തേളും നബിയും
ഒരിക്കല്‍ ഞാന്‍ മറ്റൊരു പോലീസ് സ്റ്റേഷനില്‍ പോയപ്പോള്സ്വാഭാവികമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാതെ എന്നോടായിഒരു പോലീസുകാരന് ഇങ്ങനെ പറഞ്ഞു. " സാറേ എത്രയായാലും ഡിപ്പാര്‍ട്ടുമെന്റെിന്റെ രീതിയൊന്നും മാറാന്‍ പോകുന്നില്ല ഇനി ഇതൊക്കെയൊന്ന് നിര്‍ത്തിക്കൂടേ ?"അയാള്‍ മുഖം കോട്ടി എന്നെ പരസ്യമായി എന്നെ കൊച്ചാക്കിയ സന്തോഷത്തില്‍ വക്രിച്ചു ചിരിച്ചുകൊണ്ട് എന്നെ നോക്കി.ഞാനുടനെ അയാളോടായി ഇങ്ങനെ പറഞ്ഞു. " ഒരിക്കല്‍ മുഹമ്മദ് നബി ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന് ഒരു തേള് കുളത്തില്‍ പെട്ടുപോയതായി കണ്ടു.നബി തേളിനെ കര കയറ്റാനായി പിടിക്കും ഉടനെ തേളുകുത്തും നബി തേളിനെ വിടും .വീണ്ടും വീണ്ടും ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു.ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കരയിലിരിക്കുന്ന ഒരാള്‍ നബിയോടു ചോദിച്ചു. ഏയ് മനുഷ്യാ നിങ്ങളെന്തു വിഡ്ഡിത്തമാണ് കാണിക്കുന്നത് തേള് കുത്തില്ലേ......... ? "ആ........ അത് അതിന്റെ സ്വഭാവം കാണിക്കും ഞാന്‍ എന്റെ സ്വഭാവം കാണിക്കും അത്ര തന്നെ " നബി വീണ്ടും അതേ പ്രവര്‍ത്തി തുടര്‍ന്നു.എന്റെ കാര്യവും അത്രേയുള്ളൂ.............. ഞാന്‍ വീണ്ടും തുടങ്ങി വെച്ച സൗഹൃദ സംഭാഷണം തുടര്‍ന്നു.
3 comments:
"തേള് അതിന്റെ സ്വഭാവം കാണിക്കും
ഞാന്‍ എന്റെ സ്വഭാവം കാണിക്കും അത്ര തന്നെ "
:)
എന്റെ ശരി നിന്റെ ശരിയാവണമെന്നില്ല.
നിന്റെ തെറ്റ് എനിക്ക് തെറ്റാവുന്നുമില്ല
നന്മകള് നേരുന്നു
thank u 4 ur comment
ഈ ചരിത്രത്തേ കുമ്മനം കാശിയിൽ കുളിക്കുവാൻ പോയ സന്യാസി എന്ന് ആക്കീട്ടുണ്ട്
Post a Comment