ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.
മകന് പഠിക്കുന്ന കോളിയാടി സ്ക്കൂളില്‍ 2004 ല്‍ ഞാനായിരുന്നു.PTA പ്രസിഡണ്ട്.ആ വര്‍ഷത്തെ ഉപജില്ലാ ശാസ്ത്രമേള കോളിയാടി സ്ക്കൂളില്‍ വെച്ചായിരുന്നു നടത്തിയത്.ശാസ്ത്രമേളയില്‍ ഏറെ സജീവമായി ഞങ്ങള്‍ പങ്കെടുത്തു.രാവിലെ പത്തു മണിയോടെ അത്രയും സമയം എന്നോടൊപ്പം സജീവമായുണ്ടായിരുന്ന രക്ഷിതാക്കളില്‍ പെണ് രക്ഷിതാക്കള്‍ പെട്ടന്ന് അപ്രത്യക്ഷരായപ്പോള്‍ ഞാനവരുടെ പേരു പറഞ്ഞുകൊണ്ടു തന്നെ അവരെ തിരക്കി." ആ.......... അതവര് പള്ളി അടിച്ചു വാരാന്‍ പോയതാണ്." തെല്ലൊരു ജാള്യതയോടെ ഒരധ്യാപകന് മറുപടി പറഞ്ഞു.ശാസ്ത്രമേളക്കു വന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണമൊരുക്കിയത് സ്ക്കൂളില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ള ഒരു പള്ളി ഹാളിലായിരുന്നു."ഓ....... മദര്‍ PTAയുടെ ലക്ഷ്യം തന്നെ ഇതൊക്കെയല്ലേ.ഇത്ര നേരമായിട്ടും ആകപ്പാടെ രണ്ടാണുങ്ങളല്ലേ എത്തിയത്്......... " ഞാന്‍ ലക്ഷ്യമില്ലാതെ പ്രതികരിച്ചു.അന്നു രാവിലെ തന്നെ എത്തിയ പത്തു രക്ഷിതാക്കളില്‍ എട്ടുപേരും സ്ത്രീകളായിരുന്നു.ടീച്ചര്‍മാരുടെ അടുത്തുനിന്നും തെല്ലു ദേഷ്യത്തോടെ ഞാന്‍ മറ്റൊരു സ്റ്റാള്‍ ലക്ഷ്യമാക്കി നടന്നു.പെട്ടന്ന് സ്ക്കൂള് മുറ്റത്ത് എന്റെ തൊട്ടടുത്തായി ഒരു ബൈക്ക് വന്നു നിന്നു.PTAവൈസ് പ്രസിഡണ്ടായ യാക്കോബും,exicutive member ആയ ജോര്‍ജ്ജേട്ടനും ആയിരുന്നു അത്.(ആകപ്പാടെ നേരത്തെ എത്തിയ രണ്ട് ആണ്തരികള്)പുറകിലിരുന്ന യാക്കോബിന്റെ കൈയ്യില്‍ നീളമുള്ള രണ്ട് ഈര്‍ക്കില്‍ ചൂലുകളുമുണ്ടായിരുന്നു..വണ്ടി നിര്‍ത്തിയതും യാക്കോബ് തെല്ലൊരു തമാശയോടെ പറഞ്ഞു.."വിനയേ........... ഞങ്ങളും ഉണ്ടായിരുന്നു അടിച്ചുവാരാന്‍ , വിനയയുടെ പരാതി തീര്‍ന്നില്ലേ.........?"എന്നും പറഞ്ഞ് യാക്കോബ് ബൈക്കില്‍ നിന്നും ഇറങ്ങാന്‍ ആയലും എന്നോട് തൊട്ടുമുന്നേ മറുപടി പറഞ്ഞ മാഷ് ഓടി വന്ന് "ആ......... ഞങ്ങള്‍ക്കും ഇതൊക്കെ പറ്റും എന്നു പറഞ്ഞ്് വിജയശ്രീലാളിതരായ കുട്ടികള്‍ ട്രോഫി വാങ്ങും പോലെ രണ്ടു കൈകള്‍ കൊണ്ടും ആ ചൂലുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് എന്നെ നോക്കി 'ആക്കിയ' ഒരു ചിരിചിരിച്ചു.ശാസ്ത്രമേളയോടനുബന്ധിച്ചു നടന്ന കമ്മറ്റിയിലും എന്റെ ആശയം ഉറപ്പിക്കുന്നതിന് പ്രസിഡണ്ട് എന്ന അധികാരമുപയോഗിച്ചു തന്നെ ഞാന്‍ ശ്രമിച്ചിരുന്നു.കമ്മറ്റി രൂപീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരധ്യാപകന് "food കമ്മറ്റിയിലേക്ക് കുറച്ച് അമ്മമാര്‍ വേണം.അവരാകുമ്പോള്‍ അത് വൃത്തിയായി കൈകാര്യം ചെയ്തുകൊള്ളും" വേദിയിലിരിക്കുന്ന എന്നെ നോക്കികൊണ്ട് സ്ത്രീകളെ മൊത്തം താന്‍ ശരിക്കൊന്നു പ്രശംസിച്ചു എന്നുള്ള ഭാവത്തില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു." അത്രക്കുള്ള വൃത്തിയൊക്കെ മതി.ഓരോ കമ്മറ്റിയിലും പകുതി ആണുങ്ങളും പകുതി പെണ്ണുങ്ങളുമായിരിക്കണം" ഞാന്‍ പ്രസിഡണ്ടിന്റെ അധികാരം പുറത്തെടുത്തു.ആരും എതിര്‍ത്തില്ല.അങ്ങിനെ എല്ലാ കമ്മറ്റികളിലും സ്ത്രീ പ്രാധിനിത്യം ഉറപ്പിക്കാന്‍ എന്റെ ഇടപെടല്‍ കാരണമായി.(തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ മകള്‍ പഠിക്കുന്ന ബത്തേരി സെന്റെ് ജോസഫ് ഹൈസ്ക്കൂളില്‍ വെച്ച് ആനുവേഴ്സറിയോടനുബന്ധിച്ച കമ്മറ്റി രൂപീകരണത്തില്‍ പബ്ലിസിറ്റി കമ്മറ്റിയുടെ കണ്‍വീനറായി ഞാന്‍ ഒരു സ്ത്രീയുടെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ ആധികാരികമായിട്ടെന്നവണ്ണം ഒരു പുരുഷ രക്ഷാകര്‍ത്താവ് എഴുന്നേറ്റു നിന്നു പറഞ്ഞു "ഏയ് പബ്ലിസിറ്റിക്ക് പെണ്ണുങ്ങള് പറ്റൂലാ " ഒരു പെണ്ണിന്റെ പബ്ലിസിറ്റികൊണ്ടു മാത്രമാണ് നിങ്ങളിവിടെ എത്തിയത്" എന്നുള്ള എന്റെ മറുപടിയില്‍ അയാളുടെ വാദം ചീറ്റിപ്പോയി.)ഏകദേശം അന്നുച്ചയോടെ കമ്മറ്റിയിലുള്ള ഒട്ടു മിക്ക ആണുങ്ങളും സ്ക്കൂളിലെത്തി ഏറെ ആത്മാര്‍ത്ഥതയോടെ തന്നെ എല്ലാറ്റിലും ( അടിച്ചുവാരലും, പാത്രം കഴുകലും ഉള്‍പ്പെടെ)സന്തോഷത്താലെ പങ്കു ചേരുന്നത് ഞാന്‍ കണ്ടു.ഓരോ കമ്മറ്റിയില്‍പെട്ട ജോലിയിലും ഏര്‍പെട്ടിരുന്ന പുരുഷ രക്ഷിതാക്കള്‍ ഏറെ മാനസീകാഹ്ലാദത്തോടെ തന്നെയായിരുന്നു ഓരോ ജോലിയും ചെയ്തത്. (സ്ത്രീകളും....... )യാതൊരു മാനസീക പിരിമുറുക്കവും അവരില്‍ കാണാനെനിക്കായില്ല എന്നുമാത്രമല്ല ആണ് പെണ് സാന്നിധ്യവും സൗഹാര്‍ദ്ദവും കൊണ്ട് ആ ജോലികള്‍ ലളിതവും ആവേശഭരിതവുമായി ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അനുഭവപ്പെടുകയും ചെയ്തു.കൃത്യമായ ഇടപെടലിലൂടേയും ചോദ്യം ചെയ്യലിലൂടേയും തീര്‍ച്ചയായും മാറ്റിയെടുക്കാവുന്ന തൂത്തെറിയാവുന്ന ഒഗു വ്യവസ്ഥിതി മാത്രമാണ് നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥ എന്നത് എനിക്ക് നല്ല ബോധ്യമുണ്ട്പ്രകൃതിയില് മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും ആണ് പെണ് സൗഹൃദത്തിന്റെ മാധുര്യവും ആനന്ദവും അനുഭവിക്കുന്നു.മാനസീകാരോഗ്യത്തിന് ഏറെ അനിവാര്യമായതും സമൃദ്ധമായതുമായ ഈ ആനന്ദം മനുഷ്യനുണ്ടാക്കിതീര്ത്ത ചങ്ങലകെട്ടിനാല് മനുഷ്യര്‍ക്ക് നഷ്ടമാകുന്നു.ഇത് തികച്ചും പ്രകൃതി വിരുദ്ധമാണ്.മനുഷ്യന് ബുദ്ധിയുടെ തലത്തില്‍ നിന്നുകൊണ്ട് ആനന്ദവും സന്തോഷവും കണ്ടെത്താന്‍ പ്രയത്നിച്ച് പരാജയപ്പെടുമ്പോള്‍ (മനുഷ്യന്റെ ആനന്ദവും ആഹ്ലാദവും താത്ക്കാലികം മാത്രമാണ്)മറ്റു ജീവജാലങ്ങള്‍ക്ക് ഇത് പ്രകൃത്യാ സാധ്യമാകുന്നത് നാമവയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.
2 comments:
രണ്ടു വിഷയം ഉണ്ടല്ലോ, അടിച്ചു വാരലും ആണ്‍പെണ്‍ സൌഹൃദവും.
ഏതിലാണ് സ്ട്രെസ്സ്?
മനുഷ്യനൊഴികെ മറ്റു ജീവി വര്‍ഗ്ഗങ്ങളില്‍ ആണ് പെണ് സൌഹൃദങ്ങള്‍ കാണപ്പെടുന്നത് ആണ് ആണും പെണ്ണ് പെണ്ണും ആയതിനാലാണ്.
അനിലേ ഇവിടെ ആണും പെണ്ണുമില്ല. ഇവിടുള്ളത് നിര്‍മ്മിത സ്ത്രീയും നിര്‍മ്മിത പുരുഷനുമാണ്.പിന്നെ അടിച്ചുവാരല്‍ അതെല്ലാം ഇവിടെ പെണ്ണിന് അച്ചാരം കിട്ടിയതുപോലെ തന്നെയാണ്.വീട്ടുപണി പുരുഷനും ഒരു സ്വാഭാവിക ജോലിയായി മാറുക തന്നെ വേണം.സ്ത്രീകളുടെ കൈകള്‍ വീട്ടു പണിക്കുതകുന്ന ഹോര്‍മ്മോണുകളോ കെമിക്കലുകളോ ഒന്നും വിസര്‍ജ്ജിക്കുന്നില്ല .
Post a Comment