Wednesday, December 16, 2009

നമ്മുക്കു ചെറുക്കണ്ടേ............... ?

നമ്മുക്കു ചെറുക്കണ്ടേ............... ?

ഇന്നലെ വൈകുന്നേരം ഞാന്‍ എന്റെ സുഹൃത്തിന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നു. (ഇരുനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍) ഓഫീസിനു മുന്നിലൂടെ പോകുന്ന NH 212 ലൂടെ ഒരു പറ്റം പുരുഷന്മാരായ ചെറുപ്പക്കാര്‍ ആകാശത്തേക്ക്‌ കൈമുഷ്ടി ചുരുട്ടിക്കൊണ്ട്‌ നെഞ്ചു വിരിച്ച്‌ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ കുത്തിക്കീറും കട്ടായം...... , ...... ചെറ്റേ , തെണ്ടീ.....,.................. കൈയ്യും കാലും തല്ലിയൊടിക്കും, അമ്മേക്കണ്ടു മരിക്കില്ല.... ..... തുടങ്ങിയ തെറി വാക്കുകളും പോര്‍ വിളികളുമായി നടന്നു നീങ്ങുന്നത്‌ എന്നെ വല്ലാതെ അസ്വസ്ഥയാക്കി.വളരെ പരിചിതമായ സംഭവമായിട്ടും പ്രത്യേകിച്ച്‌ തിരക്കൊന്നുമില്ലാത്ത മാനസീകാവസ്ഥയിലായതുകൊണ്ട്‌ ആചെറുപ്പക്കാര്‍ പിന്നിടുന്ന റോഡിനിരുവശം ഫുട്‌പാത്തിലും കടകളിലുമൊക്കെയായി കണ്ട ആളുകളുടെ മുഖഭാവം ഞാനൊന്ന്‌ ശ്രദ്ധിച്ചുപോയി.വെട്ടുപോത്തിനു മുന്നിലകപ്പെട്ടുപോയ നിസ്സഹായാവസ്ഥയായിരുന്നു പ്രായഭേദമന്യേ എല്ലാവരിലും.ഒരു നിമിഷമായാലും ഓരോരുത്തരിലും മരണഭയം ജനിപ്പിച്ചുകൊണ്ടുള്ള ഈ പോര്‍വിളി നിരോധിക്കേണ്ടതു തന്നെയല്ലേ................... ?പ്രതിഷേധിക്കുവാനും, സമരം ചെയ്യുവാനുമുള്ള അവകാശം ഇതിലൊന്നുംപെടാത്ത നിരപരാധികളെ പേടിപ്പിക്കുവാനും സ്ഥലകാലഭേദമന്യേ ആഭാസങ്ങള്‍ പുലമ്പാനുമായി ഉപയോഗിക്കുന്നതെങ്കിലും നമ്മുക്കു ചെറുക്കണ്ടേ......................?

5 comments:

ഏ.ആര്‍. നജീം said...

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നമ്മുടെ മാതൃരാജ്യത്തെ മാറ്റിയെടുത്തത് ഇത്തരം വിളികള്‍ കൊണ്ട് തന്നെയാണെന്നോര്‍ക്കുക..

പക്ഷേ, ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളുടെ പോക്ക് എങ്ങോട്ട്.. ?
എതിര്‍ക്കപ്പെടേണ്ടത് തന്നെ.. പക്ഷേ എങ്ങിനെ...?

നന്ദന said...

എതിര്‍ക്കപ്പെടേണ്ടത് തന്നെ

നന്ദന said...

http://nandana2000.blogspot.com/

ടോട്ടോചാന്‍ said...

ഏതു പ്രതിരോധത്തിനും നല്ലത് സഭ്യമായ ഭാഷയാണ്. അത് മനസ്സിലാക്കാതെയുള്ള പോര്‍വിളികള്‍ കണ്ണാടി നോക്കുന്നതിന് മാത്രം തുല്യമാണ്...

said...

തീര്‍ച്ചയായും...!! മുദ്രാവാക്യം വിളികളില്‍ മാത്രമല്ല, സൌഹൃദ സംഭാഷണങ്ങളില്‍ പോലും ചിലര്‍ ഉപയോഗിക്കുന്ന പദങ്ങള്‍, സമീപത്തുള്ളവരെ അസ്വസ്ഥരാക്കുന്നതാണ്‌... മറ്റെന്തിനേയും പോലെ ദുരുപയോഗം ചെയ്താല്‍ ഭാരമായി മാറുന്ന ഒന്നാണ്‌ സ്വാതന്ത്ര്യവുമെന്ന് ഇവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു..... !!!