Saturday, May 9, 2009

തീരുമാനം

തീരുമാനം
"മേമേ............. വീടിന്റെ പെയിംന്റിംഗ്‌ പണി ഞങ്ങള്‍ക്കു തരണേ"യെന്നുപറഞ്ഞ്‌ എന്റെ വീടിന്റെ പെയിംന്റെിംഗ്‌ പ്രവര്‍ത്തിയുടെ ഓര്‍ഡര്‍ പിടിച്ചത്‌ എന്റെ ബന്ധുവായ ജേഷ്ടന്റെ മകനാണ്‌.അയാളിപ്പോള്‍ ബി.കോം പാസ്സായി.ഇന്ന്‌ വിദ്യാസമ്പന്നരായ ആണ്‍കുട്ടികളില്‍ പലരും ഇടക്കാല തൊഴില്‍മേഖലയായി തിരഞ്ഞെടുക്കുന്ന പല ജോലികളിലൊന്നാണ്‌ പെയിംന്റെിംഗ്‌ .എന്നോടു ചോദിച്ച ഉടനെ ഞാന്‍ സമ്മതം കൊടുത്തു. -
"ചിലവടക്കം കൂലി ആയിട്ടുമതി പണി. "ഞാന്‍ എന്റെ നിബന്ധന പറഞ്ഞു.
"അതു പറ്റില്ല മേമേ....... ചിലവു വേണം ഭക്ഷണം പുറത്തു പോയി കഴിക്കലെല്ലാം വലിയ പ്രയാസമാണ്‌.നല്ല ഭക്ഷണമൊന്നും കിട്ടില്ല മേമേ........ മേമ എന്തുണ്ടാക്കിയാലും മതി ഞങ്ങള്‍ കഴിച്ചോളും. കൂട്ടത്തിലുള്ളോരൊക്കെ എന്റെ കൂട്ടുകാരാണ്‌. അവര്‍ക്കൊന്നും ഒരു ജാഡയുമില്ല.............." അയാള്‍ അയാളുടെ ബുദ്ധിമുട്ടുകളും തന്റെ കൂട്ടുകാരുടെ മഹത്വവും വര്‍ണ്ണിച്ചു." ചിലവൊക്കെ തരാം പക്ഷേ തിന്ന പാത്രം മോറണം" ഞാന്‍ എന്റെ മനോഗതം വ്യക്തമാക്കി.
"ഓ........ അതൊന്നും കുഴപ്പമില്ല മേമേ.......... ഞങ്ങള്‌ കഴുകിക്കോളും " അയാളെന്റെ നിബന്ധന അംഗീകരിച്ചു.
തിന്ന പാത്രം അപ്പാടെ ഇട്ടിട്ടുപോകുന്ന ആഡ്യന്മാരായ ചില ആണുങ്ങള്‍ എന്റെ വീട്ടില്‍ പണിക്കുവരുമ്പോഴേ ഞാന്‍ പറയും ചിലവടക്കം (ഭക്ഷണമടക്കം) കൂലിമതിയെന്ന്‌ . ദാസേട്ടനുമായി അവര്‍ സംസാരിച്ച്‌ പലപ്പോഴും ചിലവുള്‍പ്പെടെ കൂലിയാക്കും.വിവരം എന്നോടു പറയുമ്പോള്‍ ഞാന്‍ പറയുന്നത്‌ ഒന്നു മാത്രം "അവന്മാരൊക്കെ തിന്നുന്ന പാത്രം നിങ്ങള്‍ കഴുകുമെങ്കില്‍ ചിലവുകൊടുക്കാം "
. ആ നിബന്ധന ദാസേട്ടന്‍ അംഗീകരിക്കും.ആണുങ്ങള്‍ തിന്ന പാത്രം കഴുകുക എന്നുവെച്ചാല്‍ എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്‌.ഏകദേശം ഇരുപതു ദിവസത്തോളം നാല്‌ ആണ്‍കുട്ടികള്‍ (പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവര്‍ , നല്ല വിദ്യാഭ്യാസമുള്ളവര്‍, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തില്‍ പിറന്നവര്‍ ) ഞാന്‍ പറഞ്ഞ നിബന്ധന പാലിച്ചു കൊണ്ട്‌ ജോലി ചെയ്‌തു.പക്ഷേ അവര്‍ ഒരു ദിവസം പോലും ചായ കുടിച്ച ഗ്ലാസോ ,വെള്ളം കുടിച്ച ഗ്ലാസോ കഴുകിയില്ല.എന്റെ വാചകത്തിലെ പിഴവ്‌ അവര്‍ ശരിക്കും മുതലെടുത്തു.മേലില്‍ പണിക്കുവരുന്ന 'മാന്യന്മാരായ' ആണുങ്ങളോട്‌ വളരെ കൃത്യമായിതന്നെ തിന്ന പാത്രവും കുടിക്കുന്ന ഗ്ലാസ്സും മോറണമെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു.

11 comments:

Anonymous said...

There is an old question! " Do your bangles go loose"? But don't ask YOU. You are not a "malayali veettamma" YOU are VINAYA. ha ha ha!

Anonymous said...

അതിനു വള ഇപ്പൊ ചെക്കന്മാരു പിള്ളേരുടെ സ്റ്റൈല്‍ അല്ലേ അനോണി.

താന്‍ തന്നെ ചായ കുടിച്ച ഗ്ലാസ്സ് കഴുകി വച്ചാല്‍ ആ വള ഊരിപ്പോവുമോ? ന്നാ പിന്നെ ചായ കുടിക്കണ്ടാന്ന് വക്ക്

പ്രിയ said...

വിനയാ, അവരു ഗ്ലാസ് വച്ചിട്ടു പോകുമ്പൊള്‍ തന്നെ ആ സഹോദരപുത്രനോട് മറ്റുള്ളവര്‍ കേള്‍ക്കെ തന്നെ സ്നേഹത്തോടെ പറയണ്ടാരുന്നോ 'ആ ഗ്ലാസ് കൂടെ ഒന്നു മാറ്റിയേരേട്ടോ' ന്ന്. എന്തിനാ പിന്നത്തേക്ക് വക്കുന്നേ?

അവനവന്‍(അവളവള്‍) കഴിച്ച/കുടിച്ച പാത്രം (ഭക്ഷണശാലകളിലൊഴികെ) സ്വയം വ്യത്തിയാക്കി വക്കുന്നതാ അതിന്റെ ഒരു ശരി. :) അതാരായിരുന്നാലും

അനില്‍@ബ്ലോഗ് // anil said...

"ആണുങ്ങള്‍ തിന്ന പാത്രം കഴുകുക എന്നുവെച്ചാല്‍ എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്‌"

അങ്ങിനെ വാശി പിടിക്കേണ്ട കാര്യമുണ്ടോ വിനയ?
പെണ്ണുങ്ങള്‍ തിന്നുന്ന പാത്രം കഴുകുന്നതിനു മടിയില്ലെന്നാണോ ധ്വനി?
:)

അവനവന്റെ പാത്രം കഴുകിവക്കുക എന്നത് നല്ല ശീലം തന്നെയാണ്. സാധാരണ ബന്ധു വീടുകളിലും മറ്റും ചെന്നാല്‍ നമ്മള്‍ കഴുകുന്ന പാത്രങ്ങള്‍ സ്വയം കഴുകാനനുവദിക്കില്ല.

ഓഫ്ഫ്:
ഇത്തരം നിസ്സാര പ്രശ്നങ്ങളില്‍ സമയം കളയുന്നതെന്തിന്? കൃഷ്ണ.തൃഷ്ണയുടെ പോസ്റ്റിലിട്ട ഈ കമന്റ് വളരെ രസകരവും വേറിട്ടതുമായിരുന്നു കേട്ടോ. അതൊന്നെടുത്ത് ഇവിടെ ചര്‍ച്ച ചെയ്താലോ?
:)

പ്രിയ said...

വിനയ, ആ കമന്റ് തീര്‍ച്ചയായും വളരെ വ്യത്യസ്ഥമായിരുന്നു.വായിച്ച ശേഷം പലവട്ടം മനസ്സില്‍ അറിയാതെ അല്‍ഭുതം ഉണ്ടാക്കിയ ഒരു നിരീക്ഷണം.സബീല്‍ പാലസില്‍ കാണാറുള്ള, ഒരു ഭംഗിയും ഇല്ലാത്ത പെണ്മയില്‍ ഇപ്പോഴാണ് ചിന്തയില്‍ പോലും വന്നത്.

(പെണ്ണിനെ അണിയിച്ചൊരുക്കിയതിലും അതില്‍ പെണ്മനസ്സില്‍ ഒരു കോമ്പ്ലക്സ് ഉണ്ടാക്കി എടുക്കുന്നതിലും ആണ് വിജയിച്ചു. ല്ലേ ? :)

VINAYA N.A said...

തീര്‍ച്ചയായും അനീ.അത്ങ്ങനെ തന്നെയാണ്.കഴിഞ്ഞാഴ്ച ഒരു ദിവസം ബസ്സില്‍ ഒരു ചെറിയ കാര്‍ബോഡ് പെട്ടിയുംകൊണ്ട് അടുത്തിരുന്ന പണക്കാരിയായ താത്തയോട് ലോഹ്യത്തിനിടയില്‍ എന്താ ഈ പെട്ടിയില്‍ എന്നുള്ള നിര്‍ദ്ദോഷമായ എന്റെ ചോദ്യത്തിന് തന്റെ വീട്ടില്‍ ഇഞ്ചിപ്പണിക്കു വരുന്നവര്‍ക്ക് ചിലവുകൊടുക്കുന്നകാര്യവും അവര്‍ കണ്ടുപിടിച്ച പരിഹാരമാര്‍ഗ്ഗവും പറഞ്ഞതിങ്ങനെയാണ് “ ഇനിക്ക് ഈ കണ്ട ആണ്ങ്ങള്ടെ എച്ചിപ്പാത്രം മോറാന്ന്ച്ചാ അറ്പ്പാ‍ ഇത് കടലാസ് പ്ലേറ്റൂം ഗ്ലാസുമാണ്.ഇതില് കൊട്ത്താപിന്നെ സൊല്ല ഇല്ലേലോ

മനനം മനോമനന്‍ said...

പാത്രം കഴുകിവയ്ക്കാമെന്നു പറഞ്ഞാലും മിക്ക പെണ്ണുങ്ങളും സമ്മതിയ്ക്കില്ലല്ലോ!

Roy said...

ശ്രീമതി വിനയ,
ക്ഷമാപണത്തോടെ പറയട്ടെ, ആദ്യത്തെ അനോണി കമന്റ്‌ ഞാനാണിട്ടത്‌. താങ്കളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളെയും, പോസ്റ്റുകളിൽ അവതരിപ്പിക്കാറുള്ള വിഷയങ്ങളേയുമൊക്കെ ബഹുമാനത്തോടെ കാണുകയും വായിക്കുകയും ചെയ്യുന്ന ആളാണ്‌ ഞാൻ.
എങ്കിലും രണ്ടു നാലു ചെറു വാല്യക്കാര്‌ ചായ കുടിച്ച ഗ്ലാസ്സ്‌ കഴുകുന്നത്‌ അധമമാണ്‌ അല്ലെങ്കിൽ അസമത്വമാണ്‌ എന്നു ബ്ലോഗിലൂടെ വിളിച്ചു പറയുന്നത്‌ കണ്ടപ്പോൾ ഒരു തനി പുരുഷ മേധാവിയുടെ സ്വരം പുറപ്പെടുവിച്ചു പോയെന്നേ ഉള്ളു.
ചായ കഴിച്ചിട്ടു പോയ ആ പിള്ളേര്‌, പാത്രം കഴുകില്ല എന്ന താങ്കളുടെ പിടിവാശിക്കു നൽകിയ മറുപടിയാണ്‌, ഗ്ലാസ്‌ കഴുകാതെ പോയതിലൂടെ ചെയ്തതെങ്കിൽ, ഞാൻ അവരെയും തെറ്റു പറയില്ല. ആത്മാഭിമാനത്തെ (അല്ലെങ്കിൽ ഈഗോയെ) തൊട്ടു കളിച്ചാൽ ഏതു 'കോവാല'നും ഇത്രയെങ്കിലും ചെയ്യും!

ഞാനിപ്പോൾ കരുതുന്നത്‌ ഇതാണ്‌. വീട്ടിൽ ആഹാരം കഴിച്ചെണീക്കുമ്പോൾ എച്ചിൽപ്പാത്രം മേശപ്പുറത്തു നിന്ന്‌ എടുത്ത്‌ അടുക്കളയിൽ കൊടുക്കാൻ പോലും അനുവദിക്കാതെ എടുത്തു കൊണ്ടു പോകുമായിരുന്ന അമ്മയും, പിന്നീട്‌ ഏട്ടത്തിയമ്മയും, ഇപ്പോൾ അതു തന്നെ ചെയ്യുന്ന ഭാര്യയും എത്രമാത്രം മോശക്കാരാണ്‌ എന്നാണ്‌. പക്ഷെ ഗ്യാസ്‌ ഇല്ലാതെ വന്നാൽ അവർക്കു വേണ്ടി ഇത്തിരി വിറകു കീറി കൊടുക്കുന്നതിനോ, അവരലക്കിയിടുന്ന തുണി വിരിച്ചിടുന്നതിനോ, തറ തുടയ്ക്കാൻ സഹായിക്കുന്നതിനോ, അപ്പിയിട്ട കുഞ്ഞിനെ കഴുകിയെടുക്കുന്നതിനോ ഒരു ഉളുപ്പും എനിക്കും തോന്നിയിട്ടില്ല!
താങ്കളുടെ നിലപാടുകളിലുള്ള കൈകടത്തലല്ല ഇതെന്നറിയിക്കട്ടെ. ആരെങ്കിലും ഏറ്റു പിടിച്ചു വഷളായാലോന്നോർത്ത്‌ ഭയന്നാണ്‌ ആദ്യം അനോണി കമന്റ്‌ ഇട്ടത്‌. അതിന്‌ അർഹിക്കുന്ന അവഗണന നൽകിയ ധൈര്യത്തിലാണ്‌ ഇത്രയും നീട്ടി എഴുതിയത്‌.
ആശംസകൾ

Calvin H said...

ആണുങ്ങള്‍ കഴിച്ച പാത്രം കഴുകാന്‍ മാത്രമേ പ്രശ്നം ഉള്ളെങ്കില്‍ വിയോജിക്കുന്നു :)

ബുദ്ധിമുട്ടാണെങ്കില്‍ ഡിസ്പോസിബിള്‍ പാത്രങ്ങള്‍ തന്നെ ശരണം. ഞങ്ങടെ നാട്ടിലൊക്കെ വീട്ടില്‍ ജോലിക്കു വരുന്ന മിക്ക തൊഴിലാളികളും ആവശ്യപ്പെടാതെ തന്നെ ഗ്ലാസ് കഴുകാറാണ് പതിവ്.

വീട്ടില്‍ വരുന്നവര്‍ കഴിച്ച പാത്രം ആഥിതേയര്‍ കഴുകി വെയ്ക്കുന്നതാണ് അതിന്റെ ഒരു മര്യാദ അല്ലേ? സ്വതവേയുള്ള എല്ലാത്തിലും ഉള്ള മടി പാത്രം കഴുകാനും ഉണ്ടെങ്കിലും വീട്ടില്‍ ഒരാള്‍ വന്നു ചായ കുടിച്ചാല്‍ ആ ഗ്ലാസ് അയാളെക്കൊണ്ട് കഴുകിക്കാതെ സ്വയം ചെയ്യുന്നത് തന്നെ എനിക്കിഷ്ടം.

ശ്രീ said...

നമ്മള്‍ കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകി വയ്ക്കുന്നത് നല്ലതു തന്നെ.

പക്ഷേ വീട്ടില്‍ ഒരാള്‍ വിരുന്നു വരുമ്പോള്‍ അയാളെ കൊണ്ട് പാത്രം കഴുകി വപ്പിയ്ക്കുവാന്‍ സാധിയ്ക്കുമോ? (അതോ അവര്‍ക്കും ഡിസ്പോസിബിള്‍ പാത്രവും ഗ്ലാസ്സും കൊടുക്കുമൊ?)

അതേ പോലെ നമ്മള്‍ ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഭക്ഷണം കഴിച്ച ശേഷം നമുക്ക് ഇങ്ങനെ ഒരു ശീലം ഉള്ളതിനാല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെ കഴുകും എന്ന് നിര്‍ബന്ധ ബുദ്ധി കാട്ടിയാല്‍ അത് ആ വീട്ടുകാരെ വിഷമിപ്പിയ്ക്കില്ല എന്നുറപ്പു പറയാമോ? ( ആ വീട്ടുകാര്‍ക്ക് അതിഥിയെ കൊണ്ട് പാത്രം കഴുകിക്കുന്നത് ചിന്തിക്കാനേ പറ്റില്ല എന്നാണെങ്കില്‍)

അതോ പണിക്കാരോട് മാത്രമേ ഉള്ളോ ഇത്തരം പക്ഷഭേദം? (പക്ഷഭേദമെന്ന് വിളിയ്ക്കാമോ?)

ശ്രീഹരി പറഞ്ഞതു പോലെ ഞാന്‍ താമസിയ്ക്കുന്നിടത്ത് ഒരാള്‍ വന്നാല്‍ അയാള്‍ കഴിയ്ക്കുന്ന പാത്രം കഴുകി വയ്ക്കുന്നത് (അത് ആണായാലും പെണ്ണായാലും) എനിയ്ക്ക് കുറച്ചിലായി തോന്നാറില്ല - പലപ്പോഴും അത് വേണ്ടി വരാറില്ലെങ്കിലും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഇതിലിത്ര വിഷമിക്കാനെന്തുള്ളൂ.. ഒരു കല്യാണത്തിനു പോയാല്‍ വിളമ്പാന്‍ ആളുകളുടെ തിക്കും തിരക്കുമായിരിക്കും എന്നാല്‍ എച്ചില്‍ വലിക്കാന്‍ ഒരു തിരക്കും കാണൂല. ആ മടി അല്ലാതെ ഈ എഴുത്തില്‍ ഒരു കഴമ്പുമില്ല.

ഇന്നേവരെ സ്ത്രീകളാരേം അങ്ങനെ എച്ചില്‍ വലിക്കാന്‍ കാണാതിരുന്നത് ഇതേ സ്വഭാവവിശേഷം കൊണ്ടാണെന്ന് മനസ്സിലായി.