വേണ്ടിടത്ത് വിളങ്ങണം.......................(2)
ഒരിക്കല്‍ ഞാന്‍ ബത്തേരി മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ പോയി കവറില്‍ വെച്ച അരക്കിലോ വെല്ലത്തിന് അടുത്തുനിന്ന സെയില്‍സ് ഗേളിനോട് വില ചോദിച്ചു.ഉടനെ തന്നെ ആ പെണ്‍കുട്ടി ആ കവര്‍ കൈയ്യിലെടുത്ത് ഉറക്കെ വിളിച്ചു
"സദൂ ഇതിനെത്രയാ വില...? "അതു കാണേണ്ട താമസം ആ സെയില്‍സ് ബോയ് അതിന്റെ വില പറഞ്ഞു.
"താനെത്ര കാലമായി ഇവിടെ " ഞാന്‍ ആ പെണ്‍കുട്ടിയോടായി ചോദിച്ചു.
"രണ്ടു വര്‍ഷം" അവള്‍ ഉത്തരം പറഞ്ഞു
"ആ കുട്ടിയോ ? " ഞാന്‍ ആ പയ്യനെ ഉദ്ദേശിച്ചുകൊണ്ട് ചോദിച്ചു.
"അവനും അതേ...." അവള്‍ നിസ്സാാര ഭാവത്തില്‍ പറഞ്ഞു.
"പിന്നെന്തിനാ താന്‍ അയാളോട് വില ചോദിക്കുന്നത്? ഒഴിവുള്ളപ്പോള്‍ ഇതൊക്കെ ചോദിച്ച് പഠിച്ചൂടെ ? നാണക്കേടാണ് മറ്റുള്ളോരുടെ മുമ്പിന്ന് ഇങ്ങനെ ചോദിക്കാന്‍ ഒരു മടിയുമില്ലല്ലോ. സമ്മതിക്കണം " ഇത്രയും ആ കുട്ടിയോടു മാത്രമായ് പറഞ്ഞ് ഞാന്‍ സാധനവും വാങ്ങി ഇറങ്ങി.പിന്നീടൊരിക്കല്‍ ഞാനവിടെപ്പോയി കവറില്‍ വെച്ച അരക്കിലോ ചെറുപയറിനു വില ചോദിച്ചു. ഉടനെ ആ കുട്ടി അതിന്റെ വില പറയുകയും ചിരിച്ചുകൊണ്ട് എന്നെ നോക്കി " സാറേ ഇപ്പം ഞാന്‍ ശ്രദ്ധിക്കാറുണ്ട് എന്നു പറയുകയും ചെയ്‌തു . അപ്പോഴാണ് ഞാനവളുടെ മുഖം ശ്രദ്ധിച്ചത്.
3 comments:
ഇങ്ങനെ സ്വയം ഉയർന്ന് വരണം പെൺകുട്ടികൾ
അതെ നന്ദന സ്വയം ഉയര്‍ന്നു വരണം. ആരും തിരുത്താന്‍ വരാനില്ലെന്ന ബോധത്തോടെ അവര്‍ സ്വയം തിരുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലിയില്‍ പ്രാവീണ്യം നേടുകയും നില്‍ക്കുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലെത്തിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്റെ പങ്ക് ബോധ്യപ്പെടത്തി കണക്കു പറഞ്ഞ് പ്രതിഫലം വാങ്ങാനും പെണ്‍കുട്ടികള്‍ തയ്യാറാകണം.
Post a Comment