Wednesday, April 9, 2014

പ്രതിരോധം എന്ന ആയുധം

പ്രതിരോധം എന്ന ആയുധം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ലഭിച്ച സ്വതസിദ്ധമായ കഴിവാണ്‌ തങ്ങള്‍ക്കു നേരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കുക എന്നത്‌.സിംഹത്തിനു മുന്നിലകപ്പെട്ട മാനും, കുറുക്കനു മുന്നിലകപ്പെട്ട കോഴിയും പാഞ്ഞും പറന്നും ജീവന്‍ രക്ഷിക്കുന്നത്‌ നമ്മുക്ക്‌ സുപരിചിതമാണല്ലോ.അവയ്‌ക്കിത്തരത്തില്‍ സാധിക്കുന്നതിന്റെ കാരണം പ്രകൃത്യാലുള്ള അവയുടെ ചോതനക്കു മുകളില്‍ ആരും വിലക്കുകള്‍ തീര്‍ക്കുന്നില്ല എന്നതുകൊണ്ടു മാത്രമാണ്‌. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത്തരം പ്രതിരോധങ്ങളെ ചങ്ങലക്കിടുവാന്‍ കുടുംബവും ,വ്യക്തികളും , സമൂഹവും ഭരണകൂടവും പല തരത്തില്‍ ശ്രമിക്കുന്നു.പ്രത്യേകിച്ചും പെണ്‍കുട്ടിയുടെ കാര്യത്തില്‍ എനിക്കു രണ്ടു മക്കളാണ്‌.മകള്‍ ആതിര ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞും .മകന്‍ വിശാല്‍ പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞും്‌ ഫലവും കാത്തിരിക്കുന്നു.രണ്ടുപേര്‍ക്കും പുറത്തേക്കുള്ള സഞ്ചാരത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചൊരു വിലക്കും ഞാനോ എന്റെ ജീവിതപങ്കാളിയോ ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും സാമൂഹികമായ ചില ശീലങ്ങള്‍ കാഴ്‌ചകള്‍ അവരെ തികച്ചും രണ്ടുതരം വ്യക്തികളാക്കിത്തന്നെ പരുവപ്പെടുത്തിയെടുത്തുകഴിഞ്ഞു. (1)ചടുലത പ്രകടിപ്പിക്കേണ്ടാത്തവരും (2) ചടുലത പ്രകടിപ്പിക്കേണ്ടവരും. നേരത്തെ എഴുന്നേല്‍ക്കാന്‍ ചെറുപ്പകാലം മുതല്‍ താത്‌പര്യം കാണിച്ച മകള്‍ക്ക്‌ തന്റെ കൂട്ടുകാരായ ഒറ്റ പെണ്‍കുട്ടിപോലും ആ സമയത്ത്‌ അവള്‍ക്ക്‌ കൂട്ടില്ലെന്ന തിരിച്ചറിവില്‍ ആ ശ്രമം കാലക്രമേണെ അവള്‍ ഉപേക്ഷിച്ചു.അവളെ വിളിച്ചു ശല്യപ്പെടുത്തി കളിക്കളത്തിലേക്കു കൊണ്ടുപോകാന്‍ ആരുമില്ല.അങ്ങനെ പെണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിേണ്ടവരല്ലാത്ത വിഭാഗമായി പരിണമിക്കുന്നു. ആരും വിളിച്ചില്ലെങ്കില്‍ രാവിലെ പത്തു മണിവരെ കിടന്നുറങ്ങാന്‍ ഏറെ താത്‌പര്യമുള്ള എന്റെ മകനെ വിളിച്ചുണര്‍ത്തി കളിക്കാന്‍ പോകാന്‍ അവന്റെ സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ അഞ്ചരക്കുതന്നെ ക്വോര്‍ട്ടേഴ്‌സിലെത്തും.അവന്റെ മടിക്കു വളരാന്‍ അവസരമില്ല.അങ്ങനെ ആണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിക്കേണ്ട വിഭാഗമായും പരിണമിക്കുന്നു. ഇത്തരത്തില്‍ ചാകാനായി സൗമ്യമാരേയും കൊല്ലാനായി ഗോവിന്ദചാമിമാരേയും നാം സൃഷ്ടിച്ചെടുക്കുന്നു.

7 comments:

Cv Thankappan said...

ഞാന്‍ മനസ്സിലാക്കിയത് മകളും നല്ല മിടുക്കിയാണെന്നാണ്.എല്ലാ കാര്യങ്ങളും സാമര്‍ത്ഥ്യത്തോടെ നിര്‍വ്വഹിക്കാന്‍ പ്രാപ്തിയുള്ള കുട്ടി.
ആശംസകള്‍
(പ്രതിരോധം എന്നാക്കണം)

VINAYA N.A said...

തങ്കപ്പേട്ടാ പ്രതികരണത്തിനു നന്ദി.ഇക്കൊല്ലം ക്യാമ്പുകളെന്തെങ്കിലും വേണമെങ്കില്‍ അറിയിക്കണേ.പെമ്പിള്ളേരുടെ പന്തുകളി നടക്കുന്നുണ്ടോ? എല്ലാവരോടും അന്യേഷണം അറിയിക്കുക

VINAYA N.A said...

തങ്കപ്പേട്ടാ പ്രതികരണത്തിനു നന്ദി.ഇക്കൊല്ലം ക്യാമ്പുകളെന്തെങ്കിലും വേണമെങ്കില്‍ അറിയിക്കണേ.പെമ്പിള്ളേരുടെ പന്തുകളി നടക്കുന്നുണ്ടോ? എല്ലാവരോടും അന്യേഷണം അറിയിക്കുക

Risha Rasheed said...

എനിക്കാ അഭിപ്രായത്തോട് യോജിപ്പില്ല വിനയാ...കളിക്കളത്തിലെക്കല്ല യെങ്കിലും നേരത്തെയെണീറ്റ് ചെയ്യാനുല്ലതത്രയും ചെയ്യുന്ന പെണ്കുട്ടികളെ എനിക്കറിയാം..അലസത ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു..അതാണ്‍കുറ്റിയില്‍ ആയാലും പെണ്ണിലായാലും...rr

VINAYA N.A said...


പ്രതികരണങ്ങള്‍ക്കു നന്ദി

VINAYA N.A said...


പ്രതികരണങ്ങള്‍ക്കു നന്ദി

VINAYA N.A said...


പ്രതികരണങ്ങള്‍ക്കു നന്ദി