതിരോധം എന്നത് ശാരീരികം മാത്രമല്ല സാമൂഹികം കൂടിയാണ്.

said...

വിനയാ.. ഇതേ മറുപടി അഞ്ചാം വയസ്സില്‍ എന്‍റെ മകള്‍ക്ക്‌ പറഞ്ഞുകൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌ ഞങ്ങളുടെ ജീവിതത്തില്‍.. മലിനമായ ഒരു മനസ്സിന്‌ ഒരിക്കലും അവളുടെ പവിത്രതയെ നശിപ്പിക്കാനാവില്ല. കന്യകാത്വവും പാതിവൃത്വവുമൊക്കെ ജീവിതവ്രതകള്‍ ആണ്‌.. പുരുഷനും സ്ത്രീയും മനസറിഞ്ഞ്‌ ആചരിക്കുന്നവ.. അതൊരാളെ അടിച്ചേല്‍പ്പിക്കാനോ, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനോ കഴിയില്ല എന്നു വിശ്വസിക്കുന്നു...

ഷൈജൻ കാക്കര said...

വിനയ,

അച്ചനോടും പറയണം എന്നെഴുതുമ്പോൾ രണ്ട്‌ കാര്യങ്ങളായിരുന്നു എന്റെ മനസ്സിൽ.

പലപ്പോഴും പെൺകുട്ടികളുടെ പ്രശ്‌നങ്ങൾ "അമ്മ വഴി" മാത്രം തീർപ്പാക്കുക എന്നൊരു ധാരണ സമൂഹത്തിലുണ്ട്‌.

ഇങ്ങനെ വല്ലതുമുണ്ടായാൽ അമ്മമാർ അച്ചനോടും മുതിർന്ന ആൺമക്കളുണ്ടെങ്ങിൽ അവരോടും പറയാതെ "അടയ്ക്കുന്ന" പരിപാടിയുമൂണ്ട്‌. അത്‌ പ്രശ്‌നം കൂടുതൽ വഷളാക്കും.

കാവാലം ജയകൃഷ്ണന്‍ said...

ഇത് ഒരു അമ്മ മകള്‍ക്കു നല്‍കിയ ഉപദേശമാണ്. ഇതില്‍ ന്യായം കാണുകയേ തരമുള്ളൂ. എന്തു തന്നെയായാലും അമ്മക്ക് കുഞ്ഞിന്‍റെ ജീവനാണ് വലുത്. ഒരു സഹോദരനാണിത് പറഞ്ഞതെങ്കില്‍ നമുക്ക് തീര്‍ച്ചയായും എതിര്‍ക്കാം, ചോദ്യം ചെയ്യാം. പക്ഷേ അമ്മയെ...

ഉറുമിയും വടിവാളുമായി നടക്കാന്‍ ഉണ്ണിയാര്‍ച്ചമാരുടെ കാലമൊന്നുമല്ലിത്. ബസ്സില്‍ തോന്നിവാസം കാണിക്കുന്ന പുരുഷനോട് ഒരു സ്ത്രീ എതിര്‍ത്താല്‍, സ്ത്രീകളടക്കം അവളെ കുറ്റം പറയുന്ന നമ്മുടെ നാട്ടില്‍, സ്ത്രീയുടെ പ്രതികരണത്തിന് ഒരു വിലയുമുണ്ടാവില്ല. അതു മാത്രമല്ല അവളേക്കാള്‍ ശക്തനായ ഒരു പുരുഷന്‍റെ മുന്‍പില്‍ അവള്‍ക്കെങ്ങനെ പിടിച്ചു നില്‍ക്കാനാവും?

പിന്നെ മലയാളിപ്പെണ്‍കുട്ടികള്‍ കന്യകാത്വത്തിനു നല്‍കുന്ന വില കാണണമെങ്കില്‍ ബാംഗ്ലൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ ചെന്നു നോക്കണം. എന്തിന് നമ്മുടെ കേരളത്തിലും ഇപ്പോള്‍ ഇതാണ് ഫാഷന്‍. ആ കോപ്രായത്തിനെ സ്ത്രീയുടെ ആത്മസമര്‍പ്പണമെന്നല്ല വിളിക്കേണ്ടത്. ആഭാസത്തരം എന്നാണ്.

ഈ സാഹചര്യത്തില്‍, ഒരുവള്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ‘ഒരു രക്ഷയുമില്ലെന്നു കണ്ട്’ വഴങ്ങിക്കൊടുത്താല്‍ അവളെ കുറ്റം പറയുന്നവരുടെ മനസ്സ് എത്ര ചെളിപുരണ്ടതാവും? ഇതില്‍ മറ്റൊരു ലുഴപ്പവും ഉണ്ടോ എന്നൊരു സംശയം. ഇക്കാര്യം ‘വിനയ’ പറഞ്ഞതാവും പ്രശ്നം. മറിച്ചൊരു സിനിമാനടി പറഞ്ഞിരിന്നെങ്കില്‍ അവരുടെ വിശാലമനസ്സിന് കയ്യടി കിട്ടുമായിരുന്നു. (നമ്മള്‍ ഇപ്പൊഴും മലയാളികള്‍ തന്നെയാണല്ലോ)

എന്‍റെ ജീവിതത്തിലേക്കു കടന്നു വരുന്ന പെണ്‍കുട്ടി ഇത്തരത്തിലൊരു ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ ഇത്തരമൊരു ദുരവസ്ഥയില്‍ക്കൂടി കടന്നു വന്നിട്ടുണ്ടെങ്കില്‍ അത് ഒരു കുറവായി ഒരിക്കലും ഞാന്‍ കരുതില്ല. എന്‍റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരുത്തന്‍ ചെയ്ത ക്രൂരതക്കു പ്രായശ്ചിത്തമായെങ്കിലും ഞാനവളെ കൂടുതല്‍ സ്നേഹിക്കും.

ലോകപരിചയമുള്ള ഒരു അമ്മയുടെ പക്വത നിറഞ്ഞ ഉപദേശം തന്നെയാണിത്. കാലം ഇത്തരം ചില തിരുത്തലുകള്‍ ആവശ്യപ്പെടുന്നു.

സന്തോഷ്‌ പല്ലശ്ശന said...

വിനയയോടു പൂര്‍ണ്ണമായും യോജിക്കുന്നു. അങ്ങിനെയൊരവസ്ഥയില്‍ മകളോട്‌ അങ്ങിനെ പറയാനെ കഴിയൂ... പിന്നെ പെണ്‍മക്കളോട്‌ എത്ര സൌഹൃദത്തിന്‍റേ പേരിലായാലും അന്യനൊരുത്തന്‍ ശാരീരികമായ കൈകടത്തലുകള്‍ പ്രൊത്സാഹിപ്പിക്കരുതെന്ന്‌ പറഞ്ഞു കൊടുക്കണം... ഒരു അമ്മക്കാണ്‌ മറ്റാരെക്കാളും ഇതൊക്കെ മകളെ ബോധ്യപ്പെടുത്താന്‍ കഴിയുക. ചെറിയ ചെറിയ സന്തോഷങ്ങളും സൌഹൃദങ്ങളും ആവാം അതിരുകടക്കുന്ന ശാരീരിക കടന്നു കയറ്റങ്ങളെ തിരിച്ചറിയാന്‍ നമ്മള്‍ നമ്മുടെ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം. പലപ്പോഴും ഈ ഇതൊക്കെ വലിയ ദുരന്തങ്ങളായി കലാശിച്ച അനുഭവമുണ്ട്‌. (ഒരു അഭിപ്രായമായി മാത്രം പറഞ്ഞതാണ്‌ വിഷയം കന്യകാത്വം എന്നതാണെന്നറിയാം) ചര്‍ച്ച തുടരുക...

Ashly said...

100 % agree with u.

shahana said...

മനസ്സിലും ചിന്തയിലും വൈറസ്‌ ബാധിച്ചവരുടെ പരാക്രമാങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇതിലും നല്ല ഒരവബോധം കൊടുക്കാനില്ല.വൈകാരികതയെക്കാള്‍ പ്രായോഗികമായ ചിന്തകള്‍ കൊണ്ടെ സമൂഹത്തിലെ പുഴുക്കുത്തുകളില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കഴിയൂ.അതിന്‍ ഇതാണ നല്ല വഴി.

Anila Balakrishnan said...

ഇതു തന്നെയാണ് ഏത് അമ്മയും നല്‍കേണ്ട ഉപദേശം... റേപ് വിക്ടിമുകളായ കുട്ടികളും മറ്റും ജീവിതകാലത്തുടനീളം അനുഭവിക്കേണ്ടി വരുന്ന മാനസികസംഘര്‍ഷം ഈ രീതിയിലുള്ള ചിന്തയിലൂടെ നമുക്ക് മാറ്റാനായേനെ ...

kuriappy said...

ഹായ് ... തീര്‍ത്തും ശരിയായ ഉത്തരം ..
great!!! vinaya

Sudhir KK said...

ആദ്യമായി വന്നതാണ് ഇവിടെ. വിനയയുടെ മറുപടിയ്ക്ക് ഇത്ര എതിര്‍പ്പ് ഉണ്ടായത് എന്ത് എന്നാണ് എന്‍റെ സംശയം. ഒരു സംഭവ വിവരണത്തിന് അപ്പുറം ശക്തമായ ഒരു മെസ്സേജ് ആണ് ഈ പോസ്റ്റ്‌.

Kumar said...

നന്ദന, അനില്‍, പ്രിയ എന്നിവരുടെ അഭിപ്രായങളോടു ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

nalethe thalamura condoms bagilitukondu colegil pokunna oru avastha onnu alochichu nokunnathu nallathayirikum.....

Detol thechu kulichal pokunna azhukku oru seelamakunnathu thettanennu paranju kodukan namuku kazhiyathe vannalulla avastha...

Anonymous said...

value of life > virginity ... :)

for some people....

Rajeeve Chelanat said...

കാല്‍വിന്റെ പുതിയ പോസ്റ്റില്‍ നിന്നാണ് ഇപ്പോള്‍ ഇത് കാണാന്‍ ഇടവന്നത്. ബാലാത്ക്കാരം ചെയ്യപ്പെട്ട പെണ്ണുടലിന്റെ 'കളങ്കം' (അങ്ങിനെ എന്തെങ്കിലുമൊരു സാധനം ഉണ്ടെങ്കില്‍) സോപ്പിട്ട് കുളിച്ചാല്‍ പോകുന്നതേയുള്ളുവെന്ന് മാധവിക്കുട്ടിയും പണ്ട് പറഞ്ഞിട്ടുണ്ട്‌.

"അത്ര നിസ്സാരമായി അനുവദിക്കാവുന്ന ഒന്നല്ല സെക്സ് എന്നൊരു ചിന്ത പുതിയ തലമുറയില്‍ വളര്‍ത്തിക്കൊണ്ട് വന്നില്ലെങ്കില്‍" മല മറിയുമെന്ന് ഭയക്കുന്ന അനിലന്മാര്‍ക്കും "ആണുങ്ങളുടെ അഭിപ്രായങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍
അവരുടെ ഉള്ളിലിരുപ്പ് എന്താണാവോ?".. എന്ന് തമാശിക്കുന്ന നന്ദനകള്‍ക്കും ഇതൊക്കെ ദഹിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും.

വിനയയുടെയും (കാല്‍വിന്റെയും) അഭിപ്രായങ്ങളോട്‌ നൂറുശതമാനവും യോജിച്ചുകൊണ്ട്, അഭിവാദ്യങ്ങളോടെ

Ravishanker C N said...

paripuurnnamayi yojikkunnu.

it was a strong writing also.

kalvin nannayithezhuthiyirikkunnu.

കൂതറHashimܓ said...

വഴങ്ങികൊടുക്കല്‍ സ്വരം കുട്ടികളില്‍ ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഉത്തരം നല്ലത്
കഴിയും വിധം എതിര്‍ക്കും എല്ലാ സ്ത്രീകളും/ കുട്ടികളും.
പിന്നെ നടക്കുന്നത് മേല്‍കോയ്മക്ക് / കായിക ബലത്തിന്‍ കീഴ്പ്പെടലാണ്.

>>>ഒരു വഴിയുമില്ലെന്ന്‌ ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ്‌ അനുസരിക്കണം<<<
ഈ അനുസരണക്ക് അര്‍ഥ തലങ്ങള്‍ വന്നില്ലെങ്കില്‍ ഉത്തരം നല്ലത്.

ഒരാള്‍ ബലപ്രയോഗത്തിലൂടെ കവര്‍ന്നെടുത്താല്‍ നഷ്ട്ടപ്പെടുന്നതാണ് ചാരിത്ര്യം എന്ന ധാരണ തിരുത്താന്‍ വിനയയുടെ ഉത്തരം നല്ലത്.

Unknown said...

വിനയയുടേത് ഒരു സന്ദേശം തന്നെയാണ്, അനുകൂലിക്കുന്നു.

യാത്രികന്‍ said...

വിനയ പറഞ്ഞത് തന്നെ പദ്മരാജന്‍ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' - ല്‍ ക്കൂടി പറഞ്ഞപ്പോള്‍ ആര്‍ക്കും വെല്യ പരാതി ഒന്നും ഉണ്ടായിരുന്നില്ലല്ലോ !

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

വിനയ, അനീതികള്‍ക്കെതിരേ പൊരുതണമെന്നും, യുദ്ധങ്ങള്‍ക്ക് തോല്‍വി ഇല്ലെന്നും അതിന്‍റെ പരിണതി വിജയമോ, മരണമോ ആണെന്ന് പഠിപ്പിക്കുന്ന നിങ്ങള്‍ തന്നെയാണോ മകള്‍ക്ക് ഇതു പറഞ്ഞു കൊടുക്കുന്നത്? സൗമ്യയുടെ മരണത്തെപ്പോലും നിങ്ങള്‍, അത് പറഞ്ഞു കൊടുക്കുന്നതിലൂടെ അനാഥമാക്കിക്കളഞ്ഞു! കാര്‍ഗിലില്‍ മരിച്ച നമ്മുടെ ദേശാഭിമാനികളില്‍ പലര്‍ക്കും സ്വയം കീഴടങ്ങി മരണത്തില്‍ നിന്ന് രക്ഷപെടാമായിരുന്നു. പക്ഷെ, കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചും, നാഭിയില്‍ ചവിട്ടു കിട്ടിയും, ഷണ്ഡത്വം നേടിയും ലഭിക്കുന്ന ആ ജീവനേക്കാള്‍ വില മരണത്തിനു തന്നെയാണെന്നുള്ള അവബോധമാണ്‌ അവരെ രക്തസാക്ഷികളാക്കിയത്. പ്രലോഭനങ്ങള്‍ക്കും, പ്രീണനങ്ങള്‍ക്കും വശപ്പെടുത്തി മാനഭംഗങ്ങളേറ്റുവാങ്ങി, മക്കള്‍ മടങ്ങിയെത്തിയാലും നമ്മള്‍ ഡെറ്റോള്‍ കരുതി വച്ചാല്‍ മതിയോ?

പൊരുതാന്‍ പഠിപ്പിക്കുന്ന നിങ്ങളിലെ ഇരട്ടവ്യക്തിത്വം പുറത്തു വന്നു, വിനയ. ഒരു ജീവനേക്കാള്‍ വലുത് ഒരു സമൂഹത്തിന്‍റെ ജീവനെന്ന് നിങ്ങള്‍ എന്നാണ്‌ തിരിച്ചറിയുക?

Anonymous said...

നിങ്ങള്‍ ഒരു കൊച്ചു കുട്ടിയുടെ നിസ്സഹായ അവസ്ഥയെ കാര്‍ഗില്‍ യുധതോട് ഉപമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു...ഇവിടെ ആ കുട്ടിയുടെ ജീവന്‍ നഷ്ടപെടുതിയും ചാരിത്ര്യം സംരഷികണം
എന്നാണോ നിങ്ങള്‍ ഉദ്ടെഷികുന്നത്...rape ചെയ്യപെട്ട മകളെ കൊന്നു കളയുന്ന അച്ഛനെയാണ് ഓര്മ വരുന്നത്... വിനയ എന്താണ് പറഞ്ഞത്..ഒരു തരത്തിലും രക്ഷപെടാന്‍ കഴിയാത്ത ആയുധം ആയി നില്‍കുന്ന ഒരുവന്റെ മുന്നില്‍ സ്വന്തം ജീവന്‍ സരഷികണം എന്നതാണ് പ്രധാനം എന്ന് പടിപിച്ചതോ ? ഒരു sexual intercourse അതോടെ ജീവനും മാനവും എല്ലാം നശിച്ചു എന്നാ മെസ്സേജ് കൊടുക്കണമായിരുന്നോ. ജീവന്‍ ത്യജിച്ചും അത് സംരഷികുക..ജീവന്‍ ത്യജിച്ചാലും അത് സംരഷികപെടും എന്ന് എന്താണ് ഉറപ്പു morturyile dead bodye പോലും വെറുതെ വിടാത്ത അത്രയും മാന്യന്മാര്‍ ഉള്ള നമ്മുടെ നാട്ടില്‍. പിന്നെ സൌമ്യക് സംഭവിച്ചത് പ്രതിരോധികഞ്ഞിട്ടാണോ പ്രതിരോധിച്ചതിന്റെ ഫലമയ്ല്ലേ ആ പെണ്‍കുട്ടി അത്രയും ക്രൂരമായ വേദനയോടെയുള്ള ഒരു മരണം ഏറ്റു വങ്ങേണ്ടി വന്നത്. so ഇവിടെ പ്ലലോഭാനങ്ങലോ പ്രീനനങ്ങലോ അല്ല ബീഷനിയാണ് . പ്രലോഭനങ്ങളില്‍ എങ്ങനെ പ്രതികരികണം എന്നും ആ അമ്മ മകള്‍ക് പറഞ്ഞു കൊടുതിരികും തീര്‍ച്ചയാണ്. വ്യത്യസ്തമായ 2 സന്ദര്‍ഭങ്ങള്‍ കൂടി കുഴകാതെ contextil നിന്ന് കൊണ്ട് ചിന്തികണം..വിനായ പറഞ്ഞത് തന്നെയേ ഞാനും എന്റെ മകളോട് പറയു.

മറ്റൊരു പോയിന്റ്‌ തീര്‍ച്ചയായും അമ്മയോട് വന്നു പറഞ്ഞിരികനം എന്നതിന്റെ അര്‍ഥം മകളെ dettol കൊണ്ട് കഴുകി വീട്ടില്‍ മിണ്ടാതിരികുക എന്നതല്ല.. തീര്‍ച്ചയായും വിനയ അതാവില്ല ചെയ്യുക..തന്റെ മകള്‍ക് നേരെ ഉണ്ടയ അതിക്രമത്തെ നിയമനുശ്രതാമോ അല്ലാതെയോ നേരിട്ടിരികും. ആ കുട്ടികുണ്ടാവുണ്ണ്‍ മാനസിക പ്രശ്നങ്ങള്‍ dettoil തീരില്ല. തനിക് നീതി ലഭിച്ചു തന്നോട് അക്രമം കട്ടിയവ്ന്‍ ശിഷികപെട്ടു എന്നാ ബോധം തന്നെ അവള്കുണ്ടാവുന്ന മുറിവുണക്കാന്‍ സഹായിക്കും ഇവിടെയും ഇതെല്ലം വേണമെങ്കില്‍ primarily ആ കുട്ടി ജീവനോടെ ഉണ്ടാവണം മാത്രവുമല്ല അവള്‍ അത് മാതാ പിതാകളോട് തുറന്നു പറയാനുള്ള ഒരു spacum ഉണ്ടാവണം അത് create ചെയ്യുക എന്നത് തന്നെയാണ് വിനയ ഇതിലുടെ ചെയ്തിരിക്കുന്നത്

പന്നെ ഇവിടെ ചര്‍ച്ചകളില്‍ തീര്‍ത്തും അവഗനിക്കപെട്ടു പോയ ഒരാള്‍ ഉണ്ട് ആ "മാമന്‍" അയാളെ പറ്റി ഒന്നും പറയാനില്ലേ ആര്‍കും വീണ്ടും victim തന്നെ victimise ചെയ്യപെടനം എന്ന ചിന്ത രെത്തി കാണുമ്പോള്‍ വരുന്ന രോഷം പറഞ്ഞറിയിക്കാന്‍ വയ്യ

Anonymous said...

വളരെ നല്ല ഉപദേശം...(ഉപദേശങ്ങള്‍ പൊതുവേ ഇഷ്ടമല്ലെങ്കിലും..) സ്ത്രീകളുടെ ജീവനാണ് ഈ "ചാരിത്ര്യം" എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സാധനത്തെക്കാള്‍ വലുത്..പക്ഷെ അങ്ങനെ ഒരാള്‍ സെക്സ് ന് നിര്‍ബന്ധിക്കുകയാനെങ്കില്‍ നിര്‍ബന്ധമായും അയാളെ condom ധരിപ്പിക്കണം... വെറുതെ ഓരോ രോഗങ്ങള്‍ വരുത്തിക്കൂട്ടണ്ടല്ലോ...നാട്ടുകാരുടെ അവഗണന കാര്യമാക്കേണ്ടതില്ല..അതവരുടെ ഇടുങ്ങിയ ചിന്താഗതിയുടെ കുഴപ്പം മാത്രമാണ്...

Aparna Sasidharan ...

Gopikrishnan VS said...

അമ്മമാരുടെ ഇങ്ങനെയുള്ള ഉപദേശങ്ങളാണ് ഇത്തരക്കാര്‍ക്ക് കൂടുതല്‍ പ്രചോദനം. കത്തികാണിക്കുന്നവരുടെയും വഴിയില്‍ തടയുന്നവരുടെയും എണ്ണത്തില്‍ ഇനിയും ഗണ്യമായ വര്‍ദ്ധന പ്രതീക്ഷിക്കാം. ഈ പറഞ്ഞ ഉത്തരം ഇതിനൊരു പരിഹാരമല്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ വഴിയുണ്ടോ എന്നാണു ചിന്തിക്കേണ്ടത്.

Irshad said...

പണ്ടൊരിക്കല്‍ അതിരാവിലെ ഓഫീസിലേക്കു പോകാനിറങ്ങുമ്പോള്‍ എന്റെ വീടിനു മുന്നില്‍ വെച്ച് ഒരാളെന്നെ തല്ലിയിട്ടുണ്ട്. ഒരു ചെറിയ മനുഷ്യനായ എന്റെ കയ്യിലെ ബാഗാണോ, അയാളുടെ ഉള്ളിലെ മദ്യമാണോ അതിനു കാരണമെന്നെനിക്കിപ്പോഴും അറിയില്ല.

ആഗ്രഹിക്കുന്നതെന്തും നേടാനുള്ള ത്വരയും, ഒപ്പം മദ്യവും, പിന്നെ കായിക ശേഷിയും ചേരുമ്പോള്‍ പകല്‍ പോലും കായിക ശേഷികുറഞ്ഞ പുരുഷനു പോലും നമ്മുടെ നാട്ടില്‍ രക്ഷയില്ല. പരമാവധി സൂക്ഷിക്കുക. അക്രമികള്‍ ഉണ്ടെന്നതു യാദാര്‍ത്ഥ്യമായതിനാല്‍ എല്ലാവരോടും സൂക്ഷിക്കാന്‍ ഉപദേശിക്കുക. എന്നിട്ടും എന്തെങ്കിലും പറ്റിപ്പോയാല്‍ പിന്നെ ഡെറ്റോളില്‍ തീരുന്ന മുറിവായി മാത്രം കണക്കാക്കുക.