Tuesday, June 2, 2009

ഒരു മാനനഷ്ടക്കേസുകൂടി.........

ഒരു മാനനഷ്ടക്കേസുകൂടി.........
ഇന്ന്‌ ഞാന്‍ വീണ്ടും ഒരു മാന നഷ്ടകേസുകൂടി കൊടുത്തു.കോടതി അത്‌ ഫയലില്‍ സ്വീകരിച്ച്‌ എതിര്‍കക്ഷികള്‍ക്ക്‌ നോട്ടീസയക്കാന്‍ ഉത്തരവായി.2008 Dec.മാസം ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു പാര്‍ട്ടിയില്‍ ഞാന്‍ പങ്കെടുത്തതു സംബന്ധിച്ച്‌ (കുടിച്ചു കൂത്താടി, കുടിച്ചു പൂസായി..........ചടങ്ങ്‌ അലങ്കോലമാക്കി)പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ്‌ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.പത്രത്തിലൂടെ എന്തും പറയാം എന്ന രീതിയെയാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നത്‌.എന്റെ ഭാഗം പറയാന്‍ എനിക്ക്‌ സ്വന്തമായൊരു പത്രമിറക്കാന്‍ കഴിയില്ലല്ലോ.എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകുമല്ലോ.

12 comments:

Anonymous said...

ചെയ്യ് ചെയ്യ്.

അരീം തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പിന്നേം പട്ടിക്ക് മുറുമുറുപ്പെന്ന് കേട്ടിട്ടേ ഉള്ളൂ.
കള്ളുകുടിച്ച് പ്രശ്നമുണ്ടാക്കിയതൊക്കെ നാട്ടുകാര്‍ കണ്ടതല്ലെ മാഡം?
വീണ്ടും വിഴുപ്പലക്കാന്‍ നിന്നുകൊടുക്കണോ?

VINAYA N.A said...

aranee nattukar .avare enikkonnu kananam.nattellundenkil kodathiyil varumallo.

കൂട്ടുകാരന്‍ | Friend said...

വിനയയുടെ പക്ഷത്ത്‌ ന്യായം ഉണ്ടെങ്കില്‍ തീര്‍ച്ചയായും കേസ് കൊടുക്കാം. പക്ഷെ...സഹപ്രവര്തകന്റെയും വീട്ടുകാരുടെയും കൂടെ സഹകരണം ഇക്കാര്യത്തില്‍ വളരെ അത്യാവശ്യമാണ്‌. പെണ്ണ് സഹപ്രവര്‍ത്തകന്റെ വീട്ടില്‍ സല്‍ക്കാരത്തിന് പോയി ഒരല്പം മദ്യപിച്ചാല്‍ വലിയ ന്യു‌സ് ആണിവിടെ... അപ്പൊ സദാചാരം പുറത്തു വന്നു... പക്ഷെ പബ്ബുകളില്‍ രഹസ്യമായും പരസ്യമായും കാമുകന്റെ കൂടെ പോയി കള്ളുകുടിച്ചു കൂതാടിയാല്‍ ഈ പത്രക്കാരുള്‍പ്പെടെ കമ്പനി കൊടുക്കും...അവിടെ വേറെ ഒരു അനാചാരം...കൊള്ളാം....ഇതാണ് നാട്ടു നടപ്പ്‌...അറിയില്ലേ?

VINAYA N.A said...

ശരിയാണ്‌ കൂട്ടുകാരാ.......... ഞാനിരുന്നത്‌ ഒരു സദസിലാണ്‌.ഒട്ടനേകമുള്ള എന്റെ സുഹൃത്തുക്കളോടൊപ്പം.അവരില്‍ സ്‌ത്രീകളില്ലായിരുന്നു എന്നതാണ്‌ കുഴപ്പത്തിന്റെ ഒരു കാരണം.സൗഹൃദങ്ങളില്‍ sex ഒരു അവിഭാജ്യഘടകമാണെന്ന്‌ ഇപ്പോള്‍ ഞാനറിയുന്നു

Siju | സിജു said...

ഈ വാര്‍ത്ത പത്രത്തില്‍ വന്നപ്പോള്‍ തന്നെ അതിനെതിരെ പല ബ്ലോഗുകളിലും പോസ്റ്റുകള്‍ വന്നിരുന്നു.
വിനയയുടെ ഭാഗത്ത് തെറ്റെന്തെങ്കിലും ഉണ്ടോയെന്നറിയില്ല. എങ്കിലും വായിച്ച പത്രഭാഷ അത്ര നന്നായിതോന്നിയില്ല.
വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു. പോരാട്ടത്തിനു അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും..

പത്രക്കാരന്‍ said...

സിജോ...
“വിനയയുടെ ഭാഗത്തു തെറ്റെന്തെങ്കിലും ഉണ്ടോ എന്നറിയില്ല” പിന്നെന്തിനാടോ ആശംസകള്‍?
തെറ്റുണ്ടെങ്കിലെന്തു ചെയ്യൂം?
ഇല്ലെങ്കില്‍ അവര്‍ പറയട്ടെ,

1.കള്ളുകുടിച്ചില്ല
2.ക്വോട്ടേഷന്‍ ടീമിന്റ് പാര്‍ട്ടി അല്ലാരുന്നു
3.ലവലു തെറ്റിയില്ല.
4.ലവലുതെറ്റി വാളു വച്ചില്ല.
ഇതൊക്കെ പത്രക്കാരന്‍ തെളിയിച്ചൊളും.

Siju | സിജു said...

പത്രക്കാരാ,
പത്രഭാഷ നന്നായി തോന്നിയില്ല എന്നെഴുതിയത് വായിച്ചില്ലാരുന്നോ.. പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെ തന്നെയല്ലേ മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്.
പാര്‍ട്ടിയില്‍ കള്ളു കുടിച്ച് ലവലു തെറ്റി വാളുവെച്ചു എന്നതു അത്ര പ്രാധാന്യമുള്ള ഒരു വാര്‍ത്തയായിരുന്നോ..

അനില്‍@ബ്ലോഗ് // anil said...

ഒരു കേസു കൂടി.
:(

നാട്ടുകാരന്‍ said...

പത്രക്കാര്‍ ദൈവങ്ങളല്ലേ?
ഇവന്മാരിടഞ്ഞാല്‍ ഇവിടുത്തെ ഭരണം വരെ താഴെ വീഴും !
പിന്നെയല്ലേ ഒരു പാവം പീറ പോലീസുകാരി!
കൊല്ലുന്നതും തിന്നുന്നതും ഇവര്‍ തന്നെ ......
എഴുതി തോലച്ച്ച്ചുകളയും എന്നല്ലേ ഭീഷണി ! അതിനു ഓശാന പാടാനും കുറെ ആളുകള്‍!
ഒരു പോലീസുകാരന്റെ മകനായ ഞാനും ഇത് കൊറേ കണ്ടതാണ്.
ഇവരൊന്നും നന്നാകില്ല സഹോദരീ .........
എങ്കിലും എന്റെ എല്ലാവിധ ആശംസകളും !

VINAYA N.A said...

"ഈ ലോകമറിയുമോ എന്റെ കൃത്യങ്ങള്‍
എന്നുള്ളോരാധിയും ഇന്നോളമെനിക്കില്ല."

ചാർ‌വാകൻ‌ said...

തൊടുപുഴ മീറ്റില്‍ കവിതപാടുമ്പോള്‍ ആടികൊണ്ടിരുന്നതെങ്ങാനും ഈപത്രക്കാരെങ്ങാനും കണ്ടിരുന്നെങ്ങില്‍ കര്‍ത്താവേ ...കഥയെന്തുവാകുമാരുന്നു.

ആശാന്‍ said...

എന്നാലും കള്ള്‌ കുടിക്കേണ്ട