എന്നു പറയാന്‍ കഴിയുമോ......?
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്ന ഞാന്‍.ക്ലാസ്സുകള്‍ക്കിടയില്‍ ഒരു യുവാവ് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു." വിനയ........... താങ്കള്‍ കുറേക്കാലമായല്ലോ ഇതുപോലെ നടക്കാന്‍ തുടങ്ങിയിട്ട്.എന്നിട്ടും ഒരാളെയെങ്കിലും നിങ്ങളെപ്പോലാക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ ? അതിനുപോലും കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഉദ്യമം പരാജയമല്ലേ"?
ഉത്തരം- മഹാനായ ഗാന്ധിജി വര്‍ഷങ്ങളോളം ഒരു നേരിയ മുണ്ടുമാത്രം ധരിച്ചുകൊണ്ട് ഈ ലോകം മുഴുവന്‍ ചുറ്റി. അവസാന നിമിഷത്തില്‍ പോലും ഒരാളെയെങ്കിലും ഒറ്റമുണ്ട് ധരിപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ പുറകില്‍ നിര്‍ത്താന്‍ ഗാന്ധിജിക്കു കഴിഞ്ഞോ............... ? ഇല്ലല്ലോ..... എന്നുവെച്ച് ഗാന്ധിജിയുടെ ഉദ്യമം പരാജയമാണെന്നു പറയാന്‍ കഴിയുമോ
3 comments:
നമ്മുടെ ശ്രമം വിജയിച്ചാലും ഇല്ലെങ്കിലും നമ്മൾ ചെയ്യാനുള്ളത് നാം ചെയ്യുക.പ്രതിഫലം ഇച്ഛിച്ചു കൊണ്ടാവരുത് നമ്മൾ എന്തു ചെയ്യുന്നതും.
വിനയയുടെ ശ്രമം ഒരിക്കലും പാഴല്ല....!! വിനയ ഒരു സമൂഹത്തെയാണ് പ്രതിദാനം ചെയ്യുന്നത്.. ഇനിയും അപമാനിതരായി, ചൂഷണങ്ങള്‍ക്ക് വിധേയരായി ജീവിക്കാന്‍ എനിക്ക് കഴിയില്ല എന്ന് പറയുന്നതിനൊപ്പം സ്വന്തം കുടുംബത്തെയും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഒരുകൂട്ടം സ്ത്രീകളെ......! വസ്ത്രത്തെയും ചലനങ്ങളേയുമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് മിമിക്രിയും ഫാന്‍സി ഡ്രസ്സുമാണ്.....!!
"വിനയ ഒരു സമൂഹത്തെയാണ് പ്രതിദാനം ചെയ്യുന്നത്."
ഇത് പലപ്പോഴും വിനയ മറന്നു പോകുന്നു, ഒറ്റയാളായി സംസാരിക്കുന്നു ഒറ്റയാനെപോലെ!!. ചിന്തിക്കുക രണ്ട് പ്രാവശ്യം.
എല്ലാവിധ വിജയാശംകളും നേരുന്നു
Post a Comment