Wednesday, May 26, 2010

വലുത്‌

വലുത്‌

ശര്‍ദ്ദിയും വയറ്റിളക്കവും ബാധിച്ച അമ്പലവയല്‍ വരിപ്ര പണിയകോളനിയിലെ 4 കുട്ടികളെ ആശാവര്‍ക്കര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.അതില്‍ 8 വയസ്സുള്ള കീരന്‍ എന്ന കുട്ടി ബത്തേരി ആശുപത്രിയിലെത്തിയ ഉടനെ തന്നെ മരിച്ചു.മരണ കാരണം പട്ടിണിയെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ .മറ്റു മൂന്നു കുട്ടികളേയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കുമാറ്റി.അവരിപ്പോള്‍ അപകട നില തരണം ചെയ്‌തു.കീരന്‍ സ്‌ക്കൂളില്‍ പോയിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ജനമൈത്രി പോലീസ്‌ബീറ്റ്‌ , കുടുംബശ്രീകള്‍, ഹെല്‍ത്ത്‌ വര്‍ക്കേഴ്‌സ്‌....... തുടങ്ങി ആദിവാസികള്‍ക്കിടയില്‍ ബോധവത്‌ക്കരണവും സാമൂഹ്യസേവനവും നടത്തുന്ന എന്തെല്ലാം സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ !കീരന്റെ വീട്ടില്‍ ഒരാഴ്‌ചയായിട്ട്‌ റേഷന്‍ വാങ്ങിയിട്ടില്ലായിരുന്നു.ഏഴുകുട്ടികള്‍ക്കും ഏഴ്‌ അച്ഛന്‍മാരാകുമ്പോള്‍ അച്ഛന്റെ റോളിന്‌ പ്രസക്തിയുമില്ല.അമ്മക്ക്‌ കൊടകില്‍ പണിക്കുപോകണം.കുട്ടികളെ പ്രസവിക്കുകമാത്രമാണ്‌ തന്റെ ബാധ്യതയെന്ന്‌ ആ സ്‌ത്രീ നിനച്ചിട്ടുണ്ടാവും.അങ്ങനെ അമ്മക്കും നാട്ടുകാര്‍ക്കും അംഗനവാടിക്കാര്‍ക്കും ആര്‍ക്കും വേണ്ടാത്ത നിസ്സഹായനായ ആ കുഞ്ഞ്‌ പട്ടിണികിടന്നു മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ .ഞാന്‍ ഡയറ്റ്‌കണ്‍ട്രോളിലാണ്‌ എന്നു പറയുന്നവര്‍ ഞാന്‍ മറ്റുള്ളവരുടെ ഭക്ഷണം അപഹരിക്കുന്നതു നിര്‍ത്തി എന്നു മാറ്റിപ്പറയേണ്ടിയിരിക്കുന്നു.

" ആശയമല്ല ആമാശയമാണ്‌ " വലുത്‌

8 comments:

ദേവന്‍ said...

പട്ടിണിയും വിളര്‍ച്ചയും ചികിത്സയില്ലായ്മയും അനുഭവിക്കുന്ന ചെറിയ കുട്ടികളെ എങ്ങനെയും അംഗന്‍‌വാടികളില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ വലിയൊരളവ് പ്രൊട്ടക്ഷന്‍ അവര്‍ക്ക് ലഭിക്കും. കേള്‍ക്കുന്നവര്‍ വിശ്വസിക്കുമോ എന്നറിയില്ല, കൊല്ലം ജില്ലയിലെ കാര്യത്തില്‍ നേരിട്ട് അറിവുണ്ടെനിക്ക്.

അംഗന്‍‌വാടി ഫീല്‍ഡ് സൂപ്പര്‍‌വൈസര്‍മാര്‍ അവരുടെ ഏരിയയിലെ ഓരോ കുട്ടിയുടെയും പോഷണ നിലവാരം മോണിറ്റര്‍ ചെയ്യുന്നുണ്ട്. ഏറ്റവും അത്യാവശ്യമായ ഒരുനേരം ഭക്ഷണമെങ്കിലും ലഭിക്കുന്നു എന്നു മാത്രമല്ല, കുട്ടികളുടെ വളര്‍ച്ചക്കുറവിനെക്കുറിച്ചും വിളര്‍ച്ചാ രോഗത്തിനെക്കുറിച്ചും സൂപ്പര്‍‌വൈസര്‍ അക്കൗണ്ടബിലിറ്റി റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നുണ്ട്.

ചൈല്‍ഡ് മോര്‍ട്ടാലിറ്റി റേറ്റ് കുറഞ്ഞു നില്‍ക്കുന്നതില്‍ അംഗനവാടിക്ക് വലിയൊരു പങ്കു തന്നെയുണ്ട്, പ്രത്യേകിച്ചും അതിന്റെ നടത്തിപ്പു ചിലവും അത് റീച്ച് ചെയ്യുന്ന കുട്ടികളുടെ എണ്ണവും വച്ചു നോക്കുമ്പോള്‍.

ജിപ്പൂസ് said...

വികസന മാമാങ്കങ്ങള്‍ക്കിടയില്‍ ഇതൊക്കെ കാണാന്‍ നമുക്കെവിടുന്നാ ചേച്ചീ സമയം.കഷ്ടം തന്നെ :(

sHihab mOgraL said...

:(

sm sadique said...

കഷ്ട്ടം ........ കഷ്ട്ടം.....

Anonymous said...

മാറി മാറി വരുന്ന ഭരണാധികാരികൾക്ക്, സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയാൻ സമയമില്ലല്ലോ.. കഷ്ടം..

saju john said...

ഇത്തരം എവരാലും അവഗണിക്കപ്പെടുന്ന വിഷയത്തില്‍ വേദനിക്കുകയും, അവ അക്ഷരങ്ങളിലൂടെ ഒരു വിങ്ങലായി മാറ്റുകയും ചെയ്യുന്ന വിനയയുടെ മനസ്സാണ് വലുത്.

lekshmi. lachu said...

evide aadyamaayi ethi pettu..
aashamasakal.

മുകിൽ said...

ഇത്തരം അറിവുകൾ മനസ്സിനെ വല്ലാതെ തളർത്തുന്നവയാണ്. മൂന്നിനു പകരം നാലുനേരം ഉണ്ണാനുള്ള പാപികളാണു നമ്മളൊക്കെ.വല്ലാതെ വേദന തോന്നാറുണ്ട്.
ഞാൻ കവിതകളാണു എഴുതുന്നത്. വളരെ ലളിതമായാണു എഴുതുന്നത്, എല്ലാവരും വായിക്കണം മനസ്സിലാക്കണം എന്ന ആഗ്രഹത്തോടെ. സമയം കിട്ടുമ്പോ‍ൾ വിനയ വാ‍യിക്കൂ. പട്ടിണിയൂടെ കഠിനതകളെക്കുറിച്ച് ഞാൻ ഒരുപാടു നീറാറുണ്ട്.