Tuesday, June 16, 2009

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

കരിമുണ്ട കോളനിയിലെ ശല്യക്കാരനായിരുന്നു ചന്ദ്രന്‍.ചെറുപ്പക്കാരനായ ചന്ദ്രന്‍ ദിവസവും കൂലിപ്പണിക്കു പോവുകയും കിട്ടിയ കൂലിയില്‍ പകുതിയും അയാള്‍ മാറ്റിവെച്ചത്‌ മദ്യപിക്കുന്നതിനായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊറുതിമുട്ടി.ആയിടക്കാണ്‌ ശ്രീ ശ്രീ രവിശങ്കറിന്റെ അഞ്ചുദിവസത്തെ പരിശീലനക്ലാസ്‌ ബന്ധപ്പെട്ടവര്‍ കോളനിയില്‍ സംഘടിപ്പിച്ചത്‌.കോളനിയിലെ എല്ലാ അംഗങ്ങളും ക്ലാസില്‍ പങ്കെടുത്തു.ആദ്യ ദിവസത്തെ ക്ലാസില്‍ തന്നെ ചന്ദ്രന്‍ നന്നായി കുടിച്ചിട്ടാണ്‌ വന്നത്‌.ക്ലാസിന്‌ നേതൃത്വം നല്‌കിയ ഉഷ ടീച്ചര്‍ അതിസുന്ദരിയായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊന്നി ക്ലാസിന്റെ തുടക്കത്തില്‍ തന്നെ ടീച്ചറിനോട്‌ തന്റെ സങ്കടം വിവരിച്ചു.

"ചേച്ചീ ചന്ദ്രന്‍ എന്നും കുട്യാണ്‌.കുടിച്ചു ബന്നാല്‌ പൊരേല്‌ ചൊയ്‌ര്യം തരൂല ദെബസോം അടീം പിടീം തന്നെ.ചേച്ചിയൊക്കെ പറഞ്ഞാല്‌ അബന്‍ കേക്കും".ടീച്ചര്‍ പൊന്നിയുടെ വിഷമം മനസ്സിലാക്കി.ക്ലാസിന്റെ തുടക്കം മുത്‌ല്‍ തന്നെ ചന്ദ്രനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടീച്ചര്‍ സംഘാങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കി.ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി ചന്ദ്രനോട്‌ നയത്തില്‍ പറഞ്ഞു."ചന്ദ്രാ......... നാളെ ക്ലാസില്‍ വരുമ്പോള്‍ ഇന്നു കുടിച്ചത്ര കുടിക്കരുത്‌.എത്ര കൊറച്ചൂന്ന്‌ നാളെ വന്നെന്നോട്‌ പറയണം .തന്റെടുത്തിരുന്ന്‌ സൗമ്യമായി സംസാരിച്ച ടീച്ചറെ ചന്ദ്രന്‌ നന്നായി ബോധിച്ചു."ചേച്ചീ നാളെ ഞാന്‍ കൊറച്ചേ കുടിക്കൂ........ ചന്ദ്രന്‍ ടീച്ചറിന്‌ വാക്കു കൊടുത്തു.പിറ്റേ ദിവസം വന്നയുടനെ തന്നെ ചന്ദ്രന്‍ ടീച്ചറിനോടാടി പറഞ്ഞു " ചേച്ചീ ഇന്നു ഞാന്‍ കൊറച്ചേ കുടിച്ചുള്ളൂ.എങ്ങനെങ്കിലും ഈ മുടിഞ്ഞ കുട്യൊന്ന്‌ നിര്‍ത്തണം.ചന്ദ്രന്‍ സ്വയം പ്രാകി.ടീച്ചര്‍ ചന്ദ്രന്‌ പല വിധ ഉപദേശങ്ങ്‌ള്‍ നല്‌കി .സംഘാങ്ങള്‍ എല്ലാവരും ചന്ദ്രനെ പ്രത്യേകം ശ്രദ്ധിച്ചു. ക്ലാസില്‍ ഒരു പ്രത്യേക പരിഗണന തന്നെ ചന്ദ്രന്‌ ലഭിച്ചു.മൂന്നാമത്തെ ദിവസം ഒട്ടും കുടിക്കാതെയാണ്‌ ചന്ദ്രന്‍ ക്ലാസിലെത്തിയത്‌ "ചേച്ചീ ഇന്നു ഞാന്‍ കുടിച്ചിട്ടില്ല.വന്നപാടേ ചന്ദ്രന്‍ സന്തോഷത്തോടെ പറഞ്ഞു.ചന്ദ്രന്‍ കുടി നിര്‍ത്തിയ സന്തോഷം ടീച്ചര്‍ ക്ലാസില്‍ പങ്കുവെച്ചു.ക്ലാസിന്റെ അവസാന ദിവസം ക്ലാസ്‌ അവസാനിക്കുന്നതിന്‌ അര മണിക്കൂര്‍ മുമ്പായി ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി

"ചന്ദ്രാ......... ഇനി കുടിക്യോ.....? " എന്നു ചോദിച്ചു." ഇല്ല ചേച്ചീ ഇനി ഞാന്‍ കുടിക്കില്ല" ചന്ദ്രന്‍ ടീച്ചര്‍ക്ക്‌ വാക്കു കൊടുത്തു.

"ആ........... അഥവാ ഇനി കുടിക്കണം ന്ന്‌ തോന്നുമ്പം ഗുരിജിയെ ഓര്‍ക്കണം.കുടിക്കാണെങ്കില്‍ ഗുരുജിക്കും കൂടി കൊറച്ച്‌ കൊടുക്കണം" എന്നും പറഞ്ഞ്‌ ടീച്ചര്‍ കൈവശം വെച്ചിരുന്ന ഗുരുജിയുടെ(രവിശങ്കറിന്റെ) ഒരു ഫോട്ടോ എടുത്ത്‌ ചന്ദ്രന്റെ കൈയ്യിലേക്ക്‌ കൊടുക്കാന്‍ നീട്ടി.പെട്ടന്ന്‌ ചന്ദ്രന്‍ കൈ പുറകോട്ട്‌ വലിച്ച്‌ ഏറെ പരിഭവത്തോടെ ഇങ്ങനെ പറഞ്ഞു "ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ.....നിന്റെ പോട്ടൊന്നുണ്ടെങ്കില്‌ താ........."

12 comments:

Sabu Kottotty said...

വൈകുവോളം വെള്ളംകോരീട്ട് വൈകിട്ട് കുടമുടച്ചപോലെയായി... തീരെ പ്രതീക്ഷിച്ചില്ല... നന്നായീട്ടോ...!

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, അതു കലക്കി.
ഇവാന്റെ പോട്ടം എന്തിനാ ല്ലെ?
:)

Typist | എഴുത്തുകാരി said...

അതു കലക്കി. അവന്‍ സത്യം സത്യമായി പറഞ്ഞു.

കുഞ്ഞന്‍ said...

ഹഹ..ഉഷടീച്ചറിന്റെ അപ്പോഴത്തെ ഭാവമൊന്നു കാണാന്‍ പറ്റിയില്ലല്ലൊ ദൈവമേ..

Anonymous said...

ഉഷടീച്ചറിന്റെ അപ്പോഴത്തെ ഭാവം വിനയയുടെ ഈ ഫോട്ടോ പോലെയുണ്ടാവും... കണ്ടോ കുഞ്ഞാ ... കണ്ടോ ....
സ്നേഹം കൊണ്ടു പറയാ.. ആ വായ ഒന്നു അടച്ചു പിടിക്കോ.... പ്ലിസ്സ്‌
പിന്നെ നട്ടെല്ലും വിവരമില്ലായ്മയു തമ്മിൽ വല്യ ബന്ധം തോന്നിയില്ലാ

പാര്‍ത്ഥന്‍ said...

പോട്ടം ആര്ടെ ആയാലെന്താ. കാര്യം നടന്നാ പോരെ.

Rejeesh Sanathanan said...

ഉഷ ടീച്ചര്‍ ഫോട്ടോ കൊടുത്തോ? അതോ ചന്ദ്രന്‍ വീണ്ടും കുടി തുടങ്ങിയോ?...:)

സമാന്തരന്‍ said...

ചന്ദ്രൻ കുടിക്കും..ഇനീം കുടിക്കും.. ഏത് പോട്ടം കിട്ടിയാലും കുടിക്കും . ആ പെണ്ണുങ്ങളെല്ലാം കൂടെ ചുറ്റുവട്ടത്തെ വാറ്റുകേന്ദ്രങ്ങളെല്ലാം പൊളിയ്ക്കും വരെ..

VINAYA N.A said...

അതിനു ശേഷം എന്ത്‌ എന്നറിയില്ല. കോളനി വളരെ ദൂരെയാണ്‌. എന്റെ ബ്ലോഗ്‌ വായിക്കുന്ന എല്ലാവര്‍ക്കും നന്ദി .പ്രതികരണങ്ങള്‍ക്കും

Patchikutty said...
This comment has been removed by the author.
Patchikutty said...

ബുലോകതുണ്ടെന്നു പല സ്ഥലത്തുനിന്നും വായിച്ചരിഞ്ഞിരുന്നു അന്ന് മുതല്‍ എവിടെ ഒന്ന് വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു...പക്ഷെ എപ്പോഴാ എത്തിയത്‌. ഏതായാലും കന്നി വരവില്‍ കിട്ടിയ സംഭവം കലക്കി... അതാ കാറുന്നോര്‍മാര്‍ പറയുന്നേ "പന്തീരാണ്ട് കൊല്ലം കഴിഞ്ഞാലും" :-) പക്ഷെ എല്ലാ ആണുങ്ങളും അങ്ങിനെ ആല്ല എന്നതും മദ്യത്തിന് അതും അതിനപ്പുറവും ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും സത്യം മാത്രം.

★ Shine said...

അനുഭവങ്ങളിൽ നിന്നും ഏറെ പറയാൻ കാണുമല്ലോ? മനുഷ്യന്റെ മനസ്സിനെ തൊടുന്നാ കുറിപ്പുകൾ ഇനിയും പ്രതീക്ഷിക്കുന്നു..

ഇപ്പോ വായിച്ച കുറിപ്പിലെ പോലെ പലമാതിരി സംഭവങ്ങൾ കണ്ടിട്ടുണ്ട്‌. സുന്ദരിയുടെ മുൻപിൽ മര്യാദക്കരനാവുന്ന മലയാളി ചേട്ടന്റെ ഉള്ളിലിരുപ്പു പുറതുവന്നതു ആളു നാടനും, അൽപം over ഉം ആയതുകൊണ്ടാ..