Wednesday, February 4, 2009

നോക്കാത്ത കണ്ണും ശ്രദ്ധിക്കാത്ത കാതും

നോക്കാത്ത കണ്ണും ശ്രദ്ധിക്കാത്ത കാതും

ഒരു ദിവസം ഏതോ ആവശ്യത്തിനായി കോഴിക്കോട്ടെത്തിയതായിരുന്നു ഞാന്‍.കോഴിക്കോട്‌ പബ്ലിക്ക്‌ ലൈബ്രറിക്കു മുന്‍വശം എത്തിയ സമയംഒരു ഭീമന്‍ റാലി മുദ്രാവാക്യം വിളിച്ച്‌ എന്റെ മുന്നിലൂടെ നീങ്ങി.ഏകദേശം ഒരു മണിക്കൂറിനടുത്ത്‌ ഞാനുള്‍പ്പെടെ കുറേപ്പേര്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനു വേണ്ടി കാത്തു നിന്നു.റാലി കടന്നു പോയതിനു ശേഷം റോഡു മുറിച്ചു കടന്ന എന്നോടായി ആ സമയം അവിടെയെത്തിയ ഓട്ടോയില്‍ നിന്നുമിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക്‌ കാശുകൊടുക്കുന്നതിനിടയില്‍ എന്നെ നോക്കി " ഇതെന്തിന്റെ റാലിയാ " എന്നു ചോദിച്ചു എന്തോ എന്നു കൈമലര്‍ത്തി ഞാന്‍ മുന്നോട്ടു നടന്നു..എനിക്ക്‌ വല്ലാത്ത ജാള്യത തോന്നി.ഏകദേശം ഒരു മണിക്കൂറിനടുത്ത്‌ ശബ്ദകോലാഹലങ്ങളും ധാരാളം പ്ലക്കാര്‍ഡുകളുമായി എന്റെ തൊട്ടുമുന്നിലൂടെ കടന്നു പോയ ആ മനുഷ്യനിര എന്താണെന്നുപോലും എനിക്കു ശ്രദ്ധിക്കാന്‍ തോന്നിയില്ല.

തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു ജനാവലി എന്താണെന്നു ശ്രദ്ധിക്കാനുള്ള മാനസീകാവസ്ഥപോലും ജനിക്കാതെ പോകും വിധം എത്ര ശക്തമായ മാനസീകാടിമത്തമാണ്‌ സമൂഹം സ്‌ത്രീയില്‍ വരുത്തിയത്‌.ഇതൊരു പഴിചാരലല്ല.പെണ്ണിന്റെ ബോധം കുടുുംബവുമായി മാത്രം ബദ്ധപ്പെട്ടു കിടക്കേണ്ടതാണെന്ന്‌ ആചാരങ്ങളും സമ്പ്രദായങ്ങളും സദാ പല രീതിയില്‍ അവളെ ഓര്‍മ്മപ്പെടുത്തി, പുരുഷ നിര്‍മ്മിത വ്യവസ്ഥകള്‍ അവളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നു എന്ന തിരിച്ചറിവാണ്‌ ആ ചെറുപ്പക്കാരന്റെ ചോദ്യത്തിലൂടെ എനിക്കുണ്ടായത്‌.

5 comments:

പ്രിയ said...

പക്ഷേ വിനയ, അത് വിനയ ഒരു പക്ഷെ ആ സമയത്തെ മാനസികാവസ്ഥയില്‍ വിട്ടു കളഞ്ഞത് ആവില്ലേ? ഒരു സ്ത്രി എന്നത് കൊണ്ടു മാത്രം ഇങ്ങനെ ഒരു സാധ്യത ഇല്ല. ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലക്ക് ഒട്ടും ഇല്ല. :)

i think so.

മാറുന്ന മലയാളി said...

സ്ത്രീപുരുഷചിന്താഗതികളെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല എന്ന് തോന്നുന്നു.കാരണം ഇത്തരം റാലികളൊന്നും ഇപ്പോള്‍ അതുമായി ബന്ധപ്പെട്ടവരല്ലാതെ ആരും ശ്രദ്ധിക്കുമെന്ന് തോന്നുന്നില്ല. മണിക്കൂറുകള്‍ ഇടവിട്ട് റാലികള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊക്കെ ആരാണ് ശ്രദ്ധിക്കുക

അനില്‍@ബ്ലോഗ് said...

ഇത്തരം പോസ്റ്റുകള്‍ ഒരോന്നായി പോരട്ടെ.

എന്താണ് താന്‍ എന്ന് സ്വയം ഓരോ പോസ്റ്റിലും വെളിവാക്കുന്നു.

തുറന്ന മനസ്സിന് അഭിനന്ദനങ്ങള്‍.

Zebu Bull::മാണിക്കന്‍ said...

വിനയാ, മുമ്പു വന്നവര്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു: ഈ സംഭവത്തില്‍ സ്ത്രീയുടെ മാനസിക അടിമത്തം കാണണമെങ്കില്‍ ഒരുപാട് ഭാവന വേണം.

കാപ്പിലാന്‍ said...

അവരവരുടെ ആ സമയത്തെ മാനസികാവസ്ഥ പോലിരിക്കും മുന്നിലുള്ള കാര്യങ്ങളെ മനസിലാക്കുന്നതും അറിയുന്നതും .