Wednesday, August 12, 2009
എന്തൊരു ധാര്‍ഷ്ട്യം.................. !കോടതിയിലെ ഒരു ചിലവു കേസിന്റെ രണ്ടാമത്തെ അവധി. ഭര്‍ത്താവിനോടായി കോടതി "പണം കൊണ്ടു വന്നിട്ടുണ്ടോ............... "ഭര്‍ത്താവ് "ഉണ്ട് ഇതാ............."അയാള്‍ കൈയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചി കാണിച്ചുകൊണ്ടു പറഞ്ഞു. "എന്താണിത് " കോടതി"കൊടുക്കാനുള്ള പണമാണ്.""എത്രയുണ്ട് ""1000 രൂപ""ആ............. അതെണ്ണി തിട്ടപ്പെടുത്തി രേഖപ്പെടുത്തി അവര്‍ക്കു കൊടുത്ത ശേഷമേ നിങ്ങള്‍ പോകാവൂ" കോടതി(ആയിരം രൂപക്കുള്ള നോട്ടുകള്‍ക്കു പകരം ഏറെ കഷ്ടപ്പെട്ടിട്ടാകണം അത്രക്ക് ചില്ലറ പൈസകള്‍ അയാള്‍ സംഘടിപ്പിച്ചത്.അത് എണ്ണി തിട്ടപ്പെടുത്തേണ്ട ബാധ്യത കോടതി അയാള്‍ക്കു തന്നെ നല്‌കിയില്ലായിരുന്നെങ്കില്‍ അങ്ങിനേയും ആ സ്‌ത്രീയെ അപമാനിക്കാമായിരുന്നല്ലോ.)
Subscribe to:
Post Comments (Atom)
14 comments:
ചെലവിന് വേണമെന്ന് പറഞ്ഞാൽ ഇങ്ങനെ,അപമാനിക്കാം.ചെലവിനു തരേണ്ട ഒന്ന് ബന്ധമൊഴിഞ്ഞാൽ മതിയെന്നു പറഞ്ഞാൽ അവൾ വേറെ ഒരുത്തന്റെ ഒപ്പം താമസിക്കുകയാണെന്നും അതുകൊണ്ടാണ് ബന്ധമൊഴിയാൻ പറയുന്നതെന്നും അത്യുച്ചത്തിൽ കോടതിയോട് പറയാം.അങ്ങനെ സ്വഭാവദൂഷ്യമുള്ളവളുടെ കൂടെ തന്റെ മക്കളെ പാർപ്പിക്കാൻ പറ്റില്ല എന്ന പൊന്നുംകൊടം പോലത്തെ അച്ഛന്റെ ഉൽക്കണ്ഠയും കോടതിയിൽ അലറിപ്പറയാം. ഞാൻ അദ്ധ്വാനിച്ച് കഴിഞ്ഞോളാം എന്നും അങ്ങനെ മക്കളെ പോറ്റിക്കോളാം എന്നും പറഞ്ഞ പെണ്ണിന് പിന്നെ മക്കളെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയാനേ പറ്റൂ.
നമ്മുടെ കുടുംബങ്ങൾ മോഹനസുന്ദരമായി പുലരേണ്ടേ വിനയേ ?
:):)
ആയിരം രൂപ കൊണ്ട് ആ സ്ത്രീക്ക് ചെലവു കഴിയുമോ എന്നാ ആദ്യം ആലോചിച്ചത്. കുഞ്ഞുങ്ങളെ ഒക്കെ നോക്കി വളര്‍ത്താന്‍ ഉണ്ടെങ്കില്‍, അത് പ്രയാസം ആയിരിക്കും.
സ്ത്രീയുടെ നട്ടെല്ലില്ലായ്മയില്‍ നിലനിന്നു പോകുന്നതാണല്ലോ നമ്മുടെ കുടുംബങ്ങള്‍
ആവശ്യക്കാരന്‍ (രി) അല്ലേ ആ ചില്ലറ എണ്ണിനോക്കേണ്ടിയിരുന്നത്....
there is an article about you in Kerala koumudi.
www.dhurga-waste.blogspot.com
പണം നോട്ടായിട്ടു തന്നെ കൊടുക്കണം എന്നുണ്ടോ വിനയ.
നിയമപരമായി അയാള്‍ ചെയ്തത് തെറ്റെന്ന് പറയാനാവില്ല.
പണം എങ്ങനെ നല്കിയാലെന്ത്??? ആ നാണയങ്ങള്‍ അവര്‍ക്ക് ഒരു ഷോപ്പിലോ മറു പോതുസ്ഥാപനങ്ങളിലോ നല്‍കി മാറാമല്ലോ
ey ayal cheythathil thettundenne aarum paranjittilla.athoru valiya apamanikkalaayi anne kodthiyil vanna ellaavarkkum feel chtythu.athreyulloo
സ്ത്രീയെ അപമാനിക്കാനിങ്ങനെയും ഒരു തന്ത്രം ഉണ്ടല്ലേ?
പ്രിയ ഡോക്ടര്‍ താങ്കള്‍ക്ക് പാല്‍പായസം ഇഷ്ടമാണെന്നുവെച്ച് കോളാമ്പിയില്‍ വിളമ്പിതന്നാലും കഴിക്കുമോ................... ?
ഇപ്പൊള്‍ ധാര്‍ഷ്ട്യം ആര്‍ക്കാണ് വിനയ?
ഇന്ത്യന്‍ സര്‍ക്കാര് വിനിമയത്തിനായി ഇറക്കിയ നാണയം വാങ്ങുന്നത് ഇത്രക്ക് മോശമാണ്. അതോ മൊശപ്പെട്ട ആളുകള്‍ക്ക് കൊടുക്കാനുള്ളതാണ് നാണയം എന്ന് ധരിക്കുന്നുണ്ടോ?
'ചില്ലറ പ്രശ്നം' എല്ലാവര്ക്കും ഉണ്ട്..!
:)
ശ്രീ വിനയ,
ഈ കഥ കുറേ വർഷങ്ങൾക്ക് മുൻപ് കേട്ടതാണ്,തീർച്ചയായും ഇത് ഒരപമാനിക്കൽ തന്നെ ആണ്, കോടതിയുടെ സമീപനം വളരെ ശരിയായിരുന്നു. കോടതിക്ക് ഒരു നന്ദി രേഖപ്പെടുത്തുന്നു. അയാൾ ആ സ്ത്രീയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു ചില്ലറയുമായി എത്തിയത്, കിട്ടാവുന്നതിൽ ഏറ്റവും ചെറിയ ആക്കമുള്ള പൈസ ആയിരിക്കും ആ ധീരൻ കയ്യിൽ കരുതിയിരുന്നത്, നപുംസകങ്ങൾ പ്പോലും ഇത്തരം പ്രവർത്തികൾ ചെയ്യില്ല. എന്റെ അഭിപ്രായത്തിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് അയാളെ ഇരുത്തി എണ്ണിക്കണമായിരുന്നു. ഇവിടെ മറ്റ് കമന്റുകൾ കണ്ടപ്പോൾ അല്പം ലജ്ജതോന്നി അനിലൊക്കെ നിയമപരമായി എന്ത് തെറ്റ് എന്ന് ചോദിക്കാൻ വരെ മടിച്ചില്ല, ഒപ്പം ഇത് ജനറൈലൈസ് ചെയ്യാനുള്ള “സിംഹിണികളുടെ“ താത്പര്യവും അപലപനീയമാണ്. ഇതൊക്കെ ആണ് പുരുഷൻ എന്ന് സ്ഥാപിക്കാനുള്ള ശ്രമം ഈ സ്ത്രൈണപോസ്റ്റിൽ ഉണ്ട് അതിനോട് ശക്തിയായി വിയോജിക്കുന്നു,
യുദ്ധം തുടരട്ടെ, ആശംസകള്‍
Post a Comment