Tuesday, June 23, 2009

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

ഡ്യൂട്ടി കഴിഞ്ഞ്‌ വന്നയുടനെ വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന്‌ തയ്യാറെടുത്തു. രാവിലെ മുതല്‍ തുടര്‍ച്ചയായുണ്ടായ ഡ്യൂട്ടി നിമിത്തം ഉച്ചത്തെ ഭക്ഷണം കഴിക്കാനായില്ല. ശീലത്തിന്റെ ഭാഗമായ നഷ്ടബോധം ഉള്ളില്‍. വേഗം തന്നെ ഭക്ഷണമാക്കി പെട്ടന്ന്‌ കിടന്നുറങ്ങാന്‍ എനിക്കു തിടുക്കമായി. എട്ടു മണിയായപ്പോഴേക്കും ഭക്ഷണം തയ്യാര്‍.ഞാന്‍ ദാസേട്ടന്റെ വരവിനായി കാത്തിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദാസേട്ടന്‍ വന്നു .അടുപ്പില്‍ വെച്ച വെള്ളം ചൂടായിട്ടുണ്ട്‌ .ഞാന്‍ വെള്ളം ബക്കറ്റിലൊഴിച്ച്‌ കുളിമുറിയില്‍ കൊണ്ടുവെച്ച്‌ ദാസേട്ടനോട്‌ അല്‌പം ദേഷ്യത്തില്‍ പറഞ്ഞു " ദാസേട്ടാ ഒന്നു വേഗം കുളിച്ചിട്ടു വാ മനുഷ്യനിവിടെ വിശന്നിട്ടു വയ്യ."

"അതെ ഞാന്‍ വേഗം വരാം." ശബ്ദത്തിലെ കാഠിന്യം ഞാന്‍ തിരിച്ചറിഞ്ഞു.

"ഞാന്‍ രാവിലെ പറഞ്ഞിട്ടും പെട്രോള്‍ അടിക്കാന്‍ മറന്നല്ലോ ? "

ലൈറ്റിടാതെ വണ്ടി തള്ളിക്കൊണ്ട്‌ വന്നത്‌ അടുക്കള വാതിലിലൂടെ ഞാന്‍ കണ്ടിരുന്നു. അതിന്റെ പൊരുള്‍ എനിക്ക്‌ പെട്ടന്ന്‌ പിടികിട്ടി.സ്‌റ്റേഷനിലേക്ക്‌ പോകുമ്പോള്‍ ബത്തേരിയിവുള്ള ഹോസ്‌പിറ്റലിലാണ്‌ വണ്ടി വെക്കാറ്‌ .അവസാനം വരുന്നവര്‍ വണ്ടിയെടുത്ത്‌ പോരും അതാണ്‌ പതിവ്‌.അന്ന്‌ രാവിലെ എന്തോ ചില തിരക്കുകള്‍ കാരണം ഞാനാണ്‌ വണ്ടിയെടുത്തത്‌ .ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഒരിരുപത്‌ കിലോമീറ്ററോളം കൂടുതല്‍ ഓടിയിരുന്നു.രാവിലെ വണ്ടിയെടുക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ റിസര്‍വ്വിലാണേ.. എണ്ണയടിക്കണേ എന്നു പറഞ്ഞിരുന്നതും ഞാനോര്‍ത്തു.

" കോളിയാടി മുതല്‍(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ) ഇവിടം വരെ വണ്ടി ഉന്തിയിട്ടാണ്‌ വന്നത്‌ .എണ്ണയടിക്കാന്‍ പറ്റില്ലെങ്കില്‍ മേലാല്‍ വണ്ടി എടുക്കരുത്‌.................................."

തെറ്റ്‌ എന്റെ ഭാഗത്താണല്ലോ ഞാന്‍ മിണ്ടാതിരുന്ന്‌ എല്ലാം കേട്ടു. ദസേട്ടന്‍ കുളിക്കാനായി പോയി .ഞാന്‍ ഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചു.കട്ടികളേയും വിളിച്ചു. അപ്പോഴേക്കും ദാസേട്ടനും വന്നു. കഞ്ഞി കുടിക്കാന്‍ ഇരിക്കലും നടന്നു കുഴഞ്ഞ കാര്യവും ദുരിതങ്ങളുടെ നിരയും ആവര്‍ത്തിക്കാന്‍ തുടങ്ങി. എനിക്ക്‌ ദേഷ്യം പിടിച്ചു." ബത്തേരീന്നല്ലേ ഇങ്ങോട്ടു വന്നത്‌ നിങ്ങക്കും നോക്കായിരുന്നല്ലോ വണ്ടിയില്‍ എണ്ണയുണ്ടോ എന്ന്‌"

"എന്താ... ഇനീം ന്യായീകരിക്കാ............. " ദാസേട്ടന്‍ ഒന്നു കൂടി കര്‍ക്കശമായി കണ്ണുരുട്ടി മുഖം ഭീഭത്സമാക്കി എന്നെ നോക്കി.

" കഞ്ഞീം വേണ്ട വെള്ളോം വേണ്ട ഇത്തിരി സൈ്വര്യം കിട്ട്യാ മതി."ഞാന്‍ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ അകത്തുപോയി കിടന്നു.ദാസേട്ടനോ കുട്ടികളോ എന്നെ വിളിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു.ആരും എന്നെ വിളിച്ചില്ലെന്നു മാത്രമല്ല കുറച്ചു കഴിഞ്ഞ്‌ എല്ലാവരും ലൈറ്റ്‌ ഓഫാക്കി കിടന്നു.ഏകദേശം പത്തരമണിയോടെ എല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി ഞാന്‍ എഴുന്നേറ്റു. വിശപ്പ്‌ ഒന്നുകൂടി കൂടി .വറുത്ത പച്ച മീനും ചമ്മന്തിയും പയറുപ്പേരിയും നല്ല മാങ്ങ അച്ചാറും.......... ഞാന്‍ പ്രതീക്ഷയോടെ ഡയനിംഗ്‌ ഹളിലെത്തി ലൈറ്റിട്ടു. മേശപ്പുറം കാലി പ്രതീക്ഷകൈവിടാതെ അടുക്കളയിലെത്തി എനിക്ക്‌ കഞ്ഞിയും ഉപ്പേരിയും മറ്റും വിളമ്പിവെച്ച എല്ലാ പാത്രങ്ങളും കാലിയാക്കി സിങ്കിലിട്ട്‌ വെള്ളമൊഴിച്ചു വെച്ചിരിക്കുന്നു.കഞ്ഞി പാത്രവും കാലി അതിലും പച്ചവെള്ളം മാത്രം. ഞാന്‍ പച്ചവെള്ളം കുടിച്ച്‌ ശബ്ദമുണ്ടാക്കാതെ അകത്തു പോയി കിടന്നു.

എന്തു ചെയ്യാം എത്ര പിണങ്ങിയാലും ദാസേട്ടന്‍ ഭക്ഷണം ഒഴിവാക്കില്ല. ദാസേട്ടന്‍ ഭക്ഷണം വേണ്ടെന്ന്‌ പറഞ്ഞ്‌ ഒന്നു കിടക്കാനും ആ ഭക്ഷണം കാലിയാക്കി പാത്രത്തില്‍ വെള്ളമൊഴിച്ചിടാനും.നീണ്ട എട്ടു വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ്‌......................................പ്രതീക്ഷയോടെ തന്നെ

11 comments:

കണ്ണനുണ്ണി said...

chila sheelangal maarum ennu pratheekshikanda.. hihi ini pinangiyaalum bhakshanam ozhivakkanda ketto

Typist | എഴുത്തുകാരി said...

എന്നാലും അതു് കഷ്ടമായിപ്പോയി.

അനില്‍@ബ്ലോഗ് // anil said...

എന്തു ചെയ്യാം എത്ര പിണങ്ങിയാലും ദാസേട്ടന്‍ ഭക്ഷണം ഒഴിവാക്കില്ല. ദാസേട്ടന്‍ ഭക്ഷണം വേണ്ടെന്ന്‌ പറഞ്ഞ്‌ ഒന്നു കിടക്കാനും ആ ഭക്ഷണം കാലിയാക്കി പാത്രത്തില്‍ വെള്ളമൊഴിച്ചിടാനും.നീണ്ട എട്ടു വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ്‌......................................പ്രതീക്ഷയോടെ തന്നെ .

വിനായാ‍ാ‍ാ‍ാ‍ാ‍ാ......
:)

Jayasree Lakshmy Kumar said...

ഇന്നലെയേ ഇത് വായിച്ചിരുന്നു. ചിരിച്ചൊരു വഴിക്കായി, പുലിയുടെ ഇമേജറിയുള്ള വിനയയുടെ ഉള്ളിലുള്ള പാവം ഭാര്യയെ കണ്ടപ്പോൾ :)
ഞാൻ പ്രാർത്ഥിക്കാട്ടോ ആ ആഗ്രഹം നടക്കാൻ. അങ്ങനെന്തെങ്കിലുമൊക്കെ ആകുമ്പോഴല്ലേ ദാമ്പത്യത്തിനു ഒരു രസമുള്ളു :))

VINAYA N.A said...

ellavarkkum nandi

രാജേശ്വരി said...

ഈ ബ്ലോഗ്‌ കണ്ടെത്താന്‍ ആയതില്‍ സന്തോഷം. ആത്മ കഥ മുമ്പ് വായിച്ചിട്ടുണ്ട് . post ഇഷ്ടപ്പെട്ടു.

ജിജ സുബ്രഹ്മണ്യൻ said...

വിനയേടെ ആഗ്രഹം കൊള്ളാം.എനിക്കിഷ്ടമായി.ഭക്ഷണം കഴിച്ചു കിടന്നിരുന്നെങ്കിൽ വിശക്കുമായിരുന്നോ.അങ്ങനെ തന്നെ വേണം ! അത്താഴപ്പഷ്ണി കിടക്കരുതെന്ന് കാർന്നോന്മ്മാർ ഉപദേശിക്കുന്നതേ ഈ അനുഭവം വരാതിരിക്കാനാ !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു വായിച്ചപ്പോൾ “കിലുക്കം” സിനിമയിലെ ആ മനോഹര രംഗം ഓർത്തു പോയി.വട്ടു പിടിച്ച രേവതിയുടെ കഥാപാത്രം ഉറങ്ങിയിട്ട് കഴിയ്ക്കാനായി പൊറോട്ടയും ചിക്കനും ഒളിപ്പിച്ചു വയ്ക്കുന്ന ജഗതി.അവൾ ഉറങ്ങി എന്നു കരുതി കഴിയ്ക്കാൻ ഉണർന്ന് ലൈറ്റ് ഇടുമ്പോൾ രേവതി ഇരുന്നു മുഴുവനും കഴിച്ചു തീർക്കുന്നത് കാണുമ്പോൾ “ നീയിതു നോക്കെടേ......എന്റമ്മച്ചിയേ ഞാനിപ്പോ വിശന്നു ചാവുമേ” എന്നളറുന്ന ജഗതിയുടെ മുഖഭാവങ്ങൾ....

ആ സ്ഥാനത്ത് ഞാൻ വിനയയെ കണ്ടു നോക്കി..
ഉഗ്രൻ ഭാവാഭിനയം !!!!!

VINAYA N.A said...

enikku pattiya akkidi ellavarum enjoy cheythu ennathil santhosham

Anonymous said...

ഹഹഹ !!!!!!നല്ല കാത്തിരുപ്പ് !!!!പ്രതികാര ദാഹിയായ ഒരു ഭാര്യ ...വയറ്റത്തടിച്ചു സ്നേഹം കാണികോ ആണുങ്ങള്‍....നമ്മള്‍ പെണ്ണുങ്ങളെ പോലെ ....ഹി ..ഹി ... ഇനിയെങ്കിലും സ്വന്തം വയറു നോക്കണേ ...ഹി ..ഹി..നല്ല രസമുണ്ട് വായിക്കാന്‍ ....

ചാർ‌വാകൻ‌ said...

എട്ടുവര്‍ഷം പോയിട്ട് എണ്‍പതായാലും നടക്കില്ല,പോലീസ്സെ.