Monday, May 11, 2009

അയോഗ്യത

അയോഗ്യത
ഒരു ദിവസം സ്‌റ്റേഷനിലേക്ക്‌ ഒരാള്‍ ഫോണ്‍ വിളിച്ച്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ നിന്നും അനധികൃതമായി മണലുകോരുന്നുണ്ട്‌ എത്രയും പെട്ടന്ന്‌ വരണം എന്നു പറഞ്ഞു.ഉടനെ തന്നെ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായിരുന്ന ASI എല്ലാവരോടുമായി ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു
"വെയിറ്റിംഗില്‍ ഉള്ളവരെല്ലാവരും വണ്ടിയില്‍ കയറ്‌.........."
അന്ന്‌ ഞാനും വെയിറ്റിംഗ്‌ ഡ്യൂട്ടിയിലായിരുന്നു.(Emergency waiting എന്നാണ്‌ പറയാറ്‌.ഓരോ ദിവസവും നിശ്ചിതയെണ്ണം പോലീസുകാരെ ഇത്തരത്തില്‍ Emergency waiting duty ക്കായി നിയമിക്കും.അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിത സംഭവങ്ങള്‍ക്ക്‌ ഉചിതമായ രീതിയില്‍ ഈ വിഭാഗത്തെ വിനിയോഗിക്കുകയാണ്‌ പതിവ്‌.)
ഞാനുള്‍പ്പെടെ അഞ്ചുപേരാണ്‌ അന്ന്‌ വെയിറ്റിംഗില്‍ ഉണ്ടായിരുന്നത്‌.അവരോടൊപ്പം ഞാനും വണ്ടിയില്‍ കയറാനായി ഇറങ്ങി.ഞാന്‍ ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ "എന്തിനാ വിനയ കയറുന്നത്‌.മണലു കോരലാണ്‌ അവിടെ പെണ്ണുങ്ങളൊന്നും ഉണ്ടാകില്ല.വേണ്ട വിനയ കയറേണ്ട " എന്ന്‌ ASI ഒറ്റശ്വാസത്തില്‍ ഉത്തരവിറക്കി.
"ഓ........... അപ്പം പെണ്ണുങ്ങള്‌ മണലു കക്കുന്നില്ല എന്നുള്ളതാണോ ഈ ഡ്യൂട്ടിക്കുള്ള എന്റെ disqualification ? ഞാന്‍ മുമ്പിലെ കണ്ണാടിയിലൂടെ ASI സാറിന്റെ മുഖത്തുനോക്കി ചോദിച്ച്‌ എന്റെ പ്രതിഷേധം പ്രകടിപ്പിച്ച്‌ പിന്തിരിഞ്ഞു.വണ്ടി സ്റ്റാര്‍ട്ടിംഗ്‌ നിലയിലായിരുന്നു. ഒരു വാക്കേറ്റത്തിന്‌ സമയവുമില്ല.അവര്‍ ജീപ്പെടുത്തു.തികച്ചും മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യയായി ഞാന്‍ സ്റ്റേഷനിലേക്കു കയറി.
ഇതെന്തൊരു ഗതികേടാണ്‌ ? ഇന്ന്‌ നിലവിലുള്ള കള്ളന്മാരും കൊള്ളക്കാരും മാഫിയക്കാരും ,ചൂതാട്ടക്കാരും എല്ലാം പുരുഷന്മാരാണ്‌.അങ്ങിനെയുള്ള സാഹചര്യം നിലനില്‌ക്കുമ്പോള്‍ sex തിരിച്ചു മാത്രമേ പോലീസുകാര്‍ക്ക്‌ ജോലി ചെയ്യാനൊക്കൂ എന്ന നില അപകടകരം തന്നെ.
വനിതാപോലീസുകാര്‍ക്ക്‌ ചടുലമായ ഒരു ജോലി ചെയ്യണമെങ്കില്‍ സ്‌ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ചടുലതയുള്ളവരാകണം.മണലുകക്കാനും,പണം വെച്ച്‌ ചീട്ടുകളിക്കാനും, കൊള്ളചെയ്യാനും മറ്റും മറ്റും സ്‌ത്രീകള്‍ മുന്നോട്ടു വരണേയെന്ന്‌ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതാപോലീസുകാര്‍ പ്രാര്‍ത്ഥിക്കണോ............?
നിലവിലുള്ള മോശമായ അവസ്ഥയെ വീണ്ടും വീണ്ടും മോശമാക്കാതെ അത്‌ ഇല്ലായ്‌മ ചെയ്യണമെങ്കില്‍ അത്തരത്തിലുള്ള Duty കളില്‍ താത്‌പര്യത്തോടെ കടന്നു വരുന്നവരെയെങ്കിലും തടയാതിരിക്കണം.

8 comments:

ശ്രീ said...

അനുകൂലിയ്ക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

പുരുഷ പോലീസുകാര്‍ പെണ്‍കുറ്റവാളികളെ തല്ലാന്‍ പാടില്ലല്ലൊ പീഡനക്കേസാകും

അതു തിരിച്ച്‌ വനിതാ പോലീസുകര്‍ക്കും ബാധകമാണ്‌.

വെറുതെ പ്രശ്നത്തിണ്റ്റെ ഒരു വശം മത്രം ചിന്തിചാല്‍ മതിയൊ മാഡംഒരു

കാര്യത്തെ പ്രശ്നവല്‍ക്കരിക്കുംബൊള്‍ അതിണ്റ്റെ എല്ലാ വശങ്ങളെയും പരിശോധിക്കുന്നത്‌ നന്നയിരിക്കും.

വെറും കയ്യടി മത്രമാണൊ ലക്ഷ്യം !!!
അല്ലല്ലൊ.... ?

Areekkodan | അരീക്കോടന്‍ said...

പ്രാര്‍ത്ഥിക്കണോ............?????????

ഹന്‍ല്ലലത്ത് Hanllalath said...

സന്തോഷിന്‍റെ കമന്റിനോട് യോജിക്കുന്നു..

|santhosh|സന്തോഷ്| said...

തെമ്മാടികളോ ക്വട്ടേഷന്‍ ടീമുകളോ ആയ മണല്‍ വാരല്‍ മാഫിയ ആയതുകൊണ്ടോ അപകടം ഉണ്ടാവുന്ന ഒന്നായതുകൊണ്ടോ ആയിരിക്കുമല്ലോ ആ ഏ എസ് ഐ അങ്ങിനെ പറഞ്ഞത്. അതായത് വിനയയുടെ രക്ഷ എന്ന നിലക്ക്. അതിനെ ഒരു വര്‍ഗ്ഗീകരണം അല്ലെങ്കില്‍ ആണ്‍ കോയ്മ എന്ന രീതിയില്‍ കാണണോ? മാത്രമല്ല, ആ ഓപ്പറേഷനില്‍ മാഫിയയില്‍ നിന്ന് എന്തെങ്കിലും ആക്രമണം വിനയക്കുണ്ടായാല്‍/ ശാരീരികമായി ചെറുത്തു നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍; അത്തരം സ്ഥലങ്ങളില്‍ / ഓപ്പറേഷന് എന്തിനു വനിതാ പോലീസിനെ കൊണ്ടുപോയി എന്ന മുകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയേണ്ടി വരില്ലേ? അതൊഴിവാക്കുകയല്ലേ അദ്ദേഹം ചെയ്തത്?

വീകെ said...

പെണ്ണുങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ വനിതാപോലീസിനെ ഉൾപ്പെടുത്തണം.
അല്ലാത്ത കേസുകൾക്ക് അവരുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല,അതിന് തെയ്യാറുള്ളവർ ഉണ്ടായാൽ പോലും.

ea jabbar said...

ഈ പോരാട്ടത്തിനു എല്ലാ വിധ ഭാവുകങ്ങളും പിന്തുണയും നേരുന്നു. വരും തലമുറകളെങ്കിലും ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്നു ഉറപ്പാണ്. സധൈര്യം മുന്നോട്ട് !

നാട്ടുകാരന്‍ said...

സന്തോഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു .....
ആ ഓഫീസിര്‍ക്കും ജീവിക്കേണ്ടേ .....