Sunday, August 2, 2009

അന്തരം

അന്തരം

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കയാണെന്നും താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തനിക്കും തന്റെ ഭാര്യക്കും ഒന്നിച്ചു താമസിക്കുന്നതിനുവേണ്ട സഹായം ചെയ്‌തു തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടൊരു പരാതി നല്‌കി.പരാതിയില്‍ പറയുന്ന സ്‌ത്രീയെ നേരിട്ടു കണ്ട്‌ ഞാന്‍ വിവരം ചോദിച്ചു.

"എന്താടോ തനിക്ക്‌ തന്റെ കെട്ട്യോനെ ഇഷ്ടമല്ലേ................ ?

"അങ്ങനൊന്നുമില്ല സാറേ........ ""പിന്നെന്താ താന്‍ അയാളുടെ കൂടെ താമസിക്കാത്തത്‌" ?

" സാറേ........... എനിക്കയാളോട്‌ ദേഷ്യൊന്നൂല്ല. രാത്രി കിടക്കാന്‍ നേരത്ത്‌ കാലൊന്ന്‌ കഴുകിക്കൂടേ.............. ? പല്ലൊന്ന്‌ തേച്ചൂടേ................." ?ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോഴാണ്‌ ആ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അന്തരം ഞാന്‍ ശ്രദ്ധിച്ചത്‌.

25 comments:

കാപ്പിലാന്‍ said...

:)

ഗുരുജി said...

ചെറിയ കാര്യങ്ങൾ പോലും
ദാമ്പത്യത്തിലെ
സുഖ ദു:ഖാങ്ങളാണു.

മാണിക്യം said...

കാല്‍പാദ പരിചരണം
.....മാണിക്യം
http://aaltharablogs.blogspot.com/2009/03/blog-post.html

കാല്പാദത്തിന്റെ വൃത്തി പരാമര്‍ശിച്ചത് ഞാന്‍ ആദ്യം
വായിച്ചത് നട്ടപിരാന്തന്റെബ്ലോഗില്‍ ആണ്.മലയാളികളില്‍ കാല്പാദം ശരിയായി സംരക്ഷിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ് അതുകൊണ്ടു തന്നെ കുഴിനഖം ചുടുവാതം ഒക്കെ സാധാരണം. അല്പം സമയം ചിലവഴിച്ചാല്‍ പാദങ്ങള്‍ ഭംഗിയും വൃത്തിയും ഉള്ളതായി എന്നും സൂക്ഷിക്കാം.
കാല്പാദങ്ങള്‍ ചിലരുടേത് വളരെ വൃത്തികേടായി കാണാം..
സത്യം പറയുകയാണ് വൃതിയും വെടിപ്പും ഉള്ള കാല്‍ കാണുമ്പോള്‍ ആ ആളിന്റെ ഏകദേശ സ്വഭാവം അറിയാം.മലയാളി എന്നും രണ്ടു നേരം കുളിക്കും പക്ഷെ കാല്‍ മറ്റാരോ വന്ന് വൃത്തിയാക്കട്ടെ എന്നാ ഭാവം.കാലിന്റെ വിരല്‍ ഒന്നു വേദനിച്ചാല്‍ അപ്പോള്‍ അറിയും, എല്ലാവരും അവഗണിക്കുന്ന ഭാഗമാണ് കാൽ‌പ്പാദം. അത് സൂക്ഷിക്കുന്നത് സൌന്ദര്യ സംരക്ഷണം മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ്,പാദങ്ങളുടെ സൌന്ദര്യം മനസ്സിന്റെ സൌന്ദര്യമാണ്. എല്ലാവരും മുഖം മിനുക്കുന്നതില്‍ കൂടുതല്‍ സമയം കളയുമെങ്കിലും കാലിനെ പൊതുവേ അവഗണിക്കുകയാണ് ചെയ്യുക.

പാദങ്ങൾക്ക് വളരെ ബഹുമാന്യമായ സ്ഥാനമാണ് ഭാരതീയ ആചരങ്ങളില്‍. പണ്ടൊക്കെ വീട്ടിലേക്കു കയറുന്നതിനുമുന്‍പ് പൂമുഖത്തു വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളത്തില്‍ കാല്‍ കഴുക്കിയ ശേഷമേ ആകുമായിരുന്നുള്ളു. പാദശുദ്ധി വളരെ പ്രധാന്നമാ‍യ ഒരൂ കാര്യമായാ‍ണ് നാം മലയാളികള്‍ കരുതിപ്പോ‍ന്നിരുന്നത്, ഇന്നതിന് ഇളക്കം തട്ടിയിട്ടുണ്ടെങ്കിലും. ജീര്‍ണ്ണമായ കാല്‍നഖത്തിലെ തൊലിയ്ക്കിടയിലൂടെ പല രോഗങ്ങളും പകരാതെ തടയേണ്ടത് അത്യന്തം ശ്രദ്ധിക്കേണ്ടതാണ്.

ആല്ത്തറയിലെ പോസ്റ്റില്‍ വന്ന അഭിപ്രയങ്ങള്‍ ചേര്‍ത്തെഴുതിയതാണു മേല്‍ക്കാണുന്നത് കാല്‍പ്പാദ പരിചരണം ഏവരും ശ്രദ്ധിക്കേണ്ടതാണ്

സന്തോഷ്‌ പല്ലശ്ശന said...

അവര്‍ പറഞ്ഞതു ന്യായം ....സഹിക്കുന്നതിനും ഒരു പരിധിയുണ്ടല്ലൊ...പക്ഷെ ആ പ്രകൃതനെ ഒരു മനുഷ്യനാക്കിയെടുക്കാനുള്ള ക്ഷമയൊ...ആ പെണ്‍കുട്ടി പറയുന്നതിന്‍റെ "ഗുട്ടന്‍സ്‌" മനസ്സിലാക്കാനുള്ള വെവരം അയാള്‍ക്കൊ ഇല്ലാതെ പോയി... പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു ഈ നിസ്സാരകാര്യം പരിഹരിക്കുന്നതിനു പകരം ആ പെണ്‍കുട്ടിയെ പെണ്ണുവീട്ടുകാര്‌ പ്രോത്സാഹിപ്പിക്കാമൊ.... പല്ലുതേക്കാതെയും കുളിക്കാതെയും ചിലര്‍ നടക്കുന്നത്‌ ഒരു തരം മാനസ്സിക പ്രശ്നം കൊണ്ടുകൂടിയാണ്‌ ചികിത്സിച്ചു മാറ്റാവുന്നതെയുള്ളു എന്നെനിക്കു തോന്നുന്നു... അല്ലെ...? വിനയക്കെന്തു തോന്നുന്നു.. ?:):)

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!

siva // ശിവ said...

Oho!

ചെലക്കാണ്ട് പോടാ said...

അപ്പോ ഇതും പ്രശ്നമാവാം അല്ലേ... :)

VINAYA N.A said...

എത്രയോ പെണ്ണുങള്‍ ആണുങ്ങളുടെ കള്ളുകുടി മാറ്റാനും ചീട്ടുകളി മാറ്റാനുമായി നല്ലതു പറഞ്ഞു കൊടുത്ത്പറഞ്ഞു കൊടുത്ത് ജന്മം തന്നെ തുലച്ചു.ആ പെണ്‍കുട്ടി അതിനു തയ്യാറല്ലെങ്കില്‍ വെറുതെ എന്തിനു വീട്ടുകാരെ പഴിക്കണം ? ആ പെണ്ണും കൂലിപ്പണിക്ക് പോകുന്നവളാണ്.വ്യ്കുന്നേരം വരെ പണിയെടുത്ത് ഉള്ളതും കാച്ചി കുടിച്ച് അതിന് മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്ങ്കിലും ചെയ്യാമല്ലോ.

chithrakaran:ചിത്രകാരന്‍ said...

ഇത്ര നിസാരമായ കാര്യം പരസ്പര സ്നേഹത്തോടെ ആശയവിനിമയം നടത്തി പരിഹരിക്കാനുള്ള പ്രായോഗിക ബുദ്ധിപോലും ഇല്ലാതായാല്‍ എന്തുചെയ്യും !!!
ലിങ്ക്: കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...

Anonymous said...

ശരിയാണ് വിനയ പറയുന്നത്, ലോകത്തിലെ പുരുഷന്മാരിൽ 99% കള്ളുകുടിയന്മാരും, ചീട്ടുകളിക്കാരുമാണ്, അതുകൊണ്ട് ഇനീ പുരുഷ്ന്മാരെ വിവാഹം കഴിക്കേണ്ടാ, ഡെൽഹി ഹൈക്കോടതി അതിന് നിയമ സാദുതയും നൽകിയിട്ടുണ്ട്. ഒരു പുരുഷനുകൊടുക്കാവുന്ന മിക്കവാറും എല്ലാ കാര്യങ്ങളും ഒരു സ്ത്രീയ്ക്ക് നൽകാൻ കഴിയും ഒപ്പം ശാസ്ത്രത്തിന്റെ സംഭാവാനകളും. പിന്നെ ഒരു കൊച്ചിനെ വേണമെങ്കിൽ മെഡിക്കൽ മാർക്കറ്റിൽ “ബീജം” വിൽപ്പനയ്ക്കുണ്ട് ഏത് ജനുസ്സിൽ പെട്ടത് വേണം എന്ന് പറഞ്ഞാൽ മതി. ഹിന്ദുമതത്തിൽ ഒരു സംങ്കൽപ്പം ഉണ്ട് “ അർദ്ധ നാരീശ്വരൻ” എന്നത് വിനയ നിരീശ്വര വാദി അല്ലെങ്കിൽ അതൊന്ന് മനസ്സിലാക്കാൻ ശ്രമിക്ക് മനുഷ്യന്റെ അസ്തിത്വം സ്ത്രീപുരുഷ സമന്വയത്തിലാണ്, സമത്വത്തിലാണ്. ഇവിടുത്തെ ഫെമിനിസ്റ്റുകൾ തീർക്കുന്ന വിഡ്ഡിസ്വർഗ്ഗം വിഭാവനം ചെയ്യുന്നത് ഒരു കൂട്ടം നപുംസകങ്ങളുടെ (കർമ്മം കൊണ്ട്) പിറവിക്കായിരിക്കും വഴിവയ്ക്കുക, അതിന് നിങ്ങളെ നിയമം സഹായിക്കുകയും ചെയ്യുന്നുണ്ട്, ഇതുകൊണ്ട് ഉള്ള ഗുണം വിനയയുടെ ഭാഷയിൽ പറഞ്ഞാൽ ഏറ്റവും കുറഞ്ഞത് സ്ത്രീകൾ “സ്വസ്ഥമായി” ഉറങ്ങുകയെങ്കിലും ചെയ്യാമല്ലോ.

Anonymous said...

രണ്ട് മിനിട്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ഈഗോയുടേയും, അഹന്തയുടേയും, അറിവില്ലായ്മയുടേയും, പിന്നെ “സ്ത്രീ” സ്നേഹികളുടെ അകമഴിഞ്ഞ സഹകരണം കൂടെ ആകുമ്പോൾ ഒരു കുടുംബം എങ്ങനെ വഴിയാധാരമാക്കാം എന്ന് ഈ പോസ്റ്റ് പറഞ്ഞുതരുന്നു, ഇത്തരം “സാമൂഹ്യ പ്രശ്നങ്ങൾ “ ഉയർത്തി കാട്ടുന്നതിന് താങ്കൾക്ക് അഭിനന്ദനം. പിന്നെ അനിൽ@ബ്ലോഗ് ചിരിച്ചപോലെ ഒരു അട്ടഹാസ ചിരിയും… ഹ ഹ ഹ ഹ ഹ

ഇതിവാര്‍ത്താഃ said...

ച്ചീ..
ഇങ്ങനെ പറയുന്നോ അനോണി.
ഇടിച്ചു നിന്റെ കൂമ്പു ഞാന്‍ വാട്ടും.
:)
വാര്‍ഫ്രണ്ടില്‍ നില്‍ക്കുന്ന രണ്ടു സൈന്യങ്ങളാ ആണും പൊണ്ണൂംന്ന് ഈ മഹതിയുടെ പളേ പോസ്റ്റില്‍ കാണാ.അയിനായി കമന്റ് മോഡറേഷനും ഏര്‍പ്പെടുത്തി. ഇനി അനോണി അപ്രിയ സത്യങ്ങള്‍ വിളമ്പി കമന്റ് ബോക്സ് പൂട്ടിക്കല്ല്. ഉത്തരം മുട്ടുമ്പൊള്‍ ബുദ്ധിജീവികള്‍ക്ക് ചെയ്യാനാവുന്നത് പെട്ടി പൂട്ടുക എന്നതാണ്. സുഖിപ്പീര് ടീമുകളായ അനില്‍@ബ്ലോഗ്, ചാണക്യന്‍ , മാണിക്യം തുടങ്ങിയവര്‍ക്കേ ഇവിടൊക്കെ പ്രവേശനം ഉള്ളൂ.

കള്ളിന്റെ മണം വനിതാ പോലീസിന്‍ പ്രശ്നമുണ്ടാവാന്‍ വഴിയില്ല.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)....:)....

Sudeep said...

അനോണി ജീവീ,
ഈഗോയും അഹന്തയുമൊക്കെ സ്ത്രീകള്‍ മൊത്തമായി വാങ്ങിച്ചുപോയതുകൊണ്ട് നിങ്ങടെയും മറ്റേ ജീവിയുടെയും ഒക്കെ അട്ടഹാസങ്ങള്‍ വരുന്നത് അഹന്തയില്‍ നിന്നല്ല പേടിയില്‍ നിന്നാണെന്നു വേണം കരുതാന്‍.. ചേച്ചിമാരൊക്കെ ഇങ്ങനെ തുടങ്ങിയാ നമ്മക്ക് ബുദ്ധിജീവി വര്‍ത്തമാനങ്ങള്‍ കഴിഞ്ഞു വരുമ്പോ ചായ ഉണ്ടാക്കിത്തരാനും കൂടെക്കിടക്കാനും പിന്നാരാ! (പിന്നൊരു കാര്യം, കാലു കഴുകാന്‍ പറഞ്ഞാ മനസ്സിലാവുന്ന കുറെ ആണുങ്ങളും നാട്ടിലുണ്ട്. ആ 'അര്‍ദ്ധനാരീശ്വരന്‍' എന്നോ എന്തോ പറഞ്ഞല്ലോ.. ആപ്പറഞ്ഞത്‌ അപ്പടി ആയില്ലെങ്കിലും. പിന്നെ 'ഫെമിനിസ്റ്റുകള്‍' എല്ലാരും പെണ്ണുങ്ങളും അല്ല.

ഇതിവാര്‍ത്താ, നിങ്ങടെ കമന്റും വെട്ടിപ്പോയില്ല.. ഇത്തരം ഭോഷ്കൊക്കെ ഇടക്കിവിടെ വരുന്നത് മാണിക്യം കൊടുക്കുന്ന സുഖിപ്പിക്കലിനേക്കാള്‍ പെരുത്ത സുഖിപ്പിക്കലാണ്.

വിനയ, അബദ്ധത്തില്‍ എത്തിപ്പെട്ടതാണ് ബ്ലോഗില്‍. ഇത്രയും 'ആക്റ്റീവ്' ആണെന്ന് കണ്ടു സന്തോഷം. ഇനിയും ഇടക്കൊക്കെ വരാം..

രാജേശ്വരി said...

മുമ്പ് വായിച്ചു വിട്ട ഈ പോസ്റ്റിനു കമന്റ്‌ ഇടണം എന്ന് ഇപ്പൊ തോന്നുന്നു.
പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്നം എന്ന തോന്നലാണ് ആദ്യം ഉണ്ടായത്.
പക്ഷെ, ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഉണ്ടായിട്ടും, സ്വന്തം വീട്ടുകാര്‍ വിഷമിക്കുമല്ലോ എന്നോര്‍ത്ത് , സ്നേഹവും പരിഗണനയും ലഭിക്കാത്ത ഒരു വിവാഹബന്ധത്തില്‍ കുരുങ്ങിക്കിടക്കുന്ന വളരെ പ്രിയപ്പെട്ട ഒരാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ‍, ഒരു തീരുമാനം എടുക്കാനുള്ള ധൈര്യം ആ സ്ത്രീയ്ക്ക് ഉണ്ടായല്ലോ എന്നോര്‍ത്ത് സന്തോഷം തോന്നുന്നു.

Anonymous said...

മോനെ സുദീപെ,
മോൻ പോസ്റ്റും കമന്റുകളും വായിച്ചിട്ടാണോ കമന്റിയത്, അതോ ഒരു ചാന്ത്പൊട്ട് പെർഫോമൻസിൽ കൈയ്യടിവാങ്ങാനായ് പേസ്റ്റിയതാണോ രണ്ടായാലും “ഞങ്ങൾ ആണുങ്ങൾക്ക്” പ്രത്യേഗിച്ച് ഫീലിംഗ് ഒന്നും തോന്നുന്നില്ല. സ്ത്രീകളെ ആക്ഷേപിക്കാനോ പുരുഷനെ പുകഴ്ത്തിപ്പറയാനോ അല്ല അനോണിജീവി കമന്റിയത്, കാര്യം പറഞ്ഞാൽ അത് സുദീപ് പറഞ്ഞാലും അംഗീകരിക്കും വിവരക്കേടാണെങ്കിൽ ഗാന്ധിജി പറഞ്ഞാലും അംഗീകരിക്കില്ല ഇനി താങ്കളുടെ കമന്റിലൂടെ………

Anonymous said...

1.) അഹന്തയില്‍ നിന്നല്ല പേടിയില്‍ നിന്നാണെന്നു വേണം കരുതാന്‍……?
ആദ്യത്തെ വെഷമം എനിക്ക് പിടിച്ച്, കംസമഹാരാജാവ് പണ്ട് പലവട്ടം ചിരിച്ചിരുന്നു, ആ ചിരിയിലൊക്കെ ഒരു പേടിയും ഉണ്ടായിരുന്നു. ഭഗവാൻ കൃഷ്ണൻ കാലനായി വരുമെന്ന പേടിയിൽ നിന്നും, അതിന്റെ പരിണിതഫലമായ ദുഷ്കൃത്യത്തിൽ നിന്നും കിട്ടിയ സന്തോഷത്തിന്റെ അട്ടഹാസം, ഇവിടെ ഈ അനോണിജീവി അട്ടഹസിച്ചത് ഹീനമായ (മഹനീയമല്ലാത്ത) സമീപനം കണ്ടിട്ടാണ്. ഒരു പൊട്ടിച്ചിരി ( പൊട്ടിയ ചിരി അല്ല) ആയും വിവക്ഷിക്കാം. പിന്നെ പേടി, അതുണ്ടായിരുന്നു, എന്റെ അമ്മയും ബന്ധുക്കളായ സ്ത്രീകൾ ഒഴികെ ഉള്ളവരെ പേടി ആയിരുന്നു, അന്ന് അട്ടഹസിച്ചിട്ടില്ല പക്ഷെ അടുത്ത് ഇടപഴകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്, എന്നെ എങ്ങാനും റേപ്പ് ചെയ്യുമോ എന്ന ഭയമയിരുന്നു. അത് മാറിയത് കല്ല്യാണം കഴിഞ്ഞിട്ടാണ്. അതിന് ശേഷം പേടി ഇല്ല കേട്ടോ, സ്നേഹമേ ഉള്ളു, അതും ചുമ്മ വാരിക്കോരി കൊടുക്കുവാ,, ഒന്നും നേക്കുന്നില്ലന്നെ!

Anonymous said...

2.) ചേച്ചിമാരൊക്കെ ഇങ്ങനെ തുടങ്ങിയാ നമ്മക്ക് ബുദ്ധിജീവി വര്ത്തചമാനങ്ങള്‍ കഴിഞ്ഞു വരുമ്പോ ചായ ഉണ്ടാക്കിത്തരാനും കൂടെക്കിടക്കാനും പിന്നാരാ!...
ഇതുപറഞ്ഞപ്പോഴാ ഞാൻ ഓർത്തത്, പണ്ട് ഏഴ് വർഷം മുൻപ് പെണ്ണുകണ്ട് (വായിനോക്കി അല്ല , കല്ല്യാണക്കച്ചേരിക്ക് ഉള്ള കാണൽ) നടക്കുന്ന സമയത്ത് ചക്കുളത്ത് കാവ് ദേവീ ക്ഷേത്രത്തിലെ ഒരു കാര്യക്കാരന്റെ മകളെ ആലോചിച്ചു. ബ്രോക്കർടെ കൂടെ ഓട്ടോയിൽ അവരുടെ വീട്ടിലേയ്ക്ക് പോയി (ബൈക്ക് മേടിക്കാൻ കാശില്ലായിരുന്നു ഓട്ടോറിക്ഷ കൂലി കടം വാങ്ങിയതാണ്,). സുമുഖിയായ പെണ്ണ് ചായതട്ടുമായി ഇറങ്ങി വന്നു, പെണ്ണിനെ കണ്ട ന്റെ കണ്ണുതള്ളി. പേര് ചോദിച്ചു ആ കുട്ടി എന്തോ പറഞ്ഞു, അതൊന്നും ഞാൻ കേട്ടില്ല കാരണം എന്റെ സീനിയർ ആയി എടത്വാ സെന്റ് അലോഷ്യസിൽ പഠിച്ച പെണ്ണായിരുന്നു അത്, തമാശയ്ക്കാണ് സുദീപ് പറഞ്ഞതെങ്കിലും ഒരു ഗതകാല സ്മരണയ്ക്ക് ഇടയായി, പിന്നെ ആരെങ്കിലും ഒരാൾ മൂത്തതായിരിക്കണം എന്നല്ലെ ഉള്ളു, നമ്മുടെ ഷേക്സ്പിയർ ഭായി കെട്ടിയത് അങ്ങേരെക്കൾ പ്രായത്തിൽ മൂത്ത ചാച്ചിയെ അല്ലായിരുന്നോ ? അതൊക്കെ പോട്ടെ. പക്ഷേ എന്റിഷ്ടാ ഞാൻ പറയുന്നത് അനുസരിക്കുന്ന (ഇതുവരെ)ഒരു പെണ്ണിനെ ആണ് ഞാൻ കല്ല്യാണം കഴിച്ചത്, ഒന്നര കുട്ടി ആയി (രണ്ടാമൻ അല്ലെങ്കിൽ രണ്ടാമത്തവൾ വളരുന്നു, ഭ്രൂണാവസ്ഥയിൽ) കൂടെ കിടക്കാനും, ചായതിളപ്പിച്ച് ( എനിക്ക് കാപ്പിയാണ് ഇഷ്ടം അതും മക്സ്വെൽ, അല്ലെങ്കിൽ നെസ്കഫേ ഗോൾഡ്) തരാനും ആൾ ഉണ്ട് രക്ഷപെട്ടു എന്ന് അർത്ഥം.

Anonymous said...

3.) പിന്നൊരു കാര്യം, കാലു കഴുകാന്‍ പറഞ്ഞാ മനസ്സിലാവുന്ന കുറെ ആണുങ്ങളും നാട്ടിലുണ്ട്
സുദീപാണോ ഈ കഥയിലെ നായകൻ ? ചുമ്മാ തമാശിച്ചതാ തള്ളെ!!!

Anonymous said...

4.) 'അര്ദ്ധസനാരീശ്വരന്‍' എന്നോ എന്തോ പറഞ്ഞല്ലോ.. ആപ്പറഞ്ഞത്‌ അപ്പടി ആയില്ലെങ്കിലും. പിന്നെ 'ഫെമിനിസ്റ്റുകള്‍' എല്ലാരും പെണ്ണുങ്ങളും അല്ല…..
ഇതാ ഇപ്പം തമാശ ആയത്, ഫെമിനിസ്റ്റ് എന്നാൽ പെണ്ണൂങ്ങൾ മാത്രമല്ല അവരെ പോലെ ഉള്ളവരും എന്നാണോ സുദീപെ!!! അതോ ഈ കമ്മ്യൂണിസ്റ്റ് എന്ന് പറയുന്ന പോലെ വല്ല കുന്ത്രാണ്ടവും ആണോ തള്ളേ!

Anonymous said...

താങ്കളുടെ കമന്റിലെ ഇച്ചിംഗ് കണ്ടിട്ടാണ് എത്രയും എഴുതിയത്, എങ്കിലും ഇത്രയെങ്കിലും വേണമായിരുന്നു എന്ന് തോന്നുന്നു,
ശ്രീവിനയ തന്റെ ഒരു കമന്റിൽ പറഞ്ഞിരുന്നു പുരുഷൻ എന്നാൽ വെറും പറാവ്കാരൻ (കാവൽക്കരൻ, കാവൽ നായ, അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം) മാത്രമാണ് എന്ന്. പിന്നെ ഈ ശ്രീമതി വേറെ ഒരു കമന്റിൽ പറഞ്ഞു “ ഛീ…… പുരുഷന് സ്ത്രീയെക്കാൾ എന്ത് മെരിറ്റാണ് കൂടുതൽ ഉള്ളതെന്ന് ” ഇതാണോ സുദീപെ ഫെമിനിസ്റ്റ് ചിന്താഗതി, ഇത്തരം അല്പത്തരമാണോ ഫെമിനിസ്റ്റുകൾ (താങ്കൾ ഉൾപ്പടെ ഉള്ളവര്‍) ഉയർത്തുന്ന സാമൂഹ്യ പ്രത്യയ ശാസ്ത്രം ? 2പീസിൽ റമ്പിൽ കാണിക്കുന്ന വൈകൃതമാണോ സ്ത്രീ സ്വാതന്ത്ര്യം ? അതോ പാശ്ചാത്യർ വാരി പുണർന്ന ഡേറ്റിംഗ് സംബ്രദായമാണോ സ്ത്രീസ്വാതന്ത്ര്യം ? ഇതാരാ അമ്മേ ഈ അങ്കിൽ എന്നു ചോദിക്കുമ്പോൾ ഇത് മമ്മിയുടെ “പുതിയ” ബോയ്ഫ്രെണ്ട് എന്ന് പറയുന്ന ഔന്യത്യമാണോ സ്ത്രീ സ്വാതന്ത്ര്യം ?

Anonymous said...

ഉപരി വർഗ്ഗദുർമേദസ്സുകളുടെ “അവകാശങ്ങൾക്ക്” വേണ്ടി അല്ലെ ലേകത്തെ ഫെമിനിസ്റ്റുകൾ ഇന്നുവരെ നിലകൊണ്ടിരിക്കുന്നത്, ഇവിടെ ചവുട്ടി അരയ്ക്കപ്പെടുന്ന ഖ്ദീജ മാരുടേയും, കൊച്ചുത്രേസ്യമാരുടേയും,രാഗിണിമാരുടേയും കണ്ണിർ ഈ മാന്യ വനിതാ ദേഹങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ, ഡോഗ്ഷോ നടത്താനും,വാനിറ്റി ക്ലബ്ബുകൾ നടത്താനും, ബ്യൂട്ടി പാർലറുകളിലും, ബിയർ പാർലറുകളിലും, ബാറുകളിലും ( നമ്മുടെ ഐറ്റി, കൊച്ചമ്മ മാർ ഇപ്പോൾ ബാറിൽ കൂളായി കേറി വീശുന്നു എന്നാണ് കേട്ടത്, പത്രം.കെ,കൌ) കയറി അന്തസ്സ് വർദ്ധിപ്പക്കാനല്ലെ ശ്രമിക്കാറുള്ളു….

Anonymous said...

അവിടെ ആണ് അർത്ഥനാരീശ്വര സങ്കല്പത്തിന്റെ അർത്ഥവ്യാപ്തി, എന്റെ കമന്റ് ഞാൻ ഒരിക്കൽ കൂടെ ഇവിടെ പേസ്റ്റാം “മനുഷ്യന്റെ അസ്തിത്വം സ്ത്രീപുരുഷ സമന്വയത്തിലാണ്, സമത്വത്തിലാണ്“ ഇതിന്നപ്പുറത്ത് താങ്കൾക്ക് പറയാവുന്ന ഏത് ഭാഷയാണ് മനുഷ്യനെ കുറിച്ചുള്ളത്. സമത്വം എന്ന വാക്ക് അതിന് ഒത്തിരി അർത്ഥമുണ്ട് സുദീപ

Anonymous said...

“വിനയ, അബദ്ധത്തില്‍ എത്തിപ്പെട്ടതാണ് ബ്ലോഗില്‍. ഇത്രയും 'ആക്റ്റീവ്' ആണെന്ന് കണ്ടു സന്തോഷം. ഇനിയും ഇടക്കൊക്കെ വരാം..“
വരണം…. ഏത് അത്!!

മാണിക്യം said...

രണ്ടാമത് തിരികെ വന്നു ഒരു കമന്റിടുക എനിക്ക് പതിവില്ല, എന്നലും ഇന്നതു വേണ്ടി വരുന്നു വിനയയ്യുടെ ആദ്യ പോസ്റ്റ് മുതല്‍ എല്ലം ഞാന്‍ വായിക്കുന്നു, സുഖിപ്പിക്കല്‍ കമന്റ് അല്ല.
വിനയയുടെ നിരീക്ഷണം എന്റെ കാഴ്ചപ്പാടില്‍ ശരിയല്ല എന്നു തോന്നിയ പോസ്റ്റുകളില്‍ അതു വ്യക്തമാക്കിയിട്ടുണ്ട് .. ഞാന്‍ വെറുതെ വായിക്കാതെ കമന്റിനായി കമന്റ് ഇടാറില്ലാ മനസ്സില്‍ തട്ടിയതെ പറയ്യു. പിന്നെ എന്റെ വാക്കുകള്‍ കൊണ്ട് മറ്റൊരു മനസ്സ് നോവരുത് എന്നു കരുതലുണ്ട് അതു ശരിയാ, അതുകൊണ്ട് എന്റെ കമന്റ്റ് ആ രീതിയില്‍ ആവും ...അതിനെ സുഖിപ്പിക്കല്‍ എന്നു മനസ്സിലാവുന്നവര്‍ക്ക് തെറ്റി അതിന്റെ ഉള്ളിലേക്ക് കടന്നു നോക്ക്
ഹോമിയോപതിക് മരുന്നു പോലാ, മരുന്നു തന്നെ. ഇതിരി മധുരമുണ്ട് , ഒരു പക്ഷെ കൈപ്പന്‍ കഷായത്തെക്കാള്‍ ഏവരും ഇഷ്ടപ്പെടുന്നതും ഇതല്ലെ? എന്റെ വാക്കുകള്‍ക്ക് അതുദ്ദേശിക്കുന്ന ഫലം കിട്ടുക ആണെന്റെ ലക്ഷ്യം അല്ലതെ വിവാദമോ വേദനിപ്പിക്കലോ അല്ല.