Sunday, January 3, 2010

ആരുടെ പിടിപ്പുകേട്‌...?

ആരുടെ പിടിപ്പുകേട്‌...?

ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച ഘഷയാത്ര .ഏറ്റവും പിന്നിലായി 30 -ഓളം ആണ്‍കുട്ടികളുടെ സൈക്കിള്‍റാലി.ഘോഷയാത്രയുടെ അവസാനഭാഗമായ സൈക്കിള്‍ റാലി എന്റെ ഡ്യൂട്ടി പോയന്റെിലെത്തിയപ്പോള്‍ റാലിക്കു നിര്‍ദ്ദേശം കൊടുക്കുന്ന ടീച്ചറോടായി ഞാന്‍ ചോദിച്ചു."എന്താ............. ടീച്ചറേ സൈക്കിള്‍ റാലിക്ക്‌ ഒരു പെണ്‍കുട്ടിയെപ്പോലും കിട്ടിയില്ലേ....?"എന്തു ചെയ്യാനാ വിനയേ.... പെണ്‍പിള്ളേരുടെ പിടിപ്പുകേട്‌.ഇക്കൊല്ലം NCC യിലുള്ള 30 പെണ്‍കുട്ടികള്‍ക്ക്‌ സ്‌ക്കൂളില്‍ നിന്നും സൈക്കിള്‍ കൊടുത്തതാ..... "ടീച്ചര്‍ വലിയ കാര്യം പോലെ പറഞ്ഞു" എന്നിട്ട്‌ ? ....ഞാന്‍ ആകാംക്ഷയാലെ ടീച്ചറെ നോക്കി." ഒരെണ്ണെങ്കിലും അതും ചവിട്ടി വരുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.ഒക്കെ ഏട്ടന്‍മാര്‍ക്കും അനിയന്‍മാര്‍ക്കും കൊടുത്തിട്ടുണ്ടാകും." അത്രയും ധൃതിയില്‍ പറഞ്ഞ്‌ ടീച്ചര്‍ റാലിക്കൊപ്പം നടന്നു നീങ്ങി.ഇവിടെ ടീച്ചര്‍ പറഞ്ഞ പിടിപ്പുകേട്‌ ആര്‍ക്കാണ്‌ ?. ഒരു ആനുകൂല്ല്യം കൊടുക്കുമ്പോള്‍ - ആര്‍ക്ക്‌ ആ ആനുകൂല്യം നല്‌കിയോ അത്‌ കൃത്യമായി അവര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന കേന്ദ്രങ്ങള്‍ തന്നെയല്ലേ...?ശരിയാം വിധം പരിശോധിക്കാനാകുന്നില്ലെങ്കില്‍ ഇത്തരം ആനുകൂല്യങ്ങള്‍ക്കൊണ്ടെന്തു പ്രയോജനം?

5 comments:

നന്ദന said...

നവവത്സരാശംസകൽ

അനില്‍@ബ്ലോഗ് // anil said...

അത് ശരിയാ.

chithrakaran:ചിത്രകാരന്‍ said...

30 സൈക്കിള്‍ ലഭിച്ച പെണ്‍കുട്ടികള്‍ ജാഥയുടെ മുന്നില്‍ ബാനറു പിടിക്കാനും,കൊടിപിടിക്കാനും,താലപ്പൊലി(അതുണ്ടെങ്കില്‍)ഏന്താനും പോയിക്കാണും. ആണിനും പെണ്ണിനും വ്യത്യസ്ത താല്‍പ്പര്യങ്ങളല്ലേ ? :)
പുതുവര്‍ഷാശംസകള്‍ !!!

ഷൈജൻ കാക്കര said...

വന്നിരുന്നു!

mazhamekhangal said...

ellarkkum pidippukedo?