മാധവിക്കുട്ടിയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍
2003 സെപ്റ്റംബര്‍ 11 ാം തിയ്യതി എന്റെ ആത്മകഥയുടെ(എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര) പ്രകാശനകര്‍മ്മം നടത്തിയത് കമലാസുരയ്യ യായിരുന്നു.വളരെ പ്രസരിപ്പോടെ അവര്‍ എന്റെ ഓരോ ചോദ്യത്തിനും കൊച്ചുകുട്ടികളെപ്പോലെ കുസൃതിയില്‍ പൊതിഞ്ഞ മറുപടികള്‍ തന്നു എന്നേയും മറ്റുള്ളവരേയും ഏറെ ചിരിപ്പിച്ചു..അവരോടുള്ള എന്റെ ഒരു ചോദ്യവും അവര്‍ എനിക്കു തന്ന ഉത്തരവും ഞാന്‍ ഈ നിമിഷം ഏറെ വേദനയോടെ നിങ്ങളുമായി പങ്കു വെക്കട്ടെ.പുസ്തക പ്രകാശനചടങ്ങ് ദിവസം അവരുടെ തലയില്‍ പ്രത്യേക രീതിയില്‍ അലങ്കരിച്ചു വെച്ച വെള്ള നിറമുള്ള തട്ടത്തില്‍ ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന മുത്തുകള്‍ തൊട്ടുകൊണ്ട് ഞാന്‍ ചോദിച്ചു... "അമ്മേ...എന്തിനാണ് ഈ കിരീടം പോലെ ഇങ്ങനെ മുത്തൊക്കെ വെച്ചിട്ട്........ ?കുട്ട്യേ.......... മതം മാറീതല്ലേ....... അപ്പംപിന്നെ എന്തിനാ കൊറക്കിന്നത് രാജകുടുംബം തന്നെ ആയ്ക്കോട്ടേന്ന് ........" അവരുടെ നിഷ്കളങ്കമായ അടക്കം പറച്ചില് കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
.
9 comments:
ഇന്നലെ ടിവിയില്‍ മാധവിക്കുട്ടിയുടെ പഴയ കാര്യങ്ങള്‍ കാണിക്കുന്നതിനിടയില്‍ ഞാന്‍ കണ്ടു വിനയയെ (ഇന്‍ഡ്യ വിഷനിലാണെന്നു തോന്നുന്നു).അത് ഈ പുസതക പ്രകാശന ചടങ്ങിന്റേയാവും.
മലയാളത്തിന്റെ മാധവിക്കുട്ടിക്കു് ആദരാന്ജ്ജലികള്‍.
Good lines.
വരികള്‍ ആവര്‍ത്തിച്ച് വന്നിരിക്കുന്നല്ലോ.
ധീരമായ എഴുത്തിലൂടെ മാനസപുത്രിയായി മാറിയ എഴുത്തുകാരി...
പ്രണാമം
athengane pattyppoyi ennariyilla.aadyam past cheythappol vannilla,pinneed veendum past cheythu.ade pusthakaprakashnachadangilayirunnu.ellavarkkum nandi.
അതാണ് മാധവിക്കുട്ടി സ്റ്റൈൽ...
ജീവിച്ചിരുന്നപ്പോൾ തെറിക്കത്തുകൾ എഴുതി അവരെ പൂനയിലേയ്ക് ഓടിച്ച ശേഷം നമ്മൾ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു !!!
അല്ലെങ്കില്‍ എന്തിനാണു കുറക്കുന്നത് !!!
അവര്‍ ജീവിതം ആഘോഷിച്ചു തീര്‍ത്തിരിക്കുന്നു.
..പോസ്റ്റ് എഡിറ്റു ചെയ്യാനുള്ള ഓപ്ഷന് ഉണ്ടല്ലോ...
ആവര്‍ത്തിച്ചു വന്നത് അവിടെ പോയി ശെരിയാക്കൂ..
thank u haNllalaTh
Post a Comment