Friday, August 21, 2009

കുഞ്ഞി പ്രശ്‌നം

കുഞ്ഞി പ്രശ്‌നം
തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയില്‍ ഏറെ കഷ്ടപ്പെട്ട്‌ രണ്ടു ദിവസത്തെ ലീവെടുത്താണ്‌ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഞാന്‍ തലശ്ശേരിയിലെത്തുന്നത്‌.സിനിമയുടെ മേഖലയില്‍ എനിക്കെന്തെല്ലാം ചെയ്യാനാകും എന്നത്‌ ഒന്നു വിലയിരുത്തുക കൂടി ചെയ്യാമല്ലോ എന്ന സുഹൃത്തുക്കളുടെയെല്ലാം ശക്തമായ പിന്തുണകൂടിയായപ്പോള്‍ ഒന്നുചെന്നു സംസാരിച്ചുനോക്കാം എന്ന്‌ ഞാനും തീരുമാനിച്ചു.ചര്‍ച്ചക്കായി എന്റെ പുസ്‌തകങ്ങള്‍,പല ഡയമെന്‍ഷനില്‍ ഞാന്‍ കളക്‌റ്റ്‌ ചെയ്‌ത പത്ര കട്ടിംങ്ങുകള്‍,സി.ഡി, തുടങ്ങി ഒരു സ്യൂട്ട്‌കേസു നിറയെ ചര്‍ച്ചയുമായി ബന്ധപ്പെട്ട രേഖകളുമായി ഏകദേശം രാവിലെ പതിനൊന്നു മണിയോടെ ഞാന്‍ എന്നെ വിളിച്ച ഡയറക്ടര്‍ താമസിക്കുന്ന വലിയ ടൂറിസ്റ്റ്‌ ഹോമിലെത്തി.എന്നെ ഔപചാരികമായി സ്വീകരിച്ച അദ്ദേഹം എന്നോടായി
“മേഡം ധൃതിയില്ലല്ലോ............” എന്നു ചോദിച്ചു.ഇല്ല ഒട്ടും ധൃതിയില്ല.ഫോണില്‍ സംസാരിച്ചതുപോലുള്ള എല്ലാ ഡോക്യുമെന്‍‌സും എടുത്തിട്ടുണ്ട്‌."
ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ മറുപടി പറഞ്ഞു.ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു.ഇതിനിടയിലെല്ലാം എന്നോട്‌ വളരെ മന്യമായി തന്നെ "മേഡം ഒരാളുപോലും നമ്മെ ശല്യപ്പെടുത്തുന്നില്ല.സിനിമയുടെ ലോകം അങ്ങിനെയാണ്‌. സാധാരണക്കാര്‍ക്ക്‌ ചിന്തിക്കാനാകാത്ത ദന്തഗോപുരമാണത്‌‌.മേഡത്തിന്റെ എല്ലാ സ്വപ്‌നങ്ങളും സിനിമയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്കു കഴിയും. എന്റെ വര്‍ക്കില്‍ ഇനിയുള്ള കാലം മേഡത്തിന്റെ സഹായവും സഹകരണവും ഉണ്ടാകണം. ഞാന്‍ പത്രങ്ങളില്‍ ധാരാളം വായിച്ചിട്ടുണ്ട്‌........................................................ അങ്ങിനെ ഏറെ ബഹുമാന പുരസ്സരം പേപ്പറുകളും രേഖകളും പരിശോധിക്കുന്നതിനിടയില്‍ അയാള്‍ എന്നോട്‌ സംസാരിച്ചു. അപ്പോഴേക്കം സമയം ഒരു ഏഴുമണിയായിട്ടുണ്ടാകും.ഏകദേശം രണ്ടു മണിക്കൂറോളം വായിക്കാനുള്ള സി.ഡി നോക്കുവാന്‍ മുറിയില്‍ കംപ്യൂട്ടറില്ലാത്തതിനാല്‍ പിറ്റേന്നു രാവിലെ ടൗണിലെ കംപ്യൂട്ടര്‍ സെന്റെറില്‍ പോയി ആ വര്‍ക്കു കൂടി കഴിഞ്ഞ്‌ തിരിക്കാമെന്ന്‌ ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ അയാള്‍ ചെയ്‌ത സിനിമയും പുതിയ സിനിമയില്‍ എനിക്കായി രൂപപ്പെടുത്തിയ കഥാപാത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് സ്‌ക്രിപ്‌റ്റ്‌ എന്നെ കാണിക്കുകയും ഞാനത്‌ വായിച്ച് ഗൗരവമായി സംസാരിക്കുകയും ചെയ്‌തു.ഇടക്ക്‌ പലപ്പോഴും ഗൗരവം പോയി ബാല്യകാലങ്ങളും സിനിമാഫലിതങ്ങളും എന്റെ പ്രവേശനവും ഉദയനാണ്‌ താരത്തിലെ ശ്രീനിവാസന്റെ റോളും മറ്റും പറഞ്ഞ്‌ ഞങ്ങള്‍ പൊട്ടിചിരിച്ചു.രാത്രി പത്തു മണിയായപ്പോഴേക്കും എനിക്ക്‌ വല്ലാത്ത ഉറക്കം വന്നു.ഏകദേശം രണ്ടായിരം രൂപയിലധികം വാടക തോന്നിക്കുന്ന വിശാലമായ കട്ടിലുള്ള മറ്റൊരു മുറികൂടി എനിക്കു വേണ്ടി എടുപ്പിക്കുന്നത്‌ അന്യായമാണെന്നു തോന്നിയതുകൊണ്ട്‌ ഞാന്‍ മറ്റൊരു മുറിക്കു വേണ്ടി ആവശ്യപ്പെട്ടില്ല.പിന്നീടുണ്ടാകുന്ന സ്വാഭാവികമായ ചലനം എനിക്കറിയാവുന്നതു കൊണ്ടു തന്നെ "ഹലോ സര്‍ നല്ല ക്ഷീണമുണ്ട്‌ ശല്യപ്പെടുത്തരുത്‌. ഞാനിവിടെ ഉറങ്ങുന്നതില്‍ നിങ്ങള്‍ക്കെന്തെങ്കിലും ്‌അസ്വസ്ഥതയുണ്ടെങ്കില്‍ മറ്റൊരു മുറികൂടി എടുക്കാം" നോ..... നോ അതിന്റെ ആവശ്യമില്ല .കക്ഷി അത്ര മര്യാദക്കാരനൊന്നുമായിരുന്നില്ലെങ്കിലും ബെഡ്‌റൂമിനോടു ചേര്‍ന്ന വരാന്തക്കും ബെഡ്‌റൂമിനോളം വലിപ്പവും സൗകര്യവും ഉണ്ടായിരുന്നു എന്നത് ഞാന്‍ ആദ്യമേ നോക്കി വെച്ചിരുന്നു..എനിക്ക്‌ അസ്വസ്ഥത തോന്നിയ നിമിഷം അലമാരയില്‍ നിന്നും ഷീറ്റുമെടുത്ത്‌ ഞാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നോട്‌ ക്ഷമാപണം നടത്തി ആ ഉദ്യമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.പിന്നെ ഒരു ശല്യവുമില്ലാതെ സ്വസ്ഥമായും സമാധാനമായും ഞാനുറങ്ങി.പിറ്റേന്നു രാവിലെ തന്നെ സി.ഡി യുടെ കോപ്പിയെടുക്കാന്‍വേണ്ടി എട്ടു മണിയോളം കാത്തിരുന്നു .മടക്കയാത്രയുടെ ഭാഗമായി ഞാന്‍ പേപ്പറുകളും പുസ്‌തകങ്ങളും വസ്‌ത്രങ്ങളും ഒതുക്കി വെക്കുമ്പോള്‍ അയാള്‍ എന്നോടായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു" വിനയാ................ ഇവിടുള്ള മറ്റ്‌ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്റ്റാഫിനുമെല്ലാം എന്തെങ്കിലും തോന്നിയിട്ടുണ്ടാകും " "എന്തിന്‌ ?" സിഡിയുടെ കവര്‍ തിരഞ്ഞുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"സാധാരണ female artist വന്നാല്‍ കൂടെ അമ്മയോ, അച്ഛനോ, ഭര്‍ത്താവോ അങ്ങനെ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കൂടെയുണ്ടാകും.മാത്രമല്ല അവര്‍ സെപ്പറേറ്റ്‌ റൂമിലുമായിരിക്കും. പിന്നെ നല്ല നല്ല റോളിനു വേണ്ടി കൂടെയുള്ള മാരണങ്ങളെ ഒക്കെ ഉറക്കീട്ടുവേണം ആ പാവത്തിനൊന്ന്‌ സംവിധായകന്റെ മുറിയിലെത്താന്‍." അതും പറഞ്ഞ്‌ അയാള്‍ പൊട്ടിപൊട്ടി ചിരിച്ചു.
"ഓഹോ അത്രക്ക്‌ വെലപിടിപ്പുള്ള മുറിയിലായിരുന്നോ ഞാന്‍ ഒറ്റക്ക്‌ കിടന്നത്‌ " എന്ന്‌ ചോദിച്ചുകൊണ്ട്‌ അപ്പോഴേക്കും ടീപ്പോയക്കടിയില്‍ കിടന്ന സി.ഡി കവര്‍ എടുത്ത്‌ അതില്‍ സി.ഡി ഇട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"വിനയയെന്താ... സീരിയസാകാത്തത്‌? ഇവിടുള്ളവര്‍ക്കെല്ലാം വിനയയെ നന്നായിട്ടറിയാം.ഇന്നലെ രാത്രി ഇതിനുള്ളില്‍ എന്തു നടന്നു എന്ന്‌ നമ്മുക്കല്ലാതെ ആര്‍ക്കും അറിയില്ല.ഒരാണും പെണ്ണും ചേര്‍ന്നാല്‍ എന്ത്‌ നടക്കും എന്ന്‌ എല്ലാവര്‍ക്കും അറിയാം. അവരത്‌ പുറത്തു പറഞ്ഞാല്‍ വിനയയുടെ ഗതിയെന്താകും................... ? അയാള്‍ ഗൈരവത്തോടെ എന്നെ നോക്കി."ഓ..... അതാണോകാര്യം ഇത്തരം കുഞ്ഞി പ്രശ്‌നങ്ങളോന്നും ഞാന്‍ സീരിയസ്സാക്കാറേയില്ല."അയാളുടെ ചമ്മല്‍ മറച്ചുവെക്കാനായി ഞാന്‍ എഴുതിയ എന്റെ രണ്ടു പസ്‌തകങ്ങള്‍ 1-എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര 2-നീ പെണ്ണാണ്‌ -കവിതാ സമാഹാരം എന്നിവ കൈയ്യിലെടുത്ത്‌ ഇതിവിടെ വെക്കട്ടെ അടുത്ത വരവിനു തരാം എന്നു പറഞ്ഞ്‌ മാറ്റി വെച്ചു.രാവിലെ 9 മണിയോടെ അവിടുള്ള ആര്‍ട്ടിസ്‌റ്റുകളോടും മറ്റും യാത്ര പറഞ്ഞ്‌ ഞാന്‍ തിരിച്ചു.

7 comments:

said...
This comment has been removed by the author.
said...

വിനയാ...മനസ് നിറഞ്ഞു.....!!!
അവസരമുണ്ടായിട്ടും കൂടെയുണ്ടായിരുന്ന സ്ത്രീയെ വെറുതെ വിട്ടുവന്നു സ്വയം വിശ്വസിക്കാന്‍ കഴിയാതെ, സമൂഹം വിശ്വസിക്കുകയില്ല എന്ന് വിനയയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച, ആ ഡയറക്ടറോടു സഹതാപം തോന്നുന്നു.

തനിച്ചു ദീര്‍ഘയാത്ര ചെയ്യുമ്പോഴും, വില കൂടിയ ഹോട്ടലില്‍ പോലും മുറിയെടുത്താലും ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ, തറഞ്ഞുകയറുന്ന കണ്ണുകള്‍ നമ്മെ അസ്വസ്ഥരാക്കുകയാണ്, നമ്മുടെ സുരക്ഷിതത്വത്തെകുറിച്ചു വ്യാകുലപ്പെട്ടുള്ള, കുടുംബത്തിന്റെ നെഞ്ചിടിപ്പുകള്‍ മറ്റൊരു വശത്തും......

തളര്‍വാതം വന്ന രോഗിയെപോലെ പരസഹായം സ്വീകരിച്ചു, ഇനി എത്ര നൂറ്റാണ്ടുകള്‍ കൂടി സ്ത്രീകള്‍ക്ക് ഇങ്ങിനെ രണ്ടാംകിട പൌരയായി ജീവിക്കേണ്ടിവരും...!!?

mini//മിനി said...

ഒറ്റക്ക് പോകുന്നവര്‍ക്ക് ഇങ്ങനെ ഓര്‍ത്ത് ചിരിക്കാന്‍ ധാരാളം അവസരം ഉണ്ടാകും. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആദ്യമായി സ്ക്കൂളില്‍ പോയി തിരിച്ചു വന്നപ്പോള്‍ അമ്മായിയച്ച ന്‍ എന്നോട് ചോദിച്ചു,“ഒറ്റക്കാണോ സ്ക്കൂളില്‍ നിന്ന് വന്നത്” അതെയെന്ന് ഞാന്‍. അപ്പോള്‍ ചോദ്യം “അങ്ങനെ ഒറ്റക്ക് പെണ്ണുങ്ങള്‍ക്ക് നടക്കാന്‍ പറ്റുമോ” ഇതാണ് കാലം. വളരെ നന്നായിട്ടുണ്ട്.

അനില്‍@ബ്ലോഗ് // anil said...

:)

ചാണക്യന്‍ said...

:):)

Anonymous said...

കുഴപ്പമില്ലെ ചേട്ടാ, സ്വവര്‍ഗ്ഗ രതി കുറ്റകരമല്ല.

Areekkodan | അരീക്കോടന്‍ said...

):