ദയവു ചെയ്ത് നേരരുതേ.......................
ഇതെന്റെ അഭ്യര്‍ത്ഥന.എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വീട്ടുകാരോടുമായി ഞാന്‍ നടത്തുന്നത്.എനിക്കിടക്കിടെ വന്നു ചേരുന്ന ആഘാതങ്ങളില്‍ സദാ എന്നെ കുറ്റപ്പെടുത്തി വേണ്ടുവോളം എന്നെ മുറിവേല്പിക്കുവാനാണ് ഇക്കൂട്ടരെപ്പോഴും ശ്രദ്ധിക്കാറ്.എന്റെ തീഷ്ണമായ പ്രയത്നത്തിലൂടെ(കോടതി/ സ്വാധീനം etc) ഞാനൊന്ന് കരകയറി നിവര്‍ന്നു നില്ക്കാന് തുടങ്ങുമ്പോള്‍ വരവായി നേര്ച്ചക്കാര്വിനയേ.................. ,വിനയേച്ചീ........................., അമ്മായീ................., അങ്ങനെ പലതരം അഭിസംബോധനയോടെ ഓരോരുത്തരായി തുടങ്ങും "നോക്ക് ശിവന്റെ അമ്പലത്തില്‍ ഒരു വിളക്ക് കൊടുക്കണം.ഞാന്‍ നേര്ന്നതാ............... ആ പള്ളിയില്‍ നാലു കൂട് മെഴുകുതിരി കൊടുക്കണം എല്ലാം നേരെയായാല്‍ കൊടുക്കാമെന്ന് ഞാന്‍ നേര്ന്നതാ......... അനാഥ പിള്ളേര്‍ക്ക് ഒരു നേരത്തെ ഭക്ഷണം അന്നേ ഞാന്‍ നേര്ന്നതാ................... യാതൊരു മുടക്കുമില്ലാതെ എന്റെ കൈയ്യിലെ കാശ് കളയിക്കുന്ന ഇത്തരം സ്നേഹപ്രകടനങ്ങളില്‍ വീഴാതിരിക്കാന്‍ മാനസീകമായ തയ്യാറെടുപ്പിലാണു ഞാനിപ്പോള്‍.
അഭ്യര്‍ത്ഥന
"എന്നോടൊരിറ്റ് സ്നേഹമുണ്ടെങ്കില്‍
ദയവു ചെയ്തെന്നെയൊന്ന് സ്നേഹിക്കാതിരിക്കൂ.........."
7 comments:
അഭ്യര്‍ത്ഥന
"എന്നോടൊരിറ്റ് സ്നേഹമുണ്ടെങ്കില്‍
ദയവു ചെയ്തെന്നെയൊന്ന് സ്നേഹിക്കാതിരിക്കൂ.........."
ഇത്രക്കൊക്കെ വേണോ വിനയേച്ചീ...........
പതറാതെ തളരാതെ മുന്നോട്ടു .....മുന്നോട്ടു......
ആശംസകള്‍ !
അദാണ്.....
പലരും പറയുന്നത് കേട്ടിട്ടുണ്ട്... അവാർഡ് കിട്ടിയാൽ, ഏതെങ്കിലും മത്സരത്തിൽ ഒന്നാമതെത്തിയാൽ ദൈവത്തിന്റെ സ്നേഹം..
അപ്പോ രണ്ടാമതെത്തിയവരോട് ദൈവത്തിന് സ്നേഹം ഇല്ലാഞ്ഞിട്ടാ?
സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവർക്കും മറ്റുള്ളവരുടെ കഴിവിനെയും അദ്ധ്വാനത്തേയും അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഈ നേർച്ചാ തിയറി ബെസ്റ്റാണ്...
ഓരോരുത്തർക്ക് അവരവരുടെ വിശ്വാസം തുണയാവട്ടെ.നമ്മൾ നേർച്ചയിൽ വിശ്വസിക്കുന്നെങ്കിൽ അത് ചെയ്യുന്നതിൽ പ്രശ്നമില്ല,ഒരു മനസ്സമാധാനം കാണും.എന്നാൽ ആരെങ്കിലും നേർന്നു എന്നും പറഞ്ഞ് അതു നടത്തേണ്ട കാര്യമില്ല’
ച്ചിരി ക്രെഡിറ്റ് ദൈവത്തിനും ഇരിക്കട്ടെന്നെ.
:)
പാവത്തുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല ഒരു നേര്‍ച്ചയാ കേട്ടോ, അതൊഴിവാക്കണ്ട.
..നന്മകള് നേരുന്നു...
athengineyanu.............Gouri
:)
Post a Comment