ജീവിതം തന്നയാള്
ഞാന്‍ ബത്തേരി സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന കാലം.ഒരു ദിവസം പതിവിലും വൈകിയാണ് ഞാന്‍ സ്റ്റേഷനിലെത്തിയത്.സ്റ്റേഷന്‍ നിറയെ ആളുകളുണ്ട്.എന്താണ് കാര്യമെന്ന് സ്റ്റേഷനില്‍ പാറാവുഡ്യൂട്ടിയിലുള്ള പോലീസുകാരനോടായി ഞാന്‍ ചോദിച്ചു.ഒരു മാസ് പെറ്റീഷനാണ്,അതിലെ പരാതിക്കാരാണ്... അയാള്‍ ഉത്തരം പറഞ്ഞു.ഞാന്‍ എസ്.ഐ സാറില്‍ നിന്നും ഡ്യൂട്ടി വാങ്ങി വീണ്ടും ആള്‍ക്കൂട്ടത്തിന്റെ പരാതിയെപ്പറ്റി അന്യേഷിച്ചു.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കു കാരണം അയല്‍പക്കക്കാര്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല എന്നതായിരുന്നു പരാതിയുടെ ചുരുക്കം.റൈട്ടറുടെ അടുക്കല്‍ നിന്നും ഒരു സ്‌ത്രീ നിന്ന് വിങ്ങി വിങ്ങി കരയുന്നുണ്ട്.എല്ലാദിവസവും ഭര്‍ത്താവ് ഭാര്യയുമായി വഴക്കിടുകയും വഴക്കിനൊടുവില്‍ ഭാര്യയെ അടിക്കുകയും വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യും അയാളുടെ ചെയ്‌തി മൂലം അയല്‍ക്കാര്‍ പൊറുതിമുട്ടി. ഞാന്‍ പ്രശ്‌നം ഒന്നു കൂടി മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കി.ആള്‍ കൂട്ടത്തെ വകഞ്ഞുമാറ്റി ഞാന്‍ കരഞ്ഞു കൊണ്ടു നില്‌ക്കുന്ന സ്‌ത്രീക്കരികിലെത്തി
"എന്തിനാ.... എന്തിനാ..... കരയുന്നത് " ഞാന്‍ അവളുടെ തോളില്‍ പിടിച്ചുകൊണ്ട് ചോദിച്ചു.
"ഭര്‍ത്താവായിട്ടുള്ള പ്രശ്‌നമാണ്" അവള്‍ കരഞ്ഞുകൊണ്ടു തന്നെ മറുപടി പറഞ്ഞു
എന്താണ്..... അയാള്‍ അടിക്കുമോ ? അവള്‍ എന്തോ ഭയന്നിട്ടെന്നവണ്ണം "ആ അടിക്കും " എന്നു പറഞ്ഞ് വീണ്ടും കണ്ണു തുടച്ചു."എന്നിട്ട് ഭര്‍ത്താവെവിടെ " ? ഞാന്‍ ചോദിച്ചു. ഭര്‍ത്താവിന്റെ റോളില്‍ മറുപടി പറയുകയോ അത്തരത്തില്‍ ഭാവം കാണിക്കുകയോ ചെയ്യുന്ന ആരേയും ആ ആള്‍ക്കൂട്ടത്തില്‍ കാണാത്തതു കൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചത്."ഇതാ.............." അവള്‍ നിലത്തേക്ക് വിരല്‍ ചൂണ്ടി.ഞാന്‍ ഞെട്ടിപ്പോയി ! രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തൊരാള്‍ നിലത്തിരിക്കുന്നു."ഇയാളാണോ തന്നെ അടിക്കുന്നത..." എനിക്കു ചിരി വന്നു."അതെങ്ങനെ"? ഞാനതിശയത്തോടെ ചോദിച്ചു "എവിടെയാണ് അടിക്കാറ് ? ഞാന്‍ വീണ്ടും ചോദിച്ചുആ സ്‌ത്രീയുടെ കാല്‍മുട്ടിനു മുകളിലേക്ക് അയാള്‍ക്കടിക്കണമെങ്കില്‍ ഒരു സ്‌റ്റൂളില്‍ ഇരുന്നിട്ടല്ലാതെ സാധ്യമല്ല
" പുറത്തും മുഖത്തും എല്ലാമടിക്കും"
"താനെന്തിനാ ഇയാളുടെ തല്ലു കൊള്ളുന്നത് തനിക്കെന്താ ഓടിപ്പൊയ്‌ക്കൂടെ എന്തിനാണിങ്ങനെ നാണമില്ലാതെ തല്ലുകൊള്ളാനായി ഇരുന്നു കൊടുക്കുന്നത്" ? എനിക്കു വല്ലാത്ത ദേഷ്യം വന്നു.
"എത്രയായാലും എനിക്കൊരു ജീവിതം തന്നയാളല്ലേ"........ അവള്‍ ഗദ്‌ഗദത്തോടെ പറഞ്ഞു
ഞാനമ്പരപ്പോടെ അവരെ നോക്കി. എനിക്കാസ്‌ത്രീയോടു പുച്ഛം തോന്നി.ശരിക്കും പറഞ്ഞാല്‍ 50% വികലാംഗനായ ഒരുത്തന് ജീവിതം കൊടുത്തത് താനാണെന്ന ബോധം പോലുമില്ലാതെ അരോഗദൃഡഗാത്രയായ ഒരു സ്‌ത്രീ പറയുന്നു തനിക്ക് ജീവിതം തന്നത് പരസഹായമില്ലാതെ ബസ്സില്‍ കയറാന്‍പോലും കഴിയാത്ത അയാളാണെന്ന്.......എന്തൊരു വിരോധാഭാസം ....!
6 comments:
ഈ ബ്ലോഗ് ഇന്നാണാദ്യമായി കാണുന്നത്,
വിനയ എന്നപേരു പത്രത്തില്‍ കണ്ട ഓര്‍മ്മയില്‍ പ്രത്യേക താല്‍പ്പര്യത്തോടെ വായിച്ചു,
നന്നായിട്ടുണ്ടെന്നു തോന്നി.
സര്‍വീസ് സ്റ്റോറികള്‍ എനിക്ക് വളരെ ഇഷ്ടമാണു അതുകൊണ്ട് ഫോളോ ചെയ്യാന്‍ തീരുമാനിച്ചു
എനിക്കും ഒരു സര്‍വ്വീസ് സ്റ്റോറി ബ്ലോഗുന്റ്
"കേസ് ഷീറ്റ്" എന്നപേരില്‍
ഒരു സംഭവം അതിനെക്കുറിച്ചുള്ള അഭിപ്രായം
എന്ന അവതരണ രീതി ശ്രദ്ധിച്ചു
കൂടുതല്‍ അഭിപ്രായം എഴുതുന്നത്
എല്ലാ പോസ്റ്റുകളും
വായിച്ചിട്ടാകാമെന്നു വിചാരിക്കുന്നു
എന്റെ ഇലപൊഴിയും കാലം എന്ന ബ്ലോഗില്‍
ഞാന്‍ ഒരു പോലീസുകാരനെപ്പറ്റി എഴുതിയിട്ടുള്ളത് വായിച്ചുനോക്കണം
Sunday, June 22, 2008
കേള്‍ക്കാത്ത ശബ്ദം!!
തീര്‍ച്ചയായും വിരോധാഭാസം തന്നെ!
പണ്ട് നടക്കാന്‍ ശേഷിയില്ലാത്ത ഭര്‍ത്താവിനെ കൊട്ടയില്‍ എടുത്ത് വേശ്യാലയത്തില്‍ പോയ ഏതോ പുരാണ കഥാപാത്രത്തെ ഓര്‍മ വരുന്നു.
ഒരു ഓഫ്ഫ്:
പാലാ ശ്രീനിവാസോ,
ഈ കമന്റ് അപ്പുറത്തും കണ്ടല്ലോ.
:)
നല്ല ഇടി നാട്ടില്‍ കിട്ടുമ്പോള്‍ ...?
(ചുമ്മാ തമാശ)
ഭാരതസ്ത്രീതന്‍ ഭാവശുദ്ധി....
(പക്ഷെ അത് ഇത്രത്തോളം വേണോ എന്നത് ആലോചിക്കേണ്ടതാണ്
പ്രീയപ്പെട്ട അനില്‍
ഒരു ഓഫ്ഫ്:
പാലാ ശ്രീനിവാസോ,
ഈ കമന്റ് അപ്പുറത്തും കണ്ടല്ലോ.
:)
എന്ന കുറിപ്പ് വായിച്ചു
പക്ഷേ സത്യത്തില്‍ ഉദ്ദേശിച്ച കാര്യം പിടികിട്ടിയില്ല
ഞാന്‍ ഒരേ ഒരു കമന്റല്ലേ എഴുതിയിട്ടുള്ളു ?
പിന്നെ ഒരേപേരില്‍ രണ്ടുബ്ലോഗുവന്നപ്പോളുണ്ടായ കണ്‍ഫ്യൂഷനാണു രണ്ടിലും ഫോളോ ചെയ്യുവാന്‍ കാരണം,
കമന്റ്റിലെ ഹാസ്യം ശരിക്കും ആസ്വദിച്ചു കേട്ടോ.
പ്രിയപ്പെട്ട അനില്‍
താങ്കളുടെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ തീരെ കാണുന്നില്ലല്ലോ.എന്റെ ബ്ലോഗ് ലോകത്തേക്കുള്ള പ്രവേശനത്തിന് താങ്കള്‍ നല്‌കിയ പ്രോത്സാഹനം നന്ദിയോടെ സ്‌മരിക്കുന്നു.ഇന്റെര്‍നെറ്റ് ലോകത്തില്‍ എനിക്ക് പരിചയം വളരെ കുറവാണ്.എന്റെ എഴുത്തിനോട് പ്രതികരിക്കുന്ന എല്ലാവര്‍ക്കും നന്ദി
Post a Comment