അടുക്കള പെണ്ണിന്റേതല്ല
ഗണേശ് യാമിനി പ്രശ്നത്തോടനുബന്ധിച്ച് ഗണേശ് നടത്തിയ പത്രസമ്മേളനത്തില്‍ തനിക്ക്ിതുവരെ യാമിനി ഭക്ഷണം വെച്ചുതന്നിട്ടില്ല എന്നു പറയുന്നുണ്ട് പെണ്ണ് ഡോക്ടറായാലും,കലക്ടറായാലും,കണ്ടക്ടറായാലും അടുക്കളയില്‍ കയറണമെന്ന ആണിന്റെ പരമ്പരാഗത മനോഭാവം മാത്രമാണീ വാക്കുകള്‍ വ്യക്തമാക്കുന്നത്.ഈ മനോഗതം ആണില്‍ നിന്നും വേരോടെ പറിച്ചെറിയുകതന്നെ വേണം.
പെണ്‍കുട്ടികള്‍ പരമ്പരാഗത ശീലങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ ശീലങ്ങള്‍ ആരംഭിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.ഇന്നലെ ചെയ്തോരബന്ധം മര്‍ത്ത്യനിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം എന്ന് മഹാകവി കുമാരനാശാന് പാടിയത് സ്ത്രീകളും അടുക്കളയുമായുള്ള പരമ്പരാഗത ബന്ധത്തെ ഓര്‍ത്തുകൊണ്ടാകാം.സ്ത്രീകളുടെ കൈകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചികൂട്ടുന്ന ഹോര്‍മ്മോണുകളോ കരിക്കലം തേച്ചുമിനുക്കുന്നതിനുള്ള കെമിക്കലുകളോ വിസര്‍ജ്ജിക്കുന്നില്ല.പിന്നെന്തിനവള്‍ എക്കാലവും തന്റേതെന്നും പറഞ്ഞ് ആത്മാഭിമാനം ഹനിച്ച് നിര്‍ല്ലോഭം കുറ്റപ്പെടുത്തലുകള്‍ എറ്റുവാങ്ങാനായി അടുക്കളപ്പണികള് തുടരണം.അടുക്കള ആണിന്റേതേല്ലെന്ന കുത്തകയായ ആണ്‍ചിന്തക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ ഒരു ആഘാതം തന്നെയായിരിക്കും പെണ്ണു നടത്തുന്ന ഈ മാനസീക സമരപ്രഖ്യാപനം.
ഓരോ പെണ്‍കുട്ടിയും ഇത്തരം ഒരു മാനസീകാവസ്ഥ സൃഷ്ടിച്ചെടുക്കണമെങ്കില്‍ നിലവിലിന്നുവരെ താന്‍ കണ്ടും പരിചരിച്ചും ശീലിച്ചു പാലിച്ചു വന്ന അടുക്കള സങ്കല്‍പ്പങ്ങളെല്ലാം തച്ചുടച്ചുകളയുക തന്നെ വേണം.രാവിലെ എണീറ്റ് അടുക്കളപ്പണിയില്‍ അമ്മയെ സഹായിക്കുക എന്നത് മനപ്പൂര്‍വ്വം തലമുറകള്‍ കൈമാറിക്കിട്ടിയ കഴുകിക്കളയാവുന്ന ഒരു അടിമത്തക്കറ മാത്രമാണ്. കൃത്യമായി ഒരു മണിക്കൂര്‍ വീട്ടിലെ അടുക്കള സ്പര്‍ശിക്കാതെ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നതിന് ബോധപൂര്‍വ്വം പെണ്‍കുട്ടികള്‍ തയ്യാറാകുക തന്നെവേണം.പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക,ചെടി പരിചരണം,വാഹനം കുളിപ്പിക്കുക.,തുണികള്‍ ഇസ്തിരിയിടുക,അങ്ങനെയെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ട് പെണ്‍കുട്ടികള്‍ അടുക്കളയില്‍ നിന്ന് പിന്‍വാങ്ങേണ്ടത് വരും തലമുറക്കു വേണ്ടി ചെയ്യേണ്ട ഒരു ദൗത്യമായിതന്നെ കാണേണ്ടതുണ്ട്.
നല്ലോണം വെക്കാനും വെളമ്പാനും അറിയണം എന്നതാണ് ഒരു പെണ്‍കുട്ടിയുടെ അടിസ്ഥാനയോഗ്യതയായി പണ്ടുള്ള കാരണവന്മാര് പറഞ്ഞിരുന്നത്.(ഇപ്പോഴും തുടരുന്നതും)
.തലമുറകള്‍ കഴിഞ്ഞിട്ടും ഈ ചിന്താഗതിയില്‍ മാറ്റമൊന്നുമുണ്ടായിട്ല്ല.ചായ വെക്കാന്‍ കൂടി അവള്‍ക്കറിയില്ലെന്നു പറയുന്നതും അടുക്കള അവളുടേതുതന്നെ എന്നുറപ്പിക്കുന്ന വിശേഷണങ്ങള്‍ മാത്രമേയാകുന്നുള്ളൂ.വീടു നോക്കുക എന്നത് പെണ്ണിന്റെ കടമയായി നിലനിര്‍ത്തുക എന്നത് ഒരു ആണ് കൗശലമാണെന്ന് ഓരോ പെണ്ണും തിരിച്ചറിയേണ്ടതുണ്ട്.
കാലം കഴിയുമ്പോള്‍ ഒരാണും അടുക്കള സഹതാപം പിടിച്ചു പറ്റാതിരിക്കാന്‍ സ്തീകള്‍ മനപ്പൂര്‍വ്വം അടുക്കളചിന്തകള്‍ തന്നില്‍ നിന്നും അകറ്റുക തന്നെ വേണം.
3 comments:
നന്നായി എഴുതീട്ടുണ്ട് .
നല്ല നിരീക്ഷണം.
"സ്ത്രീകളുടെ കൈകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചികൂട്ടുന്ന ഹോര്‍മ്മോണുകളോ കരിക്കലം തേച്ചുമിനുക്കുന്നതിനുള്ള കെമിക്കലുകളോ വിസര്‍ജ്ജിക്കുന്നില്ല."--
:)
ഇത്തരം പമ്പരവിഡ്ഡിത്തരങ്ങൾ സപ്പോർട്ട് ചെയ്യാനായി ആണും പെണ്ണും കെട്ട കുറേ പെൺകോന്തന്മാരും, ഫെമിനിസം എന്ന ഓമനപ്പേരിൽ അഴിഞ്ഞാടി നടക്കുന്ന കുറേ ജാഡക്കൊച്ചമ്മമാരും മാത്രമേ കാണൂ ചേച്ചീ. ലോകചരിത്രത്തിൽ ഇന്നുവരെ സ്ത്രീ പുരുഷനെക്കാൾ എന്നും ഒരൊന്നരപടി താഴെയാണ് അത് ഒരിക്കലും മാറാൻ പോകുന്നുമില്ല. ഈ സ്ത്രീപക്ഷ നിയമങ്ങളുടെയും സംവരണങ്ങളുടെയും ബലത്തിൽ മാത്രമല്ലേ ഈ അവകാശവാദങ്ങൾ?. ഇത്തരം നിയമങ്ങളുടെ പിൻബലമില്ലാതെ പുരുഷനൊപ്പം ഉയരാൻ സ്ത്രീക്ക് സാധിക്കില്ല. അത് 100 തരം. അല്ലെങ്കിൽ അത് തെളിയിക്കൂ. അത് ഒരിക്കലും സാധിക്കില്ല............
കാരണം മെൻ ഹാസ് ദി പവർ ഇൻ ഹിസ് ഹാൻഡ്സ് ആന്റ് ഇൻ ഹിസ് ഹാർട്ട്. മെൻ ഈസ് ദി ഓൾമൈറ്റി, മെൻ ഈസ് ലൈഫ്, പുരുഷൻ എന്നും വിജയിക്കട്ടെ.
Post a Comment