പ്രിയ സുഹൃത്തുക്കളേ..................നാളെ തിങ്കളാഴ്ച (18-01-10 ) രാത്രി 8.30 ന് മലയാളം ചാനലില്‍ -നിങ്ങളില്‍ ഒരാള്‍ - എന്ന പരിപാടിയില്‍ എന്നെ പരിചയപ്പെടുത്തുന്നുണ്ട്. കാണണേ.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ദൂരദർശൻ മലയാളം ചാനലിൽ യാദൃശ്ചികമായി താങ്കളെക്കുറിച്ചുള്ള പരിപാടി കണ്ടു. നന്നായി. താങ്കൾ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും പൂർണ്ണമായും യോജിക്കുന്നില്ല (പുരുഷന്മാർക്ക് അതെല്ലാം പൂർണ്ണമായി അംഗീകരിയ്ക്കാൻ കഴിയില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ).എങ്കിലും വ്യത്യസ്ഥമായ ഇത്തരം വ്യക്തിത്വങ്ങൾ സമൂഹത്തിന്റെ അനിവാര്യതകളിൽ ഒന്നുതന്നെ.അതു ചില സന്ദേശങ്ങൾ സമൂഹത്തിനു നൽകുന്നുമുണ്ട്.സാരി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് താങ്കൾ പറഞ്ഞത് ഇഷ്ടമായി. താങ്കൾ നടത്തുന്ന പോരാട്ടങ്ങളോട് പലതിനോടും അനുഭാവമുണ്ട്. പറയുന്നതുകൊണ്ട് വേറൊന്നും തോന്നരുത്. ഈ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഒക്കെ ഒരു സ്ത്രീയുടെ രൂപഭാവങ്ങൾ പോലും ഉപേക്ഷിച്ചുകൊണ്ടു വേണോ നടത്താൻ? ആ തലമുടിയെങ്കിലും ഒന്നു നീട്ടി വളർത്തരുതോ? ഒരല്പമെങ്കിലും...? ഒരു സ്ത്രീപോരാളിയെന്നു തന്നെ തോന്നേണ്ടേ നമുക്കൊക്കെ? ഇതിപ്പോൾ പേരു കൊണ്ടേ അറിയാൻ പറ്റുന്നുള്ളൂ സ്ത്രീപോരാളിയാണെന്ന്!
ഏതായാലും നിഗൂഢമായ ഒരു ചെറു ചിരിയോടെയാകും പുരുഷപ്രജകൾ താങ്കളുടെ വിചിത്രമെന്നു തോന്നാവുന്ന വാദഗതികൾ കേൾക്കുക.ഹഹഹ!
എന്തായാലും വിനയ നടത്തുന്ന വ്യത്യസ്ഥമായ ജീവിതപോരാട്ടങ്ങൾക്ക് ആത്മാർത്ഥമായി എല്ലാ ആശംസകളും!
സജീ താങ്കളുടെ അഭിപ്രായത്തിനു നന്ദി.സ്ത്രീയുടെ രൂപം ആരാണ് ഭാവന ചെയ്തത് ? മുടി ആര്‍ക്കും നീളും. പുരുഷന് എന്തിനാണത് മുറിച്ചു കളയുന്നത്? എനിക്ക് മനുഷ്യനെന്നുള്ള പരിഗണന മാത്രം മതി.നമ്മുക്ക് ഭാരമായി തോന്നുന്നതൊന്നും നാം പേറേണ്ടതില്ല. അമ്മ, മകള്‍, ഭാര്യ, കാമുകി എന്നിവക്കൊന്നിനും എന്റെ ഈ വേഷം തടസ്സമായിട്ടേയില്ല.
അങ്ങനെ ആയിക്കോട്ടെ വിനയ, ഈയുള്ളവൻ ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. വിനയ പറഞ്ഞതുപോലെ വേഷഭൂഷാദികളൊന്നും സദാചാരത്തിന്റെ അടയാളങ്ങളായി കാണാൻ കഴിയില്ലെന്നതിന് എവിടെയും ഉദാഹരണങ്ങളുണ്ട്. സദാചാരമെന്നു നാം പേർവിളിക്കുന്ന സ്വഭാവങ്ങൾ പലരെസംബന്ധിച്ചും വെറും നാട്യങ്ങളാണെന്നും അവരൊക്കെ രഹസ്യമായി അവരുടെ ഇഷ്ടങ്ങൾ നിർവ്വഹിക്കുന്നവരാണെന്നുമുള്ളത് ഒരു നഗ്ന സത്യമാണ്. പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കപട സദാചാര സങ്കല്പങ്ങൾ ഇല്ലാതാകാൻ പോകുന്നില്ല. ഇവിടുത്തെ സ്ത്രീപക്ഷചിന്തകൾ മിക്കതും ആത്മാർത്ഥതയില്ലാത്തതാണ്. ഇവിടെ ഫെമിനിസമ്മെന്നാൽ ഫെമിനിസത്തിനു വേണ്ടിയുള്ള ഫെമിനിസമാണ്. വെറും സ്ത്രീധനം , പീഡനം തുടങ്ങിയ ചിലതിനെ മാത്രം കേന്ദ്രീകരിച്ചാണ് ഇവിടെ മിക്കവാറും സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ അതിനുമപ്പുറം സ്ത്രീകൾ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ വിനയയുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു!
5 comments:
വിനയക്ക്,
ആശംസകള്‍......
എന്തായാലും അവരോട് അതിന്റെ ഒരു ടെലികാസ്റ്റിംഗ് കോപ്പി വാങ്ങി സുക്ഷിച്ചുകൊള്ളു....
അത് പ്രസിദ്ധികരിച്ചാല്, കാണാത്തവര്‍ക്ക് കാണാമല്ലോ.
വിനയ,
ദൂരദർശൻ മലയാളം ചാനലിൽ യാദൃശ്ചികമായി താങ്കളെക്കുറിച്ചുള്ള പരിപാടി കണ്ടു. നന്നായി. താങ്കൾ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും പൂർണ്ണമായും യോജിക്കുന്നില്ല (പുരുഷന്മാർക്ക് അതെല്ലാം പൂർണ്ണമായി അംഗീകരിയ്ക്കാൻ കഴിയില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ).എങ്കിലും വ്യത്യസ്ഥമായ ഇത്തരം വ്യക്തിത്വങ്ങൾ സമൂഹത്തിന്റെ അനിവാര്യതകളിൽ ഒന്നുതന്നെ.അതു ചില സന്ദേശങ്ങൾ സമൂഹത്തിനു നൽകുന്നുമുണ്ട്.സാരി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് താങ്കൾ പറഞ്ഞത് ഇഷ്ടമായി. താങ്കൾ നടത്തുന്ന പോരാട്ടങ്ങളോട് പലതിനോടും അനുഭാവമുണ്ട്. പറയുന്നതുകൊണ്ട് വേറൊന്നും തോന്നരുത്. ഈ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഒക്കെ ഒരു സ്ത്രീയുടെ രൂപഭാവങ്ങൾ പോലും ഉപേക്ഷിച്ചുകൊണ്ടു വേണോ നടത്താൻ? ആ തലമുടിയെങ്കിലും ഒന്നു നീട്ടി വളർത്തരുതോ? ഒരല്പമെങ്കിലും...? ഒരു സ്ത്രീപോരാളിയെന്നു തന്നെ തോന്നേണ്ടേ നമുക്കൊക്കെ? ഇതിപ്പോൾ പേരു കൊണ്ടേ അറിയാൻ പറ്റുന്നുള്ളൂ സ്ത്രീപോരാളിയാണെന്ന്!
ഏതായാലും നിഗൂഢമായ ഒരു ചെറു ചിരിയോടെയാകും പുരുഷപ്രജകൾ താങ്കളുടെ വിചിത്രമെന്നു തോന്നാവുന്ന വാദഗതികൾ കേൾക്കുക.ഹഹഹ!
എന്തായാലും വിനയ നടത്തുന്ന വ്യത്യസ്ഥമായ ജീവിതപോരാട്ടങ്ങൾക്ക് ആത്മാർത്ഥമായി എല്ലാ ആശംസകളും!
സജീ താങ്കളുടെ അഭിപ്രായത്തിനു നന്ദി.സ്ത്രീയുടെ രൂപം ആരാണ് ഭാവന ചെയ്തത് ? മുടി ആര്‍ക്കും നീളും. പുരുഷന് എന്തിനാണത് മുറിച്ചു കളയുന്നത്? എനിക്ക് മനുഷ്യനെന്നുള്ള പരിഗണന മാത്രം മതി.നമ്മുക്ക് ഭാരമായി തോന്നുന്നതൊന്നും നാം പേറേണ്ടതില്ല. അമ്മ, മകള്‍, ഭാര്യ, കാമുകി എന്നിവക്കൊന്നിനും എന്റെ ഈ വേഷം തടസ്സമായിട്ടേയില്ല.
അങ്ങനെ ആയിക്കോട്ടെ വിനയ,
ഈയുള്ളവൻ ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. വിനയ പറഞ്ഞതുപോലെ വേഷഭൂഷാദികളൊന്നും സദാചാരത്തിന്റെ അടയാളങ്ങളായി കാണാൻ കഴിയില്ലെന്നതിന് എവിടെയും ഉദാഹരണങ്ങളുണ്ട്. സദാചാരമെന്നു നാം പേർവിളിക്കുന്ന സ്വഭാവങ്ങൾ പലരെസംബന്ധിച്ചും വെറും നാട്യങ്ങളാണെന്നും അവരൊക്കെ രഹസ്യമായി അവരുടെ ഇഷ്ടങ്ങൾ നിർവ്വഹിക്കുന്നവരാണെന്നുമുള്ളത് ഒരു നഗ്ന സത്യമാണ്. പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കപട സദാചാര സങ്കല്പങ്ങൾ ഇല്ലാതാകാൻ പോകുന്നില്ല. ഇവിടുത്തെ സ്ത്രീപക്ഷചിന്തകൾ മിക്കതും ആത്മാർത്ഥതയില്ലാത്തതാണ്. ഇവിടെ ഫെമിനിസമ്മെന്നാൽ ഫെമിനിസത്തിനു വേണ്ടിയുള്ള ഫെമിനിസമാണ്. വെറും സ്ത്രീധനം , പീഡനം തുടങ്ങിയ ചിലതിനെ മാത്രം കേന്ദ്രീകരിച്ചാണ് ഇവിടെ മിക്കവാറും സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ അതിനുമപ്പുറം സ്ത്രീകൾ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ വിനയയുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു!
Post a Comment