Wednesday, August 5, 2009

നാം ഇത്ര ദരിദ്രരോ...........................?

നാം ഇത്ര ദരിദ്രരോ...........................?
കാര്‍ഗിലില്‍ വെച്ച്‌ നീന്തല്‍ പരിശീലിപ്പിക്കുന്നതിനിടയിലോ മറ്റോ മരിച്ച ജവാന്റെ മൃതദേഹം അഞ്ചു ദിവസത്തിനു ശേഷമാണ്‌ അയാളുടെ വീട്ടിലെത്തിക്കാന്‍ സാധിച്ചത്‌.....................?ബോഡിക്ക്‌ അകമ്പടി പോയതു കൊണ്ട്‌ എനിക്കും അയാളുടെ വീട്ടില്‍ പോകാനായി.ശവപ്പെട്ടി തുറക്കാന്‍ പറ്റില്ലെന്ന്‌ കൂട്ടത്തില്‍ വന്ന പട്ടാളക്കാര്‍ വീട്ടുകാരോട്‌ പറയുന്നുണ്ടായിരുന്നു.അമ്മയുടേയും കൂടപ്പിറപ്പായ അനിയന്റേയും നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ ആ പെട്ടി ഏറെ കഷ്ടപ്പെട്ട്‌ പതുക്കെ ഒന്നു തുറന്നു.ധീര ജവാന്റെ ശരീരം ഒരു നോക്കു കാണാനെത്തിയവരും കൂടപ്പിറപ്പും അമ്മയും എല്ലാം ഒരു പോലെ മൂക്കു പൊത്തി പിടിച്ചുപോയി .ആ നാറ്റം അത്രക്ക്‌ അസഹനീയമായിരുന്നു.വീണ്ടു കെട്ടിവെച്ച ആ പെട്ടി പിന്നീട്‌ ആര്‍ക്കുവേണ്ടിയും തുറന്നില്ല.തലയുടെ ഭാഗത്ത്‌ ആ കരുത്തനായ രാജ്യസ്‌നേഹിയുടെ ഒരു ഫോട്ടോ പതിച്ചിരുന്നു.നാടിനു കാവല്‍ നില്‌ക്കാന്‍ വേണ്ടിയുള്ള പലതരം പരിശീലനങ്ങളിലൊന്നാണ്‌ നീന്തലും.മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനിടയിലാണ്‌ ആ പാവത്തിന്‌ അപകടം പിണഞ്ഞത്‌.മരണം അതെപ്പോഴും സംഭവിക്കാം. ഈ സത്യത്തെ മുന്‍കൂട്ടി കാണാന്‍ വലിയ പട്ടാള ബുദ്ധിയൊന്നും വേണ്ട.മൂന്നും നാലും മാസം പഴക്കമുള്ള ശവശരീരങ്ങള്‍ യാതൊരു കോട്ടവും തട്ടാതെ നാട്ടിലെത്തുന്നത്‌ നമ്മുക്കിന്നൊരു പുതുമയേ അല്ല.പണമാണ്‌ അതിന്റെ മാനദണ്ഡമെങ്കില്‍ ഈ അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരന്റെ മരണം രാജ്യസ്‌നേഹമുള്ള ഓരോ വ്യക്തിയുടേയും വേദനയാണ്‌.അറിവോ പരിചയമോ ഇല്ലാത്ത അനവധിയാളുകള്‍, മരിച്ചത്‌ ഒരു പട്ടാളക്കാരനായതുകൊണ്ടു മാത്രം ആ ശരീരം ഒരു നോക്ക്‌ കാണാനാഗ്രഹിച്ച്‌ ആ വീട്ടിലും നാട്ടിലുമായി എത്തിയിരുന്നു.ഇത്രയേറെ ശാസ്‌ത്രം വളര്‍ന്ന നമ്മുടെ നാട്ടില്‍ , അനീതിയെ എങ്ങിനെയും എതിര്‍ക്കും എന്ന്‌ വങ്കത്തം വിളമ്പുന്ന നേതാക്കളുള്ള നമ്മുടെ നാട്ടില്‍ ഈ കൊടിയ അനീതി പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും ഒന്നുംതന്നെ വാര്‍ത്തയല്ലാതാകും എന്ന ചിന്ത എന്നെ ഏറെ വേദനിപ്പിക്കുന്നു.

9 comments:

ചാണക്യന്‍ said...

ആ ജവാന്റെ ശവശരീരത്തിനോട് ബന്ധപ്പെട്ടവര്‍ കാട്ടിയത് തികഞ്ഞ അനാദരവ് തന്നെയാണ്...

ഒരു മന്ത്രിയുടേയോ രാഷ്ട്രീയക്കാരന്റേയോ ശവമായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു സമീപനം ഉണ്ടാവുമായിരുന്നോ?

രാജേശ്വരി said...

വേദനയില്‍ പങ്കു ചേരുന്നു. ഈ സംഭവം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

poor-me/പാവം-ഞാന്‍ said...

I am in full agreement with you.This point will be raised at higher level...Thank you for raising this real issue on an experience..keep writing the real stuff like this and we are eager to read it...

മാണിക്യം said...

ഓരോ ഇന്ത്യന്‍ പൌരനും സുരക്ഷിതമായി ജീവിക്കുന്നത് രാജ്യം കാക്കാന്‍ ജീവന്‍ കൊടുക്കാന്‍ തയ്യാറായി രാജ്യസേവനം ചെയ്യുന്ന നമ്മുടെ ആദരണീയരായ ജവാന്‍മാര്‍ ഉള്ളതുകൊണ്ടാണെന്നു എന്നും എല്ലാവരും ഓര്‍മ്മിക്കുകയും, അവര്‍ക്കും അവരുടെ കുടുംബങ്ങള്ക്കും നാട്ടാരും ഭരണകൂടവും അര്‍ഹിക്കുന്ന മാന്യത നല്‍കേണ്ടതുമാണ്. അതില്‍പ്പെടും അപകടത്തിലായാലും യുദ്ധത്തിലായാലും ജീവന്‍ വെടിയുന്ന ജവാന്റെ മാന്യമായ ഒരു ശവസംസ്കാരം അതില്‍ വീഴച വന്നാല്‍ അതു ഗുരുതരമായ തെറ്റ് തന്നെ

Anonymous said...

ശ്രീ വിനയ,
"ഈ കൊടിയ അനീതി പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും ഒന്നുംതന്നെ വാര്‍ത്തയല്ലാതാകും എന്ന ചിന്ത എന്നെ ഏറെ വേദനിപ്പിക്കുന്നു."
ഇ നീ വേദന കുറയ്ക്കാം, ഇന്ന് ഏഷ്യനെറ്റില്‍ വാര്‍ത്ത വന്നിരുന്നു, ഇനി നമ്മുടെ ആന്റപ്പന്‍ അറിയും പിന്നെ ബാക്കി അങ്ങേര് നോക്കി കോളും, ഒരു പക്ഷേ "വിനയയുടെ ലോകം" ബ്ലോഗ് ഇമ്പാക്ട് ആവാം,
ആശംസകള്‍

നാട്ടുകാരന്‍ said...

ഇത് കമ്മീഷന്‍ വാങ്ങിയ പെട്ടിയായിരിക്കില്ല . വരുമാനത്തിലല്ലേ ആളുകള്‍ക്ക് നോട്ടമുള്ളൂ .........

VINAYA N.A said...

പ്രതികരണങ്ങള്‍ക്ക് നന്ദി

Dr.jishnu chandran said...

ath thikachum thetayi ennu njaanum vishvasikkunnu....

മാവേലികേരളം(Maveli Keralam) said...

ദാരിദ്ര്യമാണോ മനുഷ്യത്വമില്ലായ്മയാണോ വിനയേ ഇത്. നന്ദി വിവരത്തിന്.