ഇങ്ങിനേയും ആകാം
കോടതി ഡ്യൂട്ടിക്കായി കോടതിയിലെത്തിയപ്പോള്‍ സമയം 10.55 പതിനൊന്നു മണിക്ക് കോടതി തുടങ്ങും.യൂണിഫോം മാറ്റാനായി സാധാരണ കയറാറുള്ള മുറിയിലേക്ക് പാഞ്ഞു കയറി. അവിടെയതാ എന്നെപ്പോലെ തന്നെ വൈകിവന്ന രണ്ടു പോലീസുകാര്‍ ധൃതിപ്പെട്ട് വസ്ത്രം മാറാന്‍ തുടങ്ങുന്നു.മാറി നില്‍ക്കുമോ എന്നു ചോദിക്കാന്‍ യാതൊരു ന്യായവുമില്ല.ആലോചിക്കാന്‍ സമയവുമില്ല.ആപോലീസുകാര് വസ്ത്രം മാറുന്ന അതേ മുറിയില്‍ നിന്നു തന്നെ അവരോടൊപ്പം ഞാനും യൂണിഫോം ധരിച്ച് പുറത്തേക്കിറങ്ങി ഇറങ്ങുന്നതിനിടയില്‍ ഒരു പോലീസുകാരന് ചോദിച്ചു " ഇത്ര അടുത്തായിട്ടും സാറെന്താ വൈകിയത് " ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ കൃത്യ സമയത്തു തന്നെ കോടതിയിലെത്തി.
17 comments:
സത്യത്തില്‍ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലാവണില്ല്യാ...
ഈ പോലീസ്കാര് എന്നുദ്ദേശിച്ചത് ആണ് പോലീസ് ആണോ.. അങ്ങിനെയെങ്കില്‍ അവിടെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറേ വേറേ ഡ്രസ്സിങ്ങ് റും ഇല്ലെ...?
അതാണ് മാഡം ഉദ്ദേശിച്ചതെങ്കില്‍.....
ഇനി അല്പം നേരത്തേ വീട്ടില്‍ നിന്നിറങ്ങണേ.. ഫുള്‍ ഒഫീഷ്യന്‍ ഡ്രസ്സില്‍ ഇറങ്ങുക അപ്പോ ഈ പ്രശ്നം ഉണ്ടാകില്ലല്ലൊ ..
:)
ആണ് പോലീസുകാര്‍ തന്നെയാണ്.കോടതിയില്‍ ഡ്രസ്സിംഗ് റൂമൊന്നു മുണ്ടാകില്ല.ഉള്ള സൗകര്യത്തില്‍ കഴിച്ചു കൂട്ടണം.കോടതിയില്‍ എത്തേണ്ടത് യൂണിഫോമിലാണ്.അതെവിടുന്നു മാറ്റിയാലും പ്രശ്നമില്ല.ഒന്നിച്ചു വസ്ത്രം മാറിയതില്‍ ഒരു പുതുമയും ആലോചിക്കാന്‍ അവിടെയാര്‍ക്കും സമയമുണ്ടായിരുന്നില്ല.
സ്ത്രീകള്‍ക്ക് ഇങ്ങനെയും ചില ആവശ്യങ്ങള്‍ ഉണ്ടെന്നു എന്തുകൊണ്ട് സ്ത്രീപ്രാധിനിധ്യമുള്ള നമ്മുടെ ഭരണകൂടം മനസ്സിലാക്കുന്നില്ല?
എന്ത് കൊണ്ട്ട് പൊതു ഇടങ്ങളില്‍ സ്ത്രീയുടെ ജൈവപരമായ ചില ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റിയ സാഹചര്യങ്ങള്‍ ഒരുക്കുന്നില്ല?
എന്തിന്? ദൂരയാത്രക്കിടയില്‍ ഒന്ന് മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ തൃപ്തിയോടെ,പേടിക്കാതെ ഒന്ന് സാധിക്കാന്‍ കഴിയുന്ന ഏതെന്കിലും ഒരു സ്ഥലമുണ്ടോ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍?
പിന്നെയാണ് വസ്ത്രം മാറാന്‍ സ്ത്രീക്കും പുരുഷനും വേറെ വേറെ മുറികള്‍!
ഈ നാട്ടില്‍ ഇത്തരം ആവശ്യങ്ങള്‍ ഒരു അഹങ്കാരമായി ആരും കാണാതിരുന്നാല്‍ വിനയയുടെ ഭാഗ്യം
ഇപ്പോള്‍ വിനയ ചെയ്തത് നേരെ തിരിച്ചായിരുന്നു നടന്നതെങ്കിലോ? അതായത്, രണ്ടു സ്ത്രീ പോലീസുകാര്‍ വസ്ത്രം മാറുന്ന മുറിയില്‍ കോടതിയില്‍ പെട്ടെന്നു ഹാജരാകേണ്ട തിരക്കുകാരണം വിനയന് എന്ന പോലീസുകാരന് ഓടിക്കയറി വസ്ത്രം മാറുന്നു. ആ സ്ത്രീ പോലീസുകാര്‍ക്കിടയില്‍ വിനയ എന്ന സ്ത്രീ പോലീസുകാരി ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും വിനയനു പണി പോയേനെ.
എന്റെ ഓഫീസിലും ഞാന്‍ സഞ്ചരിക്കുന്ന തീവണ്ടിയിലുമൊക്കെ ഇങ്ങനെ തന്നെയാ, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൂടി ഒറ്റ ടോയ്ലറ്റേയുള്ളൂ. പക്ഷേ ഒരാള്‍ അകത്തു കയറിയാല്‍ അയാള്‍ പുറത്തു വരുന്നതു വരെ മറ്റുള്ളവര്‍ കാത്തു നില്ക്കും.
ഇങ്ങനെയും മനുഷ്യരോ?
പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഒരു മുറിയില്‍ വെച്ച് വസ്ത്രം മാറേണ്ടി വരുന്ന സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഓര്‍ത്തു അതിനെതിരെ ശബ്ദമുയര്‍ത്തേണ്ട പുരുഷ പ്രജകള്‍ നല്കുന്ന ഉപദേശം കൊള്ളാം.
ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നത് പോലെ ,അനിവാര്യമായ സൗകര്യങ്ങള്‍ ഇല്ലങ്കില്‍ അതുള്ളിടത്തുനിന്നു ചെയ്തിട്ട് വരിക എന്നല്ലേ?.ഭയങ്കര പുദ്ധി.
പേരില്ലാത്ത സുഹൃത്തേ,
താങ്ങള് പറഞ്ഞതെല്ലാം ശരി തന്നെ.പക്ഷെ, ഒന്ന് മറന്നു.
ഒരു സ്ത്രീയും പുരുഷനെ അക്രമിക്കാറില്ല.രണ്ടു സ്ത്രീകള്‍ വസ്ത്രം മാറുന്നിടത് വസ്ത്രം മാറാനായി ചെല്ലുന്ന പുരുഷന് ശാരീരികമായ ഒരു അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരില്ല. തീര്‍ച്ച.
പക്ഷെ, സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ച് ചരിത്രമുണ്ടോ ?
പ്രിയ ഷഹാനാ............... ഇനിയും നമ്മള് ഭരണകൂടങ്ങളെ കുറ്റം പറഞ്ഞ് പരിഹാസ്യരാകേണ്ടതില്ല.പൊതു ഇടങ്ങള്‍ നമ്മുടേതു കൂടി ആക്കിമാറ്റുക എന്നതായിരിക്കണം നമ്മള് തിരഞ്ഞെടുക്കേണ്ട പരിഹാര മാര്‍ഗ്ഗം.ആരുടെ മൂത്രവും നാറും .ഒരിക്കല്‍ ഒരു ബസ്യാത്രയില് ഒരു പെട്രോള്‍ പമ്പിനോടു ചേര്‍ന്ന് ഒരു ട്രാഫിക്ബ്ലോക്കില്‍ പെട്ട് ഒരു മണിക്കൂറിലേറെ നിര്‍ത്തിയിടേണ്ടി വന്നു.സ്ഥലം പട്ടണമാണ്.മിക്കവരും പുറത്തിറങ്ങി നില്‍ക്കുകയാണ്.പുറത്തു നിന്ന ഞാന്‍ അടുത്തുനിന്ന പുരുഷസുഹൃത്തിനോടായി ഹാവൂ...! ഒന്നു മൂത്രമൊഴിച്ചപ്പോള്‍ സമാധാനമായി എന്ന് പറഞ്ഞപ്പോള്‍ അടുത്തു നിന്ന സുഹൃത്തുള്‍പ്പെടെ മൂന്നു പുരുഷന്മാര് ഒരേ ശബ്ദത്തില്‍ എന്നോടു ചോദിച്ചു "എവിടുന്നാ... മൂത്രമൊഴിച്ചത് ?"
"ഇതാ ഈ പമ്പിില് ടോയ്ലെറ്റുണ്ട് " ഉടനെ ആ മൂന്നു പുരുഷന്മാരും ആ പമ്പില്‍ പോയി കാര്യം സാധിച്ചു. ഇത്തരത്തിലുള്ള അവസരങ്ങള്‍ എല്ലാവര്ക്കും ഉണഅടാകാറുണ്ട്.ഒരു സ്ത്രീ മൂത്രമൊഴിക്കാനായി ഒരു മിനിറ്റൊന്ന് ഇരിക്കുന്നത് ആരേലും കണ്ടാല്‍ അത് മൂത്രമൊഴിക്കായാണ് എന്നല്ലാതെ ബോംബുണ്ടാക്കാനാണ് എന്നൊന്നും ധരിക്കില്ലല്ലോ. ആരേയും പഴി പറയാതെ ഈ ലോകത്തിന്റെ നന്മയിലും , തിന്മയിലും ,സൗകര്യങ്ങളിലും ,അസൗകര്യങ്ങളിലും ഒരുപോലെ പങ്കാളികളായി സ്നേഹിച്ചും,പൊുതിയും വിമര്‍ശിച്ചും നമ്മുക്കും ജീവിക്കാം..... തികച്ചും സങ്കര്‍ഷമില്ലാതെ
VINAYA N.A.....
VINAYA MOHANDAS എന്ന് കൊടുത്തൂടെ ..??
( ദേഷ്യം പിടിപ്പിക്കാനാണ്tto )
..Sir ennathinte abbreviation manassilakki thannathinu thanks ..
ഞാന്‍ കരുതി പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ ഡ്രസ്സ് കാണുമല്ലോ ..അതാണ് പോലീസ് കാരന് എന്തെ വൈകിയത് എന്ന് ചോദിച്ചത് എന്ന് ..
ഷഹനാസ് ഷാജിക്ക് വിനയ കൊടുത്ത വിശദികരണം, അതാണ് നാം കാണേണ്ടത്.
പലപ്പോഴും സ്ത്രീ അന്യഗ്രഹ ജീവിയായിട്ടാണ് "ചില ഫെമിനിസ്റ്റുകൾ" കാണുന്നത്, അവിടെയാണ് ഫെമിനിസം വഴി തെറ്റുന്നത്.
എന്ന് മുതലാണ് ഈ ലോകത്തിന്റെ തിന്മകളിലും അസൌകര്യങ്ങലിലും ഒരു പരാതിയുമില്ലാതെ ജീവിക്കാന്‍ വിനയ പഠിച്ചത്?
അങ്ങിനെയെങ്കില്‍ ഇത്രയും നാള് പോരുതിയതെല്ലാം എന്തിനായിരുന്നു? കാലം ചെല്ലുംതോറും വിപ്ലവവീര്യത്തിനു കുറവ് വരുന്നത് പോലെ വിനയക്കും മതിയായോ?
വിനയയില്‍ നിന്നും ഇങ്ങനെ ഒരു മറുപടിയല്ല എനിക്ക് വേണ്ടത്.മറിച്ച് നീതികേടിനെതിരെ പ്രതികരിക്കാന്‍ ഈ തലമുറയ്ക്ക് ഒരു തീപ്പോരിയെന്കിലും കൊടുക്കാന്‍ കഴിയണം.അതാണ വാക്കിന്റെ ശക്തി.അല്ലാതെ എല്ലാ അന്യായങ്ങള്‍ക്ക് മുന്നിലും അഡ്ജസ്റ്റ് ചെയ്യാന്‍ വീണ്ടും വീണ്ടും അവരെ പ്രാപ്തരാക്കണോ ?
ഞാന്‍ ഉന്നയിച്ചത് സ്ത്രീ സമൂഹം അനുഭവിക്കുന്ന,എന്നാല്‍ അധികം പേരും പുറത്തു പറയാതത
ഒരു നീതികേട് തന്നെയാണ്.വിനായ പറഞ്ഞത് പോലെ
പൊതു ഇടങ്ങള്‍ പ്രയോജനപ്പെടുത്തി ജൈവപരമായ അവശൃ ങ്ങള് നിറവേറ്റേആആണ്ടി വന്നിട്ടുണ്ട് പലപ്പോഴും,
അവിടെ നിന്നും എനിക്കുണ്ടായ അനുഭവങ്ങള്‍ തന്നെയാണ് എന്നെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്.
എല്ലാ സൌകര്യങ്ങളോടും കൂടി കേരളത്തില്‍ ജീവിച്ചു മരിക്കമെന്ന വ്യാമോഹമൊന്നും എനിക്കില്ല.?
കേരളത്തിന്റെ സമഗ്ര സാമൂഹിക വികസനതതിനന്നൊക്കെ പറഞ്ഞു അനുവദിക്കുന്ന ഫണ്ടുകള്‍ കൊണ്ട് അവനവന്റെ വീടിലെക്കുള്ള റോഡ് നന്നാക്കുന്ന രാഷ്ട്രീയക്കാരുടെ കൊ ള്ളരുതായ്മാകള് കണ്ടും സഹിച്ചും പരാതിയില്ലതെയും ഇനിയും ജീവിക്കണമെന്നാണോ വിനയ പറയുന്നത്?
ബസ് സ്റാന്ഡ്കളില് പൈസ കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട് സ്റ്റേഷനുകള്‍ ഉണ്ടാകി വെച്ചിട്ടുണ്ട്.കയ്യിലുള്ള കാശ കൊടുത്ത് അതിനുള്ളില്‍ പോയാല്‍ “ദൈവമേ,നിനക്കെന്നെ നരകതതിലെക്കെടുക്കമായിരുന്നുല്ലേ”? എന്നൊരു ആത്മഗതത്തോടെ അല്ലാതെ പുറത്തു വരാനൊക്കില്ല.ഭൂമിയില്‍ വെള്ളമെയില്ലേ? എന്ന് തോന്നുന്ന വിധമാണ് അതിനുള്ളില്‍ .ഏതെന്കിലും ഒരു രോഗം കൊണ്ടല്ലാതെ പുറത്തു വരന് പറ്റില്ല .പോരതതിന് നെരംപോക്കിന് വാതിലിനു പുറകില്‍ മലയാള സാഹിത്യത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ ഉപന്യാസ രചനകളും. മതിയല്ലോ?
ഒരിക്കല്‍ പൊതു ഇടങ്ങള്‍ തന്റേതു കൂടിയാക്കാന്‍ ശ്രമിച്ച സ്ത്രീ വീണ്ടും അതിനുള്ളില്‍ പോകുമോ?
ഇത്തരത്തില്‍ വൃത്തിയില്ലാത്ത ഇടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ്യാല്‍ അധികം താമസിയാതെ കേരളം ഗര്‍ഭാശയ രോഗികളെക്കൊണ്ട് നിറയും. പുറം നാടുകളില്‍ എവിടെയെങ്കിലും പോയാല്‍ അറിയാം കേരളത്തിന്റെ ഭരണകൂടത്തിന്റെ നിഷ്ക്രിയതത്തിന്റെ വ്യക്തമായ തെളിവുകള്‍.ഇതിനെതിരെ ഇനിയെങ്കിലും പ്രതികരിക്കാതെ ഇരുന്നാല്‍ നാളെ നമ്മുടെ പെണ്‍കുട്ടികള്‍ ദൂരയത്രേ പോകുമ്പോള്‍ ഇതേ ദുരനുഭവങ്ങള്‍ ഉണ്ടാകും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ ,,എന്നത് തന്നെയാണ എവിടെയും.കരഞ്ഞുകൊന്ടെയിരുന്നാല് എപ്പോഴെന്കിലും കിട്ടുമെന്ന പ്രതീക്ഷ..
പ്രിയ സുഹൃത്തേ,
ഒരു സ്ത്രീ പൊതു ഇടങ്ങളില്‍ അവളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ചാല്‍ അവളെ ഏതോ അന്യഗ്രഹ ജീവിയെ പ്പോലെ നോക്കുന്നത് നിങ്ങള്‍ ആണുങ്ങള് തന്നെയാണ, അത്ത രം നോട്ടങ്ങള്‍ ഭയന്നാണ് അവര്‍ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാത്തത് എന്നത് പരസ്യമായ രഹസ്യം. ഞാന്‍ ഫെമിനിസ്ടല്ല , ഫെമിനിസത്തില്‍ വിശ്വസിക്കുന്നുമില്ല ,
ഒരു സാധാരണ സ്ത്രീ ആയിരിക്കെ ഞാന്‍ അനുഭവിക്കുന്നത് പോലെയാണ മറ്റേതൊരു സ്ത്രീക്കും എന്ന് വിശ്വസിക്കുന്നു,അതുകൊണ്ട് ആ ഒരു വിഭാഗത്തിന് വേണ്ടി പ്രതികരിക്കുന്നു എന്ന് മാത്രം
ഷഹാന ഷാജി,
പെട്രോൾ പമ്പിലെ ടോയിലറ്റ് ഉപയോഗിക്കണം എന്നാണല്ലോ വിനയ പറഞ്ഞത്. അങ്ങനെയുള്ള പരിമിതമായ സൗകര്യങ്ങൾ സ്തീകളൂം ഉപയോഗിക്കണം. അതുപോലെ പുരുഷൻ എവിടെയൊക്കെ കയറി മൂത്രം ഒഴിക്കുന്നു അവിടെയൊക്കെ കയറി സ്ത്രീക്കും മൂത്രം ഒഴിക്കാം. അവിടെ സ്ത്രീക്കും പ്രത്യേകം മൂത്രപുര വേണമൊന്നും നിർബന്തം പിടിക്കരുത്. വൃത്തിയും വെള്ളവും - ഇതൊക്കെ പുരുഷനും ബാധകമാണല്ലോ. അത് സമൂഹത്തിന്റെ മൊത്തതിലുള്ള പ്രശ്നമാണ്.
പാടത്തും പറമ്പിലും നിന്നും ഇരുന്നും സ്ത്രീകൾ മുത്രം ഒഴിക്കാറുണ്ട്. ദീർഘ്ദൂരയാത്രയിലും സ്ത്രീകൽ റോഡിനോട് ചേർന്ന് വണ്ടി നിറുത്തി മൂത്രം ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെയൊന്നും ആരും ആരേയും അന്യഗ്രഹജീവിയായിട്ടൊന്നും കാണാറില്ല. പിന്നെ 100 ശതമാനം ശരി പ്രതിക്ഷിക്കരുത്.
എന്റെ കമന്റിൽ, രണ്ടാമത്തെ പാരഗ്രാഫിൽ പറഞ്ഞ അന്യഗ്രഹജീവിയും ഫെമിനിസവും എന്ന വിവക്ഷകളിൽ ഒരു അംശംപോലും ഷഹാനയില്ല. ഞാൻ എഴുതിയപ്പോൽ എന്റെ മനസിൽ, രണ്ട് കണ്ണൂമടച്ച് ഫെമിനിസം വിളിച്ച്കൂവുന്നവരായിരുന്നു.
സ്ത്രീക്കായാലും പുരുഷനായാലും മലമൂത്രവിസർജ്ജനം ചെയ്യേണ്ട ആവശ്യം ഒരു പോലെ തന്നെയാണു. കേരളത്തിൽ വൃത്തിയുള്ള പബ്ലിക് ടോയ്ലെറ്റുകൾ അതും കാശു കൊടുക്കാതെ ആർക്കും ഉപയോഗിക്കത്തക്ക വിധം സജ്ജമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളം “ദൈവത്തിന്റെ നാട്” എന്നു കൊട്ടിഘോഷിച്ചതുകൊണ്ടു കാര്യമായില്ല. പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ധാരാളം പൊതു ടോയ്ലെറ്റുകൾ നിർമ്മിക്കുകയും അവ വൃത്തിയായി നിലനിർത്തുകയും ചെയ്യുന്ന കാലം വരുമ്പോൾ നമുക്കു കേരളത്തെ ദൈവത്തിന്റെ നാട് എന്നു വിളിക്കാം. അതു വരെ ആ പേരു വിളിക്കാതിരിക്കുകയാവും അഭികാമ്യം.
shhana..... njan pinnottupoyittonnumilla.eppozhum prathikarikkunnu.prathikarikkunna reethyil nammukk manasika sankarsham ellathakkanan njan sweekarikkunna vazhikal panku vechu ennu mathram.masilu pidich prathikarich aakeyulla arogyam nashttappeduththano...?
വിനയാ..
ഇവിടെ ചർച്ചകൾ ഒരു പ്രത്യേക വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായ ഒരു വഴിയിലേക്ക് പ്രവേശിക്കാൻ എന്നെ പ്രേരിപ്പിച്ചത് വിനയയുടെ ഈ വരികളാണ്.
(ഒരു സ്ത്രീ മൂത്രമൊഴിക്കാനായി ഒരു മിനിറ്റൊന്ന് ഇരിക്കുന്നത് ആരേലും കണ്ടാല്‍ അത് മൂത്രമൊഴിക്കായാണ് എന്നല്ലാതെ ബോംബുണ്ടാക്കാനാണ് എന്നൊന്നും ധരിക്കില്ലല്ലോ..)
ഇത് വിനയയുടെ വാക്കുകൾ, എങ്കിൽ ഒരു പോലീസുദ്യോഗസ്ഥ എന്ന നിലയി താങ്കൾ ചിന്തിച്ചിട്ടുണ്ടോ...? മൂത്രമൊഴിക്കാനിരുന്നതിന്റെ പേരിൽ ബോമ്പുണ്ടാക്കി, അത് വെച്ചു, പൊട്ടിച്ചു എന്നെല്ലാം പറഞ്ഞ് പിടിച്ചു കൊണ്ടുപോയി, ഇന്നും വിചാരണ പോലും നടത്താതെ ഇരുമ്പഴിക്കുള്ളീൽ ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര ചെറുപ്പാക്കാരാണ് നമ്മുടെ പോലീസ് ഏമാൻ മാരുടെ കരാള ഹസ്തത്തിനുമുന്നിൽ എരിഞ്ഞമർന്നുകൊണ്ടിരിക്കുന്നത്...?
ഞാൻ മൂത്രമൊഴിക്കനിരുന്നതിന്റെ പൃഇൽ എന്നു പറഞ്ഞത്, യാതൊരു തെളിവും അവരുടെ മേൽ ചുമത്താതെ, അല്ലെങ്കിൽ അതിനു കഴിയാതെ ഈ ചെറുപ്പക്കാരുടെ സുന്ദര ജീവിതം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, നാളെ അവർ കുറ്റവിമുക്തരായി സമൂഹത്തിലേക്ക് ഇറങ്ങിവന്നാൽ, അവരുടെ നഷ്ടപ്പെട്ട ജീവിതം തിരിച്ചു നൽകാൻ ഈ ചെന്നായ് വർഗ്ഗത്ജ്തിനു സാധിക്കുമോ? വിനയ അവരുടെ ഈ ചെയ്തികളെ അനുകൂലിക്കുന്നുണ്ടോ?
ആശംസകള്‍!
Post a Comment